Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കയറിക്കോ..ടിക്കറ്റ് എടുക്കേണ്ട’; പമ്പ- ത്രിവേണി റൂട്ടിൽ സൗജന്യയാത്ര ഒരുക്കി കെഎസ്ആർടിസി

Sabarimala | KSRTC Buses

ശബരിമല∙ കയറിക്കോ.. ടിക്കറ്റ് എടുക്കേണ്ട. കണ്ടക്ടർ വിളിച്ചു പറഞ്ഞുകയറ്റുമ്പോൾ അയ്യപ്പന്മാർക്കു സംശയം. ഇതു സത്യമോ . കെഎസ്ആർടിസി ബസിൽ സൗജന്യ യാത്രയോ ?. സംശയിക്കേണ്ട. പമ്പ- ത്രിവേണി റൂട്ടിൽ അയ്യപ്പന്മാർക്ക് സൗജന്യയാത്ര ഒരുക്കി 2 ബസുകളാണു കെഎസ്ആർടിസി ക്രമീകരിച്ചിട്ടുള്ളത്.

ത്രിവേണി പെട്രോൾ പമ്പ് മുതൽ കെഎസ്ആർടിസി സ്റ്റാൻഡ് വരെയാണ് ഈ ബസുകൾ ഓടുന്നത്. പെട്രോൾ പമ്പ്പടി മുതൽ പമ്പ ബസ് സ്റ്റാൻഡ് വരെ ഒരു കിലോമീറ്റർ കഷ്ടിച്ചേയുളളു. . എപ്പോഴും ഒരു ബസ് ത്രിവേണിയിലും അടുത്തത് സ്റ്റാൻഡിലുമാണ്. ത്രിവേണിയിലെ ബസിൽ അയ്യപ്പന്മാർ നിറയുമ്പോൾ വിടും. അതേസമയത്തു തന്നെ സ്റ്റാൻഡിലുളള ബസ് ത്രിവേണിക്കു പുറപ്പെടും. കഴിഞ്ഞ വർഷം വരെ പമ്പ-ത്രിവേണി റൂട്ടിൽ 10 രൂപ നിരക്കിൽ യാത്ര ചെയ്യാൻ ഒരുക്കിയിരുന്ന ബസാണ് ഇപ്പോൾ പൂർണമായും സൗ‍ജന്യമാക്കിയത്.

ഇത്തവണ തീർഥാടകരുടെ സ്വകാര്യ വാഹനങ്ങൾ നിലയ്ക്കൽ വരെയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കൽ- പമ്പ റൂട്ടിൽ കെഎസ്ആർടിസി മാത്രമേയുള്ളു.. നിലയ്ക്കൽ നിന്നു പമ്പയ്ക്കുള്ള ടിക്കറ്റ് എടുക്കുമ്പോൾ മടക്കയാത്ര ഉൾപ്പെടെയാണ് ലഭിക്കുന്നത്. അതിനാൽ അയ്യപ്പന്മാരുടെ പണം യാത്ര ചെയ്യും മുൻപേ കെഎസ്ആർടിസിയുടെ കൈവശം എത്തും. അതിനാൽ ത്രിവേണിയിൽ നിന്നു ബസ് സ്റ്റാൻഡ് വരെ സൗജന്യമായി യാത്ര ചെയ്യാൻ അനുവദിച്ചാലും കെഎസ്ആർടിസിയ്ക്കു നഷ്ടമില്ല.

related stories