Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക്‌‍സഭാ തിരഞ്ഞെടുപ്പിന് മുൻപ് എൽ‌ഡിഎഫ് വിപുലീകരിക്കും: എ.വിജയരാഘവൻ

A Vijayaraghavan എ. വിജയരാഘവൻ

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതു മുന്നണി വിപുലീകരിക്കുമെന്നു കൺവീനർ എ.വിജയരാഘവൻ. അതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിനു മികച്ച വിജയം ലഭിക്കും. തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപിക്കാൻ സഹായകരമായ സമീപനം സിപിഎം സ്വീകരിക്കുമെന്ന് തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ് ബിജെപിയോടുള്ള മൃദു സമീപനം അവസാനിപ്പിക്കാൻ തയാറാകുന്നില്ല. നിമയവാഴ്ച്ചയെ വെല്ലുവിളിക്കുകയാണു ബിജെപി. അതിനു സമാന്തരമായ പ്രവർത്തിയാണ് യുഡിഎഫ് ചെയ്യുന്നത്. ബിജെപി പ്രവർത്തനങ്ങളെ നീതികരിക്കുന്ന സമീപനമാണ് യുഡിഎഫിന്റേത്. ബിജെപി തുടക്കമിടുന്ന സമരങ്ങൾ അതേപടി യുഡിഎഫും ആവർത്തിക്കുകയാണ്.

ബിജെപിയുടെ അക്രമരാഷ്ട്രീയത്തെ കോൺഗ്രസ് പിന്തുണയ്ക്കുന്നു. വനിതകളുടെ സാമൂഹ്യ പുരോഗതിയെ നിരുത്സാഹപ്പെടുത്താനാണു പ്രതിപക്ഷ നീക്കം. സ്ത്രീ വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നു പ്രതിപക്ഷം പിൻമാറണം. വനിതാ മതിൽ ചരിത്ര സംഭവമാകും. 30 ലക്ഷം സ്ത്രീകളെ ഇടതുമുന്നണി അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു.