നാഷനൽ ഹെറാൾഡ് കെട്ടിടം ഒഴിയണം: ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി∙ കോൺഗ്രസ് പിന്തുണയോടെ പ്രവർത്തിക്കുന്ന നാഷനൽ ഹെറാൾഡ് ദിനപത്രം ദേശീയ തലസ്ഥാനത്തെ കെട്ടിടം ഒഴിയണമെന്ന് ഡൽഹി ഹൈക്കോടതി. കെട്ടിടം ഒഴിയണമെന്ന കേന്ദ്ര നിർദേശത്തിനെതിരെ പ്രസാധകരായ അസോഷ്യേറ്റഡ് ജേർണൽസ് ലിമിറ്റഡ് (എജെഎൽ) ആണ് കോടതിയെ സമീപിച്ചത്. ഈ ഹർജി കോടതി തള്ളി. രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിടം ഒഴിയണം.

56 വർഷത്തെ ലീസ് അവസാനിപ്പിച്ച് ഒക്ടോർ 30നാണ് കേന്ദ്രം കെട്ടിടം ഒഴിയണമെന്ന നിർദേശം നൽകിയത്. കഴിഞ്ഞ 10 വർഷമായി അവിടെ ഒരു ദിനപത്രവും പ്രവർത്തിക്കുന്നില്ലെന്നും വാണിജ്യആവശ്യത്തിനായി മാത്രമാണ് കെട്ടിടം പ്രവർത്തിക്കുന്നതെന്നും കേന്ദ്ര ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫിസ് (എൽ ആൻഡ് ഡിഒ) അറിയിച്ചു. അങ്ങനെ ചെയ്യുന്നത് ലീസ് കരാറിനു വിരുദ്ധമായതിനാലാണ് കെട്ടിടം ഒഴിയാൻ നോട്ടിസ് നൽകിയത്.