നാട്ടിലേക്ക് വരാൻ അവസാന നിമിഷം അവധി കിട്ടിയില്ല; ഉറ്റവരെ തേടിയെത്തിയത് ബാഹുലേയന്റെ മരണവാർത്ത
പെരിന്തൽമണ്ണ: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച പുലാമന്തോൾ തിരുത്തിലെ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം മരക്കാടത്ത് പറമ്പിൽ വേലായുധന്റെ മകൻ

പെരിന്തൽമണ്ണ: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച പുലാമന്തോൾ തിരുത്തിലെ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം മരക്കാടത്ത് പറമ്പിൽ വേലായുധന്റെ മകൻ ബാഹുലേയൻ (36) ഒരാഴ്ച മുൻപ് നാട്ടിൽ വരാനിരുന്നതാണ്. എന്നാൽ അവസാന നിമിഷം അവധി ലഭിക്കാത്തതിനാൽ വിധിയുടെ തീരുമാനം മറിച്ചാവുകയായിരുന്നു.
വേലായുധന്റെ സഹോദരന്റെ മകന്റെ വിവാഹത്തിനു വേണ്ടിയാണ് കഴിഞ്ഞ ആഴ്ച വരാനൊരുങ്ങിയത്. വീട്ടുകാരെല്ലാം കാത്തിരുന്നതാണ്. ഒടുവിൽ യാത്ര മാറ്റിവച്ചു. ഓണത്തിനു വരാനൊരുങ്ങുന്നതിനിടെയാണ് ദുരന്തം ബാഹുലേയനെ തട്ടിയെടുത്തത്.
കുവൈത്തിലെ ദുരന്തം സംഭവിച്ചതറിഞ്ഞ ഉടനെ വേലായുധൻ മകന്റെ ഫോണിൽ പല തവണ വിളിച്ചിരുന്നു. എന്നാൽ മറുപടിയുണ്ടായില്ല. പിന്നീട് തേടിയെത്തിയതാകട്ടെ മരണവാർത്തയായതിന്റെ ഞെട്ടലിലാണു കുടുംബം.