എംഎൽഎയെയും എഡിജിപിയെയും സംരക്ഷിച്ച് സർക്കാർ; എസ്പി സുജിത് ദാസിനെതിരെ നടപടി
പത്തനംതിട്ട∙ പി.വി. അൻവർ എംഎൽഎയുമായുള്ള പത്തനംതിട്ട എസ്പി സുജിത് ദാസിന്‍റെ വിവാദ ഫോൺ വിളിയില്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനെ സംരക്ഷിച്ച് സർക്കാർ. സുജിത് ദാസിനെതിരെ മാത്രമായിരിക്കും നടപടി. അജിത്കുമാര്‍ ബന്ധുകൾ വഴി സാമ്പത്തിക ഇടപാട് നടത്തുന്നെന്നായിരുന്നു അൻവറിനോട് എസ്പി സുജിത് ദാസ് പറഞ്ഞത്.

പത്തനംതിട്ട∙ പി.വി. അൻവർ എംഎൽഎയുമായുള്ള പത്തനംതിട്ട എസ്പി സുജിത് ദാസിന്‍റെ വിവാദ ഫോൺ വിളിയില്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനെ സംരക്ഷിച്ച് സർക്കാർ. സുജിത് ദാസിനെതിരെ മാത്രമായിരിക്കും നടപടി. അജിത്കുമാര്‍ ബന്ധുകൾ വഴി സാമ്പത്തിക ഇടപാട് നടത്തുന്നെന്നായിരുന്നു അൻവറിനോട് എസ്പി സുജിത് ദാസ് പറഞ്ഞത്. സുജിത് ദാസിനെ ക്രമസമാധാന ചുമതലയിൽനിന്നു മാറ്റുമെങ്കിലും കടുത്ത നടപടിയുണ്ടാവില്ലെന്നും വിവരമുണ്ട്. വകുപ്പുതല അന്വേഷണം മാത്രമാവും ഉണ്ടാവുക
മൂന്നു ദിവസം അവധിയിൽ പ്രവേശിച്ച എസ്പി സുജിത്ദാസിനെ തിരികെ പത്തനംതിട്ടയിൽ നിയോഗിക്കില്ലെന്നാണു വിവരം. ഇന്നലെ എഡിജിപി എം.ആർ.അജിത്കുമാറിനെ കാണാൻ അദ്ദേഹത്തിന്റെ ഓഫിസിൽ സുജിത്ദാസ് എത്തിയെങ്കിലും കാണാൻ അനുമതി ലഭിച്ചില്ല. എസ്പിക്കെതിരെ കടുത്ത നടപടിയെടുത്താൽ എഡിജിപിയെയും മാറ്റേണ്ടിവരും. എഡിജിപിക്കെതിരെ വന്ന പരാതികൾ ഡിജിപി സർക്കാരിനു കൈമാറും. അൻവറിനെതിരായ എഡിജിപിയുടെ പരാതിയിലും നടപടിയെടുക്കാനിടയില്ല.
പി.വി.അൻവർ എംഎൽഎയുമായി കഴിഞ്ഞ ശനിയാഴ്ച എസ്പി നടത്തിയ സംഭാഷണമാണു പുറത്തായത്. തനിക്കെതിരെയുള്ള പരാമർശങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എഡിജിപി എം.ആർ.അജിത്കുമാർ ആഭ്യന്തരവകുപ്പിനും ഡിജിപിക്കും പരാതി നൽകി. ഇതുകൂടാതെ 4 പരാതികൾ ഡിജിപിക്ക് ഇമെയിൽ വഴി ലഭിച്ചിട്ടുണ്ട്. ഉടൻ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ ശബ്ദരേഖ തെളിവാക്കി ആരെങ്കിലും കോടതിയെ സമീപിച്ചാൽ കോടതിക്കു സ്വമേധയാ കേസെടുത്ത് അന്വേഷണം പ്രഖ്യാപിക്കാനാകും. അതിനാലാണു സർക്കാർ ഉടൻ അന്വേഷണത്തിനു തയാറായത്. ഫോണിൽ റെക്കോർഡ് ചെയ്ത സംഭാഷണങ്ങൾ തെളിവായി സ്വീകരിക്കാമെന്ന സുപ്രീംകോടതിയുടെ നിർദേശവുമുണ്ട്.