ആശയക്കുഴപ്പത്തിൽ ‘ഒഴൂർ’; ടാറ്റയുടെ പ്ലാന്റ് കേരളത്തിലല്ല, ഹൊസൂരിൽ: ചർച്ച തുടരുന്നെന്ന് മന്ത്രി പി. രാജീവ്
കോട്ടയം∙ ടാറ്റാ ഗ്രൂപ്പിന്റെ നിർദിഷ്ട സെമികണ്ടക്ടർ നിർമാണപദ്ധതിയിലെ അനുബന്ധ പ്ലാന്റ് സ്ഥാപിക്കുക തമിഴ്നാട്ടിലെ ഹൊസൂരിൽ. നേരത്തേ മലപ്പുറം ഒഴൂരിലാണ് പ്ലാന്റ് വരുകയെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അത് ആശയക്കുഴപ്പം മൂലം സംഭവിച്ചതാണെന്ന് പിന്നീട് വ്യക്തമായി. കഴിഞ്ഞദിവസം ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേയാണ് പുതിയ സെമികണ്ടക്ടർ പ്ലാന്റുകളെ കുറിച്ച് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞത്. അസം, ഹൊസൂർ, മറ്റ് ചില സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ അനുബന്ധ പ്ലാന്റ് സ്ഥാപിക്കുന്നത് ആലോചനയിലുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ഹൊസൂർ’ എന്ന് പറഞ്ഞത് ‘ഒഴൂർ’ എന്ന് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. അതേസമയം, കേരളത്തിൽ സെമികണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പ് അടക്കം ഈ രംഗത്തെ ചില കമ്പനികളുമായി സംസ്ഥാന സർക്കാർ ചർച്ചകൾ നടത്തുന്നുണ്ടെന്ന് വ്യവസായ മന്ത്രി പി. രാജീവ് മനോരമ ഓൺലൈനിനോട് പറഞ്ഞു. ചർച്ചകൾ ഇതുവരെ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തായ്‌വാൻ സെമികണ്ടക്ടർ നിർമാണക്കമ്പനിയായ പിഎസ്എംസിയുമായി ചേർന്ന് ഗുജറാത്തിലെ ധോലേറയിലാണ് 91,000 കോടി രൂപയുടെ നിക്ഷേപത്തോടെ സെമികണ്ടക്ടർ പ്ലാന്റ് ടാറ്റ സ്ഥാപിക്കുന്നത്. ഇതിന്റെ അനുബന്ധ പ്ലാന്റുകൾ മറ്റ് ചില സംസ്ഥാനങ്ങളിൽ സ്ഥാപിക്കാനാണ് ആലോചന.