പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി ഇന്ന് മലാല ദിനം

മലാല യൂസഫ്സായി

ന്യൂയോർക്ക് ∙ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ മലാല യൂസഫ്സായിയുടെ 20–ാം പിറന്നാൾ ഇന്ന്. ലോകമെങ്ങും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ശബ്ദമുയർത്താനുള്ള മലാല ദിനം കൂടിയാണിന്ന്. 2013ലാണ് ഐക്യരാഷ്ട്ര സംഘടന ജൂലൈ 12 ‘മലാല ദിന’മായി പ്രഖ്യാപിച്ചത്.

അന്നു മുതൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു തടസ്സങ്ങൾ നേരിടുന്ന രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണു മലാലയുടെ പിറന്നാളാഘോഷം. അഫ്ഗാൻ സ്വാത് താഴ്‌വരയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടെ താലിബാൻ ഭീകരരുടെ വെടിയേറ്റ മലാലയ്ക്ക് 2014ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. ഇംഗ്ലണ്ടിലാണു താമസം.