Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നു ലോക ജനസംഖ്യാദിനം

population

ചൈന (1,40,95,17,397), ഇന്ത്യ (1,33,91,80,127) എന്നിവ ജനസംഖ്യയിൽ മുന്നിലുള്ള രാജ്യങ്ങൾ. വളർച്ചാനിരക്ക് വച്ചുനോക്കിയാൽ ഇന്ത്യ ചൈനയെ 2024ൽ മറികടക്കുമെന്നാണു നിഗമനം. ചൈനയുടെ പ്രതിവർഷ വളർച്ചാനിരക്ക് 0.4%. ഇന്ത്യയുടേത് 1.1%.

എന്നാൽ കേരളത്തിന്റെ വളർച്ചാനിരക്ക് പൂജ്യത്തിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. 1901 മുതൽ 11 വരെയുള്ള പത്തുവർഷക്കാലത്തെ വളർച്ചാനിരക്ക് 11.89% ആയിരുന്നത് 2001–11ലെ കണക്കിൽ 4.36 ആയിക്കഴിഞ്ഞു (വാർഷിക ശരാശരിയെടുത്താൽ .43). പത്തനംതിട്ട (–3.0%), ഇടുക്കി (–1.8%) ജില്ലകൾ നെഗറ്റീവ് ഗ്രോത്തിന്റെ ദിശയിലാണ്.

മലപ്പുറം (13.4), കാസർകോട് (8.6), പാലക്കാട് (7.4), കോഴിക്കോട് (7.2), എറണാകുളം (5.7) ജില്ലകൾ സംസ്ഥാന ശരാശരിക്കു മുകളിലാണ്.