Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയ്ഡ്സ് മരണം കുറയുന്നതായി യുഎൻ റിപ്പോർട്ട്

hiv-infection

പാരിസ്∙ ലോകമെമ്പാടുമായി എയ്ഡ്സ് ചികിൽസയിൽ വൻ കുതിച്ചുചാട്ടമുണ്ടെന്നും മരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായും യുഎൻ റിപ്പോർട്ട്. കഴിഞ്ഞ വർഷം പത്തുലക്ഷം പേരാണ് എയ്ഡ്സ് മൂലം മരിച്ചത്. 2005ൽ ഈ രോഗംമൂലം മരിച്ചതു 19 ലക്ഷം പേരായിരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞവർഷം 3.67 കോടി എയ്ഡ്സ് രോഗികളുണ്ടായിരുന്നതിൽ 1.95 കോടി പേർക്കും ശരിയായ ചികിൽസ ലഭിച്ചതായും റിപ്പോർട്ട് പറയുന്നു. പാരിസിൽ ഞായറാഴ്ച തുടങ്ങുന്ന എയ്ഡ്സ് ശാസ്ത്ര കോൺഫറൻസിനു മുന്നോടിയായാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.