ലണ്ടൻ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യ കുൽസും നവാസ് (67) തൊണ്ടയിലെ കാൻസർ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രി വിട്ടു. സ്വത്തു സമ്പാദനക്കേസിൽ പാക്ക് സുപ്രീം കോടതി നവാസ് ഷരീഫിനെ അയോഗ്യനാക്കിയതോടെ ഷരീഫിന്റെ ലഹോർ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കുൽസും ആണു സ്ഥാനാർഥി. മകൾ മറിയത്തിനാണു തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചുമതല.
ഈ മാസം 17ന് ആണു തിരഞ്ഞെടുപ്പ്.