Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെന്നഡി കൊലപാതകം: സകല രേഖകളും പുറത്തുവിടുമെന്ന് ട്രംപ്

john-f-kennedy

വാഷിങ്ടൻ∙ ജോൺ എഫ്.കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കിംവദന്തികൾ അവസാനിപ്പിക്കാനായി എല്ലാ രേഖകളും പുറത്തുവിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വീറ്റ്. മുൻ യുഎസ് പ്രസിഡന്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാഷനൽ ആർക്കൈവ്സിൽ സൂക്ഷിച്ചിരുന്ന 2800ലേറെ രേഖകൾ പരസ്യമാക്കിയതിനു പിറ്റേന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

കെന്നഡി കൊലപാതകത്തിന്റെ ദുരൂഹതകൾ നീക്കി സുതാര്യതയുണ്ടാക്കുകയാണു ലക്ഷ്യം. ഇപ്പോൾ ജീവിച്ചിരിക്കുന്നവരുടെ പേരു പരാമർശിക്കുന്നവയൊഴിച്ച് ബാക്കി രേഖകൾ പുറത്തുവിടുന്നതിനെക്കുറിച്ച് സ്റ്റാഫ് മേധാവി ജനറൽ ജോൺ കെല്ലിയുമായും സിഐഎയുമായും ചർച്ചകൾക്കു ശേഷം തീരുമാനമെടുക്കുമെന്നും അറിയിച്ചു.

കെന്നഡി കൊലപാതകവുമായി ബന്ധപ്പെട്ടുള്ള മൂവായിരത്തിലേറെ രേഖകൾ ഇപ്പോഴും രഹസ്യമാണ്.