ഹരാരെ∙ മുൻ പ്രസിഡന്റ് റോബർട് മുഗാബെയുടെ ജന്മദിനമായ ഫെബ്രുവരി 21 ദേശീയ യുവജനദിനവും പൊതുഅവധിയുമായി സിംബാബ്‍വെ പ്രഖ്യാപിച്ചു. ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്നു കഴിഞ്ഞയാഴ്ചയാണു മുഗാബെ രാജിവച്ചത്. പുതിയ പ്രസിഡന്റ് എമേഴ്സൻ നൻഗഗ്വ ഈയാഴ്ച മന്ത്രിസഭ രൂപീകരിച്ചേക്കും.