Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കാൻ പ്രമീളയും

Pramila-Jayapal

വാഷിങ്ടൻ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുന്നവരുടെ കൂട്ടത്തിൽ‍ യുഎസ് കോൺഗ്രസിലെ മലയാളി വനിത പ്രമീള ജയപാലും. ട്രംപിന്റെ ഭരണനയങ്ങളിലും കുടിയേറ്റവിരുദ്ധ പ്രസ്താവനകളിലും പ്രതിഷേധിച്ചു ചടങ്ങിൽനിന്നു വിട്ടുനിൽക്കുന്ന ഡമോക്രാറ്റ് അംഗങ്ങൾക്കൊപ്പമാണു പ്രമീളയും ചേരുന്നത്. മുപ്പതിനാണു നയപ്രഖ്യാപന പ്രസംഗം. വംശീയവിദ്വേഷത്തിന്റെയും വെറുപ്പിന്റെയും തീ ആളിക്കത്തിക്കുന്ന പ്രസിഡന്റിനെ മഹത്വവൽക്കരിക്കാൻ തയാറല്ലെന്നു പ്രമീള പറഞ്ഞു.