ഷി ചിൻപിങ്ങിന് ഇഷ്ടം ബോളിവുഡ്

വുഹാൻ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനു പ്രിയം ബോളിവുഡ് സിനിമകൾ. ആമിർ ഖാൻ നായകനായ ‘ദംഗൽ’ ആണ് ഒടുവിൽ കണ്ട ഇഷ്ട സിനിമ. ചൈനയിൽ കൂടുതൽ ഇന്ത്യൻ സിനിമകൾ എത്തുന്നതിനെയും ഷി സ്വാഗതം ചെയ്തു.

ഷി ചിൻപിങ്

1982 ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘യെ വാദാ രഹാ’യിലെ തൂ, തൂ ഹെ വഹി ദിൽ നെ ജിസെ കഹാ... എന്ന ഗാനത്തിന്റെ അവതരണം ഇരു നേതാക്കളും ഉച്ചകോടിക്കിടെ ആസ്വദിച്ചു. കൂടുതൽ ഇന്ത്യൻ സിനിമകൾ ചൈനയിൽ പ്രദർശിപ്പിക്കുന്നതിനൊപ്പം കൂടുതൽ ചൈനീസ് സിനിമകൾക്ക് ഇന്ത്യയും അരങ്ങൊരുക്കണമെന്നു ഷി ചിൻപിങ് നിർദേശിച്ചു. ചൈനയിൽ സൂപ്പർഹിറ്റായ ദംഗൽ, അവിടെനിന്ന് 1100 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. നിലവിൽ കടുത്ത നിയന്ത്രണങ്ങൾക്കു വിധേയമായാണു ബോളിവുഡ് സിനിമകൾ ചൈനയിൽ റിലീസ് ചെയ്യുന്നത്.