റോം ∙ ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി ജൂസപ്പെ കോണ്ടി നിയമിതനായി. യൂറോപ്യൻ യൂണിയനിൽ ഇറ്റലി തുടരുന്നതിൽ വിമുഖതയുള്ള തീവ്രവലതുപക്ഷ പാർട്ടികളായ ലീഗ് പാർട്ടിയും ഫൈവ് സ്റ്റാർ മൂവ്മെന്റുമാണു പുതിയ മന്ത്രിസഭ നയിക്കുക. പ്രത്യേകിച്ചു രാഷ്ട്രീയ പാരമ്പര്യമില്ലാത്ത കോണ്ടിയുടെ നിയമനം യൂറോപ്യൻ മേഖലയിൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. തന്റെ ബയോഡേറ്റയിലുൾപ്പെടെ കൃത്രിമം കാട്ടിയെന്ന വിവാദവും കോണ്ടിയെ പിന്തുടരുന്നു.
Advertisement