റോം∙ ഇറ്റലിയിലെ നിശാ ക്ലബിൽ തിക്കിലും തിരക്കിലും നടപ്പാലം തകർന്ന് 5 കൗമാരക്കാർ ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു. പരുക്കേറ്റവരിൽ 14 പേരുടെ നില ഗുരുതരമാണ്. അഡ്രിയാറ്റിക് തീരത്ത് അൻകോനയിൽ കൊറിനാൽഡോ നഗരത്തിലെ നിശാ ക്ലബിലാണു സംഭവം.
കരുമുളകു സ്പ്രേ പോലെന്തോ ആരോ ഉപയോഗിച്ചതിനെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ ഉന്തും തള്ളുമുണ്ടാക്കിയതാണ് അപകടകാരണമെന്നു വിലയിരുത്തുന്നു. ഭയപ്പെട്ടോടിയ ആളുകൾ എമർജൻസി കവാടം വഴി പുറത്തിറങ്ങാൻ തിക്കിത്തിരക്കി. 3 എമർജൻസി കവാടങ്ങളിൽ ഒന്ന് ചെറിയ നടപ്പാലത്തിലേക്കാണ് എത്തുന്നത്. തള്ളലിൽ പാലത്തിന്റെ കൈവരികൾ തകർന്ന് ആളുകൾ താഴേക്കു വീഴുകയായിരുന്നു.