മെൽബൺ∙ ഇന്ത്യൻ വംശജ വീണ സഹജ്വലയുടെ ശാസ്ത്രസംഭാവനകൾക്ക് ഓസ്ട്രേലിയൻ സയൻസ് അക്കാദമിയുടെ ആദരം. അക്കാദമി ഫെലോ ആയി വീണ ഉൾപ്പെടെ 21 ശാസ്ത്രജ്ഞരെയാണു തിരഞ്ഞെടുത്തത്. കാൻപുർ ഐഐടിയിൽനിന്നു മെറ്റലേർജിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്ത വീണ, സസ്റ്റെയ്നബിൾ മെറ്റീരിയൽസ് റിസർച് ആൻഡ് ടെക്നോളജി സെന്റർ ഡയറക്ടറാണ്.
ഇലക്ട്രോണിക് മാലിന്യങ്ങളുടെയുൾപ്പെടെ സംസ്കരണത്തിലും പുനരുപയോഗത്തിലും ശ്രദ്ധേയ കണ്ടുപിടിത്തങ്ങൾ നടത്തി. പരിസ്ഥിതിക്കു കോട്ടം തട്ടാത്ത രീതിയിലുള്ള നിർമാണ രീതിയും (ഗ്രീൻ സ്റ്റീൽ) പ്രശസ്തമാണ്. അലൻ ആൻഡേഴ്സൻ, ജോർഡി വില്യംസൻ, ആൻ കെൽസോ തുടങ്ങിയവരും സയൻസ് അക്കാദമി ഫെലോ പട്ടികയിലുണ്ട്.