കഠ്മണ്ഡു∙ നേപ്പാളിൽ 2015 ലുണ്ടായ ഭൂകമ്പത്തിൽ ഭാഗികമായി തകർന്ന കൃഷ്ണ ക്ഷേത്രം മൂന്നു വർഷത്തിനുശേഷം തുറന്നു. കല്ലിൽ തീർത്ത ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ഈയിടെയാണു പൂർത്തിയായത്. പതിനേഴാം നൂറ്റാണ്ടിൽ ശിഖാര ശൈലിയിൽ നിർമിച്ചതാണ് ഈ ക്ഷേത്രം. 7.8 തീവ്രത അനുഭവപ്പെട്ട ഭൂചലനത്തിൽ നേപ്പാളിലെ ചരിത്രസ്മാരകങ്ങൾ മിക്കതിനും കേടുപാടുകൾ സംഭവിച്ചിരുന്നു.
Advertisement
Tags:
Nepal
related stories
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ