കഠ്മണ്ഡു (നേപ്പാൾ)∙ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയിൽനിന്ന് വിമാനം വഴുതി പുൽപ്പുറത്തേക്ക് നീങ്ങി. 21 യാത്രക്കാരും സുരക്ഷിതർ. യതി എയർലൈൻസിന്റേതായിരുന്നു വിമാനം. സംഭവത്തെ തുടർന്ന് ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ 12 മണിക്കൂർ മുടങ്ങി. റൺവേയിൽ അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. നേപ്പാൾഗഞ്ചിൽ നിന്നു കഠ്മണ്ഡുവിലിറങ്ങിയതാണു വിമാനം.
Advertisement