കുവൈത്ത് സിറ്റി∙ വെള്ളിയാഴ്ച കുവൈത്തിൽ പെയ്തതു കഴിഞ്ഞ 50 വർഷത്തിനിടെ ലഭിച്ച ഏറ്റവും കൂടിയ മഴയെന്ന് അധികൃതർ അറിയിച്ചു. 6 മണിക്കൂറിനുള്ളിൽ 111 മില്ലിമീറ്റർ മഴയാണ് വെള്ളിയാഴ്ച പെയ്തത്. ഒരുവർഷം എല്ലാ സീസണിലും കൂടി ലഭിക്കാറുള്ളത് 115 മില്ലിമീറ്റർ മഴയാണെന്നും അതോറിറ്റി അറിയിച്ചു. കനത്ത മഴയിൽ രാജ്യത്തെ റോഡുകൾ മുങ്ങി ഗതാഗതം തടസ്സപ്പെട്ടിരുന്നു. 1934ലും 1954ലും ആണ് കുവൈത്തിൽ ഇതിനു മുൻപ് വലിയതോതിലുള്ള വെള്ളപ്പൊക്കം ഉണ്ടായത്.
Advertisement