ഗാർഹികത്തൊഴിൽ റിക്രൂട്മെന്റ് ഏകീകരിക്കാൻ ഗൾഫ് രാജ്യങ്ങൾ

കുവൈത്ത് സിറ്റി ∙ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്മെന്റ് സംവിധാനം ഏകീകരിക്കാൻ ജിസിസി സാമൂഹിക-തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ  തീരുമാനം. രാജ്യാന്തര തലത്തിൽ ഉയരുന്ന വിമർശനം ഇല്ലാതാക്കുകയാണു ലക്ഷ്യം. റിക്രൂട്മെന്റ് ചെലവ്, ശമ്പളം, തൊഴിലാളികളുടെ അവകാശങ്ങൾ എന്നിവയെല്ലാം ഏകീകരിക്കാനാണു ശുപാർശ. തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുമായി വിശദമായ ചർച്ചകളിലൂടെ പദ്ധതി സാധ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.