കൊളംബോ∙ ശ്രീലങ്കയിൽ റോഡിലെ തടസ്സം പരിഹരിക്കുന്നതിനിടെ 2 പൊലീസുകാർ വെടിയേറ്റു മരിച്ച സംഭവത്തിൽ എൽടിടിഇ മുൻ ഉപമേധാവി കരുണ അമ്മന്റെ പങ്ക് സംശയിക്കുന്നു. മരിച്ചവരിൽ ഒരാൾ തമിഴ് വംശജനും ഒരാൾ സിംഹളനുമാണ്.
ശ്രീലങ്കയിൽ റനിൽ വിക്രമസിംഗയെ മാറ്റി പകരം മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയാക്കിയപ്പോൾ സഭയിൽ രാജപക്ഷെയെ പിന്തുണയ്ക്കാൻ തമിഴ് ജനപ്രതിനിധികളോട് കരുണ ആവശ്യപ്പെട്ടിരുന്നു. 2010-15 ലെ രാജപക്ഷെ മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്ന കരുണയുടെ നേതൃത്വത്തിലാണ് ശ്രീലങ്കയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിരുന്നതെന്നും ആരോപണമുണ്ട്.