Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രസീലിൽ മതാചാര്യനെതിരെ പീഡനാരോപണം

റിയോ ഡി ജനീറോ ∙ ബ്രസീലിലെ അറിയപ്പെടുന്ന സ്വയം പ്രഖ്യാപിത മത ആചാര്യൻ ജൊവാവോ ടെക്സൈര ഡെ ഫാരിയക്ക് (76) എതിരെ ലൈംഗിക പീഡന ആരോപണങ്ങളുമായി ഒരു ഡസനോളം സ്ത്രീകൾ മുന്നോട്ടുവന്നു. ഗ്ലോബോ ടെലിവിഷൻ നെറ്റ്‌വർക്ക് ആരോപണ വാർത്ത സംപ്രേഷണം ചെയ്തു. മീ ടൂ ക്യാംപെയ്ന്റെ ഭാഗമായാണ് ഇതു സംപ്രേഷണം ചെയ്തത്. എന്നാൽ ആരോപണങ്ങൾ ഫാരിയ നിഷേധിച്ചു.