ഗാസയുടെ 86% ഒഴിപ്പിക്കൽ ഭീഷണിയിൽ: യുഎൻ
ജറുസലം ∙ ആക്രമണത്തിനു മുന്നോടിയായി മധ്യഗാസയിലെ ബുറേജ്, നുസുറത്ത് എന്നീ അഭയാർഥിക്യാംപുകളിലെ പലസ്തീൻകാരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. ഗാസയിലെ 86% സ്ഥലങ്ങളും ഇത്തരം ഒഴിപ്പിക്കൽ ഭീഷണി നേരിടുകയാണെന്ന് ഐക്യരാഷ്ട്രസംഘടനയുടെ പലസ്തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്ല്യൂഎ) അറിയിച്ചു.

ജറുസലം ∙ ആക്രമണത്തിനു മുന്നോടിയായി മധ്യഗാസയിലെ ബുറേജ്, നുസുറത്ത് എന്നീ അഭയാർഥിക്യാംപുകളിലെ പലസ്തീൻകാരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. ഗാസയിലെ 86% സ്ഥലങ്ങളും ഇത്തരം ഒഴിപ്പിക്കൽ ഭീഷണി നേരിടുകയാണെന്ന് ഐക്യരാഷ്ട്രസംഘടനയുടെ പലസ്തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്ല്യൂഎ) അറിയിച്ചു. സുരക്ഷിതമായ ഒരിടവുമില്ലാതെ നിരന്തര പലായന അവസ്ഥയിലാണു ജനങ്ങളെന്നും യുഎൻ പറഞ്ഞു.
ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 39,363 പലസ്തീൻകാർ കൊല്ലപ്പെട്ടു. 90,923 പേർക്കു പരുക്കേറ്റു.
അതേസമയം, ഗോലാൻ കുന്നിൽ 12 കുട്ടികൾ കൊല്ലപ്പെട്ട റോക്കറ്റാക്രമണത്തിനു ഹിസ്ബുല്ലയ്ക്കുള്ള തിരിച്ചടി എങ്ങനെ വേണമെന്നു തീരുമാനിക്കാൻ ഇസ്രയേൽ സുരക്ഷാ കാബിനറ്റ് ബെന്യാമിൻ നെതന്യാഹു സർക്കാരിനെ ചുമതലപ്പെടുത്തി. തെക്കൻ ലബനനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളോ ഹിസ്ബുല്ലയുടെ സൈനികകേന്ദ്രങ്ങളോ ലക്ഷ്യമിടുന്ന ആക്രമണമാണു പരിഗണനയിൽ. എന്നാൽ, ഇതു സമ്പൂർണയുദ്ധത്തിലേക്ക് വഴുതിപ്പോകരരുതെന്നും ഇസ്രയേൽ കരുതുന്നു. ഇസ്രയേലിനു പിന്തുണയുമായി യുഎസും യുകെയും രംഗത്തെത്തിയെങ്കിലും ഇറാന്റെ സൈനികപിന്തുണയുള്ള ഹിസ്ബുല്ലയുമായി യുദ്ധം ഒഴിവാക്കണമെന്ന നയമാണ് അവർ സ്വീകരിച്ചിട്ടുള്ളത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇക്കാര്യം ഇസ്രയേൽ പ്രസിഡന്റ് ഇസാക്ക് ഹെർസോഗുമായി ഫോണിൽ ചർച്ച ചെയ്തു. ലബനൻ വിഷയത്തിൽ സംയമനം വേണമെന്ന് ജർമനിയും ഈജിപ്തും ആവശ്യപ്പെട്ടു.