Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളംബോ ക്രിസ്‌മസ് മരത്തിന് ലോകപൊക്കം

Christmas Tree

കൊളംബോ ∙ സമയത്തു പണി തീരാത്തതിനാൽ ഉദ്ദേശിച്ചതിന്റെ പകുതിയായി ഉയരം വെട്ടിക്കുറയ്ക്കേണ്ടിവന്നെങ്കിലും ലോക റെക്കോർഡ് മറികടന്ന് ഏറ്റവും ഉയരമുള്ള ക്രിസ്‌മസ് മരം ശ്രീലങ്കയിൽ. ക്രിക്കറ്റ് ഇതിഹാസം അർജൻ രണതുംഗെയാണ് ഏറ്റവും ഉയരമുള്ള ക്രിസ്‌മസ് മരത്തിന്റെ നിർമാണപദ്ധതിക്കു നേതൃത്വം നൽകിയത്.

328 അടി ഉയരമായിരുന്നു ലക്ഷ്യം. എന്നാൽ, ഇന്നലെയായപ്പോഴേക്കും 187 അടി ഉയരമേ (57 മീറ്റർ) പൂർത്തിയാക്കാനായുള്ളു. ലോക റെക്കോർഡ് നേടിയ ചൈനയിലെ ക്രിസ്മസ് മരത്തെക്കാൾ രണ്ടു മീറ്റർ ഉയരം കൂടുതലുണ്ട് കൊളംബോയിലെ മരത്തിന്. ആറു ലക്ഷം ബൾബുകളാണ് ഇതിൽ ഉപയോഗിച്ചത്.

എന്നാൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ചെലവഴിക്കേണ്ടതിനു പകരം ക്രിസ്മസ് മരത്തിനു പണം മുടക്കുന്നതിനോടു കത്തോലിക്കാ സഭയുടെ എതിർപ്പ് ഉയർന്നതോടെയാണ് ആദ്യഘട്ടത്തിൽ നിർമാണജോലികൾ മുടങ്ങിയത്. തുടർന്നു പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഇടപെട്ട് ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. രണ്ടു ലക്ഷം ഡോളറാണു മരത്തിനു ചെലവ്. 

Your Rating: