Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഫ്ത്താർ ആഘോഷത്തിന് മാറ്റുകൂട്ടുന്നൊരു കുഞ്ഞിപ്പത്തിരി

എരുവിലും പുളിയിലും മധുരത്തിലും വെന്തുവരുന്നൊരു കുഞ്ഞിപ്പത്തിരി ഇഫ്താർ ആഘോഷത്തിന് മാറ്റുകൂട്ടുമെന്നതിൽ സംശയമില്ല. ആവിയിൽ വേവിച്ചെടുത്ത കുഞ്ഞൻപത്തിരി മസാലയിൽ തുള്ളിക്കളിക്കുന്ന ബീഫിൽ ലയിച്ച് നാവിൽ അലിയും. ആഘോഷവേളകളിൽ രുചിക്കൂട്ടിന്റെ കുഞ്ഞിപ്പത്തിരി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

Click here to read this recipe in English

കുഞ്ഞിപ്പത്തിരി തയാറാക്കാൻ

അരിപ്പൊടി - 200 ഗ്രാം
ബീഫ് - 300 ഗ്രാം
തേങ്ങ ചിരകിയത് - 2 കപ്പ്
ചെറു ഉള്ളി - 150 ഗ്രാം
ജീരകം - 1 ടീസ്പൂൺ
മുളക് പൊടി - 1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി - 1 ടീസ്പൂൺ
മല്ലി - 1 ടേബിൾസ്പൂൺ
വറ്റൽ മുളക് - 5 എണ്ണം
ജിഞ്ചർ ഗാർലിക് പേസ്റ്റ് - 2 ടേബിൾസ്പൂൺ
പച്ചമുളക് - 7 എണ്ണം
തക്കാളി - 2 എണ്ണം
ഗരം മസാല - 1 ടേബിൾസ്പൂൺ
കടുക് - 1/2 ടേബിൾസ്പൂൺ
കറിവേപ്പില - 2 ഇതൾ
ഉപ്പ് - 3 ടേബിൾസ്പൂൺ
നാരങ്ങ - 2 എണ്ണം

പാകം ചെയ്യുന്ന വിധി

∙ഒരു പാനിൽ 200 മില്ലി ലിറ്റർ വെള്ളം ചൂടാക്കി അരിപ്പൊടി , ഒരു കപ്പ് ചിരകിയ തേങ്ങ, ജീരകം, അരിഞ്ഞ ചെറിയ ഉള്ളി എന്നിവ ഉപ്പ് ചേർത്ത് ചൂട് വെള്ളത്തിൽ കുഴച്ചെടുക്കുക. ഇത് ചെറിയ പത്തിരിയുടെ രൂപത്തിൽ ആവിയിൽ വേവിച്ചെടുക്കുക.

∙ മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി, ഉപ്പ്, നാരങ്ങാ നീര് എന്നിവ ചേർത്ത് ബീഫ് മാരിനേറ്റ് ചെയ്ത് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക.

∙ചിരകിയ തേങ്ങ, ചെറിയ ഉള്ളിയും മല്ലിയും വറ്റൽ മുളകും ചേർത്ത് വറുത്തെടുത്ത ശേഷം മിക്‌സിയിൽ അരച്ചെടുക്കുക.

∙മറ്റൊരു പാത്രത്തിൽ ചെറിയ ഉള്ളി, ജിഞ്ചർ ഗാർലിക് പേസ്റ്റ്, തക്കാളി, അരിഞ്ഞ പച്ചമുളക്, മഞ്ഞൾ പൊടി, ഗരം മസാല എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ചെടുത്ത ബീഫ് ചേർക്കാം. അൽപ്പ നേരം വേവിച്ച ശേഷം അരപ്പ് ചേർത്തിളക്കുക.

∙മറ്റൊരു പാത്രത്തിൽ കടുക്, പച്ചമുളക്, ചെറു ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് വറവിടുക. ഇത് ബീഫിൽ േചർത്ത ശേഷം ആവിയിൽ വേവിച്ച പത്തിരിയും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം.