പത്തിരിയാണ് മലബാർ രുചിയുടെ ലോകത്തേയ്ക്ക് സ്വാഗതമോതുന്ന വിഭവം. അരിപ്പൊടി ചൂടുവെള്ളത്തിൽ നേർമയായി പരത്തിയുണ്ടാക്കുന്ന നേരിയ പത്തിരി. പലവിധത്തിൽ പത്തിരികൾ തയാറാക്കാം. നാവിൽ രുചിനിറയ്ക്കുന്നൊരു ചെമ്മീൻ പത്തിരിക്കൂട്ട് പരിചയപ്പെട്ടാലോ?
ചെമ്മീൻ - 250 ഗ്രാം
കുത്തരി - 300 ഗ്രാം
അരിപ്പൊടി - 100 ഗ്രാം
തേങ്ങ ചിരകിയത് - 100 ഗ്രാം
സവാള - 3 എണ്ണം
ജിഞ്ചർ ഗാർലിക് പേസ്റ്റ് - 1 ടീസ്പൂൺ
തക്കാളി - 1 എണ്ണം
ചെറിയ ഉള്ളി - 5 എണ്ണം
ജീരകം - 1 ടേബിൾസ്പൂൺ
മുളക് പൊടി - 2 ടീസ്പൂൺ
മഞ്ഞൾ പൊടി - 2 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
ഉപ്പ് - 2 ടീസ്പൂൺ
എണ്ണ - ആവശ്യത്തിന്
നാരങ്ങ - 1 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
പുതിനയില - ആവശ്യത്തിന്
വാഴയില - 1 എണ്ണം
ചെമ്മീൻ പത്തിരി തയാറാക്കാൻ
∙കുതിർത്ത കുത്തരി മിക്‌സിയിൽ അരച്ചെടുക്കുക. ചെറിയ ഉള്ളിയും ജീരകവും ചിരകിയ തേങ്ങയും ഉപ്പും ചേർത്ത് ഒന്നുകൂടി അരക്കുക. ഇതിലേക്ക് അരിപ്പൊടി ചേർത്തിളക്കുക.
∙മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഉപ്പ് , നാരങ്ങാനീര് എന്നിവ ചേർത്ത് മറ്റൊരു പാത്രത്തിൽ ചെമ്മീൻ മാരിനേറ്റ് ചെയ്യാം. അരിഞ്ഞ സവാള, ജിഞ്ചർ ഗാർലിക് പേസ്റ്റ് ചെറുതായരിഞ്ഞ പച്ചമുളക്, തക്കാളി, മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് പാനിൽ വഴറ്റിയെടുക്കുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത് വച്ചിരിക്കുന്ന ചെമ്മീൻ ചേർക്കുക. വേവ് ആയ ശേഷം പുതിനയില ചേർത്ത് ഇളക്കുക.
∙സ്റ്റീമറിൽ വാഴയില വച്ച ശേഷം പരത്തിയ മാവും ചെമ്മീൻ മിശ്രിതവും പലയടുക്കുകളായി വച്ച് ചെമ്മീൻ പത്തിരിയുണ്ടാക്കാം.