നല്ല ഭക്ഷണം തയാറാക്കി ആഘോഷവേളകളുടെ മൊഞ്ച് കൂട്ടാൻ തയാറെടുക്കുന്നവർക്ക് പരിചയപ്പെടാം മജ്ബൂസ് രുചിക്കൂട്ട്. അറബിക് മസാലയിൽ വെന്തുവരുന്ന ചിക്കൻ, ചിക്കൻ വെന്ത വെള്ളത്തിൽ തയാറാക്കുന്ന ബിരിയാണിച്ചോറ്. രുചിക്കൂട്ടിനിനിയെന്തു വേണം..
ചിക്കൻ - 750 ഗ്രാം
ബസ്മതി അരി - 750 ഗ്രാം
അറബിക് മസാല - 1 ടേബിൾ സ്പൂൺ
കറുവപ്പട്ട - ആവശ്യത്തിന്
ബിരിയാണിയില - ആവശ്യത്തിന്
സവാള - 4 എണ്ണം
ഇഞ്ചി - 2 കഷണം
വെളുത്തുള്ളി - 2 ടേബിൾസ്പൂൺ
പച്ചമുളക് - 7 എണ്ണം
തക്കാളി - 2 എണ്ണം
തക്കാളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
ഉണക്ക നാരങ്ങ - 3 എണ്ണം
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
കുരുമുളക് പൊടി - 1 ടീസ്പൂൺ
ഉപ്പ് - 1 ടീസ്പൂൺ
എണ്ണ - ആവശ്യത്തിന്
മല്ലിയില - ആവശ്യത്തിന്
മജ്ബൂസ് തയാറാക്കുന്ന വിധം
∙കറുവപ്പട്ട, ബിരിയാണി ഇല, സവാള എന്നിവ എണ്ണയിൽ വഴറ്റുക. ഇതിലേക്ക് അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി, ടൊമാറ്റോ പേസ്റ്റ്, ഉണങ്ങിയ നാരങ്ങ എന്നിവ ചേർക്കുക. മഞ്ഞൾ പൊടി, അറബിക് മസാല, ഗരം മസാല, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് ചിക്കനിടുക. അൽപ്പ നേരം അടച്ച് വച്ച് വേവിച്ച ശേഷം വെള്ളം ചേർത്ത് കുറച്ച് നേരം കൂടി വേവിക്കുക. ഇതിൽ നിന്നും ചിക്കൻ മാറ്റിയ ശേഷം ബസുമതി അരിയിട്ട് വേവിച്ചെടുക്കുക.
∙മാറ്റിവച്ച ചിക്കൻ ഒരു പാനിൽ എണ്ണയൊഴിച്ച് പൊരിച്ചെടുത്ത ശേഷം പാതി വേവായ ബസ്മതി അരിക്കൊപ്പം പച്ചമുളകും മല്ലിയിലയും ചേർത്ത് വേവിക്കുക.