Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡബിൾ കാ മീത്താ (ഷുഗർ ഫ്രീ)

Double-Ka-Meetha

പ്രമേഹരോഗികൾക്ക് കഴിയ്ക്കാൻ പാകത്തിനുള്ള ഡബിൾ കാ മീത്താ ഷുഗർ ഫ്രീ രുചിക്കൂട്ടു പരിചയപ്പെടാം.

01. പാൽ പാട മാറ്റാത്തത് — 500 ഗ്രാം
ഏലയ്ക്കാപ്പൊടി — ഒരു ചെറിയ സ്പൂൺ
02. വൈറ്റ് ബ്രെഡ് — 300 ഗ്രാം
03. എണ്ണ — വറുക്കാൻ ആവശ്യത്തിന്
04. ഡിസയർ ഷുഗർ — 120 ഗ്രാം
വെള്ളം — 120 ഗ്രാം
05. ഡിസയർ ഷുഗർ — 20 ഗ്രാം
06. സിൽവർ ലീഫ് — മൂന്നു പീസ്
ബദാമും കശുവണ്ടിയും വറുത്തു പൊടിയായി അരിഞ്ഞത് — 30 ഗ്രാം

പാകം ചെയ്യുന്ന വിധം

01. പാൽ, ഏലയ്ക്കാപ്പൊടി ചേർത്തു ചെറുതീയിൽ തിളപ്പിച്ചു മൂന്നിലൊന്നായി വറ്റിക്കുക.
02. വൈറ്റ് ബ്രെഡ് സ്ലൈസ് ചെയ്ത്, എണ്ണയിൽ വറുക്കുക. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ, കോരി വയ്ക്കുക.
03. നാലാമത്തെ ചേരുവ ചേർത്ത്, അടുപ്പിൽ വച്ചു തിളപ്പിച്ചു പഞ്ചസാരപ്പാനി തയാറാക്കുക.
04. വറുത്തു വച്ചിരിക്കുന്ന റൊട്ടിക്കഷണങ്ങൾ, പഞ്ചസാരപ്പാനിയിൽ രണ്ടു മിനിറ്റു മുക്കിയിട്ടശേഷം കോരി വയ്ക്കുക.
05. മധുരത്തിനു പാകം അനുസരിച്ചു, വറ്റിച്ചു വച്ചിരിക്കുന്ന പാലിൽ ഡിസയർ ഷുഗർ ചേർക്കുക.
06. ഇനി വിളമ്പാനുള്ള ബൗളിൽ ആദ്യം ബ്രെഡ് കഷണം വയ്ക്കുക. അതിനു മുകളിൽ, പാൽ വറ്റിച്ചത് ഒഴിച്ചു ബദാമും കശുവണ്ടിയും കൊണ്ട് അലങ്കരിക്കുക.