Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ചോക്ലേറ്റ് കേക്ക് ഷുഗർ ഫ്രീയാണ്

Sugar-Free-Chocolate-Cake

ചോക്ലേറ്റ് രുചിക്കൂട്ടിലൊരു ഷുഗർ ഫ്രീ കേക്ക് പരിചയപ്പെടാം.

01. ഷുഗർ ഫ്രീ ഡാർക് ചോക്ലേറ്റ് (70 ശതമാനം കൊക്കോ) — 250 ഗ്രാം
02. ജെലറ്റിൻ — ഒമ്പതു ഗ്രാം
03. പാൽ — 150 ഗ്രാം
04. മുട്ടയുടെ മഞ്ഞ — നാലു മുട്ടയുടേത്
ഷുഗർ ഫ്രീ സ്പ്ലെൻഡാ — 15 ഗ്രാം
05. ഫ്രെഷ് ക്രീം — 210 മില്ലി

പാകം ചെയ്യുന്ന വിധം

01. ചോക്ലേറ്റ് ചെറിയ കഷണങ്ങളാക്കി, മൈക്രോവേവിൽ വച്ച് അലിയിക്കുക.
02. ഒമ്പതു ഗ്രാം ജെലറ്റിൻ തണുത്ത വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
03. മുട്ടയുടെ മഞ്ഞയും പഞ്ചസാരയും ചേർത്തു നന്നായി മയപ്പെടുത്തുക.
04. ഇതിലേക്കു തിളപ്പിച്ച പാൽ ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കണം.
05. കുതിർത്തു വച്ചിരിക്കുന്ന ജെലറ്റിനും ചേർത്തശേഷം ഈ മിശ്രിതത്തിലേക്ക് അലിയിച്ച ചോക്ലേറ്റും ചേർത്തു നന്നായി യോജിപ്പിക്കണം.
06. ക്രീം നന്നായി പൊങ്ങി വരുന്നതു വരെ അടിക്കുക. ഇതു ചോക്ലേറ്റ് മിശ്രിതത്തിലേക്കു മെല്ലെ ചേർക്കണം.
07. മോൾഡിലാക്കി ഫ്രീസറിൽ വച്ചു സെറ്റു ചെയ്യുക.
08. വിളമ്പാൻ നേരം പാത്രത്തിൽ നിന്നെടുത്തു തണുപ്പോടെ വിളമ്പുക.