ചോക്ലേറ്റ് രുചിയുള്ളൊരു ഫജ് ഷുഗർ ഫ്രീയായി എങ്ങനെ തയാറാക്കും?
01. പാൽ — 100 മില്ലി
02. കൊക്കോ — 60 ഗ്രാം
03. ഈക്വൽ(ഷുഗർ ഫ്രീ) — അഞ്ചു പായ്ക്കറ്റ്
ഉപ്പ് — കാൽ ചെറിയ സ്പൂൺ
ഡാർക്ചോക്ലേറ്റ് — 50 ഗ്രാം
പാൽപ്പൊടി — 120 ഗ്രാം
04. വനില എസ്സൻസ് — അഞ്ചോ ആറോ തുള്ളി
05. കശുവണ്ടി, തൊലി കളഞ്ഞു വറുത്തത് — 50 ഗ്രാം
06. റസ്ക് പൊടി — 150 ഗ്രാം
പാകം ചെയ്യുന്ന വിധം
01. പാലും കൊക്കോയും ചേർത്തു സോസ്പാനിൽ യോജിപ്പിച്ചു നന്നായി അടിക്കുക.
02. ഇതിൽ മൂന്നാമത്തെ ചേരുവയും റസ്കുപൊടിയിൽ പകുതിയും ചേർത്തശേഷം തിളപ്പിക്കുക.
03. അടുപ്പിൽ നിന്നു വാങ്ങിയശേഷം എസ്സൻസും കശുവണ്ടിയും ചേർത്തിളക്കുക.
04. പതിനഞ്ചു മിനിറ്റു തണുക്കാൻ വയ്ക്കുക.
05. ഇത് 24 ഉരുളകളായി ഭാഗിക്കുക.
06. ഓരോ ഉരുളയും, ബാക്കി റസ്ക് പൊടിയിൽ ഉരുട്ടി തണുപ്പിച്ച് ഉപയോഗിക്കാം.