Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഗർ ഫ്രീയാണീ കൺട്രി ആപ്പിൾ പൈ

Apple Pie

ഷുഗർ ഫ്രീയാണീ കൺട്രി ആപ്പിൾ പൈ, മധുരത്തെ പേടിക്കാതെ രുചികരമായി കഴിയ്ക്കാം.

01. വെണ്ണ — 100 ഗ്രാം
ഉപ്പ് — ഒരു നുള്ള്
മൈദ — 180 ഗ്രാം

02. ഈക്വൽ — നാലു പായ്ക്കറ്റ്
ഐസു വെള്ളം— പാകത്തിന്

03. ആപ്പിൾ(തൊലിയും കുരുവുംകളഞ്ഞു), കനം കുറച്ചു നീളത്തിൽ അരിഞ്ഞത്)— മൂന്ന്
04. റൊട്ടിപ്പൊടി— ഒരു കപ്പിന്റെ മൂന്നിലൊന്ന്
കറുവാപ്പട്ട പൊടിച്ചത്— ഒരു ചെറിയ സ്പൂൺ

05. വെണ്ണ — ഒരു വലിയ സ്പൂൺ
06. ജാതിപത്രി പൊടിച്ചത് — ഒരു നുള്ള്
ജാതിക്ക പൊടിച്ചത്— ഒരു നുള്ള്

07. പാട കളഞ്ഞ പാൽ— ഒരു വലിയ സ്പൂൺ
08. ഈക്വൽ — ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം
01. ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി തേച്ചു മയപ്പെടുത്തുക.
02. ഇതിലേക്കു മൈദയും തണുത്ത വെള്ളവും ചേർത്തു മൃദുവായ മാവു കുഴച്ചശേഷം കുറച്ചു സമയം മാറ്റി വയ്ക്കുക.
03. പീറ്റ്സ ബേസിന്റെ വലിപ്പത്തിൽ പരത്തി, പൈ റിങ്ങിലേക്കു മാറ്റി, ഇളംബ്രൗൺ നിറമാകും വരെ ബേക്കു ചെയ്തു മാറ്റി വയ്ക്കുക.
04. അവ്ൻ 350ഡിഗ്രിയിൽ ചൂടാക്കിയിടുക.
05. തയാറാക്കിയ പൈ ക്രസ്റ്റ്, ആറിഞ്ചു വലിപ്പമുള്ള റ്റാർട്ട് പാനിൽ വയ്ക്കുക. ക്രസ്റ്റ് പുറത്തേക്കു തൂങ്ങിക്കിടക്കണം.
06. ഈ ക്രസ്റ്റിൽ ആദ്യം ആപ്പിൾ നിരത്തുക. റൊട്ടിപ്പൊടി വിതറുക.
07. വെണ്ണ പുരട്ടുക. ഇതിനു മുകളിൽ ജാതിക്കാപ്പൊടിയും ജാതിപത്രിപ്പൊടിയും വിതറുക.
08. പുറത്തേക്കു തൂങ്ങിക്കിടന്ന ക്രസ്റ്റ് ആപ്പിൾകൂട്ടിനു മുകളിലേക്കു മടക്കി വയ്ക്കുക.
09. മുകൾവശത്തു പാൽ കൊണ്ട് ഒന്നു ബ്രഷ് ചെയ്തശേഷം ഈക്വൽ വിതറുക.
10. ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 45 മിനിറ്റു ബേക്കു ചെയ്യുക. ആപ്പിൾ ഫില്ലിങ് കുമളിച്ച്, ക്രസ്റ്റ് ഗോൾഡൻ നിറമാകുന്നതാണു കണക്ക്.
11. ചൂടാറിയ ശേഷം വിളമ്പാം.