Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈസി ടേസ്റ്റി പൊട്ടറ്റോ കൊറിയാൻഡർ സാൻഡ് വിച്ച്

മഞ്ജുള പ്രകാശ്
potato-coriander

ആർക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കി കഴിക്കാവുന്ന,അധികം ചേരുവകൾ ആവശ്യമില്ലാത്ത ഒന്നാണ് ഉരുളക്കിഴങ്ങ് മല്ലിയില സാൻഡ് വിച്ച്. ചായ, പ്രാതൽ, ഉച്ചഭക്ഷണം, അത്താഴത്തിനൊ ഈ ലഘു ഭക്ഷണം ആസ്വാദിക്കാം. വിദ്യാർത്ഥികളുടെ ലഞ്ച് ബോക്സിലേക്കും ഉത്തമം

ചേരുവകൾ :

മല്ലിയില : 1കപ്പ്‌
പച്ച മുളക് - 2-3 എണ്ണം
നാളികേരം ചിരകിയത് : 2 ടേബിൾ സ്പൂൺ
നാരങ്ങ നീര് - 2 ടീ സ്പൂൺ
വേവിച്ച ഉരുളക്കിഴങ്ങ്‌ - 2 എണ്ണം
ബട്ടർ - 50ഗ്രാം
ഉപ്പ് പാകത്തിന്
വട്ടത്തിൽ അരിഞ്ഞ കുക്കുമ്പർ, തക്കാളി, വലിയ ഉള്ളി.
ബ്രഡ് - 1 പാക്കറ്റ്

പാചകരീതി :

    ∙ഉരുളക്കിഴങ്ങ്‌ ഉപ്പ് ചേർത്തി വേവിച്ചെടുടുക്കുക. 

    ∙തൊലി കളഞ്ഞ ഉരുളക്കിഴങ്ങ്‌ 1 ടീ സ്പൂൺ ബട്ടർ ചേർത്തി നന്നായി ഉടക്കുക. 

ഗ്രീൻ ചട്ണി :

മല്ലിയില, പച്ചമുളക്, നാളികേരം, ഉപ്പ് ചേർത്തി നന്നായി അരച്ചെടുത്ത് നാരങ്ങ നീര് ചേർക്കുക. 

    ∙രണ്ടു പീസ് ബ്രഡ് എടുക്കുക, (വേണമെങ്കിൽ അരികുകൾ മുറിച്ച് നീക്കാം)
    ∙ഒരു വശത്ത് ഗ്രീൻ ചട്ണി തേച്ചു പിടിപ്പിക്കുക. അതിന് മുകളിൽ ഉരുളക്കിഴങ്ങ്‌ മിശ്രിതം വെയ്ക്കുക.
    ∙അതിനും മുകളിലായി വട്ടത്തിൽ അരിഞ്ഞ കുക്കുമ്പർ, തക്കാളി, വലിയ ഉള്ളി എന്നിവ നിരത്തുക.
    ∙മറ്റൊരു ബ്രെഡിന് ഒരു വശത്ത് ഗ്രീൻ ചട്ണി തേച്ച്, ആ വശം തയാറാക്കി വെച്ച സാൻഡ് വിച്ചിനു മുകളിൽ വെച്ച് ഒന്ന് അമർത്തുക.