ചൂടു ചായയ്ക്കൊപ്പം ആസ്വദിക്കാവുന്ന വളരെ സ്വാദിഷ്ടമായ നോൺ - വെജ് വിഭവമാണ് ചിക്കൻ ബോണ്ട.
ചേരുവകൾ :
ചിക്കൻ - 300ഗ്രാം
ഉരുളക്കിഴങ്ങ് - 1 എണ്ണം
വെള്ളം - 1 കപ്പ്
കുരുമുളക് പൊടി - 1ടീസ്പൂൺ
മുളക് പൊടി - 1ടീസ്പൂൺ
ഉപ്പ് - 1 ടീസ്പൂൺ
മേൽപറഞ്ഞ ചേരുവകൾ എല്ലാം കുക്കറിൽ വേവിച്ച് തണുക്കാൻ വെയ്ക്കുക.
എണ്ണ - 2 ടേബിൾ സ്പൂൺ
ജീരകം - 1/2 ടീ സ്പൂൺ
ഇഞ്ചി - 1 ടീ സ്പൂൺ
ചെറുതായി അരിഞ്ഞ പച്ച മുളക് - 5 എണ്ണം
വലിയ ഉള്ളി ചെറുതായി അരിഞ്ഞത് - 1കപ്പ്
ഉപ്പ് - 1/2 ടീ സ്പൂൺ
ഗരം മസാല - 1/2 ടീ സ്പൂൺ
കോൺ ഫ്ളോർ - 2 ടേബിൾ സ്പൂൺ
മൈദ - 1 1/2 കപ്പ്
കടലമാവ് - 1 1/2 കപ്പ്
മുളക് പൊടി - 1 ടീ സ്പൂൺ
ഉപ്പ് - 1 ടീ സ്പൂൺ
ഈ ചേരുവകൾ വെള്ളമൊഴിച്ചു പാകത്തിന് കട്ടിയിൽ കലക്കി വെക്കുക
പാചകരീതി :
• ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം, ഇഞ്ചി, പച്ചമുളക്, ഉള്ളി, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക.
• ഉള്ളി വഴന്നു വരുമ്പോൾ ഗരം മസാല ചേർക്കുക.
• ഈ മിശ്രിതം തണുത്ത ശേഷം വെള്ളം വാർത്തു വെച്ച ചിക്കനിൽ ചേർക്കുക.
• ഒപ്പം കോൺ ഫ്ലോർ ചേർക്കുക.
• ഇത് നന്നായി ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി മൈദ കടലമാവ് മിശ്രിതത്തിൽ മുക്കി എണ്ണയിൽ വറത്തു കോരുക.