പൈനാപ്പിൾ ജെല്ലോ പുഡിങ് രുചികരമാണ്, എളുപ്പത്തിൽ തയാറാക്കുകയും ചെയ്യാം.
ക്രീം - 1 ടിൻ
മിൽക്‌മെയ്‌ഡ് -1 /2 ടിൻ
സ്ട്രോബെറി ജലാറ്റിൻ - 1 പാക്കറ്റ്
പ്രസർവ്ഡ് പൈനാപ്പിൾ / കാരമലൈസ്ഡ് പൈനാപ്പിൾ -1 ടിൻ /10 സ്ലൈസ്
മിൽക്ക് -2 കപ്പ്
പഞ്ചസാര -1 കപ്പ്
തയാറാക്കുന്ന വിധം
1 പൈൻ ആപ്പിൾ ചെറുതായി മുറിക്കുക .4 -5 സ്ലൈസുകൾ ഗാർണിഷിങ് വേണ്ടി മാറ്റിവെക്കുക.പ്രെസെർവ്ഡ് പൈൻ ആപ്പിൾ അല്ല ഉപയോഗിക്കുന്നതെങ്കിൽ ഫ്രഷ് പൈനാപ്പിൾ ആദ്യം കാരമലൈസ് ചെയ്തു എടുക്കുക (പൈൻ ആപ്പിൾ കഷ്ണങ്ങൾ കുറച്ചു പഞ്ചസാരയിൽ വിളയിച്ചു എടുക്കുക)
2 ജലാറ്റിൻ 1\ 2 കപ്പ് വെള്ളത്തിൽ കുതിർക്കുക
3 പാൽ , മിൽക്‌മെയ്ഡ്,പഞ്ചസാര മിക്സ് ചെയ്തു തിളപ്പിക്കുക
4 പാൽ മിശ്രിതം ചൂട് ആറാൻ വെക്കുക
5 ജലാറ്റിൻ ചെറുതായി ചൂടാക്കി നല്ലപോലെ അലിയിക്കുക
6 ക്രീം നല്ലതുപോലെ അടിച്ചുപതപ്പിച്ചതിനു ശേഷം കുറേശെ ആയി തണുത്ത പാൽ മിശ്രിതത്തിലേക് യോജിപ്പിക്കുക
7 ഇതിലേക്കു ചൂട് ആറിയ ജലാറ്റിൻ മിശ്രിതവും നന്നായി യോജിപ്പിക്കുക
8 ഒരു പുഡ്ഡിംഗ് ഡിഷിലേക് പൈൻ ആപ്പിൾ കഷ്ണങ്ങൾ നിരത്തുക ,അതിന്റെ മുകളിൽ പുഡ്ഡിംഗ് കൂട്ട് ഒഴിക്കുക
9 ഒരു ക്ലിങ് ഫിലിം കൊണ്ട് മൂടി 4 മണിക്കൂർ വരെ ഫ്രിഡ്ജിൽ വെച്ചു തണുപ്പിക്കുക