ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുന്ന മധുരം. പ്രത്യേകിച്ച് ക്രിസ്മസിന് കേക്ക് മധുരം. വീട്ടിൽ തയാറാക്കാവുന്ന ഫ്രോസൺ റാസ്പ്‌ബെറി സോഫ്റ്റ് റിച്ച് ക്രിസ്മസ് റീത്ത് കേക്കിന്റെ രുചിക്കൂട്ടെങ്ങനെ യെന്നു നോക്കാം.
ചേരുവകൾ
1. മൈദ - 1 കപ്പ്
2. ഷുഗർ പൗഡർ -1 കപ്പ്
3. ബേക്കിംഗ് പൗഡർ - മുക്കാൽ ടീസ്പൂൺ
4. ബേക്കിംഗ് സോഡ - കാൽ ടീസ്പൂൺ
6. ഫ്രോസൺ റാസ്പ്‌ബെറി പൾപ്പ് - അരക്കപ്പ്
7. ബട്ടർ ഉരുക്കിയത് -4 ടേബിൾ സ്പൂൺ
8. മുട്ട -3
9. ഉപ്പ് -കാൽ ടീസ്പൂൺ
10. വാനില എസൻസ് – 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു അരിപ്പയിൽ മൈദ ബേക്കിംഗ് പൗഡർ ബേക്കിംഗ് സോഡ ഉപ്പ് എന്നിവ ചേർത്തു മിക്സ് ചെയ്തു നല്ല ഡ്രൈ ആയിട്ടുള്ള ഒരു ബൗളിൽ അരിച്ചെടുത്തു വീണ്ടും നന്നായി മിക്സ് ചെയ്യുക. മറ്റൊരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ചു ബീറ്റർകൊണ്ട് ബ്ലെൻഡ് ചെയ്യുക അതിനോടൊപ്പം ഷുഗർ പൗഡർ ചേർത്ത് ഒരു നാലു മിനിറ്റ് നന്നായി ബ്ലെൻഡ് ചെയ്തു ഉരുകിയ ബട്ടർ വാനില എസൻസ് ചേർത്തു വീണ്ടും ഒരു മിനിറ്റ് ബ്ലെൻഡ് ചെയ്യുക.
ഇതിലേക്ക് അരിച്ചു വച്ച മൈദ മിക്സ് കുറേശേ ചേർത്ത് മിക്സ് ചെയ്യുക ശേഷം ഒരു കേക്ക് ടിന്നിൽ ബട്ടർ പേപ്പർ ഇട്ടു തയ്യാറാക്കിയ മാവ് അതിലേക്കു പകർത്തി രണ്ടോ മൂന്നോ പ്രാവശ്യം കേക്ക് ടിൻ ഒന്ന് ടാപ് ചെയ്യുക.
ശേഷം പത്തു മിനിറ്റ് പ്രീഹീറ്റ് ചെയ്ത ഓവനിൽ 170 ഡിഗ്രി ചൂടിൽ 30 മിനിറ്റ് ബേക് ചെയ്യുക.
കേക്ക് തണുത്ത ശേഷം ഐസിങ് ചെയ്യാം
ഐസിങ്ങിനു ഒന്നര കപ്പ് വിപ്പിങ് ക്രീം 4 ടീസ്പൂൺ ഷുഗർ പൗഡർ ചേർത്ത് ബ്ലെൻഡ് ചെയ്തു അതിൽ ഒരു മുക്കാൽ ഭാഗം ഗ്രീൻ കളർ ചേർത്ത് ഒന്നൂടി ബ്ലെൻഡ് ചെയ്തു മാറ്റിവയ്ക്കുക. തണുത്തു കഴിഞ്ഞ കേക്ക് രണ്ട് ലെയറായി മുറിച്ച് അതിൽ ഹണി സിറപ്പ് നന്നായി സ്‌പ്രെഡ് ചെയ്തു ഒരു അല്പം തിക്ക് ആയി റാസ്പ്ബെറി ഒരു ലയർ ഇട്ട ശേഷം മുകളിൽ വിപ്പിങ് ക്രീം സ്‌പ്രെഡ് ചെയ്യുക.
അതുപോലെ തന്നെ മറ്റേ പകുതിയും ചെയ്തു രണ്ടും ഒരുമിച്ചു വച്ചു അതിനു മുകളിൽ ഒരു ലയർ ക്രീം തേച്ച ശേഷം നടുക്ക് വട്ടത്തിൽ മുറിച്ചു മാറ്റി ചിത്രത്തിൽ കൊടുത്തിരിക്കുന്ന പോലെ ഡിസൈൻ ചെയ്തെടുക്കുക.. നിങ്ങൾക്കു ഇഷ്ടമുള്ള രീതിയിൽ അലങ്കരിച്ചെടുക്കാം.
ഈ കേക്ക് അലങ്കരിക്കാൻ ഉപയോഗിച്ചിരിക്കുന്നത് – ഫ്രോസൺ വിപ്പിംഗ് ക്രീം, വൈറ്റ് ചോക്ലേറ്റ്, ഷുഗർ ഫോണ്ടന്റ് എന്നിവയാണ്.