പുണ്യം വിതറുന്ന റംസാൻ മാസത്തിലെ ഇഫ്താർ വിരുന്ന് മൊഞ്ചാക്കാൻ ചെമ്മീൻ പത്തിരിയായാലോ?
Click here to read this recipe in English
1 പൊന്നി അരി – രണ്ടരക്കപ്പ്
2 ചുവന്നുള്ളി – എട്ട്
പെരുംജീരകം പൊടിച്ചത് – അര ചെറിയ സ്പൂൺ
ഉപ്പ് പാകത്തിന്
തേങ്ങ – ഒരു മുറി, ചുരണ്ടിയത്
3 തേങ്ങ – ഒരു മുറി, ചുരണ്ടിയത്
മുളകുപൊടി – അര വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
4 മുളകുപൊടി – അര വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാല്‍ ചെറിയ സ്പൂൺ
ഉപ്പ് പാകത്തിന്
5 ചെമ്മീൻ തൊണ്ടു കളഞ്ഞത് – അരക്കപ്പ്
6 സവാള – മൂന്ന്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – അഞ്ച്, പൊടിയായി അരിഞ്ഞത്
മല്ലിയില – അരിഞ്ഞത് ഒരു വലിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്, അരിഞ്ഞത്
ഇഞ്ചി – ഒരു വലിയ കഷണം, ചതച്ചത്
വെളുത്തുള്ളി – എട്ട് അല്ലി, ചതച്ചത്
എണ്ണ പാകത്തിന്
പാകം ചെയ്യുന്ന വിധം
∙അരി കുതിർത്തു വച്ച ശേഷം രണ്ടാമത്തെ ചേരുവ ചേർത്ത് കട്ടിയായി അരച്ചെടുക്കുക.
∙മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി വറുത്തു വയ്ക്കണം.
∙നാലാമത്തെ ചേരുവ ചെമ്മീനിൽ പുരട്ടി, ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക.
∙ എണ്ണ ചൂടാക്കി, ആറാമത്തെ ചേരുവ വഴറ്റുക.
∙ഈ കൂട്ടിലേക്ക് തേങ്ങ വറുത്തരച്ചതും ചെമ്മീൻ പൊരിച്ചതും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙അരച്ചു വച്ച മാവ് ചെറിയ ഉരുളുകളാക്കി, ഓരോ ഉരുളയും വാഴയിലയിൽ പരത്തുക. ഇതിനു മുകളിൽ ചെമ്മീൻ കൂട്ടു വച്ചു പരത്തി, മറ്റൊരു ഉരുളയെടുത്തു പരത്തി ചെമ്മീൻ കൂട്ടിനു മുകളിൽ വച്ചു മൂടുക.
∙അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ആവിയിൽ വേവിച്ചെടുക്കുക.
പാചക കുറിപ്പുകൾക്കു കടപ്പാട്:
ബുഷി ശംസു, ദാരി മുസ്തഫ, സുഹാന യൂനസ്