നവരാത്രി ആഘോഷങ്ങൾക്ക് രുചി പകരാൻ ആലു കി കഡി

നവരാത്രി വ്രതമെടുക്കുന്നവർക്കേറെ അനുയോജ്യമായ ഉത്തരേന്ത്യൻ വിഭവമാണിത്. പാകം ചെയ്യാനെളുപ്പവും, സ്വാദിലേറെ മുമ്പനുമാണീ ഉരുളക്കിഴങ്ങും തൈരും ഇഴചേർന്ന ഈ വിഭവം.

ചേരുവകൾ 

വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങ്‌ - 1
കടലമാവ് - 1 കപ്പ്‌
ഇഞ്ചി -
പച്ചമുളക്
മുളക് പൊടി
കല്ലുപ്പ് - 2 ടീ സ്പൂൺ
നെയ്യ് - 2 ടേബിൾ സ്പൂൺ
ജീരകം
ഇഞ്ചി
പച്ചമുളക്
പുളിച്ച തൈര് - 500 മില്ലി
മുളക് പൊടി
ഗരം മസാല
മഞ്ഞൾ പൊടി - 1/2 ടീ സ്പൂൺ
കായം - 1/4 ടീ സ്പൂൺ
കടല മാവ് - 2 ടീ സ്പൂൺ

പാചക രീതി 

• വേവിച്ചുടച്ച ഉരുളക്കിഴങ്ങിനൊപ്പം ഇഞ്ചി, പച്ചമുളക്, കടലമാവ്, ഉപ്പ്, മുളക് പൊടി എന്നിവ ചേർത്തി നന്നായി യോജിപ്പിക്കുക.
• ഉരുളകളാക്കി എണ്ണയിൽ വറത്തു കോരുക.
• ഒരു പാനിൽ നെയ്യ് ചൂടാക്കി അതിലേക്ക് ജീരകം, ഇഞ്ചി, പച്ചമുളക് നന്നായി വഴറ്റുക.
• തീ ചെറുതാക്കി കട്ടകൾ ഇല്ലാതെ ഉടച്ചു വെച്ചിരിക്കുന്ന തൈര് അതിലേക്ക് ഒഴിക്കുക.
• ഈ തൈരിലേക്ക് മുളക് പൊടി, ഗരം മസാല, മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ്, കായം, കടലമാവ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
• ഇതിലേക്ക് വറത്തു വെച്ചിരിക്കുന്ന ഉരുളകൾ ചേർത്തു നന്നായി തിളച്ച ശേഷം ചൂടോടെ ചപ്പാത്തി, റൊട്ടിക്കൊപ്പം കഴിക്കാവുന്നതാണ്.