മണ്ണിൽ കുഴിച്ചിട്ട് സിനിമയെ ‘രക്ഷിച്ച’ രാജ്യം; അവർ പറയുന്നു: ‘സിനിമയെടുത്തുതന്നെ ഞങ്ങൾ താലിബാനോടു പകരം വീട്ടും’
‘‘നമ്മളെ എല്ലാവരും ചതിക്കുകയാണ്. അഫ്ഗാനിസ്ഥാനെ എല്ലാവരും ഉപേക്ഷിച്ചിരിക്കുന്നു...’’ നവീദ് മഹ്മൂദിയുടെ ‘ദ് ലാസ്റ്റ് ബർത്ത്ഡേ’ എന്ന ചിത്രത്തിലെ നായിക സൊരയ്യയുടെ വാക്കുകളാണ്. അവളുടെ പിറന്നാളായിരുന്നു 2021 ഓഗസ്റ്റ് 13ന്. കാബൂളിലെ വീട്ടിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി വിരുന്നൊരുക്കാനുള്ള തിരക്കിലാണ് അവൾ. അതിനിടയിലാണ് ആ വാർത്ത കേട്ടത്– അഫ്ഗാനിലെ പ്രധാന നഗരങ്ങളിലൊന്നായ ഹേരാത്ത് താലിബാൻ പിടിച്ചെടുത്തിരിക്കുന്നു. അവരുടെ അടുത്ത ലക്ഷ്യം കാബൂളാണെന്നു കേൾക്കുന്നു. ‘‘നമ്മുടെ ദേശീയ സൈന്യം കാബൂളിനെ ഒരിക്കലും വിട്ടുകൊടുക്കില്ല’’ എന്ന ആത്മവിശ്വാസമാണ് ആ വാർത്ത കേട്ടപ്പോൾ സൊരയ്യ പങ്കുവച്ചത്. എന്നാൽ അത് അധികനേരം നീണ്ടുനിന്നില്ല, പിറന്നാളാഘോഷത്തിനിടെയാണ് ആ വിഡിയോ അവരുടെ മൊബൈലിലെത്തിയത്. സൊരയ്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ഭർത്താവാകാൻ പോകുന്ന ചെറുപ്പക്കാരൻ താലിബാന്റെ വെടിയേറ്റു മരിക്കുന്ന വിഡിയോ ആയിരുന്നു അത്. ഒരൊറ്റ നിമിഷത്തിൽ ആ ആഘോഷവീട് നിശ്ശബ്ദതയുടെ ആഴങ്ങളിൽ വീർപ്പുമുട്ടിക്കിടന്നു. പക്ഷേ എത്ര നേരത്തേക്ക് അങ്ങനെ തുടരാനാകും? എത്രയും പെട്ടെന്നു രക്ഷപ്പെട്ടേ മതിയാകൂ.
‘‘നമ്മളെ എല്ലാവരും ചതിക്കുകയാണ്. അഫ്ഗാനിസ്ഥാനെ എല്ലാവരും ഉപേക്ഷിച്ചിരിക്കുന്നു...’’ നവീദ് മഹ്മൂദിയുടെ ‘ദ് ലാസ്റ്റ് ബർത്ത്ഡേ’ എന്ന ചിത്രത്തിലെ നായിക സൊരയ്യയുടെ വാക്കുകളാണ്. അവളുടെ പിറന്നാളായിരുന്നു 2021 ഓഗസ്റ്റ് 13ന്. കാബൂളിലെ വീട്ടിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി വിരുന്നൊരുക്കാനുള്ള തിരക്കിലാണ് അവൾ. അതിനിടയിലാണ് ആ വാർത്ത കേട്ടത്– അഫ്ഗാനിലെ പ്രധാന നഗരങ്ങളിലൊന്നായ ഹേരാത്ത് താലിബാൻ പിടിച്ചെടുത്തിരിക്കുന്നു. അവരുടെ അടുത്ത ലക്ഷ്യം കാബൂളാണെന്നു കേൾക്കുന്നു. ‘‘നമ്മുടെ ദേശീയ സൈന്യം കാബൂളിനെ ഒരിക്കലും വിട്ടുകൊടുക്കില്ല’’ എന്ന ആത്മവിശ്വാസമാണ് ആ വാർത്ത കേട്ടപ്പോൾ സൊരയ്യ പങ്കുവച്ചത്. എന്നാൽ അത് അധികനേരം നീണ്ടുനിന്നില്ല, പിറന്നാളാഘോഷത്തിനിടെയാണ് ആ വിഡിയോ അവരുടെ മൊബൈലിലെത്തിയത്. സൊരയ്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ഭർത്താവാകാൻ പോകുന്ന ചെറുപ്പക്കാരൻ താലിബാന്റെ വെടിയേറ്റു മരിക്കുന്ന വിഡിയോ ആയിരുന്നു അത്. ഒരൊറ്റ നിമിഷത്തിൽ ആ ആഘോഷവീട് നിശ്ശബ്ദതയുടെ ആഴങ്ങളിൽ വീർപ്പുമുട്ടിക്കിടന്നു. പക്ഷേ എത്ര നേരത്തേക്ക് അങ്ങനെ തുടരാനാകും? എത്രയും പെട്ടെന്നു രക്ഷപ്പെട്ടേ മതിയാകൂ.
‘‘നമ്മളെ എല്ലാവരും ചതിക്കുകയാണ്. അഫ്ഗാനിസ്ഥാനെ എല്ലാവരും ഉപേക്ഷിച്ചിരിക്കുന്നു...’’ നവീദ് മഹ്മൂദിയുടെ ‘ദ് ലാസ്റ്റ് ബർത്ത്ഡേ’ എന്ന ചിത്രത്തിലെ നായിക സൊരയ്യയുടെ വാക്കുകളാണ്. അവളുടെ പിറന്നാളായിരുന്നു 2021 ഓഗസ്റ്റ് 13ന്. കാബൂളിലെ വീട്ടിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി വിരുന്നൊരുക്കാനുള്ള തിരക്കിലാണ് അവൾ. അതിനിടയിലാണ് ആ വാർത്ത കേട്ടത്– അഫ്ഗാനിലെ പ്രധാന നഗരങ്ങളിലൊന്നായ ഹേരാത്ത് താലിബാൻ പിടിച്ചെടുത്തിരിക്കുന്നു. അവരുടെ അടുത്ത ലക്ഷ്യം കാബൂളാണെന്നു കേൾക്കുന്നു. ‘‘നമ്മുടെ ദേശീയ സൈന്യം കാബൂളിനെ ഒരിക്കലും വിട്ടുകൊടുക്കില്ല’’ എന്ന ആത്മവിശ്വാസമാണ് ആ വാർത്ത കേട്ടപ്പോൾ സൊരയ്യ പങ്കുവച്ചത്. എന്നാൽ അത് അധികനേരം നീണ്ടുനിന്നില്ല, പിറന്നാളാഘോഷത്തിനിടെയാണ് ആ വിഡിയോ അവരുടെ മൊബൈലിലെത്തിയത്. സൊരയ്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ഭർത്താവാകാൻ പോകുന്ന ചെറുപ്പക്കാരൻ താലിബാന്റെ വെടിയേറ്റു മരിക്കുന്ന വിഡിയോ ആയിരുന്നു അത്. ഒരൊറ്റ നിമിഷത്തിൽ ആ ആഘോഷവീട് നിശ്ശബ്ദതയുടെ ആഴങ്ങളിൽ വീർപ്പുമുട്ടിക്കിടന്നു. പക്ഷേ എത്ര നേരത്തേക്ക് അങ്ങനെ തുടരാനാകും? എത്രയും പെട്ടെന്നു രക്ഷപ്പെട്ടേ മതിയാകൂ.
‘‘നമ്മളെ എല്ലാവരും ചതിക്കുകയാണ്. അഫ്ഗാനിസ്ഥാനെ എല്ലാവരും ഉപേക്ഷിച്ചിരിക്കുന്നു...’’ നവീദ് മഹ്മൂദിയുടെ ‘ദ് ലാസ്റ്റ് ബർത്ത്ഡേ’ എന്ന ചിത്രത്തിലെ നായിക സൊരയ്യയുടെ വാക്കുകളാണ്. അവളുടെ പിറന്നാളായിരുന്നു 2021 ഓഗസ്റ്റ് 13ന്. കാബൂളിലെ വീട്ടിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി വിരുന്നൊരുക്കാനുള്ള തിരക്കിലാണ് അവൾ. അതിനിടയിലാണ് ആ വാർത്ത കേട്ടത്– അഫ്ഗാനിലെ പ്രധാന നഗരങ്ങളിലൊന്നായ ഹേരാത്ത് താലിബാൻ പിടിച്ചെടുത്തിരിക്കുന്നു. അവരുടെ അടുത്ത ലക്ഷ്യം കാബൂളാണെന്നു കേൾക്കുന്നു.
‘‘നമ്മുടെ ദേശീയ സൈന്യം കാബൂളിനെ ഒരിക്കലും വിട്ടുകൊടുക്കില്ല’’ എന്ന ആത്മവിശ്വാസമാണ് ആ വാർത്ത കേട്ടപ്പോൾ സൊരയ്യ പങ്കുവച്ചത്. എന്നാൽ അത് അധികനേരം നീണ്ടുനിന്നില്ല, പിറന്നാളാഘോഷത്തിനിടെയാണ് ആ വിഡിയോ അവരുടെ മൊബൈലിലെത്തിയത്. സൊരയ്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ഭർത്താവാകാൻ പോകുന്ന ചെറുപ്പക്കാരൻ താലിബാന്റെ വെടിയേറ്റു മരിക്കുന്ന വിഡിയോ ആയിരുന്നു അത്. ഒരൊറ്റ നിമിഷത്തിൽ ആ ആഘോഷവീട് നിശ്ശബ്ദതയുടെ ആഴങ്ങളിൽ വീർപ്പുമുട്ടിക്കിടന്നു. പക്ഷേ എത്ര നേരത്തേക്ക് അങ്ങനെ തുടരാനാകും? എത്രയും പെട്ടെന്നു രക്ഷപ്പെട്ടേ മതിയാകൂ.
രാജ്യത്തെ പ്രസിഡന്റ് വരെ പലായനം ചെയ്തെന്ന വാർത്ത വരുന്നു. സൈനികർ ആയുധമുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. എംബസികളെല്ലാം അടച്ച് വിദേശരാജ്യങ്ങളുടെ പ്രതിനിധികളും പോയി. അവസാനത്തെ യുഎസ് സൈനികനും രാജ്യം വിട്ടു പോയിരിക്കുന്നു. അതിനിടെ കാബൂളും താലിബാൻ പിടിച്ചടക്കിയ വാർത്തയെത്തി. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ചാവേറാക്രമണത്തിൽ ജനം കൊല്ലപ്പെടുന്നു. അഫ്ഗാൻ ജനതയെ ആരു രക്ഷിക്കും? രക്ഷിക്കാൻ ആരുമില്ലെന്ന ഉത്തരം പ്രേക്ഷകരുടെ നെഞ്ചിലേക്ക് വെടിയുണ്ട പോലെ തുളച്ചു കയറ്റിയാണ് ‘ദ് ലാസ്റ്റ് ബർത്ത്ഡേ’ അവസാനിക്കുന്നത്. താലിബാന്റെ വരവിനെ സ്വാഗതം ചെയ്യുന്നവരെയും, താലിബാന്റെ കീഴിൽ അഫ്ഗാനിലെ സ്വൈര ജീവിതം അവസാനിക്കുമെന്ന് ആശങ്കപ്പെടുന്നവരെയും ചിത്രത്തിൽ കാണാം.
∙ അവസാനിക്കാത്ത അതിരുകൾ, പലായനം...
2023ലെ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്കെ) ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ അഫ്ഗാനിൽനിന്നുള്ളവ പ്രധാനമായും കൈകാര്യം ചെയ്തത് താലിബാൻ ആ രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്ത വിഷയമാണ്. എന്നാൽ ചിത്രങ്ങളൊന്നും അഫ്ഗാനിൽ നിർമിച്ചവയല്ല. ‘ദ് ലാസ്റ്റ് ബർത്ത്ഡേ’യുടെ സംവിധായകൻ നവീദ് മഹ്‌മൂദി ആറാം വയസ്സിൽ അഫ്ഗാൻ വിട്ട് ഇറാനിൽ അഭയം തേടിയ കുടുംബത്തിലെ അംഗമാണ്. താലിബാന്റെ കടന്നുവരവ് വിഷയമായ മറ്റൊരു ചിത്രം ‘എൻഡ്‌ലെസ് ബോർഡേഴ്സ്’ ആയിരുന്നു. എന്നാൽ ‘ദ് ലാസ്റ്റ് ബർത്ത്ഡേ’യിൽ കാണുന്നതു പോലെ താലിബാനു നേരെ പ്രത്യക്ഷത്തിലുള്ള സിനിമാറ്റിക് ആക്രമണം എൻഡ്‌ലെസ് ബോർഡേഴ്സിൽ കാണാനാകില്ല.
താലിബാന്റെ വരവ് എങ്ങനെ കുറേ ജീവിതങ്ങളെ ഇല്ലാതാക്കി, അല്ലെങ്കിൽ മാറ്റിമറിച്ചു എന്ന വിഷയമാണ് അബ്ബാസ് അമിനിയുടെ ഈ ചിത്രവും കൈകാര്യം ചെയ്യുന്നത്. ഇറാൻ– അഫ്ഗാൻ അതിർത്തിയിലുള്ള ബലൂചിസ്ഥാൻ ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. താലിബാൻ അഫ്ഗാനിൽ അധികാരമേറ്റ സമയം. ഏതുവിധേനയും രക്ഷപ്പെടുക എന്ന ലക്ഷ്യത്തോടെ അതിർത്തിയിലെത്തിയ ഒരു കൂട്ടം ആൾക്കാർ. അതിലൊരു അഫ്ഗാൻ പെൺകുട്ടിയുണ്ട്. വയോധികനായ അവരുടെ ഭർത്താവുണ്ട്. പ്രായാധിക്യത്താൽ മരിക്കാറായിരുന്നു അയാൾ. അവരുടെ രീതിയനുസരിച്ച് ആ പെൺകുട്ടിയെ ‘പണം കൊടുത്ത് വാങ്ങിയ’താണ്.
അവളുടെ ചേച്ചിക്കു വേണ്ടിയാണ് ആദ്യം ആ വയോധികനെ ആലോചിച്ചത്. എന്നാൽ ചേച്ചി ഓടി രക്ഷപ്പെട്ടപ്പോൾ അനിയത്തിക്കു വഴങ്ങേണ്ടി വന്നു. അതിനിടെയാണ് താലിബാൻ അധിനിവേശമുണ്ടാകുന്നതും അവർ കുടുംബത്തോടെ പലായനം ചെയ്യുന്നതും. അവർക്കൊപ്പം രക്ഷപ്പെട്ടവരിൽ ഒരു അഫ്ഗാൻ ഡോക്ടറുമുണ്ട്. ഗൈനക്കോളജിസ്റ്റാണ്. സ്ത്രീകളെ ‘തൊട്ട്’ പരിശോധിക്കുന്ന ഡോക്ടറുടെ കൈവെട്ടുമെന്നു പറഞ്ഞപ്പോൾ ഓടി രക്ഷപ്പെട്ടതാണ്. ഇവർ അഭയം പ്രാപിക്കുന്നത് ബലൂചിസ്ഥാനിലെ ഒരു വീട്ടിലാണ്. അവിടെയുള്ള അഹമ്മദ് എന്ന അധ്യാപകനുമായി കുടുംബം ബന്ധം സ്ഥാപിക്കുന്നു.
ഇറാനിലേക്കു കടക്കാൻ സംഘം അവസരം കാത്തിരിക്കുന്നതിനിടെയാണ് നേരത്തേ പറഞ്ഞ പെൺകുട്ടിയും അഹമ്മദിന്റെ വിദ്യാർഥികളിലൊരാളും തമ്മിൽ പ്രണയത്തിലാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നത്. അവനോടൊപ്പം പോകുന്നതിനു വേണ്ടി, വയോധികനായ ഭർത്താവിനെ കൊലപ്പെടുത്താൻ വരെ അവൾ ശ്രമിക്കുന്നുണ്ട്. അഹമ്മദ് ആകട്ടെ മറ്റൊരു പ്രതിസന്ധിയിലാണ്. സർക്കാരിനെതിരെ തിരിഞ്ഞതിന് ഇറാനിൽ ജയിലിലാണ് അദ്ദേഹത്തിന്റെ ഭാര്യ നിലൂഫർ. അതിനിടെയാണ് പെൺകുട്ടിയും അഹമ്മദിന്റെ വിദ്യാർഥിയും ഒളിച്ചോടാൻ തീരുമാനിച്ചത്. മറ്റെല്ലാവരെയും മറന്നുകൊണ്ട്, ആ രണ്ടു പേരെയും രക്ഷിക്കാനായി അഹമ്മദ് തീരുമാനിക്കുകയാണ്. അവരുമായി അദ്ദേഹം അതിർത്തി കടക്കുന്നു. ആ യാത്രയ്ക്കിടയിൽ നിലൂഫറിനെയും അദ്ദേഹം കാണുന്നു. നാലു പേരും ചേർന്നായി പിന്നീടുള്ള യാത്ര. തുർക്കിയിലേക്കു കടക്കാനുള്ള അവരുടെ ശ്രമകരമായ യാത്രയാണ് ചിത്രത്തിന്റെ ക്ലൈമാക്സിലേക്കു നയിക്കുന്നത്.
താലിബാന്റെ അപ്രതീക്ഷിത കടന്നു വരവും അഫ്ഗാന്‍ സമൂഹത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള വംശീയ വൈരാഗ്യവുമെല്ലാം എങ്ങനെ പല ജീവിതങ്ങളെ ബാധിക്കുന്നുവെന്നതിന്റെ നേർച്ചിത്രമാണ് എൻഡ്‌ലെസ് ബോർഡേഴ്സ്. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടിയ ചിത്രം കൂടിയായിരുന്നു ഇത്. ഇറാനിയൻ സംവിധായകനാണ് അബ്ബാസ് അമിനി. അഫ്ഗാനിലും ഇറാനിലും ജനം നേരിടുന്ന ഭരണകൂട ഭീകരതയുടെ അടയാളപ്പെടുത്തലായും ചില നേരങ്ങളിൽ എൻഡ്‌ലെസ് ബോർഡേഴ്സ് മാറുന്നുണ്ട്. ഗോവ മേളയിലും താലിബാന്റെ വരവ് വിഷയമാക്കി ചില സിനിമകൾ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ അവയൊന്നും അഫ്ഗാനിൽ നിർമിച്ചവയായിരുന്നില്ല. ഈ സിനിമകളെല്ലാം മറ്റൊരു ചോദ്യം കൂടി ഉയർത്തുന്നുണ്ട്. താലിബാന്റെ വരവിനു ശേഷം അഫ്ഗാൻ സിനിമയ്ക്ക് എന്തു സംഭവിച്ചു?
∙ ഇനിയില്ല അങ്ങനെയൊരു കാലം?
2001 ഒക്ടോബറിലാണ് അമേരിക്കൻ സൈന്യം അഫ്ഗാനിലെത്തുന്നതും താലിബാനെ തുരത്തുന്നതും. കൃത്യം 20 വർഷത്തിനിപ്പുറം 2021 മേയിലാണ് താലിബാൻ തിരിച്ചു വരവിന്റെ സൂചനകൾ നൽകി മുന്നേറ്റം ആരംഭിച്ചത്. അഫ്ഗാൻ വിടുകയാണെന്ന യുഎസിന്റെ പ്രഖ്യാപനം കൂടിയായതോടെ ഒരു ജനതയുടെ സ്വപ്നങ്ങളുടെ പതനം പൂർത്തിയായി. സ്ത്രീകളെ പഠിക്കാനും ജോലി ചെയ്യാനും അനുവദിക്കും എന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങളുമായിട്ടായിരുന്നു താലിബാൻ അധികാരത്തിലേറിയത്. എന്നാൽ രണ്ടു വർഷത്തിനിപ്പുറം, അടിച്ചമർത്തപ്പെട്ട വനിതകളുടെ കഥകളാണ് അഫ്ഗാനിൽനിന്നെത്തുന്നത്.
ഇക്കാര്യം നേരത്തേ തിരിച്ചറിഞ്ഞതുകൊണ്ടാണ് പല അഫ്ഗാൻ ചലച്ചിത്ര പ്രവർത്തകരും, പ്രത്യേകിച്ച് വനിതകൾ, രാജ്യം വിട്ടതെന്നു പറയേണ്ടി വരും. ഷർബാനു സാദത്ത് എന്ന അഫ്ഗാൻ സംവിധായികയുടെ കാര്യമെടുക്കാം. ‘വൂൾഫ് ആൻഡ് ഷീപ്’ എന്ന ചിത്രത്തിന് 2016ൽ കാൻ ചലച്ചിത്ര മേളയിൽ ആർക്ക് സിനിമ പുരസ്കാരം നേടിയ സംവിധായികയാണ് ഷർബാനു. താലിബാൻ അധികാരമേറുന്നതിനു തൊട്ടുമുൻപ് അവർ രാജ്യം വിട്ടു. സകല സ്വാതന്ത്ര്യങ്ങളും അനുഭവിച്ച് സിനിമയെടുത്തിരുന്ന നാളുകൾ അവസാനിക്കുന്നു എന്ന തിരിച്ചറിവോടെയായിരുന്നു ഷർബാനു ഉൾപ്പെടെയുള്ള വനിതാ ചലച്ചിത്ര പ്രവർത്തകർ രാജ്യം വിട്ടത്.
അഫ്ഗാനിൽനിന്ന് പലായനം ചെയ്ത് പതിനൊന്നാം വയസ്സിൽ കുടുംബത്തോടൊപ്പം ഇറാനിലെത്തിയതാണ് ഷർബാനു. അവർക്ക് 18 വയസ്സായപ്പോൾ കുടുംബം കാബൂളിലേക്ക് തിരിച്ചെത്തി. അവിടെ ഒരു അപാർട്മെന്റ് വരെ വാങ്ങി സിനിമാജീവിതം തുടരാനിരിക്കെയായിരുന്നു താലിബാന്റെ വരവ്. സംവിധായിക സാഹ്റ കരീമിയും സമാനമായ അവസ്ഥയിൽ അഫ്ഗാനിൽനിന്ന് പലായനം ചെയ്തതാണ്. രാജ്യത്തെ തിയറ്ററുകളെല്ലാം അടച്ചിടാൻ താലിബാൻ തീരുമാനിച്ചതിനു പിന്നാലെയായിരുന്നു സാഹ്റ രാജ്യം വിട്ടത്. ജർമനിയിലെ ഹാംബർഗിൽ ചലച്ചിത്ര സുഹൃത്തുക്കളുടെ സഹായത്തോടെ എത്തി, അവിടെനിന്ന് യുക്രെയ്നിൽ അഭയ.ം പ്രാപിക്കുകയായിരുന്നു അവർ.
∙ ‘ഒന്നും മാറിയിട്ടില്ല’
‘‘താലിബാൻ ആകെ മാറി എന്ന സന്ദേശം ലോകത്തിനു നൽകാനാണ് അവരുടെ ശ്രമം. എന്നാൽ സത്യത്തിൽ അതല്ല സംഭവിച്ചിരിക്കുന്നത്. താലിബാൻ ഒട്ടും മാറിയിട്ടില്ല. ജർമൻ സർക്കാരിനോടും ഇതാണ് എനിക്കു പറയാനുള്ളത്’’ എന്നാണ് ജർമനിയിൽ നടന്ന ‘ലാസ്റ്റ് ഫ്ലൈറ്റ് കാബൂൾ: പെഴ്സ്പെക്ടീവ്സ് ഫോർ ആർട് ആൻഡ് കൾചർ ഇൻ അഫ്ഗാനിസ്ഥാൻ’ എന്ന പാനൽ ചർച്ചയിൽ സാഹ്റ കരീമി വ്യക്തമാക്കിയത്. ഒരുകാലത്ത് അഫ്ഗാൻ ഫിലിം ഓർഗനൈസേഷന്റെ തലപ്പത്തിരുന്ന ആദ്യ വനിതയായിരുന്നു സാഹ്റ. ഇപ്പോൾ അഭയാർഥിയും. കുടുംബാംഗങ്ങൾ ഉൾപ്പെടെ കൊല്ലപ്പെട്ടപ്പോഴാണ് അവർ അഫ്ഗാൻ വിട്ടത്.
‘‘എല്ലാ തരത്തിലും മാറിയെങ്കിൽ പിന്നെന്തിനാണ് താലിബാൻ സിനിമ നിരോധിച്ചത്’’ എന്ന ചോദ്യവും മുന്നോട്ടു വയ്ക്കുന്നു സാഹ്റ. ‘ഹവ, മരിയം, ആയിഷ’ എന്ന ചിത്രത്തിന്റെ സംവിധായിക കൂടിയാണ് സാഹ്റ. അഫ്ഗാനിൽ ജീവിക്കുന്ന സംവിധായികയും നടന്മാരും നടിമാരും മാത്രം അഭിനയിക്കുന്ന, പൂർണമായും കാബൂളിൽ ചിത്രീകരിച്ച, ആദ്യത്തെ സ്വതന്ത്ര അഫ്ഗാന്‍ ചിത്രമെന്ന വിശേഷണത്തോടെയാണ് ഈ സിനിമ വെനീസ് രാജ്യാന്തര ചലച്ചിത്രമേളയിൽ ഉൾപ്പെടെ പ്രദർശിപ്പിച്ചത്. അത്തരമൊരു സിനിമ നിലവിൽ എടുക്കാനാകുമോയെന്നാണ് സാഹ്റ മുന്നോട്ടു വയ്ക്കുന്ന ചോദ്യം. അഫ്ഗാൻ പലായനത്തെപ്പറ്റിയുള്ള ചിത്രത്തിന്റെ പണിപ്പുരയിലാണ് അവരിപ്പോൾ.
അധികാരം രണ്ടര വർഷത്തിലേക്കു കടക്കുമ്പോൾ അൻപതിലേറെ ഉത്തരവുകളാണ് താലിബാൻ സ്ത്രീകൾക്കെതിരെ മാത്രം പുറപ്പെടുവിച്ചതെന്നു പറയുന്നു ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള യുഎൻ വുമണ്‍ റിപ്പോർട്ട്. പൊതുസ്ഥലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വനിതകൾക്ക് സഞ്ചാരത്തിലും വസ്ത്രത്തിലും കൊണ്ടുവന്ന നിയന്ത്രണം വരെ അതിലുണ്ട്. വനിതകളുടെ സ്വപ്നങ്ങൾ കുഴിച്ചിട്ട ശവപ്പറമ്പായി അഫ്ഗാൻ മാറിയെന്നാണ് ‘ആഫ്റ്റർ ഓഗസ്റ്റ്’ എന്ന പേരിൽ യുഎൻ വുമണ്‍ പോർട്ടലിൽ ആരംഭിച്ച കോളത്തിൽ ഒരു അഫ്ഗാന്‍ വിദ്യാർഥിനി കുറിച്ചത്.
സിനിമ മാത്രമല്ല, മാധ്യമ പ്രവർത്തനത്തിലും നൃത്തം, നാടകം, എഴുത്ത്, പെയിന്റിങ്, ശിൽപനിർമാണം പോലുള്ള മേഖലകളിൽ പോലും വനിതകൾക്കു നിയന്ത്രണം വന്നിരിക്കുകയാണ്. സിനിമാ തിയറ്ററുകളിലേക്ക് വനിതകൾ വരരുതെന്ന നിർദേശം അധികാരത്തിലേറി ഏതാനും ആഴ്ചകൾക്കകം തന്നെ താലിബാൻ പുറപ്പെടുവിച്ചിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കാമെന്നു പറഞ്ഞെങ്കിലും വ്യക്തമായ ഒരു മറുപടി ഇപ്പോഴും ഭരിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പ്രാദേശിക ഭരണകൂടങ്ങളാകട്ടെ തങ്ങളുടേതായ രീതിയില്‍ സിനിമയ്ക്കുൾപ്പെടെ നിരോധനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നു.
∙ സിനിമയെ ‘രക്ഷിച്ചവരുടെ’ രാജ്യം
1960കളിൽ സർക്കാർതന്നെ ഫണ്ട് ചെയ്ത് സിനിമാ നിർമാണത്തെ പ്രോത്സാഹിപ്പിച്ച കഥ പറയാനുണ്ട് അഫ്ഗാന്. 1970ൽ സോവിയറ്റ് യൂണിയന്റെ അധിനിവേശത്തിനു പിന്നാലെയും വിദ്യാർഥികൾക്ക് ചലച്ചിത്ര നിർമാണത്തിലുൾപ്പെടെ പ്രത്യേക പരിശീലനം നൽകിയിരുന്നു. 1980കളിൽ സിനിമ നിറങ്ങളുടെ ലോകത്തേക്കു മാറി. എന്നാൽ എല്ലാ പരിശ്രമങ്ങളുടെയും നിറംകെടുത്തി രാജ്യത്ത് ആഭ്യന്തരകലാപം ശക്തമാകുന്നത് അക്കാലത്താണ്. 1993ലാണ് അഫ്ഗാനിൽ സിനിമാ നിർമാണം നിരോധിക്കുന്നത്. 1996ൽ താലിബാൻ അധികാരത്തിലേറിയതോടെ തിയറ്ററുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടു, ഒട്ടേറെ സിനിമാ പ്രിന്റുകൾ തീയിട്ടു നശിപ്പിക്കപ്പെട്ടു. ചില തിയറ്ററുകൾക്കു നേരെ ബോംബെറിഞ്ഞ സംഭവം വരെയുണ്ടായി. അക്കാലത്ത് മണ്ണിൽ ആഴത്തിൽ കുഴിയെടുത്ത് അതിൽ വച്ചു മൂടിയും ചുമരുകളിൽ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ചുമെല്ലാം സിനിമാ പ്രിന്റുകർ രക്ഷപ്പെടുത്തിയെടുത്ത കഥ പറയാനുണ്ട് അഫ്ഗാനിലെ ചലച്ചിത്ര പ്രേമികൾക്ക്.
2001ൽ യുഎസ് സൈന്യത്തിന്റെയും സഖ്യകക്ഷികളുടെയും വരവിനു പിന്നാലെ അഫ്ഗാൻ സിനിമയുടെ സുവർണകാലമായിരുന്നു. 2004ൽ ഫ്രഞ്ച് സർക്കാരാണ്, രാജ്യത്ത് അടഞ്ഞുകിടക്കുന്ന തിയറ്ററുകൾ പുനർനിർമിച്ച് സിനിമയ്ക്ക് പുതുശ്വാസം നൽകിയത്. കോടിക്കണക്കിന് ഡോളറാണ് അതിനു വേണ്ടി ചെലവാക്കിയതും. ബോളിവുഡ്, ഹോളിവുഡ് സിനിമകളായിരുന്നു തുടക്കകാലത്ത് തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചിരുന്നത്. പിന്നീട് പതിയെപ്പതിയെ അഫ്ഗാൻ ചിത്രങ്ങളുമെത്തി. അതിൽത്തന്നെ വനിതാ സംവിധായകരുടെ ചിത്രങ്ങളും. അവ രാജ്യാന്തരതലത്തിലും പ്രശസ്തമാകാൻ തുടങ്ങി.
അഫ്ഗാനിലെ പ്രശസ്തമായ തിയറ്ററുകളിലൊന്നായ അരിയാനയുടെ ഡയറക്ടറായിരുന്നത് അസിത ഫിർദൗസ് എന്ന വനിതയായിരുന്നു. തിയറ്റർ മുനിസിപ്പാലിറ്റിക്കു കീഴിലായിരുന്നതിനാൽ സർക്കാര്‍ ശമ്പളമായിരുന്നു ജീവനക്കാർക്ക്. എന്നാൽ ആൺ–പെൺ സർക്കാർ ജീവനക്കാർ ഒരുമിച്ചു ജോലി ചെയ്യരുതെന്ന താലിബാൻ നിർദേശം വന്നതോടെ അസിതയ്ക്ക് തിയറ്റർ വിടേണ്ടി വന്നു. വനിതകൾക്ക് മികച്ച രീതിയിൽ സിനിമ ആസ്വദിക്കാനുള്ള സൗകര്യങ്ങൾ അരിയാനയിൽ ഒരുങ്ങിയത് അസിതയുടെ കാലത്തായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം വെറും ഓർമച്ചിത്രം മാത്രം.
നിലവിൽ രാജ്യമൊട്ടാകെ സിനിമയുടെയും തിയറ്ററുകളുടെയും അവസ്ഥ എന്താണെന്നത് അവ്യക്തമാണ്. കൃത്യമായ ഒരു നിരോധനം പുറപ്പെടുവിച്ചിട്ടില്ല എന്നതുതന്നെ കാരണം. പക്ഷേ അഫ്ഗാനിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹേരാത്തിൽ വിഡിയോ ഗെയിം, വിദേശ സിനിമ, സംഗീതം തുടങ്ങിയവ നിരോധിച്ച് 2023 ഏപ്രിലിൽ ഉത്തരവിറങ്ങിയിരുന്നു. സ്ത്രീകൾ നടത്തുന്ന റസ്റ്ററന്റുകൾ അടച്ചു പൂട്ടിയും റസ്റ്ററന്റുകളിൽ സ്ത്രീയും പുരുഷനും ഒരുമിച്ചിരിക്കുന്നത് തടഞ്ഞും ഉത്തരവിറക്കിയ നഗരം കൂടിയാണ് ഹേരാത്ത് എന്നും ഓർക്കണം.
2022ൽ രാജ്യത്തെ തിയറ്ററുകളെല്ലാം തുറക്കുമെന്ന വാർത്തയുണ്ടായിരുന്നെങ്കിലും അതിൽ വനിതകളുടെ പങ്കാളിത്തം എത്രമാത്രം ഉണ്ടാകുമെന്നത് വ്യക്തമായിരുന്നില്ല. അഫ്ഗാൻ നടിമാർക്ക് അഭിനയിക്കാനാകുമോ എന്ന ചോദ്യത്തിനു പോലും ഇപ്പോഴും വ്യക്തമായ ഒരുത്തരമില്ല. രാജ്യത്തെ പകുതിയോളം ചലച്ചിത്ര പ്രവർത്തകർ ഇതിനോടകം നാടുവിട്ടു കഴിഞ്ഞു. പക്ഷേ അവരിപ്പോഴും അഫ്ഗാനിലെ അവസ്ഥയെപ്പറ്റി സിനിമകളെടുക്കുന്നു. ‘ദ് ലാസ്റ്റ് ബർത്ത്ഡേ’ പോലുള്ള ‘ഹാർഡ് ഹിറ്റിങ്’ സിനിമകളുണ്ടാകുന്നതും അങ്ങനെയാണ്. സാഹ്റ കരീമിയുടെ വാക്കുകൾ കടമെടുത്താൽ ‘‘അഫ്ഗാനെപ്പറ്റി സിനിമയെടുത്തുതന്നെ ഞങ്ങൾ താലിബാനോടു പകരം വീട്ടും’’ എന്നതാണ് ചലച്ചിത്ര പ്രവർത്തകരുടെ നിലപാട്. അതാണ് ലോക സിനിമയിൽ ഇപ്പോൾ കാണുന്നതും, ഐഎഫ്എഫ്കെയിൽ വരെ നമുക്കു കാണാൻ സാധിച്ചതും.