കട്ടിലിൽ കെട്ടിയിട്ട് ഷോക്ക്, സ്ത്രീകള്ക്കൊപ്പം ലൈംഗികരോഗം ബാധിച്ച പുരുഷന്മാർ: ഗർഭിണികളെ വിമാനത്തിൽനിന്നെറിഞ്ഞും ആ ‘പീഡനകാലം’
‘ഞങ്ങളാരെയും വെറുതെ കൊന്നിട്ടില്ല. ഞങ്ങൾ കൊലപ്പെടുത്തിയത് ഭീകരവാദികളെയാണ്, ചിലെയെ ക്യൂബയാക്കി മാറ്റാൻ ശ്രമിച്ച മാർക്സിസ്റ്റുകളെയും ലെനിനിസ്റ്റുകളെയുമാണ്...’. ഒരു ടിവി അഭിമുഖത്തിൽ അഭിമാനത്തോടെ പറയുകയാണ് അയാൾ. ചിലെയുടെ മുൻ ഏകാധിപതി ജനറൽ അഗസ്റ്റോ പിനൊഷെയുടെ ഏറ്റവും ക്രൂരന്മാരായ അഞ്ച് ആജ്ഞാനുവർത്തികളിൽ ഒരാൾ. ബാക്കി നാലു പേരും ആ അഭിമുഖം കണ്ട് അഭിമാനംകൊണ്ടിരിക്കുന്നു. പക്ഷേ അവരെല്ലാവരും നിലവിൽ ജയിലിലാണെന്നു മാത്രം. അതിനെ ജയിലെന്നു വിളിക്കാനാകുമോ? ചിലെയിലെ ആൻഡീസ് പർവത നിരയുടെ താഴെയുള്ള ഒരു വമ്പൻ ആഡംബര വസതിയെന്നു വിളിക്കുന്നതാകും ഉചിതം. അത്രയേറെ സൗകര്യങ്ങളാണ് ആ അഞ്ചു പേർക്കും അവിടെ നൽകിയിരിക്കുന്നത്. മസാജ് ചെയ്യാനും കാലിലെ നഖം വെട്ടിക്കൊടുക്കാനും കുളിപ്പിക്കാനും വരെ പരിചാരകർ. പരിചാരകരല്ല, ആ ജയിലിൽ കാവലിന് ഏർപ്പെടുത്തിയിരിക്കുന്ന സർക്കാരിന്റെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ ‘വീട്ടുവേലപ്പണി’ ചെയ്യുന്നത്. 800 വർഷത്തേക്കാണ് പിനൊഷോയുടെ മുതിർന്ന അഞ്ച് കമാഡർമാർക്കും കോടതി ജയിൽശിക്ഷ വിധിച്ചിരിക്കുന്നത്. അഞ്ചു പേർക്കും പക്ഷേ ആ ‘ശിക്ഷ’ സ്വിമ്മിങ് പൂളിലെ കുളിയും ആഡംബര ഭക്ഷണവുമൊക്കെയായി ഒരു ‘റിട്ടയർമെന്റ്’ ജീവിതം മാത്രമാണ്. ഇടയ്ക്കിടെ ജയിലിൽനിന്ന് വീട്ടിൽ പോയി ബന്ധുക്കളെയും കാണാം. ചിലെ സംവിധായകൻ ഫിലിപ്പെ കർമോണ തന്റെ ആദ്യ ചിത്രമായ ‘പ്രിസൺ ഇൻ ദി ആൻഡീസി’ലൂടെ പറയുന്നത് ഈ അഞ്ചു പേരുടെ ജീവിതമാണ്. അതിലൂടെ അദ്ദേഹം ഓർമപ്പെടുത്തുന്നതാകട്ടെ ചിലെയിലെ ജനം മറക്കാൻ ശ്രമിക്കുന്ന ഒരു കാലത്തെയും. പിനൊഷെയുടെ ഏകാധിപത്യത്തിന്റെ പൈശാചികമായ കാലം. ആരായിരുന്നു അഗസ്റ്റോ പിനൊഷെ? ‘പ്രിസൺ ഇൻ ദി ആൻഡീസ്’ യഥാർഥ കഥയാണോ പറഞ്ഞത്? എന്തുകൊണ്ടാണ് സമകാലിക ചിലെയിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിലും ഈ ചിത്രം ഏറെ പ്രസക്തമാകുന്നത്?

‘ഞങ്ങളാരെയും വെറുതെ കൊന്നിട്ടില്ല. ഞങ്ങൾ കൊലപ്പെടുത്തിയത് ഭീകരവാദികളെയാണ്, ചിലെയെ ക്യൂബയാക്കി മാറ്റാൻ ശ്രമിച്ച മാർക്സിസ്റ്റുകളെയും ലെനിനിസ്റ്റുകളെയുമാണ്...’. ഒരു ടിവി അഭിമുഖത്തിൽ അഭിമാനത്തോടെ പറയുകയാണ് അയാൾ. ചിലെയുടെ മുൻ ഏകാധിപതി ജനറൽ അഗസ്റ്റോ പിനൊഷെയുടെ ഏറ്റവും ക്രൂരന്മാരായ അഞ്ച് ആജ്ഞാനുവർത്തികളിൽ ഒരാൾ. ബാക്കി നാലു പേരും ആ അഭിമുഖം കണ്ട് അഭിമാനംകൊണ്ടിരിക്കുന്നു. പക്ഷേ അവരെല്ലാവരും നിലവിൽ ജയിലിലാണെന്നു മാത്രം.
അതിനെ ജയിലെന്നു വിളിക്കാനാകുമോ? ചിലെയിലെ ആൻഡീസ് പർവത നിരയുടെ താഴെയുള്ള ഒരു വമ്പൻ ആഡംബര വസതിയെന്നു വിളിക്കുന്നതാകും ഉചിതം. അത്രയേറെ സൗകര്യങ്ങളാണ് ആ അഞ്ചു പേർക്കും അവിടെ നൽകിയിരിക്കുന്നത്. മസാജ് ചെയ്യാനും കാലിലെ നഖം വെട്ടിക്കൊടുക്കാനും കുളിപ്പിക്കാനും വരെ പരിചാരകർ. പരിചാരകരല്ല, ആ ജയിലിൽ കാവലിന് ഏർപ്പെടുത്തിയിരിക്കുന്ന സർക്കാരിന്റെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ ‘വീട്ടുവേലപ്പണി’ ചെയ്യുന്നത്. അവർക്കു വേണ്ട ശാരീരിക–സൈനിക പരിശീലനം ദിവസവും നല്‍കുന്നതാകട്ടെ ഈ അഞ്ചു പേരിലൊരാളും!
800 വർഷത്തേക്കാണ് പിനൊഷോയുടെ മുതിർന്ന അഞ്ച് കമാഡർമാർക്കും കോടതി ജയിൽശിക്ഷ വിധിച്ചിരിക്കുന്നത്. അഞ്ചു പേർക്കും പക്ഷേ ആ ‘ശിക്ഷ’ സ്വിമ്മിങ് പൂളിലെ കുളിയും ആഡംബര ഭക്ഷണവുമൊക്കെയായി ഒരു ‘റിട്ടയർമെന്റ്’ ജീവിതം മാത്രമാണ്. ഇടയ്ക്കിടെ ജയിലിൽനിന്ന് വീട്ടിൽ പോയി ബന്ധുക്കളെയും കാണാം. ചിലെ സംവിധായകൻ ഫിലിപ്പെ കർമോണ തന്റെ ആദ്യ ചിത്രമായ ‘പ്രിസൺ ഇൻ ദി ആൻഡീസി’ലൂടെ പറയുന്നത് ഈ അഞ്ചു പേരുടെ ജീവിതമാണ്. അതിലൂടെ അദ്ദേഹം ഓർമപ്പെടുത്തുന്നതാകട്ടെ ചിലെയിലെ ജനം മറക്കാൻ ശ്രമിക്കുന്ന ഒരു കാലത്തെയും. പിനൊഷെയുടെ ഏകാധിപത്യത്തിന്റെ പൈശാചികമായ കാലം. ആരായിരുന്നു അഗസ്റ്റോ പിനൊഷെ? ‘പ്രിസൺ ഇൻ ദി ആൻഡീസ്’ യഥാർഥ കഥയാണോ പറഞ്ഞത്? എന്തുകൊണ്ടാണ് സമകാലിക ചിലെയിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിലും ഈ ചിത്രം ഏറെ പ്രസക്തമാകുന്നത്?
∙ ചിലെയുടെ പേടിസ്വപ്നം
ചിലെയിലെ പിനൊഷെയുടെ ഏകാധിപത്യ ഭരണത്തിന്റെ 50–ാം വാർഷികം 2023 സെപ്റ്റംബറിലായിരുന്നു. 1973 സെപ്റ്റംബർ 11നായിരുന്നു ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സാൽവദോർ അലൻഡേയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിച്ച് പിനൊഷെ അധികാരം പിടിച്ചെടുക്കുന്നത്. അമേരിക്കയുടെ പിന്തുണയുമുണ്ടായിരുന്നു അയാൾക്ക്. അലൻഡേയുടെ നേതൃത്വത്തിൽ ചിലെയിൽ കമ്യൂണിസ്റ്റ് ഭരണം പിടിമുറുക്കുമെന്ന ഭയമായിരുന്നു അമേരിക്കയ്ക്ക്. അങ്ങനെ സംഭവിച്ചാൽ മേഖലയിൽ സോവിയറ്റ് യൂണിയന്റെ സ്വാധീനം ശക്തമാകുകയും ചെയ്യും. ഇതിനു തടയിടാനായാണ് ഒരു ജനതയെ മുഴുവൻ നാശത്തിലേക്കു തള്ളി വിട്ട നടപടിക്ക് യുഎസ് കുടപിടിച്ചത്.
ലാ മൊണേഡ എന്നു പേരുള്ള, പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുകളിൽ വിമാനത്തിലെത്തി ബോംബിടുകയാണ് പിനോഷെയുടെ സംഘം ആദ്യം ചെയ്തത്. പിന്നാലെ സൈനികർ കൊട്ടാരത്തിലേക്ക് ഇരച്ചുകയറി. എന്നാൽ പിടിയിലാകും മുൻപ് പ്രസിഡന്റ് അലൻഡേ ആത്മഹത്യ ചെയ്തു. അവിടുന്നങ്ങോട്ട് അധികാരം പിടിച്ച പിനൊഷെ പിന്നീട് 17 വർഷക്കാലം ചിലെയുടെ പേടിസ്വപ്നമായിരുന്നു. അക്കാലത്ത് കൊല്ലപ്പെട്ടത് നാൽപ്പതിനായിരത്തിലേറെ പേരാണെന്നാണു കണക്ക്. പതിനായിരക്കണക്കിനു പേരെ കാണാതായി. രണ്ടു ലക്ഷത്തിലേറെ പേർ രാജ്യം വിട്ട് ഓടി. തട്ടിക്കൊണ്ടു പോകൽ, അനധികൃത അറസ്റ്റ്, ഇടിമുറികളുണ്ടാക്കിയുള്ള പീഡന, ലൈംഗികപീഡനം, കൊലപാതകം... ഒരു മനുഷ്യൻ ഭയക്കുന്ന ഏറ്റവും ക്രൂരമായ നടപടികളായിരുന്നു പിനൊഷെയുടെ കാലത്ത് ചിലെയിൽ അരങ്ങേറിയത്.
∙ ക്രൂരതയുടെ ‘ഭൂതകാലക്കുളിർ’
പിനൊഷെയുടെ ഭരണം അടിച്ചേൽപ്പിച്ച ഭീതിയുടെ നിഴൽ ഇന്നും ചിലെയിലെ ജനങ്ങളുടെ മേലുണ്ടെന്നു പറയുന്നു സംവിധായകന്‍ ഫിലിപ്പെ കർമോണ. യഥാർഥത്തിൽ നടന്നതാണോ പ്രിസൺ ഇൻ ദി ആൻഡീസിന്റെ കഥ? ചിത്രം കാണുന്ന ആർക്കും അങ്ങനെയൊരു സംശയം തോന്നാം. പിനൊഷെയെ നേരിട്ടു കണ്ട കമാൻഡർ വരെയുണ്ട് സിനിമയിലെ അഞ്ചംഗ സംഘത്തിൽ. അതിലൊരാൾക്ക് പിനൊഷെയുടെ ചാരപ്പൊലീസിന്റെ തലവനായ മാനുവൽ കോൺട്രെരാസുമായി അസാധാരണമായ സാമ്യവും തോന്നിപ്പിച്ചേക്കാം. യഥാർഥ മാനുവൽ കോൺട്രെരാസിന് അഞ്ഞൂറിലേറെ വർഷത്തേക്കാണ് ചിലെയിൽ തടവുശിക്ഷ വിധിച്ചിരിക്കുന്നത്.
മുൻ സൈനിക തലവനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസുൾപ്പെടെയാണ് മാനുവലിനെതിരെയുള്ളത്. അതോടൊപ്പം ആയിരങ്ങളെ കൊലപ്പെടുത്താനുള്ള വഴിയൊരുക്കിയതിനും. എതിർക്കുന്നവരെ ഇല്ലാതാക്കാനായി രാജ്യമെമ്പാടും ഒട്ടേറെ മൂന്നാംമുറ സെല്ലുകളാണ് പിനൊഷെയ്ക്കു വേണ്ടി മാനുവല്‍ ഒരുക്കിയത്. രാജ്യദ്രോഹികളെന്നു മുദ്രകുത്തുന്നവരെ പിടികൂടി ഇത്തരം ‘ടോർച്ചർ സെല്ലു’കളിലേക്ക് എത്തിക്കാൻ ‘ഡിന’ (നാഷനൽ ഇന്റലിജൻസ് ഡയറക്ടറേറ്റ്) എന്ന ചാരസംഘടനയ്ക്കും രൂപം നൽകിയിരുന്നു പിനൊഷെ. അതിന്റെ തലവനായിരുന്നു മാനുവൽ.
ഇത്തരത്തിൽ രാജ്യം മുഴുവൻ കിരാത ഭരണത്തിന് പിനൊഷെയ്ക്ക് ഒത്താശ നൽകിയ ഒട്ടേറെ സുരക്ഷാ ഉദ്യോഗസ്ഥരും സൈനിക തലവന്മാരുമുണ്ടായിരുന്നു ചിലെയിൽ. അവരുടെ പ്രതിനിധികളാണ് സിനിമയിലെ അഞ്ചു പേരെന്ന് നിസ്സംശയം പറയാം. അഞ്ചു പേരും വാർധക്യത്തിലേക്കെത്തിയിരിക്കുന്നു. എന്നാൽ മരണം കാത്തുകഴിയുമ്പോൾ പോലും പിനൊഷെയുടെ ഭരണത്തിന്റെ ‘ഭൂതകാലക്കുളിരിൽ’ കോരിത്തരിക്കുന്നവരാണ് അഞ്ചു പേരും. അതിലൊരാൾ പലതരം പക്ഷികളെ വളർത്തിയിരുന്നു. എന്നാൽ ഒരു രാത്രിയിൽ അവയെ ആരോ കൊന്നു. കഴുത്തിൽ കുരുക്കിട്ട് ശ്വാസംമുട്ടിച്ചായിരുന്നു പക്ഷികളെ ഒന്നൊന്നായി കൊന്നത്. അതു ചെയ്ത ജയിലിലെ സുരക്ഷാ ജീവനക്കാരിലൊരാളെ ‘കണ്ടെത്തി’ കമാൻഡർ നേരിടുന്ന രീതിതന്നെ ഭീതിജനകമാണ്. സംസാരത്തിൽ പോലും ആ ഭീതി തെളിയും.
എങ്ങനെയാണ് ഓരോ മൂന്നാംമുറ കേന്ദ്രത്തിലും ജനത്തെ മുൾമുനയിൽ നിർത്തി ചോദ്യം ചെയ്തതെന്നും ശിക്ഷിച്ചതെന്നും വ്യക്തമാകാൻ ആ കമാൻഡറുടെ പ്രവൃത്തികൾ മാത്രം മതിയായിരുന്നു. ഇതേ കമാൻഡർ ഉപയോഗിക്കുന്ന, സൈറൺ മുഴക്കിയെത്തുന്ന ഒരു കളിപ്പാട്ട പൊലീസ് ജീപ്പു പോലും ചിലെയുടെ പേടിപ്പെടുത്തുന്ന ഭൂതകാലത്തെ ഓർമിപ്പിക്കും. ‘കുറ്റം’ കണ്ടുപിടിക്കുന്നതിന് തൊട്ടുമുൻപ്, അല്ലെങ്കിൽ ‘കുറ്റവാളിയെ’ കണ്ടെത്തിയ നിമിഷത്തിൽ ഒരു അപായ സൂചന പോലെ എത്തും ആ ജീപ്പ്. ചിലെയിലെ യഥാർഥ രഹസ്യപ്പൊലീസിന്റെ കാലത്തും അതുതന്നെയാവില്ലേ സംഭവിച്ചിരുന്നത്!
ചിലെയിലെ അറ്റക്കാമ മരുഭൂമിയോടു ചേർന്നും പിനൊഷെയ്ക്ക് ടോർച്ചർ ക്യാംപുണ്ടായിരുന്നു. ഇവിടെ മൃതദേഹങ്ങൾ ക്രഷറിലിട്ട് പൊടിച്ച് മരുഭൂമിയിൽ വിതറിയെന്നത് അയാളുടെ ക്രൂരത വെളിപ്പെടുത്തുന്ന മറ്റൊരു കഥ.
മറ്റൊരു കമാൻഡറുടെ വിനോദങ്ങളിലൊന്ന് ആകാശത്തേക്ക് പ്ലേറ്റ് എറിഞ്ഞ് അതിനെ വെടിവച്ചു പൊട്ടിക്കുകയെന്നതായിരുന്നു. അയാൾതന്നെയാണ് പിനൊഷെയുടെ ഭരണകാലത്ത് ഏകാധിപതിക്കൊപ്പം വിരാജിച്ചതിന്റെ ഓർമകൾ പങ്കു വയ്ക്കുന്നതും. ഈ ഓർമയിലൂടെ പിനൊഷെയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാഴ്ചകളും സംവിധായകൻ പ്രേക്ഷകനു മുന്നിലെത്തിക്കുന്നുണ്ട്. ഇന്ന് ചിലെയില്‍ വലിയൊരു വിഭാഗം തീവ്ര ദേശീയതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയത്തോടൊപ്പം നിൽക്കുന്നവരാണ്. പിനൊഷെയാണ് ചിലെയെ സാമ്പത്തികമായി ഔന്നത്യത്തിൽ എത്തിച്ചതെന്നാണ് ഇന്നും വലിയൊരു വിഭാഗം വിശ്വസിക്കുന്നത്. തീവ്രദേശീയത മുതലെടുക്കുന്ന രാഷ്ട്രീയ പാർട്ടികളും വിവിധ മുദ്രാവാക്യങ്ങളുമായി രാജ്യത്തു സജീവമാണ്.
∙ മരണത്തിന്റെ വര കടന്ന്...
ലോകത്ത് ഒരിക്കലും നടക്കരുതെന്ന് നാം ആഗ്രഹിക്കുന്ന ചില ക്രൂര പ്രവൃത്തികളില്ലേ. ഇതിലും ഭേദം മരണമാണെന്ന് ഏതു കരുത്തനും പറഞ്ഞുപോകുന്ന അത്തരം പീഡനമുറകളാണ് ഇടത് ആഭിമുഖ്യമുള്ളവർക്കും പുരോഗമന ചിന്തക്കാർക്കും ബുദ്ധിജീവികൾക്കും നേരെ പിനൊഷെയുടെ രഹസ്യപ്പൊലീസ് പ്രയോഗിച്ചത്. ഇത്തരക്കാരെ നഗരത്തിലാണെങ്കിലും ഗ്രാമത്തിലാണെങ്കിലും കണ്ടുപിടിച്ചുകൊണ്ടുവരാൻ പ്രത്യേക സംഘങ്ങളും ഉണ്ടായിരുന്നു. 17 മർദന–പീഡന മുറികൾ ചിലെയിലെമ്പാടും ഉണ്ടായിരുന്നുവെന്നാണ് ഔദ്യോഗിക കണക്കായി പറയപ്പെടുന്നത്.
അതിൽ ചിലത് സ്റ്റേഡിയങ്ങളിലും ചിലത് മരുഭൂമിയിലും ആൻഡീസ് പർവതത്തിന്റെ താഴ്‍വരയിലുമൊക്കെയായിരുന്നു. ചിലെയിലെ പ്രശസ്തമായ നാഷനൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ ചിലപ്പോഴെല്ലാം തടവുകാരെ കൊണ്ടു വരും. രണ്ടു നിരയായി അവരെ നിർത്തും. അവർക്കു നടുവിൽ നീളത്തിലൊരു വരയിടും. മരണത്തിന്റെ വര അഥവാ ഡെത്ത് ലൈൻ എന്നായിരുന്നു അത് കുപ്രസിദ്ധിയാർജിച്ചത്. ആ വരയുടെ ഒരു വശത്തു നിൽക്കുന്ന മുഴുവൻ ആൾക്കാരെയും മൈതാനത്തു നിരത്തി നിർത്തി വെടിവച്ചു കൊല്ലും. തലനാരിഴയ്ക്കു രക്ഷപ്പെടുന്ന രണ്ടാമത്തെ വരിക്കാർക്കു പക്ഷേ ആശ്വസിക്കാൻ വകയില്ല. ക്രൂരമായ പീഡനമായിരുന്നു അവരെയും കാത്തിരുന്നത്.
∙ ലൈംഗികരോഗികളും പീഡനത്തിന് ‘ആയുധം’
സ്ത്രീകൾ, പുരുഷന്മാർ, വയോധികർ എന്നു വേണ്ട എല്ലാവരെയും ഒരു വിട്ടുവീഴ്ചയുമില്ലാതെ പിടികൂടുകയാണ് പിനൊഷെയുടെ സൈന്യം ചെയ്തിരുന്നത്. ഇവരെ പിന്നീട് പല ക്യാംപുകളിലേക്ക് മാറ്റും. അത്തരമൊരു ക്യാംപിൽപ്പെട്ട പതിനാറുകാരി ലേലു പെരസ് പിന്നീടൊരിക്കൽ പറഞ്ഞതിങ്ങനെ: ‘‘ഡിന’യിലെ സൈനികരുടെ പരീക്ഷണ ഉപകരണമായിരുന്നു ഞാൻ. എന്നെ ഒരു ലോഹക്കട്ടിലിൽ കെട്ടിയിടും. ഇടയ്ക്കിടെ ഷോക്ക് നൽകും. ഷോക്കേറ്റ് ബോധം പോകും വരെ അത് തുടരും. പിന്നീട് ബോധം വന്നാലും ഇതേ പരീക്ഷണംതന്നെ തുടരും’’.
ചുറ്റിക കൊണ്ട് എല്ലൊടിക്കുക, കാലിലൂടെ കാർ കയറ്റുക തുടങ്ങിയ ക്രൂര വിനോദങ്ങളും ഇത്തരം കോൺസൻട്രേഷൻ ക്യാംപുകളിൽ തുടർന്നു. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും പതിവായിരുന്നു. മാരകമായ ലൈംഗിക രോഗങ്ങളുള്ളവരുമായി കിടക്ക പങ്കിടാൻ യുവതികളെ അയയ്ക്കുന്നതായിരുന്നു ഒരു രീതി. ഇവരെ പിന്നീട് വിട്ടയയ്ക്കും. പക്ഷേ മരണമല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലാത്ത വിധം രോഗബാധിതയായിട്ടുണ്ടാകും അപ്പോഴേക്കും. ഒരിക്കൽ ഒരു ഗർഭിണിയെ ഹെലികോപ്ടറിൽ കൊണ്ടുപോയി ആൻഡീനു മുകളിൽനിന്നു വലിച്ചെറിയാൻ ഉത്തരവിട്ടിട്ടുണ്ട് പിനൊഷെ. ആൻഡീസ് പർവതനിരകളിൽ ഇന്നും മനുഷ്യർക്ക് കാലുകുത്താൻ സാധിക്കാത്ത ഭാഗങ്ങളുണ്ട്. അവിടങ്ങളിലെല്ലാം ഇത്തരത്തിൽ പല മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.
ചിലെയിലെ അറ്റക്കാമ മരുഭൂമിയോടു ചേർന്നും പിനൊഷെയ്ക്ക് ടോർച്ചർ ക്യാംപുണ്ടായിരുന്നു. ഇവിടെ മൃതദേഹങ്ങൾ ക്രഷറിലിട്ട് പൊടിച്ച് മരുഭൂമിയിൽ വിതറിയെന്നത് മറ്റൊരു കഥ. ഇരുമ്പു റെയിലുകളിൽ ജീവനോടെ മനുഷ്യരെ കെട്ടിയിട്ട് വിമാനത്തിൽകൊണ്ടു പോയി പസിഫിക് സമുദ്രത്തിന്റെ കൊടുംതണുപ്പിലേക്ക് വലിച്ചെറിയുന്നതിലും പിനൊഷെയും അനുചരന്മാരും ആനന്ദംകൊണ്ടു! വിസർജ്യം നിറഞ്ഞ ബക്കറ്റിൽ തലയാഴ്ത്തുക, നായ്ക്കളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ പറയുക തുടങ്ങിയ കൊടുംക്രൂരതകളുടെ പട്ടികയും പിനൊഷെയുടെ കോൺസൻട്രേഷൻ ക്യാംപുകളിൽനിന്നു നമുക്ക് കണ്ടെത്താനാകും.
ഇത്തരം ക്യാംപുകളുടെയെല്ലാം തലവനായിരുന്നു മാനുവൽ കോണ്ടെരാസ്. ഇയാൾക്കെതിരെയുള്ള അൻപതിലേറെ കേസുകളിൽ വിചാരണ തീർന്നപ്പോൾ 529 വർഷത്തെ ജയിൽവാസമായിരുന്നു ചിലെ കോടതി വിധിച്ചത്. 1990ൽ നടന്ന ഹിതപരിശോധനയാണ് ചിലെയിൽ പിനൊഷെയുടെ ഏകാധിപത്യത്തിന് അന്ത്യം കുറിച്ചത്. അന്ന് ഭൂരിഭാഗം ചിലെ പൗരൻമാരും ജനാധിപത്യത്തിനായി വോട്ട് ചെയ്തതോടെ ഏകാധിപത്യ ഭരണത്തിന് അന്ത്യമായി. 2006ൽ പിനൊഷെ അന്തരിച്ചു. താൻ ചെയ്ത ക്രൂരതകളൊന്നും വിചാരണ പോലും നേരിടാതെയായിരുന്നു മരണം. 2015ലാണ് മാനുവൽ മരിക്കുന്നത്. അയാൾക്ക് 529 വർഷത്തെ ജയിൽശിക്ഷ വിധിച്ചിരുന്നെങ്കിലും ജയിലിൽ സുഖവാസമായിരുന്നു. ആ കഥയും ‘പ്രിസൺ ഇൻ ദി ആൻഡീസ്’ പറയുന്നുണ്ട്.
∙ ഒളിച്ചിരിക്കുന്ന ‘കൊലയാളി’?
ചിത്രത്തിൽ നവരെത്തി എന്നൊരു ഗാർഡുണ്ട്. കമാൻഡർമാരുടെ കാര്യങ്ങൾ നോക്കുന്നതിൽ പ്രധാനിയാണ്. അവരുടെ എല്ലാ കള്ളത്തരങ്ങൾക്കും കൂട്ടുനിൽക്കുന്നയാളെന്നും പറയാം. എന്നാൽ, മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ് അവരെ പിന്തുണയ്ക്കുന്നതെന്നത് ആ ചെറുപ്പക്കാരന്റെ മുഖഭാവങ്ങളിൽനിന്നു വ്യക്തം. ചീകിയൊതുക്കിയ മുടിയും കരുതലോടെ സൂക്ഷിക്കുന്ന ശരീരവും വൃത്തിയുള്ള വസ്ത്രധാരണവുമൊക്കെയാണ് കാഴ്ചയിൽ നവരെത്തിയെ വ്യത്യസ്തനാക്കുന്നത്. എന്നാൽ അയാളുടെ മനസ്സിൽ എന്തോ ഉണ്ട്. അതെന്താണെന്നു കണ്ടെത്താൻ പ്രേക്ഷകർക്കു വിട്ടിരിക്കുകയാണ് സംവിധായകൻ.
സിനിമയിലെ ഒരു കമാൻഡറുടെ പക്ഷികളെ കൊല്ലുന്ന കാര്യം നേരത്തേ പറഞ്ഞല്ലോ. അത് യഥാർഥത്തിൽ നവരെത്തിയാണെന്നതിന്റെ സൂചനകൾ സിനിമ നൽകുന്നുണ്ട്. പക്ഷേ അയാളെ അവിടെയാരും സംശയിക്കുന്നില്ല. മാനുവലിന്റെ ചാരപ്പൊലീസിന്റെ അതേ രീതിയായിരുന്നു നവരെത്തിക്കും. ആൾക്കൂട്ടത്തിൽ ആരുമറിയാതെ കടന്നുപറ്റും. അവരിലൊരാളായി മാറും. പിന്നീട് അവരെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ച് ഒറ്റിക്കൊടുക്കും. ഒരിക്കൽ ജനങ്ങളെ വേട്ടയാടാൻ വേണ്ടി തങ്ങൾ പ്രയോഗിച്ച തന്ത്രം അവസാന നാളുകളിൽ തങ്ങൾക്കുതന്നെ തിരിച്ചടിയാകുന്നത് കാണേണ്ടി വരുന്നു കമാൻഡർമാർക്ക്. മാത്രമല്ല, പിനൊഷെയുടെ വേട്ടയാടലിന്റെ ഇരകളുമായി നവരെത്തിക്ക് ബന്ധമുണ്ടെന്ന് പലപ്പോഴും തോന്നിയേക്കാം. അയാൾ മനസ്സിൽ പ്രതികാരം കൊണ്ടു നടക്കുന്നയാളാണെന്നും.
ജനത്തെ ഒറ്റിക്കൊടുക്കാൻ മാത്രമല്ല. തങ്ങളുടെ ലക്ഷ്യത്തിൽ എന്തെങ്കിലും തടസ്സം വന്നാൽ അവരെ കൊല്ലാനും രഹസ്യപ്പൊലീസ് മടിച്ചിരുന്നില്ല. നവരെത്തിയും അത്തരമൊരു കഥാപാത്രമാണ്. താൻ സ്വവർഗാനുരാഗിയാണെന്ന സത്യം അംഗീകരിക്കുന്നുണ്ടെങ്കിലും തന്റെ മുന്നോട്ടുള്ള യാത്രയിൽ അതൊരു തടസ്സമാകുമ്പോൾ കൊലപാതകത്തിനു പോലും അയാൾ തയാറാകുന്നുണ്ട്. പക്ഷേ അപ്പോഴും നവരെത്തിയെ ആരും സംശയിക്കുന്നില്ല. അയാൾ കമാൻഡർമാരുടെ നഖംവെട്ടിക്കൊടുത്തും ഷൂ പോളിഷ് ചെയ്തു കൊടുക്കും മരുന്നുകൊടുത്തും കിടക്കയൊരുക്കിയുമെല്ലാംതന്നെ മുന്നോട്ടു പോവുകയാണ്.
∙ ‘ഫൈവ് സ്റ്റാർ’ ജയിലുകൾ
‘പെനാൽ കോർഡില്ലെറ’ എന്നാണ് സ്പാനിഷ് ഭാഷയിൽ ഫിലിപ്പെ കർമോണയുടെ ചിത്രത്തിന്റെ പേര്. ‘കോർഡില്ലെറയെന്ന കാരാഗൃഹം’ എന്ന് ഏകദേശ അർഥം വരും. 2013ൽ ഈ വിഐപി ജയിൽ അടച്ചുപൂട്ടാൻ ചിലെ തീരുമാനിച്ചു. അതിനു കാരണം മാനുവലായിരുന്നു. പിനൊഷെയുടെ ഏകാധിപത്യത്തിന്റെ നാൽപതാം വാർഷികത്തിനിടെ ജയിലിൽ വച്ച് ഒരു ചാനൽ മാനുവലിന്റെ അഭിമുഖമെടുത്തു. അഹങ്കാരം നിറഞ്ഞ മുഖത്തോടെ അയാൾ പറഞ്ഞത്, ആ ജയിലിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരെല്ലാം തന്റെ ഊന്നുവടി പിടിക്കാൻ മാത്രമുള്ളവരാണെന്നായിരുന്നു. അതേ അഭിമുഖത്തിലാണ് സായുധ കലാപകാരികളായ ഇടതുപക്ഷക്കാരെയാണ് തന്റെ ചാര സംഘടന കൊന്നൊടുക്കിയതെന്ന് മാനുവൽ വീമ്പിളക്കിയതും. അഭിമുഖം വൻ വിവാദമായതോടെ കോർഡില്ലെറ ജയിലിനു പൂട്ടുവീണു.
പിനൊഷെയുടെ വിശ്വസ്തരായിരുന്ന പത്ത് ഉദ്യോഗസ്ഥരായിരുന്നു അന്നവിടെ ഉണ്ടായിരുന്നത്. അവരെ പ്യുണ്ട പിയക്കോ എന്ന ജയിലിലേക്കു മാറ്റാനും നിർദേശിച്ചു. അറ്റാച്ച്ഡ് ബാത്ത് റൂം, ചൂടുവെള്ളത്തിൽ കുളി, സൂര്യപ്രകാശം ആവശ്യത്തിനു കിട്ടാനുള്ള ജനലുകൾ തുടങ്ങിയവയെല്ലാം ഉറപ്പാക്കിയാണ് കോർഡില്ലെറ ജയിലിലെ ഓരോ മുറിയും നിർമിച്ചിരുന്നത്. ടെന്നിസ് കോർട്ട്, ബാർബിക്യു സൗകര്യം, നീന്തൽക്കുളം തുടങ്ങി സകല സൗകര്യങ്ങളുമുള്ള ജയിൽ. അവിടെനിന്ന് പുതിയ ഇടത്തേക്ക് പോകുകയെന്നത് ആത്മഹത്യാപരമാണെന്ന് ആർക്കും തോന്നിപ്പോകും.
സിനിമയിൽ, പുതിയ ജയിലിലേക്കു പോകാതാരിക്കാൻ കമാൻഡർമാർ പടിച്ചപണി പതിനെട്ടും നോക്കുന്നുണ്ട്. എന്നാല്‍ ഒന്നും വിലപ്പോയില്ല. അതേസമയം, അവർ പ്രതീക്ഷിച്ചതു പോലെ ആശങ്കപ്പെടുത്തുന്നതായിരുന്നില്ല കാര്യങ്ങൾ. പ്യുണ്ട പിയക്കോ ജയിലിനൊരു ഓമനപ്പേരുണ്ടായിരുന്നു– ലക്ഷുറി ജയിൽ. ആഡംബരത്തിൽനിന്ന് ആഡംബരത്തിലേക്കായിരുന്നു യഥാർഥത്തിൽ തടവുകാരുടെ യാത്രയെന്നർഥം. പ്യുണ്ട പിയക്കോയിലും പിനൊഷെയുടെ അനുചരന്മാർക്ക് പ്രത്യേക പരിഗണനയായിരുന്നു. ഇതിനെയാണ് സംവിധായകൻ ‘പ്രിസൺ ഇൻ ദി ആൻഡീസി’ലേക്ക് പറിച്ചു നട്ടതും ചിത്രത്തിന്റെ ക്ലൈമാക്സിലേക്കു നയിക്കുന്നതും.
∙ അവർ യഥാർഥ ഇരകൾ!
പിനൊഷെയുടെ ഭരണത്തിന്റെ അനന്തരഫരങ്ങൾ ഇപ്പോഴും ചിലെ അനുഭവിക്കുന്നുണ്ടെന്നും സംവിധായകൻ പറയുന്നു. സമകാലിക ചിലെയിലെ ജനാധിപത്യത്തിന്റെ അവസ്ഥയാണ് ചിത്രം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതാകട്ടെ ഏകാധിപത്യത്തിന്റെ നിഴലിൽനിന്നു പുറത്തുകടക്കാൻ ഇപ്പോഴും പാടുപെടുന്ന അവസ്ഥയിലും. ഇപ്പോഴും പിനൊഷെയുടെ തീവ്ര വലത് ആശയങ്ങളുടെ ആരാധകർ ചിലെയിലുണ്ട്. അവരാണ് രാഷ്ട്രീയത്തിലെ ഉൾപ്പെടെ നിർണായക സ്വാധീന ശക്തികളും. മാനുവൽ കോണ്ടെരാസിന്റെ േവഷമിട്ട നടൻ യഥാർഥത്തിൽ പിനൊഷെയുടെ ക്രൂരതയ്ക്ക് ഇരയായിട്ടുള്ളയാളാണ്. രണ്ടു കൊല്ലം ജയിലിലും കിടന്നു. പിന്നീട് നാടുവിടേണ്ടിയും വന്നു.
ഇത്തരത്തിൽ ‘പ്രിസൺ ഇൻ ദ് ആൻഡീസി’ലെ മിക്ക കഥാപാത്രങ്ങളും പിനൊഷെയുടെ ഏകാധിപത്യത്തിന്റെ മുറിവുകൾ പേറുന്നവരായിരുന്നു. ചിത്രത്തിലെ ക്രൂരന്മാരായ സൈനിക കമാൻഡർമാരിൽ പലരും ഇന്നും യഥാർഥ ലോകത്ത് ജീവിക്കുന്നുണ്ട്. പക്ഷേ അവർക്കാർക്കും സ്വയം ഒരു കുറ്റവാളിയാണെന്ന തോന്നൽ ഇതുവരെയുണ്ടായിട്ടില്ലെന്നും സംവിധായകൻ ചിത്രത്തിലൂടെ പറഞ്ഞു തരുന്നു. തങ്ങളെ അടച്ചിട്ടിരിക്കുന്ന ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥർ പോലും തങ്ങൾ പറയുന്നതു കേട്ടു ജീവിക്കണമെന്ന ചിന്താഗതിയാണ് അവർക്ക്. സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യത്തിനു പിന്തുണയും ലഭിക്കുന്നുണ്ട്.
കോർഡില്ലെറ ജയിൽ നിർത്തലാക്കി പുതിയ സാധാരണ ജയിലിലേക്ക് കമാൻഡർമാരെ മാറ്റുന്നതിന്റെ സിനിമാ രൂപമാണ് ചിത്രത്തിലുള്ളത്. ചെറിയൊരു ആശങ്കയോടെയാണ് അഞ്ച് കമാൻഡർമാരും പുതിയ ജയിലിലേക്കു മാറുന്നത്. എന്നാൽ സിനിമയുടെ ഒടുവിൽ നമുക്കു കാണാം, പുതുതായി അവരെ മാറ്റിയ ജയിലിൽ നേരത്തേ ഉണ്ടായിരുന്നതിനേക്കാൾ സൗകര്യങ്ങളാണെന്ന കാര്യം. അവർക്കായി ഒരു ഫൈവ് സ്റ്റാർ ഷെഫ് വരെ അവിടെ തയാറായിരുന്നു. അയാൾ വിളമ്പിയ ഭക്ഷണം കൊതിയോടെ വാരിവലിച്ചു തിന്നുന്ന അഞ്ചു പേരുടെ ദൃശ്യങ്ങളോടെയാണ് ചിത്രം അവസാനിക്കുന്നത്. തിന്നുതിന്ന് ശ്വാസം മുട്ടുന്ന അവസ്ഥ.
രണ്ടുതരത്തിൽ ഇതിനെ വ്യാഖ്യാനിക്കാം. ഒന്നുകില്‍ സുഖങ്ങളിൽനിന്നു സുഖങ്ങളിലേക്കുള്ള ആ ക്രൂരന്മാരുടെ യാത്രയെപ്പറ്റിയാകാം ക്ലൈമാക്സിലൂടെ സംവിധായകന്‍ വിവരിക്കാൻ ശ്രമിച്ചത്. ആർത്തിയോടെ വാരിവലിച്ചുതിന്നുന്ന കാഴ്ച അതാണു പ്രേക്ഷകനു സമ്മാനിക്കുന്നത്. രുചിയേറിയ ഭക്ഷണത്തിലൂടെ വിഷം നല്‍കി കൊലപ്പെടുത്താനുള്ള ശ്രമമാണോയെന്നും ചിന്തിക്കാം. ഭക്ഷണം തിന്നു തീരാറുമ്പോൾ പലരും ശ്വാസം കിട്ടാതെ അസ്വസ്ഥരാവുന്നത് ചിത്രത്തിൽ കാണാം. ജനങ്ങൾക്ക് ഹിതപരിശോധനയ്ക്ക് അവസരം നൽകിയ ചിലെയെപ്പോലെയായിരുന്നു ക്ലൈമാക്സെന്നു പറയാം. തടവുകാർക്ക് ഒന്നുകിൽ മരണം, അല്ലെങ്കിൽ ആഡംബര ജീവിതം... ഇതിലേതു വേണമെന്നു തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്.
ടെയ്‌ൽ എൻഡ്:
ചിലെയിൽ 2023 ഡിസംബര്‍ 17ന് വീണ്ടുമൊരു നിർണായക ഹിതപരിശോധന നടക്കുകയാണ്. പിനൊഷെയുടെ നേതൃത്വത്തിൽ തയാറാക്കിയ ഭരണഘടനയാണു ചിലെയിൽ നിലവിലുള്ളത്. സാമൂഹിക അസമത്വം പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങൾ ഉണ്ടെന്നതുൾപ്പെടെ ഈ ഭരണഘടനയ്ക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. ഇതു തിരുത്താനൊരുങ്ങുകയാണ് ചിലെ. പുതിയ ഭരണഘടനയുടെ കരട് നേരത്തേ പുറത്തിറക്കിയിരുന്നു. അതിനു സാധുത നൽകാനായുള്ള ജനകീയ ഹിതപരിശോധനയാണു 17നു നടക്കുന്നത്.