‘എന്തെങ്കിലും മതി എന്നു പറഞ്ഞുള്ള പാട്ടുകൾ ഞാനെഴുതില്ല; ചില ഗായികമാരുടെ ഉച്ചാരണം മഹാമോശം’
‘തെരുവുകളാണു നീയെങ്കിൽ അതിലെ വേഗമാണു ഞാനെന്ന്’ പ്രണയത്തെ എഴുതിയ പാട്ടെഴുത്തുകാരനാണ് അൻവർ അലി. ആരെയും കൂസാത്ത വരികളുടെ ഉടമ. സാധാരണഗതിയിൽ പാട്ടാകാനോ കവിതയാകാനോ യാതൊരു ഭാവവുമില്ലാത്ത ചില വാക്കുകൾ ചേർത്തു വരികളുടെ ഇന്ദ്രജാലം തീർക്കുന്ന കവി. ആ വാക്കുകളുടെ പിറവിയുടെ ചരിത്രം സഹൃദയരെ അമ്പരപ്പിക്കും. താളമോ ലയമോ അല്ല അൻവർ അലിയുടെ വാക്കുകൾക്കു കൂട്ട് വരുന്നത്. പലപ്പോഴും അതിന് ഈണവുമില്ല. സിനിമയിലെ പാട്ടെഴുത്തുകാരനാണെങ്കിലും കവിതയാണ് എന്നും തന്റെ മാധ്യമമെന്നു പറയുന്നു അന്‍വർ അലി. ട്യൂണിന് അനുസരിച്ച് പാട്ടെഴുതുന്നതിനെപ്പറ്റിയും പാട്ടെഴുത്തിലെ പ്രയത്നത്തെപ്പറ്റിയും അതിനു കിട്ടുന്ന പ്രതിഫലത്തെപ്പറ്റിയും സിനിമയിലെ പാട്ടുകൂട്ടിനെപ്പറ്റിയുമെല്ലാം അൻവർ അലിക്ക് പറയാനുണ്ട്. ഒപ്പം ഓരോ പാട്ടിന്റെയും പിറവിക്കു പിന്നിലെ സർഗാത്മക ഇടപെടലിനെപ്പറ്റിയും അദ്ദേഹം വാചാലനാകുന്നു. അതോടൊപ്പം സമകാലിക സാമൂഹിക–രാഷ്ട്രീയ വിഷയങ്ങളിലും കൃത്യമായ അഭിപ്രായമുണ്ട്. ജപ്പാനിലെ യുദ്ധകാലത്തു സ്‌കൂൾകുട്ടിയായിരുന്ന തെത്സുകോ കുറോയാനഗിയുടെ ‘ടോട്ടോച്ചാനെ’ മലയാളിക്കു ‘ജനാലയ്ക്ക് അരികിലെ വികൃതി പെൺകുട്ടി’യാക്കി പരിഭാഷപ്പെടുത്തിയതും അൻവർ അലിയാണ്. ‘മനോരമ ഓൺലൈനി’ന്റെ പ്രത്യേക അഭിമുഖ പരമ്പര ‘വരിയോര’ത്തിലെ അതിഥിയാവുകയാണ് അദ്ദേഹം. ആ വാക്കുകളിലേക്ക്.
‘തെരുവുകളാണു നീയെങ്കിൽ അതിലെ വേഗമാണു ഞാനെന്ന്’ പ്രണയത്തെ എഴുതിയ പാട്ടെഴുത്തുകാരനാണ് അൻവർ അലി. ആരെയും കൂസാത്ത വരികളുടെ ഉടമ. സാധാരണഗതിയിൽ പാട്ടാകാനോ കവിതയാകാനോ യാതൊരു ഭാവവുമില്ലാത്ത ചില വാക്കുകൾ ചേർത്തു വരികളുടെ ഇന്ദ്രജാലം തീർക്കുന്ന കവി. ആ വാക്കുകളുടെ പിറവിയുടെ ചരിത്രം സഹൃദയരെ അമ്പരപ്പിക്കും. താളമോ ലയമോ അല്ല അൻവർ അലിയുടെ വാക്കുകൾക്കു കൂട്ട് വരുന്നത്. പലപ്പോഴും അതിന് ഈണവുമില്ല. സിനിമയിലെ പാട്ടെഴുത്തുകാരനാണെങ്കിലും കവിതയാണ് എന്നും തന്റെ മാധ്യമമെന്നു പറയുന്നു അന്‍വർ അലി. ട്യൂണിന് അനുസരിച്ച് പാട്ടെഴുതുന്നതിനെപ്പറ്റിയും പാട്ടെഴുത്തിലെ പ്രയത്നത്തെപ്പറ്റിയും അതിനു കിട്ടുന്ന പ്രതിഫലത്തെപ്പറ്റിയും സിനിമയിലെ പാട്ടുകൂട്ടിനെപ്പറ്റിയുമെല്ലാം അൻവർ അലിക്ക് പറയാനുണ്ട്. ഒപ്പം ഓരോ പാട്ടിന്റെയും പിറവിക്കു പിന്നിലെ സർഗാത്മക ഇടപെടലിനെപ്പറ്റിയും അദ്ദേഹം വാചാലനാകുന്നു. അതോടൊപ്പം സമകാലിക സാമൂഹിക–രാഷ്ട്രീയ വിഷയങ്ങളിലും കൃത്യമായ അഭിപ്രായമുണ്ട്. ജപ്പാനിലെ യുദ്ധകാലത്തു സ്‌കൂൾകുട്ടിയായിരുന്ന തെത്സുകോ കുറോയാനഗിയുടെ ‘ടോട്ടോച്ചാനെ’ മലയാളിക്കു ‘ജനാലയ്ക്ക് അരികിലെ വികൃതി പെൺകുട്ടി’യാക്കി പരിഭാഷപ്പെടുത്തിയതും അൻവർ അലിയാണ്. ‘മനോരമ ഓൺലൈനി’ന്റെ പ്രത്യേക അഭിമുഖ പരമ്പര ‘വരിയോര’ത്തിലെ അതിഥിയാവുകയാണ് അദ്ദേഹം. ആ വാക്കുകളിലേക്ക്.
‘തെരുവുകളാണു നീയെങ്കിൽ അതിലെ വേഗമാണു ഞാനെന്ന്’ പ്രണയത്തെ എഴുതിയ പാട്ടെഴുത്തുകാരനാണ് അൻവർ അലി. ആരെയും കൂസാത്ത വരികളുടെ ഉടമ. സാധാരണഗതിയിൽ പാട്ടാകാനോ കവിതയാകാനോ യാതൊരു ഭാവവുമില്ലാത്ത ചില വാക്കുകൾ ചേർത്തു വരികളുടെ ഇന്ദ്രജാലം തീർക്കുന്ന കവി. ആ വാക്കുകളുടെ പിറവിയുടെ ചരിത്രം സഹൃദയരെ അമ്പരപ്പിക്കും. താളമോ ലയമോ അല്ല അൻവർ അലിയുടെ വാക്കുകൾക്കു കൂട്ട് വരുന്നത്. പലപ്പോഴും അതിന് ഈണവുമില്ല. സിനിമയിലെ പാട്ടെഴുത്തുകാരനാണെങ്കിലും കവിതയാണ് എന്നും തന്റെ മാധ്യമമെന്നു പറയുന്നു അന്‍വർ അലി. ട്യൂണിന് അനുസരിച്ച് പാട്ടെഴുതുന്നതിനെപ്പറ്റിയും പാട്ടെഴുത്തിലെ പ്രയത്നത്തെപ്പറ്റിയും അതിനു കിട്ടുന്ന പ്രതിഫലത്തെപ്പറ്റിയും സിനിമയിലെ പാട്ടുകൂട്ടിനെപ്പറ്റിയുമെല്ലാം അൻവർ അലിക്ക് പറയാനുണ്ട്. ഒപ്പം ഓരോ പാട്ടിന്റെയും പിറവിക്കു പിന്നിലെ സർഗാത്മക ഇടപെടലിനെപ്പറ്റിയും അദ്ദേഹം വാചാലനാകുന്നു. അതോടൊപ്പം സമകാലിക സാമൂഹിക–രാഷ്ട്രീയ വിഷയങ്ങളിലും കൃത്യമായ അഭിപ്രായമുണ്ട്. ജപ്പാനിലെ യുദ്ധകാലത്തു സ്‌കൂൾകുട്ടിയായിരുന്ന തെത്സുകോ കുറോയാനഗിയുടെ ‘ടോട്ടോച്ചാനെ’ മലയാളിക്കു ‘ജനാലയ്ക്ക് അരികിലെ വികൃതി പെൺകുട്ടി’യാക്കി പരിഭാഷപ്പെടുത്തിയതും അൻവർ അലിയാണ്. ‘മനോരമ ഓൺലൈനി’ന്റെ പ്രത്യേക അഭിമുഖ പരമ്പര ‘വരിയോര’ത്തിലെ അതിഥിയാവുകയാണ് അദ്ദേഹം. ആ വാക്കുകളിലേക്ക്.
‘തെരുവുകളാണു നീയെങ്കിൽ അതിലെ വേഗമാണു ഞാനെന്ന്’ പ്രണയത്തെ എഴുതിയ പാട്ടെഴുത്തുകാരനാണ് അൻവർ അലി. ആരെയും കൂസാത്ത വരികളുടെ ഉടമ. സാധാരണഗതിയിൽ പാട്ടാകാനോ കവിതയാകാനോ യാതൊരു ഭാവവുമില്ലാത്ത ചില വാക്കുകൾ ചേർത്തു വരികളുടെ ഇന്ദ്രജാലം തീർക്കുന്ന കവി. ആ വാക്കുകളുടെ പിറവിയുടെ ചരിത്രം സഹൃദയരെ അമ്പരപ്പിക്കും. താളമോ ലയമോ അല്ല അൻവർ അലിയുടെ വാക്കുകൾക്കു കൂട്ട് വരുന്നത്. പലപ്പോഴും അതിന് ഈണവുമില്ല.
സിനിമയിലെ പാട്ടെഴുത്തുകാരനാണെങ്കിലും കവിതയാണ് എന്നും തന്റെ മാധ്യമമെന്നു പറയുന്നു അന്‍വർ അലി. ട്യൂണിന് അനുസരിച്ച് പാട്ടെഴുതുന്നതിനെപ്പറ്റിയും പാട്ടെഴുത്തിലെ പ്രയത്നത്തെപ്പറ്റിയും അതിനു കിട്ടുന്ന പ്രതിഫലത്തെപ്പറ്റിയും സിനിമയിലെ പാട്ടുകൂട്ടിനെപ്പറ്റിയുമെല്ലാം അൻവർ അലിക്ക് പറയാനുണ്ട്. ഒപ്പം ഓരോ പാട്ടിന്റെയും പിറവിക്കു പിന്നിലെ സർഗാത്മക ഇടപെടലിനെപ്പറ്റിയും അദ്ദേഹം വാചാലനാകുന്നു. അതോടൊപ്പം സമകാലിക സാമൂഹിക–രാഷ്ട്രീയ വിഷയങ്ങളിലും കൃത്യമായ അഭിപ്രായമുണ്ട്.
ജപ്പാനിലെ യുദ്ധകാലത്തു സ്‌കൂൾകുട്ടിയായിരുന്ന തെത്സുകോ കുറോയാനഗിയുടെ ‘ടോട്ടോച്ചാനെ’ മലയാളിക്കു ‘ജനാലയ്ക്ക് അരികിലെ വികൃതി പെൺകുട്ടി’യാക്കി പരിഭാഷപ്പെടുത്തിയതും അൻവർ അലിയാണ്. ‘മനോരമ ഓൺലൈനി’ന്റെ പ്രത്യേക അഭിമുഖ പരമ്പര ‘വരിയോര’ത്തിലെ അതിഥിയാവുകയാണ് അദ്ദേഹം. ആ വാക്കുകളിലേക്ക്.
∙ ഭാഷയുടെ ഭാഷ
ലോകം അത്ര ലളിതമായി വെളിപ്പെട്ടിട്ടുള്ള ഒരാളല്ല ഞാൻ. വിശ്വാസങ്ങൾ വളരെ ദുർബലമായിട്ടുള്ള പഴ്സനാലിറ്റിയിൽ നിന്നാണു ഞാൻ എഴുതുന്നത്. സന്ദേഹി എന്നൊക്കെ പറയാം. അതുകൊണ്ടുതന്നെ എന്റെ എഴുത്തിൽ വൈരുധ്യങ്ങൾ ഉണ്ടാകാം. ഇക്കാലത്തു പൊളിറ്റിക്കൽ കറക്‌ട്നസിനെക്കുറിച്ചൊക്കെ പുതിയ തലമുറ സംസാരിക്കുന്നുണ്ടല്ലോ. എനിക്കു പേടിയാണ്. അത്രയ്ക്കു ആലോചിച്ചുറപ്പിച്ചൊന്നുമല്ല പല പൊതുവിഷയങ്ങളോടും പ്രതികരിക്കുന്നത്. ഒരു ശരിയെക്കുറിച്ചു സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ അതിന്റെ മറുവശം മനസ്സിലേക്കു കയറിവരും. അങ്ങനെയുള്ള ഒരാളുടെ കവിതയിൽ സങ്കീർണത വരുമല്ലോ.
പക്ഷേ പാട്ടിൽ അതില്ല. മറ്റുള്ളവരുടെ ആവശ്യത്തിനനുസരിച്ചു തയാറാക്കുന്ന പ്രയുക്ത കലയായിട്ടാണു നിലവിൽ പാട്ടിനെ കാണുന്നത്. വലുതെന്നു തോന്നിപ്പിക്കുന്ന കാര്യങ്ങൾ ലളിതമായി പറയുക എന്നതു സിനിമാപ്പാട്ടിൽ പ്രധാനമാണ്. ഒരു തരത്തിൽ അത് സർഗ്ഗാത്മകതയ്ക്കു വെല്ലുവിളിയാണ്. ലോകം പൂർണ്ണമായി സ്വതന്ത്രമല്ല എന്നതുപോലെ ഭാഷയും അല്ല. ഭാഷ തന്നെ ചില സമയങ്ങളിൽ സ്വയം അതിന്റെ അർഥങ്ങളുടെ തടവറ ഉണ്ടാക്കാറുണ്ട്. ട്യൂണിനനുസരിച്ച് എഴുതുന്നതു ചിലപ്പോൾ സ്വാതന്ത്ര്യവും മറ്റു ചിലപ്പോൾ അസ്വാതന്ത്ര്യവുമാണ്. ഒഴുക്കുള്ള വെള്ളം വഞ്ചിയെ കൊണ്ടു പോകുന്നതു പോലെ പാട്ടിന്റെ ഈണം ചിലപ്പോൾ നമ്മളെ കൊണ്ടുപോകുകയും ചെയ്യും.
∙ കവിയും പാട്ടെഴുത്തുകാരനും
കവിതയാണ് ഇപ്പോഴും എന്റെ മാധ്യമം. ഒരുപക്ഷേ ജീവിതാന്ത്യം വരെ അങ്ങനെ ആയിരിക്കാനാണിട. ഈസ്തെറ്റിക്സിനെ സമഗ്രമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ചെറുപ്പം മുതൽ സിനിമാസ്വാദനവും ഉണ്ടായിരുന്നു. കലാസിനിമകൾ, അതായത്, ഇന്ന് ഇൻഡിപെൻഡന്റ് സിനിമ എന്നു വിളിക്കുന്നവ. സമാന്തര സിനിമാ പ്രസ്ഥാനം എന്നു പറയാനാണ് എനിക്കിഷ്ടം. അതാണു യഥാർഥത്തിൽ സിനിമയുടെ സൗന്ദര്യശാസ്ത്രപരമായ മുഖ്യധാര എന്നു ഞാൻ കരുതുന്നു. എനിക്കു തോന്നുന്നത് സിനിമ കവിതയുമായി ചേർന്നു നിൽക്കുന്ന മാധ്യമമാണെന്നാണ്.
‘മാർഗം’ എന്ന സിനിമയിൽ മറ്റു രണ്ടു പേർക്കൊപ്പം ഞാനും തിരക്കഥാകൃത്തായിരുന്നു. അതിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം കിട്ടിയിട്ടുണ്ട്. അപ്പോഴൊന്നും പാട്ടെഴുത്തിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. മാത്രമല്ല, പാട്ടെഴുത്തു കവിതയെ നശിപ്പിക്കും എന്ന പേടിയുമുണ്ടായിരുന്നു. ക്ലാസിൽ പഠിപ്പിച്ചിട്ടില്ലെങ്കിലും എന്റെ അധ്യാപകനനെന്നു തന്നെ പറയാവുന്ന ഒഎൻവി കുറുപ്പിനെ, സ്വന്തം പ്രതിഭ കോടമ്പാക്കത്തു കൊണ്ടു പോയി വിറ്റയാളാണെന്നു പറഞ്ഞ് വിമർശിച്ചിട്ടുണ്ട്. അന്ന് 18–19 വയസ്സൊക്കെയാണ് പ്രായം. അങ്ങിനെയുള്ള ഞാൻ പിന്നീട് വളരെ യാദൃച്ഛികമായി സിനിമയിലെത്തി. യാദൃച്ഛികമായി ടോട്ടോചാൻ വിവർത്തനം ചെയ്തതു പോലെ തന്നെയാണ് പാട്ടെഴുത്തും തുടങ്ങിയത്.
മിക്ക കംപോസർമാരും എനിക്കു ഫൈനൽ വർക്ക് അയച്ചു തരാറുണ്ട്. അതിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ എത്ര വലിയ പാട്ടുകാരായാലും മാറ്റാൻ പറയും. ചില പുതിയ ആൾക്കാർ ‘ശ’യ്ക്ക് ‘ഷ’ എന്നേ പറയൂ. പുതിയ തലമുറയിലെ സിതാരയൊക്കെ നന്നായി ഭാഷ പഠിച്ചു പാടുന്നവരാണ്.
രാജീവ് രവി എന്റെ സുഹൃത്താണ്. പണ്ടേ ഞങ്ങളുടെ സമാന്തരസിനിമാ സർക്കിളിൽ പെട്ടയാൾ. രാജീവ് ആവശ്യപ്പെട്ടതുപ്രകാരം അന്നയും റസൂലും സിനിമയുടെ ലൊക്കേഷനിൽ പോയെങ്കിലും - ഫഹദിനെ ചെറിയ പയ്യനായി കാണുന്നത് അവിടെവച്ചാണ് - പാട്ട് റഫീഖിനെക്കൊണ്ട് എഴുതിപ്പിക്കാം എന്നായിരുന്നു എന്റെ പ്രതികരണം. പക്ഷേ ഒടുക്കം ഞാൻ തന്നെ എഴുതി. എഴുതിക്കഴിഞ്ഞപ്പോൾ രസം തോന്നി. പിന്നീട് അതേ ടീമിന്റെ ‘ഞാൻ സ്റ്റീവ് ലോപ്പസി'ൽ പാട്ടെഴുതി. ഈ ടോണറിന്റെ പുതുമ കൊള്ളാമല്ലോ എന്നു തോന്നി. അങ്ങനെയങ്ങനെ ചെറുപ്പക്കാർക്കൊപ്പം പണിയെടുക്കുന്നതിന്റെ രസവും പോപ്പ് ആർട്ട് എന്ന നിലയിൽ ഇതുവരെയില്ലാത്ത വിധം ആളുകളുടെ ഫീഡ്ബാക്ക് കിട്ടുന്നതിന്റെ രസവും പുതിയൊരു മീഡിയത്തിൽ കൈ വയ്ക്കുന്നതിന്റെ രസവും - അങ്ങനെ പല രസങ്ങൾ കലർന്നിട്ടാണ് പാട്ടെഴുത്തിലേക്ക് വരുന്നത്. അപ്പോഴും ഒരു കാര്യം വ്യക്തമായിരുന്നു. കവിതയും പാട്ടും രണ്ടു മീഡിയം തന്നെ.
∙ എഴുതുന്ന വാക്കുകൾ പറയുമ്പോഴും കൃത്യമായിരിക്കണം
വാക്കുകൾ കൃത്യമായി പറയണമെന്ന നിഷ്കർഷയുള്ള ആളാണു ഞാൻ. റിക്കോർഡിങ്ങിനുണ്ടെങ്കിൽ ഞാൻ അതു തിരുത്തിയിരിക്കും. മിക്ക കംപോസേഴ്സും എനിക്കു ഫൈനൽ വർക്ക് അയച്ചു തരാറുണ്ട്. അതിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ കർശനമായി ആവശ്യപ്പെട്ട് അത് ചെയ്യിക്കും. ചില പുതിയ ഗായകർ ‘ശ’യ്ക്ക് ‘ഷ’ എന്നേ പറയൂ. പുതിയ തലമുറയിലെ സിതാരയൊക്കെ നന്നായി ഭാഷ പഠിച്ചു പാടുന്നവരാണ്. ഭാഷയുടെ ഒരു ടോൺ നമ്മുടെ തൊണ്ടയിൽ ഉണ്ടാവണം. എന്നാലേ അതു സ്വാഭാവികമായി വരികയുള്ളൂ.
∙ ആൻഡ്രിയയുടെ ഉച്ചാരണം മോശമാണ്
എന്റെ ആദ്യ പാട്ട് (അന്നയും റസൂലിലെ ‘കണ്ടോ കണ്ടോ കിനാവിലിന്നൊരാളെ’) പാടിയത് ആൻഡ്രിയയാണ്. അവരുടെ മലയാളം ഉച്ഛാരണം മഹാമോശമാണ്. പാട്ടു റിക്കോർഡ് ചെയ്യുന്ന സമയത്തു രാജീവ് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നില്ല. എനിക്ക് ആ പാട്ട് മറ്റാരെയെങ്കിലും വച്ചു പാടിക്കണമെന്നുണ്ടായിരുന്നു. മറ്റൊരു പാട്ടും ആൻഡ്രിയയെക്കൊണ്ടു പാടിക്കാൻ ശ്രമിച്ചിരുന്നു. അതൊരു വിധത്തിലും ശരിയാകാത്തതു കൊണ്ടു നടന്നില്ല. ആൻഡ്രിയയുടെ മാതൃഭാഷ ഇംഗ്ലിഷാണെന്നു തോന്നുന്നു.
∙ സീൻ കണ്ടെഴുതിയ ‘മായാനദി’യിലെ പാട്ട്
മായാനദി ഷൂട്ടു ചെയ്യുന്നതിനും ഒരു വർഷം മുൻപ് ആഷിഖ് പറഞ്ഞു, കവിത പോലെ തോന്നുന്ന പാട്ടു വേണമെന്ന്. എന്റെ തന്നെ കവിതയിലെ ചില വരികൾ വച്ച് ഞാൻ ഒരെണ്ണം എഴുതി അയച്ചുകൊടുത്തു. കുറേക്കാലം വിവരമൊന്നുമില്ലായിരുന്നു. പിന്നൊരിക്കൽ ആഷിഖ് പറഞ്ഞു; സിനിമയുടെ സിറ്റുവേഷൻ മാറി എന്ന്. ഒരു ട്യൂൺ അയച്ചുതന്നതിന് വരികൾ എഴുതി. പക്ഷേ അതെനിക്കും സംഗീത സംവിധായകൻ റെക്സിനും തൃപ്തിയായില്ല. അതും കഴിഞ്ഞു പെട്ടെന്നൊരു ദിവസം ഷഹബാസും ആഷിഖും കൂടി ഒരുമിച്ചു വിളിച്ചിട്ടു പറഞ്ഞു ‘‘നമുക്ക് ആ പാട്ട് മൊത്തം മാറ്റി എഴുതാ’’മെന്ന്. അപ്പോഴേക്കും സീനുകൾ ഷൂട്ടു ചെയ്തു കഴിഞ്ഞിരുന്നു. ആ ലവ് മേക്കിങ് സീനിന്റെ റഫ് കട്ട് കണ്ട് എഴുതിയ വരികളാണ് അവ.
∙ സിനിമ പലരുടേതുമാണ്
സിനിമ ഒരു കലക്റ്റീവ് ആർട്ട് തന്നെയാണ്. പ്രത്യേകിച്ചും കച്ചവടസിനിമ. ചില സമയങ്ങളിൽ ഒന്നിച്ചിരിക്കേണ്ടി വരും. ചില തരം പാട്ടുകൾ, പ്രത്യേകിച്ചും ക്ലൈമാക്സിലൊക്കെ വരുന്നവ നന്നായി പ്ലാൻ ചെയ്യേണ്ടിവരും. അങ്ങനെയുണ്ടായ പാട്ടാണു ‘കാതൽ’ സിനിമയിലേത്. ചിലപ്പോൾ നമ്മളും ഷൂട്ടിനു കൂടെ നിൽക്കും. ചിലർ ഷൂട്ടു ചെയ്ത റഫ് എഡിറ്റഡ് വിഷ്വലുകൾ തരും. പക്ഷേ, ചില പാട്ടുകൾക്ക് ഇതൊന്നും ആവശ്യമില്ലായിരിക്കും. വാട്സാപ്പിൽ ബ്രീഫ് ചെയ്തു തമ്മിൽ കാണാതെ പെട്ടെന്നു ചെയ്തു കൊടുക്കാറുണ്ട്. ചിലർ വിളിച്ചിട്ട് എന്തെങ്കിലും മതി എന്നും പറയാറുണ്ട്.
‘എന്തെങ്കിലും മതി’ എന്നുള്ളത് അത്ര നല്ല പ്രവണത അല്ലെങ്കിലും ചില സന്ദർഭങ്ങളിൽ അങ്ങനെ ചില സ്വാതന്ത്ര്യങ്ങൾ നല്ലതായും മാറും. ‘നായാട്ടി’ലെ അപ്പലാളേ എന്ന പാട്ട് അങ്ങനെ ചെയ്തതാണ്. ഒരു കല്യാണം. അവിടെ അർമാദിച്ചു പാടുന്ന പാട്ട് എന്നു മാത്രമാണ് അവർ ആവശ്യപ്പെട്ടത്. ആ സ്വാതന്ത്ര്യം നല്ലതാണ്. പക്ഷേ ‘സിറ്റുവേഷൻ ഒരു പ്രേമസീൻ ആണ് സാറൊരു പ്രേമപ്പാട്ട് എഴുതിത്തരണം’ എന്നു പറഞ്ഞാൽ അവർക്ക് ക്രിയേറ്റിവിറ്റിയുടെ വരൾച്ച ഉണ്ടെന്ന് എനിക്ക് തോന്നും.
ചില വർക്കുകളിൽ കണ്ടന്റിന് വളരെ പ്രാധാന്യം കൊടുത്ത് എഴുതേണ്ടിവരും. അപ്പോൾ എഴുതിയിട്ടു ട്യൂൺ ചെയ്യാം എന്നു തീരുമാനിക്കേണ്ടിവരും. അങ്ങനെ എഴുതിയതാണു കമ്മട്ടിപ്പാടത്തിലെ ‘ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ’ എന്ന പാട്ട്. പ്രത്യേകമായ ഒരു പൊളിറ്റിക്കൽ മെസേജിന്റെ, ആർഗ്യുമെന്റിന്റെ ഭാഗമായി എഴുതിയതാണത്. കേരളമുടനീളം സമാനമായിട്ടുള്ള അയ്യപ്പൻ പാട്ടിന്റെ ഘടനയും താളവും മട്ടും മനസ്സിലാക്കി നന്നായി ഹോം വർക്കു ചെയ്തുണ്ടായ പാട്ട്. ആ സിനിമയുടെ ടൈറ്റിൽ സോങ്ങ് "പറ പറ പറ പറ" യും എഴുതിയ ശേഷമാണ് റാപ്പ് ആയി ട്യൂൺ ചെയ്തത്. ഞാനും ജോൺ പി വർക്കിയും ഒന്നിച്ചു താമസിച്ചെഴുതിയതാണ്. അത് ചെറുപ്പക്കാരെ വല്ലാതെ ആകർഷിച്ചു. മലയാളസിനിമയിൽ റാപ്പ് അങ്ങനെ സുപരിചിതമല്ലാത്ത കാലത്താണ് ആ പാട്ടുണ്ടായത്. ഏതു രീതിയിലായാലും സിനിമാപ്പാടുകൾ കളക്ടീവ് ആർട്ട് ആണ്. കവിതയിലാവട്ടെ ആത്മാവിഷ്കാരത്തിന്റെ വളരെ കൂടുതലാണ്.
∙ 'രചന' ഗ്രൂപ്പും പാട്ടെഴുത്തുകാരും
പാട്ടെഴുത്തുകാർ പൊതുവേ അവഗണന നേരിടുന്നവരാണെന്ന അഭിപ്രായമുണ്ട്. അതുകൊണ്ടുതന്നെ, വെറുതെ കൊച്ചു വർത്തമാനം പറയാനുള്ള ഒരു ഗ്രൂപ്പല്ല പാട്ടെഴുത്തുകാരുടെ കൂട്ടായ്മയായ ‘രചന’. പാട്ടെഴുത്തുകാർക്കു മെയിൻ സ്ട്രീം ബഹളങ്ങളില്ലല്ലോ. കേരളത്തെ സംബന്ധിച്ചിടത്തോളം ആവശ്യത്തിനു പ്രതിഫലവും ലഭിക്കാറില്ല. അത്തരം എല്ലാ വിഷയങ്ങളെയും ചർച്ചയാക്കേണ്ടതുണ്ട്. മേഖലയിലെ മുതിർന്ന ആളായ ഷിബു ചക്രവർത്തിയാണു ഗ്രൂപ്പിലെ പല കാര്യങ്ങളിലും മുൻകൈ എടുക്കാറ് :. പ്രതിഫലം സംബന്ധിച്ചുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വലിയ ശ്രമങ്ങൾ തന്നെ നടക്കുന്നുണ്ട്. പലപ്പോഴും ക്രെഡിറ്റുകൾ പോലും ചോദിച്ചു വാങ്ങേണ്ടി വന്നിട്ടുണ്ട്. ഈ കൂട്ടായ്മ ഒരുപാടു തലത്തിൽ സഹായകവുമാണ്.
∙ എഴുത്തിന്റെ പാരമ്പര്യം
തെക്കൻ കേരളത്തിലെ മുസ്‌ലീം സമുദായവും മലബാറിലെ മാപ്പിളമാരും തമ്മിൽ വളരെ വ്യത്യാസമുണ്ട്. മതം മാത്രമാണ് അവരെ ഒന്നിപ്പിക്കുന്നത്. എന്റെ ഉപ്പുപ്പ കെസ്സുപാട്ടൊക്കെ പാടുമായിരുന്നു എന്നു കേട്ടിട്ടുണ്ട്. വാപ്പ ഒഎൻവിയുടെ കോളേജ് മേറ്റ് ആയിരുന്നു. കെപി എസിയുടെയും മറ്റും നാടകങ്ങളിൽ ആകൃഷ്ടനായിരുന്നു. 40- 50 കളിൽ കമ്യൂണിസ്റ്റുകാരുടെ ഈറ്റില്ലമായിരുന്നല്ലോ കൊല്ലവും കായംകുളവുമെല്ലാം. അവരുമായും വാപ്പായ്ക്ക് ബന്ധങ്ങളുണ്ടായിരുന്നു. അതുവഴി നാടക ഗാനങ്ങളോട് ബന്ധമുണ്ടായിരുന്നു. ഇതെല്ലാം ലേമാൻ ലെവലിലുള്ള ബന്ധങ്ങളാണ്. അല്ലാതെ പാട്ടിന്റെ പാരമ്പര്യം ഒന്നുമില്ല.
പക്ഷേ ശ്രീനാരായണ ഗുരുവിന്റെ സ്വാധീനമുളള വക്കം മൗലവിയുടെ പാരമ്പര്യമുണ്ട് തെക്കൻ കേരളത്തിൽ. വിദ്യാഭ്യാസത്തിന് അവസരം കിട്ടിയ മുസ്‌ലീങ്ങളുടേതായ വ്യത്യാസമുണ്ട്. അവരിൽ വലിയൊരു പങ്ക് ഇടതുപക്ഷക്കാരും സ്വാതന്ത്ര്യസമര പ്രവർത്തകരും ആണ്. മതത്തെ പൊതുജീവിതത്തിന്റെ നൈതിക പ്രദേശങ്ങളിൽനിന്നു മാറ്റിനിർത്തി സ്വകാര്യ പ്രദേശമായി കാണണമെന്ന കൃത്യമായ ധാരണയുള്ള തെക്കൻ മുസ്ലീങ്ങളുടേതാണ് എന്റെ പാരമ്പര്യം എന്നു തോന്നിയിട്ടുണ്ട്. ആ പാരമ്പര്യത്തിന്റെ ഗുണങ്ങൾ എന്റെ പാട്ടിനും കവിതയ്ക്കും കിട്ടിയിട്ടുണ്ട്. എന്റെ പാട്ടിൽ സോ കോൾഡ് ഹൈന്ദവ ബിംബങ്ങൾ കാണില്ല. എനിക്കത് വരില്ല. "ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന ഹേമന്തരാവിലെ വെണ്മുകിലേ " എന്ന് എഴുതുമ്പോൾ ചുറ്റുന്നത് അംബരമല്ല അമ്പലമാണ്. ചുറ്റുന്ന ആൾ ഹിന്ദു സ്ത്രീയാണ്. ക്ഷേത്ര കേന്ദ്രിതമായ ഒരു കാവ്യ ഭാഷ, ഇഡിയം ആയിരുന്നു കേരളത്തിലെ മുഖ്യധാര. അതിൽ നിന്ന് വ്യത്യസ്തമായ ഒരെഴുത്ത് എനിക്ക് സാധ്യമായി എന്ന് തോന്നുന്നു.
∙ ‘എസ്ര’യിലെ പാട്ട്, ‘തൊട്ടപ്പനി’ലെയും
'എസ്ര'യിൽ ‘തമ്പിരാൻ നോയമ്പ്’ എന്ന പാട്ടിന്റെ ഒന്നാം പാദത്തിലെ വരികൾ ജൂതരുടെ ഒരു കല്യാണപ്പാട്ട് അങ്ങനെ തന്നെ ഉപയോഗിച്ചിരിക്കുകയാണ്. ഒരു ജൂതപ്പെൺകുട്ടിയെ കല്യാണത്തിന് അണിയിച്ചൊരുക്കുന്നതാണ് വിഷയം. അംഗോപാംഗ വർണനയാണ്. രണ്ടാമത്തെ സ്റ്റാൻസ സുഷിന്റെ ട്യൂൺ അനുസരിച്ച് ജൂതപ്പാട്ടിനെ വരികൾ വെട്ടിയൊതുക്കിയെടുത്തത്. അതായത് ആ പാട്ട് എന്റെ സൃഷ്ടിയല്ല. കൊച്ചിനി ജ്യൂ ഫോക്കിൽ ഉള്ളതാണ്. അനേകം ലിറിക്കുകളുടെ ഒരു പാരമ്പര്യം കൂടിയാണു ഭാഷ. അതെടുത്താൽ പത്തു കൊല്ലം പാട്ടെഴുതാനുള്ളതു കാണും. ‘ഞാൻ സ്റ്റീവ് ലോപ്പസി’ൽ ‘പോകരുതെൻ മകനേ’ എന്ന വരികൾ തെക്കൻ പാട്ടിലേതാണ്. ഇരവിക്കുട്ടിപ്പിള്ളപ്പോര് എന്ന തെക്കൻപാട്ടിന്റെ ഓറൽ ടെക്സ്റ്റുകളിൽ അറിവുള്ള ഒരാൾ പാടിത്തന്നതാണ്.
തൊട്ടപ്പൻ എന്ന സിനിമയിൽ ഒരു വൃദ്ധനും വൃദ്ധയും തമ്മിലുള്ള പ്രണയകഥ ഒരു പാരലൽ ട്രാക്കിൽ പോകുന്നുണ്ട്. അവർ തമ്മിൽ ഫോണിൽ വിളിക്കുമ്പോൾ പാടാൻ പണ്ടു കാലത്തെ പാട്ടിന്റെ പോലെയുള്ള രണ്ടു വരി നമുക്കു വേണം എന്നു സംവിധായകൻ ഷാനവാസ് ബാവക്കുട്ടി പറഞ്ഞു. രമണനിലെ ഏതെങ്കിലും വരി ഉപയോഗിച്ചൂടെ എന്നാണ് ആദ്യം തോന്നിയത്. പിന്നെ തോന്നി. പുതിയതാവാമെന്ന്. ആ പ്രദേശത്തിന്റെ കലയായ ചവിട്ടു നാടകവുമായി ബന്ധപ്പെടുത്തി ആലോചിച്ചു തുടങ്ങി. പെട്ടെന്നാരുദിവസം എനിക്കു തോന്നി അങ്ങനെ ഒരു ഫോക്ലോർ വേണ്ട, അവിടത്തെ ലാന്റ്സ്കേപ്പ് വച്ച് ചെയ്യാം. കണ്ടൽക്കാടാണ് അവിടത്തെ പ്രകൃതി. സവർണ്ണമായ മരംചുറ്റി പ്രേമത്തിനു പകരം കണ്ടൽച്ചെടിക്ക് ചുറ്റും പ്രേമിച്ചാലെന്താ? കൊച്ചിയിലെ ലത്തീൻ സമുദായക്കാരായ മനുഷ്യർ ജീവിക്കുന്ന പ്രദേശത്ത് അവരുടെ ഏറ്റവും മനോഹരമായ, കാൽപനികമായ വൃക്ഷമായി എന്തുകൊണ്ടു കണ്ടൽ മാറിക്കൂടാ? അങ്ങനെയാണ് തൊട്ടപ്പനിലെ കണ്ടൽപ്പാട്ടുണ്ടാവുന്നത്.
∙ കാൽപനികതയുടെ മസിലുപിടിത്തം
തമിഴിലൊക്കെ പാട്ടിൽ നമ്മളേക്കാൾ ‘മസിലുപിടിത്തം’ കുറവാണ്. ‘ഡാഡി മമ്മി വീട്ടിൽ ഇല്ല’ എന്ന ഗാനത്തിന്റെ കുസൃതി മലയാളത്തിലെ പ്രേമഗാനങ്ങളിൽ മുമ്പ് ഇല്ലായിരുന്നു. എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണത്. അതിന്റെ ടോൺ, പിള്ളേരുടെ തെറിച്ച മാനസികാവസ്ഥ എല്ലാമുണ്ടല്ലോ എന്തു രസമാണ്. ചെറുപ്പക്കാർക്കിടയിലെ ഡേറ്റിങ്ങൊക്കെ ഇന്ന് സാധാരണ കാര്യമാണ്. അത്തരം കാര്യങ്ങളെക്കുറിച്ചുള്ള പാട്ടുകൾ മലയാളത്തിൽ ഇല്ല. മലയാളം ആന്തരികമായ ഒരു യാഥാസ്ഥിതികത്വം വച്ചുപുലർത്തുന്നുണ്ട്.
∙ ഇന്ത്യയുടെ ഭാവിയിൽ ആശങ്കയുണ്ട്
ഇന്ത്യ എങ്ങോട്ടേക്കാണു പോകുന്നതെന്ന് നമുക്കാർക്കും അറിഞ്ഞുകൂടാ. എനിക്കു നല്ല പേടിയുണ്ട്, ഒരിരുണ്ട യുഗത്തിലേക്കാണോ എന്ന്. നാം ഇത്രയും കാലം താലോലിച്ച, നമ്മെ നിലനിർത്തിയിരുന്ന, ജനാധിപത്യവും ഭരണഘടനാപരമായ അടിത്തറയുമെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞു. കേരളം ഒരു ‘സേഫ് സോൺ’ ആയതുകൊണ്ട് നമ്മളെല്ലാം ഇങ്ങനെയിരിക്കുന്നു. പക്ഷേ ഈ സുരക്ഷാമേഖല എത്രകാലം ഉണ്ടാകുമെന്നു പറയാനാകില്ല. എന്നെപ്പോലെ ഒരാൾ മഹാരാഷ്ട്രയിലോ യുപിയിലോ ആയിരുന്നെങ്കിൽ എന്റെ അവസ്ഥ ഇതാകണമെന്നില്ല. കാത്തിരുന്നു നോക്കാം നമുക്ക്.