‘‘ഇത്രയും വർഷമായില്ലേ, ഇനിയെങ്കിലും ന്യൂജെൻ പിള്ളേർക്കു വേണ്ടി വഴിമാറിക്കൊടുത്തൂടേ...’’ മലയാള സിനിമയുടെ സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും നേരെ കഴിഞ്ഞ വർഷം വരെ കേട്ടിരുന്ന ആരോപണങ്ങളിലൊന്നായിരുന്നു ഇത്. എന്നാൽ ഇരുവരും ഒന്നും മിണ്ടിയില്ല. പകരം വീണ്ടും സിനിമകളിൽ അഭിനയിച്ചുകൊണ്ടേയിരുന്നു. 2023ൽ അവർ ഒരു മാജിക്കും കാണിച്ചു. തൊടുന്നതെല്ലാം (കോടികളുടെ) പൊന്നാക്കുന്ന മാജിക്. ‘കണ്ണൂർ സ്ക്വാഡ്’ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം ഒരു ഘട്ടത്തിൽ പറയുന്നുണ്ട്: ‘ഇതുവരെ എത്തിയില്ലേ സാർ, ഇനി അവന്മാരെ പിടിച്ചിട്ടേ ഞങ്ങൾ തിരികെ വരുന്നുള്ളൂ...’’. ആ ഡയലോഗൊന്നു മാറ്റിപ്പിടിച്ചാൽ ഇങ്ങനെ പറയാം: ‘‘ഇതുവരെ എത്താൻ ഞങ്ങൾക്കറിയാമെങ്കിൽ ഇനിയും തീയറ്ററുകളും ജനമനസ്സുകളും പിടിച്ചെടുത്തിട്ടുതന്നെയേ പിന്മാറാൻ ‍ഞങ്ങൾക്ക് മനസ്സുള്ളൂ...’’ എന്ന്. സൂപ്പര്‍ താരങ്ങളെല്ലാം ശരിക്കും സൂപ്പറായ വർഷമാണ് 2023. എന്നു കരുതി ന്യൂജെൻ താരങ്ങൾക്കു യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. ‘കൊച്ചുപിള്ളേർ’ അഭിനയിച്ച നെയ്മർ പോലും ഹിറ്റായി മാറിയ അദ്ഭുതവും 2023 നമുക്കു കാണിച്ചുതന്നു. ഇങ്ങനെ കാലങ്ങളായി മലയാള സിനിമയ്ക്കൊപ്പമുള്ള താരങ്ങളും പിച്ചവച്ചു തുടങ്ങിയ താരങ്ങളും പുതുമുഖങ്ങളുമെല്ലാം ഹിറ്റുകൾ സമ്മാനിച്ച വർഷമാണു കടന്നു പോകുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ ചിത്രങ്ങളിറങ്ങിയ വർഷം. ഇരുന്നൂറ്റി ഇരുപത്തിയഞ്ചോളം സിനിമകളിറങ്ങിയപ്പോൾ അതിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് തിയറ്ററിൽ ഹിറ്റായത്. ചിലതെല്ലാം ഒടിടിയിലും പ്രേക്ഷകരെ കീഴടക്കി. പതിവു പോലെ തിയറ്ററുടമകൾക്കു പറയാനുള്ളത് ലാഭത്തിന്റെയും നഷ്ടത്തിന്റെയും ‘സമ്മിശ്ര പ്രതികരണ’മാണ്. പക്ഷേ, മലയാളത്തിലെ ചലച്ചിത്ര പ്രേക്ഷകർക്ക് സിനിമയുടെ അദ്ഭുത ലോകത്തേക്ക് ആഴ്ന്നിറങ്ങി ആനന്ദിക്കാനും അഭിമാനിക്കാനും അവസരമൊരുക്കിയ സിനിമകൾ സമ്മാനിച്ചാണ് 2023 വിടപറയുന്നതെന്നു നിസ്സംശയം പറയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഇത്രയും വർഷമായില്ലേ, ഇനിയെങ്കിലും ന്യൂജെൻ പിള്ളേർക്കു വേണ്ടി വഴിമാറിക്കൊടുത്തൂടേ...’’

മലയാള സിനിമയുടെ സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും നേരെ കഴിഞ്ഞ വർഷം വരെ കേട്ടിരുന്ന ആരോപണങ്ങളിലൊന്നായിരുന്നു ഇത്. എന്നാൽ ഇരുവരും ഒന്നും മിണ്ടിയില്ല. പകരം വീണ്ടും വീണ്ടും സിനിമകളിൽ അഭിനയിച്ചുകൊണ്ടേയിരുന്നു. 2023ൽ അവർ ഒരു മാജിക്കും കാണിച്ചു. തൊടുന്നതെല്ലാം (കോടികളുടെ) പൊന്നാക്കുന്ന മാജിക്. ‘കണ്ണൂർ സ്ക്വാഡ്’ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം ഒരു ഘട്ടത്തിൽ പറയുന്നുണ്ട്: ‘ഇതുവരെ എത്തിയില്ലേ സാർ, ഇനി അവന്മാരെ പിടിച്ചിട്ടേ ഞങ്ങൾ തിരികെ വരുന്നുള്ളൂ...’’. ആ ഡയലോഗൊന്നു മാറ്റിപ്പിടിച്ചാൽ ഇങ്ങനെ പറയാം: ‘‘ഇതുവരെ എത്താൻ ഞങ്ങൾക്കറിയാമെങ്കിൽ ഇനിയും തിയറ്ററുകളും ജനമനസ്സുകളും പിടിച്ചെടുത്തിട്ടുതന്നെയേ പിന്മാറാൻ ‍ഞങ്ങൾക്ക് മനസ്സുള്ളൂ...’’ എന്ന്.

ADVERTISEMENT

സൂപ്പര്‍ താരങ്ങളെല്ലാം ശരിക്കും സൂപ്പറായ വർഷമാണ് 2023. എന്നു കരുതി ന്യൂജെൻ താരങ്ങൾക്കു യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. ‘കൊച്ചുപിള്ളേർ’ അഭിനയിച്ച നെയ്മർ പോലും ഹിറ്റായി മാറിയ അദ്ഭുതവും 2023 നമുക്കു കാണിച്ചുതന്നു. ഇങ്ങനെ കാലങ്ങളായി മലയാള സിനിമയ്ക്കൊപ്പമുള്ള താരങ്ങളും പിച്ചവച്ചു തുടങ്ങിയ താരങ്ങളും പുതുമുഖങ്ങളുമെല്ലാം ഹിറ്റുകൾ സമ്മാനിച്ച വർഷമാണു കടന്നു പോകുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ ചിത്രങ്ങളിറങ്ങിയ വർഷം. ഇരുന്നൂറ്റി ഇരുപത്തിയഞ്ചോളം സിനിമകളിറങ്ങിയപ്പോൾ അതിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് തിയറ്ററിൽ ഹിറ്റായത്. ചിലതെല്ലാം ഒടിടിയിലും പ്രേക്ഷകരെ കീഴടക്കി. പതിവു പോലെ തിയറ്ററുടമകൾക്കു പറയാനുള്ളത് ലാഭത്തിന്റെയും നഷ്ടത്തിന്റെയും ‘സമ്മിശ്ര പ്രതികരണ’മാണ്. പക്ഷേ, മലയാളത്തിലെ ചലച്ചിത്ര പ്രേക്ഷകർക്ക് സിനിമയുടെ അദ്ഭുത ലോകത്തേക്ക് ആഴ്ന്നിറങ്ങി ആനന്ദിക്കാനും അഭിമാനിക്കാനും അവസരമൊരുക്കിയ സിനിമകൾ സമ്മാനിച്ചാണ് 2023 വിടപറയുന്നതെന്നു നിസ്സംശയം പറയാം. 

∙ ‘മയക്ക’ത്തിൽനിന്നെഴുന്നേറ്റ്, ‘രോമാഞ്ചം’ കൊള്ളിച്ച്...

കാര്യമായ ഒരു ചലനവും തിയറ്ററിലുണ്ടാക്കാതെയാണ് 2023 ജനുവരിയിലെ ആദ്യ രണ്ടാഴ്ച കടന്നു പോയത്. ആലസ്യത്തിലാണ്ട തിയറ്ററുകളെ ആ മയക്കത്തിൽനിന്ന് എഴുന്നേൽപ്പിച്ചത് ‘നൻപകൽ നേരത്തു മയക്ക’മായിരുന്നു. മമ്മൂട്ടിയുടെ ഈ വർഷത്തെ ആദ്യത്തെ ഹിറ്റ്. അതിനും ഒരു മാസം മുൻപേ തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രമേളയിൽ കയ്യടികളേറെ ഏറ്റുവാങ്ങിയ ചിത്രം തിയറ്ററിൽ ‘അവാർഡുപട’മായി പോകുമോയെന്ന സംശയമുണ്ടായിരുന്നു. എന്നാൽ ‘ഇവിടെ ഏതു തരം ഐറ്റവും എടുക്കും’ എന്നു മലയാളി പ്രേക്ഷകന്‍ ഉറക്കെ പ്രഖ്യാപിച്ചതു പോലെയായിരുന്നു നൻപകൽ നേരത്തു മയക്കത്തിന്റെ വിജയം. വേളാങ്കണ്ണിയിലേക്കു കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം യാത്ര പോയ ജയിംസ് തിരികെ വരുംവഴി ഏതോ ഒരു തമിഴ് ഗ്രാമത്തിലെത്തി, അവിടെയുള്ള സുന്ദരം എന്ന കഥാപാത്രമായി മാറിപ്പോകുന്ന അഭിനയത്തിന്റെ സുന്ദരകാഴ്ചയാണ് മമ്മൂട്ടി സമ്മാനിച്ചത്. ഇപ്പോഴും പ്രേക്ഷകർക്കു മനസ്സിലായിട്ടില്ല സിനിമയിൽ കണ്ടത് സ്വപ്നമോ യാഥാർഥ്യമോ എന്ന്. സിനിമയിലെ കഥാപാത്രങ്ങൾ ഉറങ്ങുകയായിരുന്നെങ്കിലും തിയറ്ററിലെ പിന്നീടുള്ള അവസ്ഥ അങ്ങനെയായിരുന്നില്ല. 

നൻപകൽ നേരത്തു മയക്കം സിനിമയിൽനിന്ന് (Photo from Archive)

തൊട്ടുപിന്നാലെയെത്തി ആ വർഷത്തെ ആദ്യ അപ്രതീക്ഷിത ഹിറ്റ്. തിയറ്ററുകളെ ‘രോമാഞ്ചം’ കൊള്ളിച്ച ചിത്രം. ‘എന്റെ ‘ഗപ്പി’ സിനിമയ്ക്കുണ്ടായ അവസ്ഥ ഈ ചിത്രത്തിനുണ്ടാകരുതെന്നും എല്ലാവരും തിയറ്ററിൽത്തന്നെ പോയി പടം കാണണ’മെന്നും നിർമാതാവ് ജോൺ പോൾ രോമാഞ്ചത്തിന്റെ റിലീസിനു മുൻപ് പോസ്റ്റിട്ടു. ഗപ്പി ഒടിടിയിലും ചാനലിലുമെല്ലാം എത്തിയപ്പോഴായിരുന്നു പലരും, ‘ഇത്രയും മനോഹരമായ ഒരു ചിത്രത്തിന്റെ തിയറ്റർ അനുഭവം നഷ്ടപ്പെട്ടല്ലോ’ എന്നു നെടുവീർപ്പിട്ടത്. അതിന്റെ ഓർമയിലായിരുന്നു ജോൺപോൾ അങ്ങനെ പറഞ്ഞത്. എന്തായാലും പ്രേക്ഷകൻ ആ നിർമാതാവിന്റെ ‘പ്രാർഥന’ കേട്ടു. മലയാളം ഇന്നേവരെ കാണാത്ത, കോമ്പല്ലിറുമ്മുന്ന, ചോര കുടിക്കുന്ന ഒരു പ്രേതത്തെപ്പോലും കാണിക്കാത്ത ഹൊറർ സിനിമയായിരുന്നു രോമാഞ്ചം. ഹൊറർ കോമഡിയിനത്തിൽ വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന തരം ചിത്രം. രോമാഞ്ചത്തിന്റെ റിലീസിങ് പരിസരത്തുതന്നെയിറങ്ങിയ മോഹൻലാലിന്റെ എലോൺ എങ്ങുമെത്താതെ പോയി. തങ്കം, ഇരട്ട എന്നീ സിനിമകൾ തിയറ്ററുകൾ നിറച്ചില്ലെങ്കിലും മികച്ച അഭിപ്രായം സൃഷ്ടിച്ച ചിത്രങ്ങളായിരുന്നു. മഞ്ജു വാരിയരുടെ ആയിഷയും നിലംതൊടാതെ പോയത് ഇതേ സമയത്തായിരുന്നു.

ADVERTISEMENT

∙ മമ്മൂട്ടി മാത്രമല്ല, എല്ലാവരും താരങ്ങള്‍!

മമ്മൂട്ടി അപ്പോഴും പടയോട്ടം നിർത്തിയിരുന്നില്ല. ക്രിസ്റ്റഫറായിരുന്നു അടുത്ത വിജയ ചിത്രം. പ്രതികാരദാഹിയായ ക്രിസ്റ്റഫറെന്ന പൊലീസ് ഓഫിസറുടെ റോൾ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണു സമ്മാനിച്ചത്. എന്നാൽ മമ്മൂട്ടിയുടെ യഥാർഥ പൊലീസ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ‘കണ്ണൂർ സ്ക്വാഡി’ൽ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും നെഞ്ചിൽ തറയ്ക്കുന്ന മാസ് ഡയലോഗുകളുമൊന്നുമല്ല ഉണ്ടായിരുന്നത്. നേരായ ഒരു കഥ, കലർപ്പില്ലാതെ നേരിട്ടു പറയുന്നതിന്റെ ഗുണം ചിത്രത്തിനുണ്ടായിരുന്നു. അതിനാൽത്തന്നെ മമ്മൂട്ടിയെന്ന താരത്തേക്കാൾ എഎസ്ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിലാകെ പ്രേക്ഷകർ കണ്ടത്. അയാൾക്ക് പറന്നുവന്ന് ഇടിക്കാനുള്ള കഴിവൊന്നുമില്ല, പക്ഷേ തന്നെ വിശ്വസിച്ച് ഒപ്പം വന്നവരെ കൈവിടാതിരിക്കാനുള്ള മനസ്സുണ്ട്. പരാജയം തൊട്ടടുത്തു വരെയെത്തിയാലും പ്രതീക്ഷ കൈവിടാത്ത മനസ്സ്. അതിൽനിന്നുണ്ടാകുന്ന മാസ് രംഗങ്ങളുമുണ്ട് ചിത്രത്തില്‍. ആ രസക്കൂട്ടിന്റെ വിജയമായിരുന്നു കണ്ണൂർ സ്ക്വാഡിനെ 100 കോടി ക്ലബിലെത്തിച്ചത്. 

2018 സിനിമയുടെ പോസ്റ്റർ (Photo from Archive)

ചിത്രത്തിലെ ഓരോരുത്തരും മമ്മൂട്ടിയെപ്പോലെ സ്റ്റാറാകുന്നതും പ്രേക്ഷകർ കണ്ടു. അത്തരത്തിലുള്ള മറ്റൊരു ചിത്രമായിരുന്നു മലയാള സിനിമയെ ഓസ്കർ ക്ലബിന്റെ തിളക്കത്തിലേക്ക് എത്തിച്ച 2018. കേരളത്തെ മുക്കിയ പ്രളയത്തിന്റെ കാലത്തെ രക്ഷാപ്രവർത്തനത്തില്‍ ഓരോ മലയാളിയും ഒരു താരമായി മാറുകയായിരുന്നു. സമാനമായിരുന്നു സിനിമയിലും. എവരിവൺ ഈസ് എ ഹീറോ എന്നായിരുന്നു ചിത്രത്തിന്റെ ടാഗ് ലൈന്‍തന്നെ. വലിയ താരങ്ങൾ മുതൽ പുതുമുഖങ്ങൾ വരെയുള്ള ചിത്രത്തിൽ ആർക്കും അമിത പ്രധാന്യമില്ല. ഓരോരുത്തരും അവരുടെ ഭാഗങ്ങൾ, അവരുടെ ഡയലോഗുകൾ ഗംഭീരമാക്കിയപ്പോൾ സിനിമ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയുമായി. ഓസ്കറിലെ അന്തിമ പട്ടികയിലേക്കു കടക്കാനായില്ലെങ്കിലും മലയാളത്തിലെ ആദ്യ 200 കോടി ക്ലബിലേക്കു കടന്ന് 2023ലെ ഏറ്റവും വലിയ വിജയമായി മാറാനും ചിത്രത്തിനു കഴിഞ്ഞു.

∙ ചെറിയ പടങ്ങൾ, വലിയ ഹിറ്റുകളും

ADVERTISEMENT

വിവാദത്തിനു തിരികൊളുത്തി തിയറ്ററിലെത്തിയ ഒരു ചിത്രം സൂപ്പർ ഹിറ്റായി മാറുന്ന കാഴ്ചയായിരുന്നു ആർഡിഎക്സ് സമ്മാനിച്ചത്. തന്റെ കഥാപാത്രത്തിനു പ്രാധാന്യം കുറഞ്ഞുവെന്നു പറഞ്ഞും എഡിറ്റ് ചെയ്ത് ഭാഗങ്ങൾ കാണണമെന്ന് ആവശ്യപ്പെട്ടും മുതിർന്ന താരങ്ങളുള്ള സെറ്റിൽനിന്ന് ഇറങ്ങിപ്പോയുമെല്ലാം നടൻ ഷെയ്ൻ നിഗം പ്രശ്നമുണ്ടാക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ. അതിന്റെ സത്യാവസ്ഥ ഇന്നും പുറത്തുവന്നിട്ടില്ല. എന്നാൽ ആർഡിഎക്സിന്റെ പ്രമോഷനുൾപ്പെടെ മുന്നിൽനിന്ന് ഷെയ്ൻ ആരോപണങ്ങളുടെ മുനയൊടിച്ചു. മാത്രവുമല്ല സിനിമ സൂപ്പർ ഹിറ്റും. തമിഴ് സിനിമകളെയും വെല്ലുന്ന മസാലപ്പടമെന്ന് ചെറിയൊരു വിഭാഗം അഭിപ്രായമുയർത്തി വരുമ്പോഴേക്കും ആർഡിഎക്സിനെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിക്കഴിഞ്ഞിരുന്നു. 

ആർഡിഎ‌ക്സ് സിനിമയുടെ പോസ്റ്റർ (Photo from Archive)

യുവ താരങ്ങൾക്കൊപ്പം ബാബു ആന്റണിയും ബൈജുവും ഉൾപ്പെടെയുള്ള വെറ്റേറൻ താരങ്ങളും ആക്‌ഷനിലും മാസ് ഡയലോഗിലും മിന്നിയതോടെ തിയറ്റര്‍ നിറഞ്ഞുകവിഞ്ഞു. വിവാദങ്ങളെല്ലാം എങ്ങോ പോയ്മറയുകയും ചെയ്തു. സമാനമായിരുന്നു മധുര മനോഹര മോഹത്തിന്റെയും നെയ്മറുടെയും പ്രണയവിലാസത്തിന്റെയും പൂക്കാലത്തിന്റെയുമെല്ലാം അവസ്ഥ. നിർമാതാവിന് ലാഭമുണ്ടാക്കിക്കൊടുത്ത ഹിറ്റ് പട്ടികയിലാണ് ഈ ചിത്രങ്ങളെല്ലാം. ഇതിനെയെല്ലാം കോർത്തിണക്കുന്ന ഒരു ഘടകം നർമമായിരുന്നു. അതും തിരുകിക്കയറ്റിയതല്ല, ജീവിതത്തോടു ചേർന്നു നിൽക്കുന്ന ശുദ്ധഹാസ്യം. അത്തരം വിഷയങ്ങൾ തിരഞ്ഞെടുത്ത് അതിന് മികച്ച തിരക്കഥയൊരുക്കി, മികവുറ്റ നടീനടന്മാരെ കൃത്യമായി കഥാപാത്രങ്ങളില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞതോടെ സിനിമ കഴിഞ്ഞാലും മനസ്സിൽനിന്ന് ആരും വിട്ടുപോകാത്ത അവസ്ഥ. 

‘സൂഫിയും സുജാതയും’ സിനിമയ്ക്കു വേണ്ടി ഏറെ കഷ്ടപ്പെട്ടിട്ടും അത് തിയറ്റർ റിലീസ് ആവാത്തതിൽ സങ്കടമുണ്ടായിരുന്നു. ഒടിടിയിലാണെങ്കിൽ എപ്പോൾ വേണമെങ്കിലും ആർക്കും കാണാമല്ലോ എന്നു ചിലർ പറഞ്ഞു. ചെറിയ സമയത്തിൽ വലിയൊരു വിഭാഗത്തിലേക്ക് സിനിമയെത്തുമെന്നു ചിലർ ആശ്വസിപ്പിച്ചു. അപ്പോഴും സങ്കടം മനസ്സിൽ നിന്നു. പക്ഷേ റിലീസിനു പിന്നാലെ അതുണ്ടാക്കിയ റിസൽട്ട് കണ്ടപ്പോഴാണ് ഒടിടിയുടെ സാധ്യത ശരിക്കും മനസ്സിലായത്. സിനിമ എത്രയോ പെട്ടെന്നാണ് ചർച്ചയായത്. അപ്പോഴും പക്ഷേ, തിയറ്റർ അനുഭവവും നമുക്കു വേണം 2023ൽ ഇവ രണ്ടും ചേർന്നതാണു കണ്ടതും.

ദേവ് മോഹൻ, നടൻ (മലയാളത്തിലെ ആദ്യ മുഖ്യധാരാ ഒടിടി റിലീസ് ചിത്രങ്ങളിലൊന്നായിരുന്നു ദേവ് മോഹന്റെ ആദ്യ ചിത്രമായ സൂഫിയും സുജാതയും)

ഉദാഹരണത്തിന് ‘പൂക്കാല’ത്തിലെ ഇട്ടൂപ്പും കൊച്ചുത്രേസ്യയും. നൂറാം വയസ്സിലേക്കെത്തുന്ന ഇട്ടൂപ്പ് ഭാര്യയെ സംശയിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. എല്ലാറ്റിനും കാരണമാകുന്നതാകട്ടെ ഒരു കത്തും. മൂന്നു തലമുറയുടെ പ്രണയവും മനസ്സും വായിച്ചെടുക്കാം നമുക്കാ ചിത്രത്തിൽനിന്ന്. ‘മധുര മനോഹര മോഹം’ പ്രണയത്തെയും ‘തേപ്പി’നെയും നർമത്തിലൂടെ അവതരിപ്പിച്ചപ്പോൾ, ചിത്രത്തിൽ അവസാന നിമിഷം വരെ മനു മോഹൻ എന്ന മീരയുടെ ചേട്ടന്റെ നെഞ്ചിനൊപ്പം പ്രേക്ഷകരുടെ ഹൃദയവും പടപടാ മിടിച്ചില്ലേ! ഫാലിമിയും നെയ്മറും പ്രണയവിലാസവുമെല്ലാം നർമത്തോടൊപ്പം ഒരൽപം സീരിയസ്‌നെസും കൂടി ചേർത്ത്, മികച്ച തിരക്കഥയുടെ കൂട്ടൊരുക്കി പ്രേക്ഷകനെ പിടിച്ചിരുത്തിയ പടങ്ങളാണ്. കുടുംബപ്രേക്ഷകരെ ആകർഷിക്കാനുള്ള ഘടകങ്ങളും ആ സിനിമകളിലെല്ലാം ഉണ്ടായിരുന്നു. 

പൂക്കാലം സിനിമയിൽ വിജയരാഘവൻ (Photo from Archive)

പാച്ചുവും അദ്ഭുത വിളക്കും, ഗരുഡൻ എന്നീ സിനിമകളാകട്ടെ വലിയ കാൻവാസിൽ, മുൻനിര താരങ്ങളോടെ ഒരുക്കി വിജയം നേടിയെടുത്തവയായിരുന്നു. ഞാൻ പ്രകാശന്റെ തുടർക്കഥ പോലെയായിരുന്നു ‘പാച്ചു’വിലൂടെ ഫഹദ് ഫാസിലിന്റെ വരവ്. ഗരുഡനാകട്ടെ, കോമഡി കാട്ടി ചിരിപ്പിച്ചും ചിന്തിപ്പിച്ചുംകൊണ്ടിരുന്ന ഒരു താരം സീരിയൽ കില്ലറുടെ പേടിപ്പിക്കുന്ന ചേഷ്ടകളോടെ പ്രേക്ഷക മനസ്സിലേക്കു കയറുന്നതും കാണിച്ചുതന്നു. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപിയുടെ പൊലീസ് കഥാപാത്രം നമ്മെ ആനന്ദിപ്പിച്ച ചിത്രം കൂടിയായിരുന്നു ഗരുഡൻ. ജോജു ജോർജിന്റെയും കല്യാണി പ്രിയദർശന്റെയും പ്രകടനവും ജോഷി എന്ന സംവിധായകന്റെ പരിചയ സമ്പന്നതയുമാണ് ആന്റണി എന്ന സിനിമയെ രക്ഷിച്ചെടുത്തത്. ‌‌

നമ്മുടെ ചലച്ചിത്ര ആസ്വാദനം ചെറിയ ഇട്ടാവട്ടത്തുനിന്നു മാറി ലോകസിനിമയിലേക്കും വഴിമാറുന്ന കാഴ്ചയാണ് 2023ൽ. ലോക സിനിമയെന്നാൽ അത് ലോക സംസ്കാരത്തിലേക്കുള്ള വാതിലാണ്. നമ്മുടെ സംസ്കാരവും മറ്റുള്ളവരുടെ സംസ്കാരവുമെല്ലാം അങ്ങനെ ഒന്നു ചേരുന്നു. ഇന്നലെ വരെ ‘അയ്യേ’ എന്നു പറഞ്ഞത് ഇന്ന് സ്വീകരിക്കപ്പെടുന്നത് അങ്ങനെയാണ്. ഓരോരുത്തർക്കും അവരവരുടേതായ ഇടമുണ്ടെന്ന് നാം തിരിച്ചറിഞ്ഞു; മനുഷ്യത്വത്തിന്റെ രാഷ്ട്രീയമുണ്ടെന്നും. ‘മുംബൈ പൊലീസ്’ ദഹിക്കാതിരുന്ന ചില പ്രേക്ഷകർ ‘കാതലി’ന് കയ്യടിച്ചത് ഈ മാറ്റം വന്നതുകൊണ്ടാണ്.

ജിജു അശോകൻ (സംവിധായകൻ)

പ്രിയദർശന്റെ കൊറോണ പേപ്പേഴ്സ് പക്ഷേ ഹിറ്റ് ചാർട്ടുകളിലേക്ക് കയറി വന്നില്ല. ദിലീപിന്റെ വോയിസ് ഓഫ് സത്യനാഥന്റെയും കുഞ്ചാക്കോ ബോബന്റെ ചാവേറിന്റെയും അവസ്ഥയും അതുതന്നെ. ഇതിനിടയിലും പരാജയത്തിന്റെ ചാരവും വിജയത്തിന്റെ കനലിനു കീഴെ കെട്ടുകിടപ്പുണ്ട്. ഏറെ പ്രതീക്ഷയോടെ വന്ന ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്ത, നിവിൻ പോളിയുടെ രാമചന്ദ്ര ബോസ് ആൻഡ് കോ., ഫഹദിന്റെ ധൂമം, ടൊവിനോയുടെ നീലവെളിച്ചം, ദിലീപിന്റെ ബാന്ദ്ര തുടങ്ങിയ ചിത്രങ്ങൾ നിരാശപ്പെടുത്തി. പക്ഷേ പരാജയങ്ങളൊന്നും ഈ താരങ്ങളുടെ മൂല്യമിടിക്കുന്നില്ല. ‘ദ് ഷോ മസ്റ്റ് ഗോ ഓൺ’ എന്നാണല്ലോ! വിജയം കാണുകയെന്ന ലക്ഷ്യത്തോടെത്തന്നെ പ്രദർശനം ഇനിയും തുടരുമെന്നർഥം; താരങ്ങളുടെയും സിനിമകളുടെയും...

നേര് സിനിമയിൽ അനശ്വര രാജൻ (Photo courtesy: Instagram/ Anaswara Rajan)

∙ മധുര മനോഹര മലയാള സിനിമ

മമ്മൂട്ടിയുടെ ‘കാതലി’ന്റെയും മോഹൻലാലിന്റെ കോർട്ട് ഡ്രാമ ‘നേരി’ന്റെയും വിജയത്തോടെയാണ് 2023 അവസാനിക്കുന്നത്. രണ്ടു ചിത്രങ്ങളും മലയാള സിനിമയ്ക്കു നൽകുന്ന പ്രതീക്ഷകളേറെയാണ്. തോക്കെടുത്തും മീശ പിരിച്ചും മാത്രമല്ല നെഞ്ചു തകർന്ന് കരഞ്ഞും, പരാജയത്തിന്റെ കയ്പ്പറിഞ്ഞ് മുഖംതാഴ്ത്തി നിന്നുമെല്ലാം പ്രേക്ഷക മനസ്സു കീഴടക്കാമെന്ന് വീണ്ടും സൂപ്പർ താരങ്ങൾ തെളിയിക്കുകയാണ് ഈ ചിത്രങ്ങളിലൂടെ. മുഖ്യധാരാ സിനിമയിൽ ഏറ്റെടുക്കാൻ പോലും ആശങ്കപ്പെടുന്ന സ്വവർഗലൈംഗികത എന്ന വിഷയത്തെ സംശയമേതുമില്ലാതെ കൈനീട്ടി ഒപ്പം ചേർത്തു നിർത്തി അഭിനയിച്ചു പ്രതിഫലിപ്പിച്ചെടുക്കാൻ മമ്മൂട്ടി കാണിച്ച ധൈര്യത്തിന്റെ ഫലമായിരുന്നു ‘കാതലി’ന്റെ വിജയം. പരാജയപ്പെട്ടു മുഖം താഴ്ത്തി നിന്നു പോകുന്ന അഭിഭാഷകന്റെ ഒരു ചെറു വിജയത്തിനായി പ്രേക്ഷകൻ പ്രാ‍ർഥിക്കുന്നിടത്തുനിന്നു തുടങ്ങുന്നു ‘നേരി’ൽ മോഹൻ ലാലിന്റെ പടയോട്ടം. ‘കാതൽ– ദ് കോർ’ എന്നാണു സിനിമയുടെ പേരെങ്കിലും സൂപ്പർ സ്റ്റാറുകളോട് ‘കാതൽ– ദ് ലവ്’ എന്നു പറയിപ്പിക്കുന്ന പ്രകടനമായിരുന്നു 2023ൽ.

കാതൽ സിനിമയിൽ മമ്മൂട്ടി (Photo courtesy:Instagram/ Mammootty Kampany)

എക്കാലവും സിനിമ കൈകാര്യം ചെയ്തിരുന്ന വിഷയങ്ങൾക്കൊപ്പം ഇതുവരെ തൊടാൻ മടിച്ചിരുന്ന വിഷയങ്ങളും മലയാള സിനിമ അതിന്റെ പരീക്ഷണശാലയിലേക്ക് എടുക്കുന്നുണ്ടിപ്പോൾ അതോടൊപ്പംതന്നെ വനിതകളൊരുക്കുന്ന മികവുള്ള സിനിമകളുടെ എണ്ണവും മലയാളത്തിൽ കൂടി വരുന്നു. അവ പുരസ്കാരങ്ങളേറെ സ്വന്തമാക്കുന്നു. സ്ത്രീപക്ഷവും അത്തരമൊരു വിഷയത്തിൽ കിടന്നു കറങ്ങാത്തതുമായുള്ള ചിത്രങ്ങളും വനിതാ സംവിധായകർ ഒരുക്കുന്നുണ്ട്. വിധു വിൻസന്റിന്റെ വൈറല്‍ സെബി, ശ്രുതി ശരണ്യത്തിന്റെ ബി32 മുതൽ 44 വരെ, ഐഷ സുൽത്താനയുടെ ഫ്ലഷ്, സ്റ്റെഫി സേവ്യറുടെ മധുര മനോഹര മോഹം എന്നീ ചിത്രങ്ങൾ ഉദാഹരണം. ഇരുനൂറിലേറെ സിനിമകൾ ഒരു വർഷമിറങ്ങിയ സംസ്ഥാനത്ത് വനിതകള്‍ ഒരുക്കുന്ന ചിത്രങ്ങൾ ഇത്രയും മതിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ ഒരു സംവിധായിക പോലും ഇല്ലാതിരുന്ന കാലവും മലയാള സിനിമയ്ക്കുണ്ടായിരുന്നെന്ന് ഓർക്കണം. സംവിധായികമാർ മാത്രമല്ല, നടിമാരും വളരെ ബോൾഡായിത്തന്നെ സിനിമയെ സമീപിച്ചു തുടങ്ങിയിരിക്കുന്നു. എത്രയേറെ ധൈര്യത്തോടെയാണ് അവർ ഓരോ കഥാപാത്രത്തെയും ഏറ്റെടുത്ത് വിജയിപ്പിക്കുന്നത്, പ്രേക്ഷകരെ തുടരെ അദ്ഭുതപ്പെടുത്തുന്നത്.

∙ തിയറ്ററിൽ ആളെക്കയറ്റുന്നതാരാണ്?

എത്ര നല്ല പടമാണെങ്കിലും തിയറ്ററുകളിൽ ആളു കയറുന്നില്ലെന്ന പതിവു പല്ലവിയും 2023ൽ കേട്ടു. അങ്ങനെ ആളു കയറുന്നില്ലെങ്കിൽ മേൽപ്പറഞ്ഞ ചിത്രങ്ങളെല്ലാം എങ്ങനെ വിജയിച്ചു? തമിഴിൽനിന്നു വന്ന ‘ജയിലർ’ എങ്ങനെ ശതകോടികൾ കേരളത്തിൽനിന്നു കൊണ്ടുപോയി. അതിലൊരു കഥാപാത്രമായി മോഹൻലാൽ ഉണ്ടെന്നെങ്കിലും പറയാം. അപ്പോൾപ്പിന്നെ ഷാറുഖ് ഖാന്റെ പത്താനും ജവാനും വിജയ്‌യുടെ ലിയോയുമെല്ലാം കേരളത്തിലെ തിയറ്ററുകളിൽനിന്ന് കോടികൾ വാരിയതെങ്ങനെയാണ്! നല്ല സിനിമകളാണെങ്കിൽ തിയറ്ററിൽ ആളുണ്ടെന്നുതന്നെയാണ് ഇതെല്ലാം അർഥമാക്കുന്നത്. അപ്പോഴും ഒരു ചോദ്യം ബാക്കി, എന്താണ് ഈ നല്ലത് എന്നതുകൊണ്ട് അർഥമാക്കുന്നത്? അക്കാര്യത്തിൽ പ്രേക്ഷകനെ പൂവിട്ടു തൊഴുക തന്നെ വേണം. 

2023ലെ മലയാള സിനിമയിലെ ഏറ്റവും വലിയ മാറ്റം ജനങ്ങള്‍ കൂടുതലായി തിയറ്ററുകളിലെത്തി എന്നതാണ്. അതിനു കാരണമായി ഒരുപാട് വലിയ സിനിമകളെത്തുകയും ചെയ്തു. അതേസമയംതന്നെ രോമാഞ്ചം പോലുള്ള ചെറിയ സിനിമകളും സർപ്രൈസായെത്തി തിയറ്ററുകളിൽ സൂപ്പർഹിറ്റായി. 2023 നിർമാതാക്കൾക്ക് നൽകിയ ഉറപ്പും അതാണ്– ഒടിടിയെ മാത്രം ആശ്രയിച്ച് അവർ സിനിമയ്ക്ക് കാശിറക്കേണ്ടതില്ല, സിനിമകൾ പ്രേക്ഷകരെ തിയറ്ററിലേക്കും വൻതോതിൽ ആകർഷിക്കുകയാണ്.

നൈല ഉഷ, നടി

തമിഴിലെയോ തെലുങ്കിലെയോ പോലെ ഒരു പ്രത്യേക ആക്‌ഷൻ ‘അച്ചിൽ’ വാർത്തെടുത്ത സിനിമകളെ മാത്രം തിയറ്ററിൽ വിജയിപ്പിക്കുന്ന മനസ്സല്ല മലയാളി പ്രേക്ഷകരുടേത്. അവര്‍ അവരുടെ മനസ്സിലേക്ക് പതിയുന്ന ഏതൊരു ചിത്രത്തെയും ഏറ്റെടുക്കുന്നു, അതു മറ്റുള്ളവരെ കാണാൻ പ്രേരിപ്പിക്കുന്നു. പറഞ്ഞുപറഞ്ഞറിഞ്ഞാണ് പല സിനിമകളും മലയാളത്തിൽ ഹിറ്റാകുന്നതുതന്നെ. മലയാളി പ്രേക്ഷകന്റെ ഈ സ്വഭാവം അറിയാവുന്നതുകൊണ്ടുതന്നെയാണ് സിനിമാ റിവ്യൂ നടത്തുന്നവർക്ക് കോടതി കയറേണ്ടിയും വന്നത്. ഒരു സിനിമയുടെ റിവ്യു അതിന്റെ ജയപരാജയങ്ങളെ നിശ്ചയിക്കുന്നുണ്ടോ എന്ന ചോദ്യമുയർത്തിയ വർഷം കൂടിയാണ് 2023. അതേസമയം കേരളത്തിൽ നടക്കുന്നത് ചലച്ചിത്ര നിരൂപണമല്ലെന്നും വെറും അഭിപ്രായ പ്രകടനം മാത്രമാണെന്നും സിനിമാമേഖലയിലെ വിദഗ്ധർതന്നെ വ്യക്തമാക്കുന്നു. അത്തരം അഭിപ്രായപ്രകടനങ്ങളിലൂടെ തകർന്നടിഞ്ഞ ഒരു സിനിമ 2023ൽ കാണിച്ചു തരാനുണ്ടാകുമോ? ഉത്തരം കിട്ടുക ഏറെ ബുദ്ധിമുട്ടായിരിക്കും.

ഒരാളുടെ കയ്യിൽ കുറേ കാശുണ്ട്, മറ്റൊരാളുടെ കയ്യില്‍ ഒരു സിനിമ തട്ടിക്കൂട്ടാനുള്ള എന്തൊക്കെയോ ഉണ്ട്. എന്നാലൊരു സിനിമ പിടിച്ചേക്കാം. ഇങ്ങനെ ചിന്തിക്കുന്നവർ ഇപ്പോഴും മലയാള സിനിമയിലുണ്ട്. 2023ലിറങ്ങിയ സിനിമകളുടെ നീണ്ട പട്ടിക നോക്കിയാൽ അക്കാര്യവും മനസ്സിലാകും. എന്നാൽ ആത്മാർഥമായി പരിശ്രമിച്ചിട്ടും ഹിറ്റ് ചാർട്ടിലേക്ക് ഇടിച്ചു കയറാനാകാത്ത സിനിമകളുമുണ്ട്. പലതും ഹിറ്റായില്ലെങ്കിലും പ്രേക്ഷകർക്ക് സംതൃപ്തി നല്‍കുന്ന എന്തൊക്കെയോ ഉണ്ടെന്ന തോന്നലിൽ ‘ശുഭം’ എഴുതിക്കാണിച്ച് അവസാനിക്കുന്നതുമാണ്. രേഖ, തുറമുഖം, പുരുഷപ്രേതം, സുലേഖ മൻസില്‍, ജാനകി ജാനെ, ത്രിശങ്കു, ഒ .ബേബി, കൊറോണ ധവാൻ, നദികളിൽ സുന്ദരി യമുന, തോൽവി എഫ്സി, അദൃശ്യജാലകങ്ങൾ, ശേഷം മൈക്കിൽ ഫാത്തിമ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ആ പരിശ്രമത്തിന്റെ വിയർപ്പുതുള്ളികൾ നമുക്കു കാണാം. അവയെല്ലാം നമുക്കു നൽകുന്നത് വലിയ പ്രതീക്ഷകളാണ്. സൂപ്പർ ഹിറ്റുകളും ഹിറ്റുകളും ഒരുക്കിയവരുടെ കയ്യിൽ മാത്രമല്ല, മികവിനു വേണ്ടി പരിശ്രമിക്കുന്നവരുടെയും കൈകളില്‍ ഭദ്രമാണു മലയാള സിനിമയെന്ന വലിയ പ്രതീക്ഷ. അതിലേക്കാണ് 2024 നമ്മെ നയിക്കുന്നതും.

English Summary:

Let's Remember the Remarkable Moments and Insights that Enriched Malayalam Cinema in 2023