ആ ഡോക്ടർ ചോദിച്ചു, ഈ കുഞ്ഞിനെ എനിക്കു തരുമോ? ‘കണ്ണീർ തുടയ്ക്കാൻ പോലും എനിക്ക് കൈകളില്ലല്ലോ; അതിനാൽ ഞാൻ കരയാറില്ല!’
ഇരു കൈകളുമില്ലാതെ പിറന്ന പെൺകുട്ടി കരളുറപ്പിന്റെ ബലത്തിൽ സ്വപ്നങ്ങൾ എത്തിപ്പിടിച്ച കഥയാണിത്. കൈകളില്ലെങ്കിലും കാലുകൾ കൊണ്ട് ജിലുമോൾക്ക് ഇനി വളയം തിരിക്കാം. പ്രത്യേകം രൂപകൽപന ചെയ്ത കാറിലിരുന്ന് കാലുകൾ കൊണ്ട് ഇടുക്കിക്കാരി ജിലുമോൾ സ്റ്റിയറിങ് തിരിക്കുമ്പോൾ വാഹനമോടുന്നത് ചരിത്രത്തിലേക്കാണ്. ഇരു കൈകളുമില്ലാതെ വാഹനമോടിക്കുന്ന ആദ്യ ഏഷ്യക്കാരി കൂടിയാണ് ജിലുമോൾ മരിയറ്റ് തോമസ്(32). ജിലുമോൾ യാത്ര തുടരുമ്പോൾ പിന്നിലാകുന്നത് ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളാണ്. ജിലുമോളുടെ ഈ യാത്രയുടെ സന്ദേശം ഇങ്ങനെ ചുരുക്കാം. ‘അസാധ്യമായി ഒന്നുമില്ല’. കഴിഞ്ഞ ദിവസം നവകേരള സദസ്സിന്റെ പ്രഭാത സമ്മേളനത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ജിലുമോൾക്ക് ഡ്രൈവിങ് ലൈസൻസ് സമ്മാനിച്ചു. ജീവിതത്തിൽ വെല്ലുവിളികൾ നിങ്ങളുടെ മുന്നിൽ മലകൾ തീർക്കുമ്പോൾ ജിലുമോളുടെ ചിത്രം നിങ്ങളുടെ മനസിലേക്കു വരട്ടെ. അതോടെ പ്രതീക്ഷയുടെ വാതിൽ നിങ്ങൾക്കു മുന്നിൽ തുറക്കും. ജിലുമോളുടെ ഈ വാക്കുകൾ കേൾക്കാം. ഇവ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ നിങ്ങളെ സഹായിക്കും. അതിശയിപ്പിക്കുന്ന ജീവിതകഥയാണ് ഇടുക്കിയിലെ തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് എൻ.വി.തോമസ് – പരേതയായ അന്നക്കുട്ടി ദമ്പതികളുടെ മൂന്നു പെൺമക്കളിൽ ഇളയവളായ ജിലുമോളുടേത്. ഇതു കഥയല്ല, വിജയത്തിലേക്കുള്ള വഴികാട്ടിയാണ്. കഠിന പരീക്ഷണങ്ങളും പോരാട്ടങ്ങളും നിയമ യുദ്ധവും തരണം ചെയ്ത ജീവിതത്തെക്കുറിച്ച് ജിലുമോൾ പറയുന്നു...

ഇരുകൈകളും ഇല്ലാതെ പിറന്ന പെൺകുട്ടി കരളുറപ്പിന്റെ ബലത്തിൽ സ്വപ്നങ്ങൾ എത്തിപ്പിടിച്ച കഥയാണിത്. കൈകളില്ലെങ്കിലും കാലുകൾ കൊണ്ട് ജിലുമോൾക്ക് ഇനി വളയം തിരിക്കാം. പ്രത്യേകം രൂപകൽപന ചെയ്ത കാറിലിരുന്ന് കാലുകൾ കൊണ്ട് ഇടുക്കിക്കാരി ജിലുമോൾ സ്റ്റിയറിങ് തിരിക്കുമ്പോൾ വാഹനമോടുന്നത് ചരിത്രത്തിലേക്കാണ്. ഇരു കൈകളുമില്ലാതെ വാഹനമോടിക്കുന്ന ആദ്യ ഏഷ്യക്കാരി കൂടിയാണ് ജിലുമോൾ മരിയറ്റ് തോമസ്(32). ജിലുമോൾ യാത്ര തുടരുമ്പോൾ പിന്നിലാകുന്നത് ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളാണ്. ജിലുമോളുടെ ഈ യാത്രയുടെ സന്ദേശം ഇങ്ങനെ ചുരുക്കാം. ‘അസാധ്യമായി ഒന്നുമില്ല’. കഴിഞ്ഞ ദിവസം നവകേരള സദസ്സിന്റെ പ്രഭാത സമ്മേളനത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ജിലുമോൾക്ക് ഡ്രൈവിങ് ലൈസൻസ് സമ്മാനിച്ചു.
ജീവിതത്തിൽ വെല്ലുവിളികൾ നിങ്ങളുടെ മുന്നിൽ മലകൾ തീർക്കുമ്പോൾ ജിലുമോളുടെ ചിത്രം നിങ്ങളുടെ മനസിലേക്കു വരട്ടെ. അതോടെ പ്രതീക്ഷയുടെ വാതിൽ നിങ്ങൾക്കു മുന്നിൽ തുറക്കും. ജിലുമോളുടെ ഈ വാക്കുകൾ കേൾക്കാം. ഇവ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ നിങ്ങളെ സഹായിക്കും. അതിശയിപ്പിക്കുന്ന ജീവിതകഥയാണ് ഇടുക്കിയിലെ തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് എൻ.വി.തോമസ് – പരേതയായ അന്നക്കുട്ടി ദമ്പതികളുടെ മൂന്നു പെൺമക്കളിൽ ഇളയവളായ ജിലുമോളുടേത്. ഇതു കഥയല്ല, വിജയത്തിലേക്കുള്ള വഴികാട്ടിയാണ്. കഠിന പരീക്ഷണങ്ങളും പോരാട്ടങ്ങളും നിയമ യുദ്ധവും തരണം ചെയ്ത ജീവിതത്തെക്കുറിച്ച് ജിലുമോൾ പറയുന്നു...
∙ പ്രസവമെടുത്ത ഡോക്ടർ പപ്പയോട് ചോദിച്ചു, കുഞ്ഞിനെ എനിക്കു തരാമോ
എനിക്കു കരയണമെന്നുണ്ട്. പക്ഷേ, കണ്ണീർ തുടയ്ക്കാൻ കൈകളില്ലല്ലോ. അതിനാൽ കരയാറില്ല. കൈകളില്ലെങ്കിലും ജീവിക്കണം. കാലുകൾ മാത്രം കൊണ്ടു ജീവിതം തുഴയാനാകുമെന്നും ചിറകടിച്ചുയരാമെന്നും ലോകത്തിനു കാട്ടിക്കൊടുക്കണം. എന്റെ വാശിയായിരുന്നു അത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ 1991 ഒക്ടോബർ 10ന് ആണ് ഞാൻ ജനിച്ചത്. പിറന്നു വീണപ്പോൾ ഇരുകൈകളും ഇല്ലായിരുന്നു. തോൾ ഭാഗത്തു വച്ച് കൈകളുടെ വളർച്ച മുരടിച്ചിരിക്കുന്നു.
കാലുകൾ മാത്രം ഇളക്കി മമ്മിയോടു ചേർന്നു കിടന്ന എന്നെ ബന്ധുക്കളും നഴ്സുമാരും സഹതാപത്തോടെ നോക്കി. എല്ലാം വിധി എന്നുപറഞ്ഞ് പപ്പ തളർന്നിരിക്കുമ്പോൾ, പ്രസവമെടുത്ത ഡോക്ടർ ആഗ്നസ് അടുത്തെത്തി പറഞ്ഞു. ‘കുഞ്ഞിനെ എനിക്കു തരിക, അവളെ ഞാൻ വളർത്തിക്കോളാം’. ഇല്ല എന്നായിരുന്നു പപ്പയുടെ കണ്ണീർ പടർന്ന മറുപടി. കൈകളില്ലാത്ത കുഞ്ഞിനെ എങ്ങനെ വളർത്തും എന്ന ആലോചനയായിരുന്നു വീട്ടുകാർക്ക്. ചങ്ങനാശേരി ചെത്തിപ്പുഴ മേഴ്സി ഹോമിലാക്കണമെന്ന അഭിപ്രായം ഉയർന്നെങ്കിലും മമ്മിക്ക് എന്നെ പിരിയാൻ കഴിയില്ലായിരുന്നു.
ഒരുനാൾ മുത്തശ്ശി അന്നമ്മ അടുത്തുവിളിച്ച് അടുക്കിവച്ചിരുന്ന പുസ്തകങ്ങൾ തട്ടി നിലത്തിട്ടു. പിന്നെ കാൽവിരലുകൾ കൊണ്ടു പുസ്തകങ്ങൾ ഒന്നൊന്നായി എടുത്ത് അടുക്കിവച്ചു. പലവട്ടം ഇത് ആവർത്തിച്ചപ്പോൾ എന്റെ കാലുകൾ പുസ്തകങ്ങളിലേക്കു നീണ്ടു. എനിക്കു നാലര വയസ്സുള്ളപ്പോൾ മമ്മി കാൻസർ ബാധിച്ചു മരിച്ചു. ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക പരാധീനതയും മൂലം വേണ്ടരീതിയിൽ പരിചരിക്കാൻ കഴിയാതെ വന്നപ്പോൾ, ചങ്ങനാശ്ശേരിക്കടുത്ത് ചെത്തിപ്പുഴ മേഴ്സി ഹോമിലെ അഗതികളുടെ സഹോദരിമാരായ കന്യാസ്ത്രീകളുടെ പക്കൽ പപ്പ എന്നെ ഏൽപിച്ചു. ഭിന്നശേഷിയുടെ ലോകത്തുള്ളവർ എനിക്കു സ്വാഗതമോതി.
∙ സിസ്റ്ററമ്മ എന്നോടു പറഞ്ഞു, ‘നിന്റെ കാലുകൾ കൈകളാകണം’
കൈകളില്ലാത്ത എന്നെ അക്ഷരം പഠിപ്പിക്കുകയായിരുന്നു മേഴ്സി ഹോമിലെ സിസ്റ്റർമാരുടെ ദൗത്യം. കാലുകൾ കൈകളാക്കണം എന്ന ഉപദേശമാണ് സിസ്റ്ററമ്മയായ മരിയല്ല നൽകിയത്. വലതുകാൽ വിരലുകൾക്കിടയിൽ കല്ലുപെൻസിൽ തിരുകിവച്ച് സ്ലേറ്റിൽ ഞാൻ ആദ്യാക്ഷരം കുറിച്ചപ്പോൾ എല്ലാവർക്കും അദ്ഭുതം. കല്ലുപെൻസിൽ കാൽവിരലിൽ മുറുകെപ്പിടിച്ച് ഞാൻ ചിത്രങ്ങൾ വരച്ചുകൂട്ടി. വർക് ബുക്കിലും കഥാപുസ്തകത്തിന്റെ മാർജിനിലും പേന കൊണ്ടു ചിത്രങ്ങൾ കുത്തിവരച്ചപ്പോൾ, സിസ്റ്റർമാർ സ്കെച്ച് പെന്നും ക്രയോൺസും സമ്മാനിച്ചു.
നിറക്കൂട്ടു കുടഞ്ഞിട്ടപ്പോൾ കടലാസിലെ കഥാപാത്രങ്ങൾ എന്നെ നോക്കി കൈവീശി. എല്ലാ മത്സരങ്ങളിലും ഞാൻ ഒന്നാമതായി. ഒന്നു മുതൽ നാലു വരെ പാറേൽ ജെഎം എൽപിഎസിലും പ്ലസ്ടു വരെ വാഴപ്പിള്ളി സെന്റ് തെരേസാസ് എച്ച്എസ്എസിലുമാണു പഠിച്ചത്. കാലുകൾ കൊണ്ട് എഴുതാനും ഭക്ഷണം കഴിക്കാനും മുടി ചീകാനും കണ്ണെഴുതാനും പൊട്ടു തൊടാനും വരെ പഠിപ്പിച്ചത് മേഴ്സി ഹോമിലെ സിസ്റ്റമ്മമാരാണ്.
∙ കാൽ വിരൽ കൊണ്ടു മൗസ് ക്ലിക് ചെയ്തു, ചിലർ വേദനിപ്പിച്ചു...
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി കംപ്യൂട്ടറിൽ തൊട്ടത്. പഠിച്ചേ അടങ്ങൂ എന്നു മനസ്സു പറഞ്ഞു. കാൽ കൊണ്ട് ഞാൻ മൗസിൽ ആദ്യമായി ക്ലിക് ചെയ്തു. ഒരു മാസത്തിനുള്ളിൽ മറ്റുള്ളവരെക്കാളും വേഗത എനിക്കായി. കംപ്യൂട്ടർ അധ്യാപിക എത്താൻ വൈകുമ്പോൾ, കൂടെയുള്ളവർക്ക് ‘ക്ലാസെടുക്കുന്നതും’ ഞാൻ തന്നെ. പഠിച്ചുയരണമെന്നായിരുന്നു മോഹം. ഒപ്പമുണ്ടായിരുന്ന ചിലർ നിരാശപ്പെടുത്തിയെങ്കിലും തോൽക്കാൻ തയാറായിരുന്നില്ല. വാക്കുകളാൽ പലരും മുറിപ്പെടുത്തിയെങ്കിലും ഞാൻ വീണുപോയില്ല.
88% മാർക്കോടെ എസ്എസ്എൽസി പാസായപ്പോൾ ആത്മവിശ്വാസം നാലിരട്ടിയായി. നല്ല മാർക്കോടെ പ്ലസ്ടുവും വിജയിച്ചപ്പോൾ, ഇനിയെന്ത് എന്നതായിരുന്നു മുന്നിലെ ചോദ്യം. ഗ്രാഫിക്സ് ഡിസൈനിംഗിനോടുള്ള ഇഷ്ടം തന്നെ ജീവിത വൃത്തിയാക്കാൻ തീരുമാനിച്ചു. ചങ്ങനാശേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷൻസിൽ നിന്ന് ബിഎ അനിമേഷൻ ആൻഡ് ഗ്രാഫിക്സ് ഡിസൈനിങ് ഉയർന്ന മാർക്കോടെ വിജയിച്ചു. അതിനു ശേഷം ചങ്ങനാശേരിയിലെ സ്ഥാപനത്തിലും പൈങ്കുളത്തെ സേക്രഡ് ഹാർട്ട് ആശുപത്രിയിലും വഴിത്തല ശാന്തി സോഫ്റ്റ് വെയർ ടെക്നോളജീസിലും ജോലി ചെയ്തു.
∙ അദ്ദേഹം ചോദിച്ചു, എന്താണ് സ്വപ്നം?
കാർ ഓടിക്കണം എന്നതായിരുന്നു മറ്റൊരു മോഹം. പക്ഷേ, കൈകളില്ലാതെ എങ്ങനെ വണ്ടിയോടിക്കും എന്ന മറുചോദ്യം എന്നെ കാത്തിരുന്നു. ലേണേഴ്സ് ലൈസൻസ് വിവരങ്ങൾ അന്വേഷിക്കാൻ 2014ൽ തൊടുപുഴ ആർടിഒ ഓഫിസിൽ എത്തിയപ്പോൾ നിരാശയായിരുന്നു ഫലം. 2018 ജനുവരിയിൽ കുമളി സെന്റ് തോമസ് എച്ച്എസ്എസ് വാർഷികത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തപ്പോൾ, അന്നത്തെ സ്കൂൾ മാനേജർ ഫാ.തോമസ് വയലുങ്കൽ എന്തെങ്കിലും സ്വപ്നം ബാക്കിയുണ്ടോ എന്നു വേദിയിൽ വച്ചു ചോദിച്ചു. ഡ്രൈവിങ് ലൈസൻസ് എടുക്കണം എന്നായിരുന്നു എന്റെ മറുപടി.
വേദിയിലുണ്ടായിരുന്ന ഹൈക്കോടതി അഭിഭാഷകൻ ഷൈൻ വർഗീസ്, ലൈസൻസ് എടുക്കാൻ സഹായിക്കാം എന്ന ഉറപ്പും നൽകി. ലേണേഴ്സ് ലൈസൻസിനു ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. അപേക്ഷ സ്വീകരിക്കാൻ മോട്ടർവാഹന വകുപ്പിനോട് കോടതി ഉത്തരവിട്ടു. ഓടിക്കാൻ ഉദ്ദേശിക്കുന്ന കാർ രൂപമാറ്റം നടത്തിയ ശേഷം എത്താൻ ആവശ്യപ്പെട്ട് മോട്ടർവാഹന വകുപ്പ് തിരിച്ചയച്ചു. കട്ടപ്പനയിലെ ഹൈറേഞ്ച് ലയൺസ് ടച്ച് ഓഫ് ലൈഫാണ് ഓട്ടമാറ്റിക് കാർ എനിക്കായി സ്പോൺസർ ചെയ്തത്. എറണാകുളം വടുതല മരിയ ഡ്രൈവിങ് സ്കൂളിലെ ജോപ്പനാണ് ഡ്രൈവിങ് പഠിപ്പിച്ചത്.
കളമശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ വിഐ ഇന്നവേഷൻസിലെ വിമൽകുമാറാണ് കാറിലെ വോയ്സ് കമാൻഡ് ഒരുക്കിയത്. ഇന്റർനെറ്റില്ലാതെയും ഇതു പ്രവർത്തിക്കും.
ആക്സിലറേറ്റർ, ബ്രേക്ക് എന്നിവയുടെ പെഡൽ ഉയർത്തി ഓൾട്ടറേഷൻ ചെയ്തു. കൊച്ചിയിൽ ഞാൻ താമസിക്കുന്ന വൈഡബ്ല്യുസിഎ ഹോസ്റ്റൽ ഗ്രൗണ്ടിൽ സ്വയം ഓടിച്ചു പഠിച്ചു. വലതുകാൽ ഉപയോഗിച്ചു സ്റ്റിയറിങ് നിയന്ത്രിക്കും. വാഹനം സ്റ്റാർട്ടാക്കുന്നതും ഗിയർ ഇടുന്നതും വലതുകാൽ കൊണ്ടാണ്. ആക്സിലേറ്ററും ബ്രേക്കും നിയന്ത്രിക്കുന്നത് ഇടതുകാൽ ഉപയോഗിച്ച്. ഡ്രൈവിങ് സ്വായത്തമാക്കി റജിസ്ട്രേഷനായി മോട്ടർ വാഹന വകുപ്പിനെ സമീപിച്ചപ്പോൾ തൃപ്തികരമല്ലെന്നു പറഞ്ഞ് വീണ്ടും മടക്കി. തുടർന്നാണ് സംസ്ഥാന ഭിന്നശേഷി കമ്മിഷനെ സമീപിച്ചത്.
∙ ഞങ്ങൾക്കു വേണ്ടി നിയമമുണ്ട്, ഈ പോരാട്ടം എന്നെപ്പോലുള്ളവർക്കു വേണ്ടിയാണ്
2016ലെ ഭിന്നശേഷി അവകാശ നിയമത്തിലെ 41 (2) വകുപ്പ് പ്രകാരം, ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിന്, തങ്ങളുടെ വാഹനത്തിന്റെ ഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ, അവയുടെ പ്രവർത്തന രീതിയിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥ ചൂണ്ടിക്കാട്ടിയ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ, പരാതി ഫയലിൽ സ്വീകരിച്ച് തുടർനടപടിക്കായി മോട്ടർ വാഹന വകുപ്പിന് കൈമാറി. ഭിന്നശേഷി കമ്മിഷണറുടെ നേതൃത്വത്തിൽ ഒട്ടേറെ ഓൺലൈൻ ഹിയറിങ്ങുകൾ നടത്തി.
ഇരുകൈകളും ഇല്ലാത്ത വ്യക്തിക്ക് സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ കഴിയുന്ന രീതിയിൽ കാറിന്റെ പ്രവർത്തനരീതിയിൽ മാറ്റം വരുത്താനും ആവശ്യപ്പെട്ടു. മോട്ടർ വാഹന ഇൻസ്പെക്ടർ എ.ആർ.രാജേഷിന്റെ സാന്നിധ്യത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തി, സൂപ്പർ ടെസ്റ്റിന് മോട്ടർ വാഹന വകുപ്പിലെ സീനിയർ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവൻ, എറണാകുളം ആർടിഒ അനന്തകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്നാണ് ലൈസൻസ് നൽകാൻ ലൈസൻസിങ് അതോറിറ്റി തീരുമാനിച്ചത്. ജി.ഹരിഹരൻ ആൻഡ് അസോഷ്യേറ്റ്സ്, കട്ടപ്പന ലയൺസ് ക്ലബ്, വാഹനത്തിന്റെ രൂപകൽപ്പന നിർവഹിച്ച ഭിന്നശേഷിക്കാരനായ ബിജു എരുമേലി എന്നിവർ വളരെ സഹായിച്ചു.
കളമശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ വിഐ ഇന്നവേഷൻസിലെ വിമൽകുമാറാണ് ശബ്ദസന്ദേശ(വോയ്സ് കമാൻഡ്) സംവിധാനം ഒരുക്കിയത്. ഇന്റർനെറ്റില്ലാതെയും ഇതു പ്രവർത്തിക്കുമെന്നതാണ് പ്രത്യേകത. വാഹനത്തിന്റെ മേജർ കൺട്രോളുകൾ നേരിട്ടും, മൈനർ കൺട്രോളുകൾ വോയ്സ് റെക്കഗ്നിഷൻ മോഡ്യൂൾ വഴിയും എനിക്കു കൈകാര്യം ചെയ്യാനാകും. രൂപമാറ്റങ്ങളുടെ പ്രവർത്തനക്ഷമത മോട്ടർ വാഹന വകുപ്പ് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം വാഹനം അഡാപ്റ്റഡ് വെഹിക്കിൾ എന്ന ക്ലാസിലേക്ക് മാറ്റി കൊടുത്തു. കഴിഞ്ഞ മാസം 30ന് നടന്ന ഡ്രൈവിങ് ടെസ്റ്റും പാസായതോടെയാണ് മോട്ടർ വാഹന വകുപ്പ് ഡ്രൈവിങ് ലൈസൻസ് അനുവദിക്കാൻ തീരുമാനിച്ചത്. സംസ്ഥാന ഭിന്നശേഷി കമ്മിഷനും, മോട്ടർ വാഹന വകുപ്പും അഭിമാനനിമിഷത്തിലാണ്. 6 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ലൈസൻസ് ലഭിച്ചത്.
∙ കുറവുകളെ എണ്ണുക, കഴിവുകളെ ധ്യാനിക്കുക
നവകേരള സദസ്സിന്റെ ഭാഗമായി പാലക്കാട് രാമനാഥപുരം ക്ലബ് 6 കൻവൻഷൻ സെന്ററിൽ നടന്ന പൊതുസമ്മേളനത്തിനു മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലൈസൻസ് കൈമാറിയത്. മന്ത്രിസഭാംഗങ്ങളും ഭിന്നശേഷി കമ്മിഷണർ പഞ്ചാപകേശനും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ഡ്രൈവിങ് ലൈസൻസ് കൈമാറുന്ന ചിത്രം മുഖ്യമന്ത്രി സ്വന്തം ഫെയ്സ്ബുക് പേജിൽ പങ്കുവച്ചു. ഒട്ടേറെ പേരാണ് ആശംസകൾ നേർന്നത്.
മന്ത്രിമാരായ ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, കെ.എൻ.ബാലഗോപാൽ, എ.കെ.ശശീന്ദ്രൻ, പി.രാജീവ് തുടങ്ങിയവരെ സാക്ഷി നിർത്തിയാണ് കാറോടിച്ചത്. എന്റെ സ്വപ്നങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. സർക്കാർ ജോലിയാണ് സ്വപ്നം. നിലവിൽ ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനറും മൗത്ത് ആൻഡ് ഫൂട്ട് പെയിന്റിങ് ആർട്ടിസ്റ്റുമാണ്. ജൂനിയർ ഹെലൻ കെല്ലർ, യൂത്ത് ഐക്കൺ അവാർഡ് എന്നിവ ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ എന്നെ തേടിയെത്തി.
ഡ്രൈവിങ് ലൈസൻസ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. എന്നെ സഹായിച്ച എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്. ആ നന്ദിയും സ്നേഹവും പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ഒരുപാട് പേർക്ക് ഇതു പ്രചോദനമാകുമെന്നാണ് കരുതുന്നത്. ഒന്നും അസാധ്യമല്ലെന്നു തിരിച്ചറിയണം. കുറവുകളെ എണ്ണുക, കഴിവുകളെ ധ്യാനിക്കുക. എന്റെ പിതാവ് കഴിഞ്ഞ ഓഗസ്റ്റിൽ മരിച്ചു. ഒരു സാഹചര്യത്തിലും മറ്റുള്ളവരുടെ സഹതാപം കലർന്ന നോട്ടങ്ങളോ സാന്ത്വനവാക്കുകളോ എനിക്കു വേണ്ട. ഏതു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും എല്ലാറ്റിനുമുള്ള ഉത്തരം എനിക്കു ബൈബിളിൽ നിന്നു ലഭിക്കാറുണ്ട്. കൈകൾ ഇല്ലെങ്കിലെന്താ, എനിക്ക് കരുത്തു പകരാൻ കാലുകളുണ്ട്.