മഴവെള്ളം മദ്യമാക്കുന്ന ‘മാജിക്’; ലോകത്തിലെ ഏറ്റവും മികച്ച വിസ്കിയും ഇന്ത്യയിൽ; ആഹാ, ഇൻഡ്രി, ചിറാപ്പുഞ്ചി!
ഇൻഡ്രി, ചിറാപ്പുഞ്ചി..! എത്ര മനോഹരമായ പേരുകൾ അല്ലേ. ഇൻഡ്രിയെന്നു കേൾക്കുമ്പോൾ അഭിമാനവും ചിറാപ്പുഞ്ചിയെന്നു കേൾക്കുമ്പോൾ മഴത്തണുപ്പും ഫീൽ ചെയ്യുന്നില്ലേ. നനുനനുത്ത മഴയിൽ കുളിരുമ്പോഴുള്ളൊരു ചെറുതരി സുഖമുണരുന്നില്ലേ. ഈ പേരുകൾ പേരുകേട്ട രണ്ടു മദ്യ ബ്രാൻഡുകളാണെന്നു കേൾക്കുമ്പോൾ മദ്യപ്രണയികളുടെ മനസ്സിൽ നിറയുന്നുണ്ട് പിന്നെയും പിന്നെയും ലഹരിക്കുമിളകൾ. ലോകത്തിന് ഇന്ത്യയുടെ സംഭാവനയായി അവതരിപ്പിക്കപ്പെട്ട വ്യത്യസ്തമായ രണ്ടു ബ്രാൻഡുകളാണ് ഇൻഡ്രിയും ചിറാപ്പുഞ്ചിയും. 2023ൽ ലോകത്തിലെ ഏറ്റവും മികച്ച വിസ്കിയായി തിരഞ്ഞെടുക്കപ്പെട്ട ഇൻഡ്രിയും ചിറാപ്പുഞ്ചിയുടെ മഴയെ കുപ്പിയിലാവാഹിച്ച ചിറാപ്പുഞ്ചി എന്ന ജിന്നും ലോകത്തിനു മുന്നിൽ ഇന്ത്യ ആഹ്ലാദത്തോടെ ചിയേഴ്സ് പറയുന്ന അപൂർവാനുഭവത്തിന്റെ മായികത പകരുന്നു. ലോകശ്രദ്ധയാകർഷിച്ച അമൃത് എന്ന വിസ്കിക്കു ശേഷം ലോകത്തിന്റെ നാവിനെ കീഴടക്കിയ മറ്റൊരവതാരമാണ് ഇൻഡ്രിയെന്നു പറയാം. ചിറാപ്പുഞ്ചിയാകട്ടെ ആ സ്ഥലത്തിന്റെ പേരുപോലെത്തന്നെ അത്യപൂർവതയുള്ള ഒരു രുചിക്കൂട്ടും.

ഇൻഡ്രി, ചിറാപ്പുഞ്ചി..! എത്ര മനോഹരമായ പേരുകൾ അല്ലേ. ഇൻഡ്രിയെന്നു കേൾക്കുമ്പോൾ അഭിമാനവും ചിറാപ്പുഞ്ചിയെന്നു കേൾക്കുമ്പോൾ മഴത്തണുപ്പും ഫീൽ ചെയ്യുന്നില്ലേ. നനുനനുത്ത മഴയിൽ കുളിരുമ്പോഴുള്ളൊരു ചെറുതരി സുഖമുണരുന്നില്ലേ. ഈ പേരുകൾ പേരുകേട്ട രണ്ടു മദ്യ ബ്രാൻഡുകളാണെന്നു കേൾക്കുമ്പോൾ മദ്യപ്രണയികളുടെ മനസ്സിൽ നിറയുന്നുണ്ട് പിന്നെയും പിന്നെയും ലഹരിക്കുമിളകൾ. ലോകത്തിന് ഇന്ത്യയുടെ സംഭാവനയായി അവതരിപ്പിക്കപ്പെട്ട വ്യത്യസ്തമായ രണ്ടു ബ്രാൻഡുകളാണ് ഇൻഡ്രിയും ചിറാപ്പുഞ്ചിയും.
2023ൽ ലോകത്തിലെ ഏറ്റവും മികച്ച വിസ്കിയായി തിരഞ്ഞെടുക്കപ്പെട്ട ഇൻഡ്രിയും ചിറാപ്പുഞ്ചിയുടെ മഴയെ കുപ്പിയിലാവാഹിച്ച ചിറാപ്പുഞ്ചി എന്ന ജിന്നും ലോകത്തിനു മുന്നിൽ ഇന്ത്യ ആഹ്ലാദത്തോടെ ചിയേഴ്സ് പറയുന്ന അപൂർവാനുഭവത്തിന്റെ മായികത പകരുന്നു. ലോകശ്രദ്ധയാകർഷിച്ച അമൃത് എന്ന വിസ്കിക്കു ശേഷം ലോകത്തിന്റെ നാവിനെ കീഴടക്കിയ മറ്റൊരവതാരമാണ് ഇൻഡ്രിയെന്നു പറയാം. ചിറാപ്പുഞ്ചിയാകട്ടെ ആ സ്ഥലത്തിന്റെ പേരുപോലെത്തന്നെ അത്യപൂർവതയുള്ള ഒരു രുചിക്കൂട്ടും.
∙ ഇൻഡ്രി, തനി ഇന്ത്യൻ
2023ൽ ലോകത്തിലെ ഏറ്റവും മികച്ച വിസ്കിയായി കേൾവി കേട്ട ‘സൊയമ്പൻ’ സാധനമാണ് ഇൻഡ്രി. കൃത്യമായി പറഞ്ഞാൽ ഇൻഡ്രി ദിവാലി കലക്ടേഴ്സ് എഡിഷൻ. വിസ്കീസ് ഓഫ് ദ് വേൾഡ് അവാർഡ്സിൽ ലോകത്തെമ്പാടുനിന്നും തിരഞ്ഞെടുക്കപ്പെട്ട 100 വിസ്കികൾ വിഖ്യാതരായ വിധികർത്താക്കൾ വിലയിരുത്തിയ ശേഷം ഇൻഡ്രിയെ വിസ്കിയിലെ മുടിചൂടാമന്നനായി തിരഞ്ഞെടുക്കുകയായിരുന്നു. സുഗന്ധം, രുചി, ഫിനിഷ് എന്നിവ വിലയിരുത്തി 100 പോയിന്റ് അടിസ്ഥാനത്തിൽ റേറ്റ് ചെയ്താണു പുരസ്കാര പ്രഖ്യാപനം.
ബെസ്റ്റ് ഇൻ ഷോ, ഡബിൾ ഗോൾഡ് പട്ടമാണ് അവർ ഇൻഡ്രിക്കു ചാർത്തിക്കൊടുത്തത്. അസാമാന്യ ഫീലാണെന്നാണ് ഈ സിംഗിൾ മാൾട്ട് വിസ്കി രുചിച്ച ശേഷം ജഡ്ജിങ് പാനൽ വെളിപ്പെടുത്തിയത്. തനതുരുചികളാൽ പുകൾപെറ്റ സ്കോച്ച്, ബേർബൺ, കനേഡിയൻ, ഓസ്ട്രേലിയൻ, ബ്രിട്ടിഷ് സിംഗിൾ മാൾട്ട് വിസ്കികളോടു മത്സരിച്ചാണ് ഇൻഡ്രിയുടെ നേട്ടമെന്നതു ചില്ലറക്കാര്യമല്ലെന്നാണ് മദ്യമനസ്സുകളുടെ ഒരിത്...! ഹരിയാന ആസ്ഥാനമായ പിക്കാഡിലി ഡിസ്റ്റിലറീസാണ് ഇൻഡ്രിയുടെ നിർമാതാക്കൾ. സിദ്ധാർഥ ശർമയാണു സ്ഥാപകൻ.
2021ൽ ഇൻഡ്രി–ട്രിനി എന്ന പേരിട്ടായിരുന്നു നിർമാണത്തുടക്കം. നിർമാണം ആരംഭിച്ചു രണ്ടു വർഷമായെങ്കിലും ഏറ്റവും തലയെടുപ്പുള്ള പുരസ്കാരം ഈ വർഷമാണ് കിട്ടിയത്. പക്ഷേ മറ്റു പല കിടിലൻ വേദികളിലും ഇതിനോടകം ഈ മദ്യം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ടോക്കിയോ വിസ്കി ആൻഡ് സ്പിരിറ്റ്സ് കോംപറ്റീഷൻ (2023), 50 ബെസ്റ്റ് വേൾഡ് വിസ്കീസ് (2022), ലാസ് വേഗസ് രാജ്യാന്തര വിസ്കി മത്സരം എന്നിവയിലെല്ലാം കരുത്തു കാട്ടിയവനാണിവൻ. രണ്ടു വർഷത്തിനിടെ ശ്രദ്ധേയമായ ഒരു ഡസനിലേറെ പുരസ്കാരങ്ങളാണ് ഇൻഡ്രിയെ തേടിയെത്തിയത്. ഫുൾ ബോട്ടിലിന് 5000 രൂപയാണു വിലയെന്നാണു വിവരം.
ഇന്ത്യൻ വിസ്കിയുടെ ആഗോള സ്വീകാര്യത കൂട്ടിയ ഇൻഡ്രിക്ക് ഒട്ടേറെ ആരാധകരാണുള്ളത്. രാജസ്ഥാനിൽനിന്നു തിരഞ്ഞെടുത്ത ആറു നിരകളുള്ള ബാർലിയും യമുനയിൽനിന്നുള്ള ശുദ്ധമായ ഹിമാനി വെള്ളവുമാണ് ഇൻഡ്രിയുടെ ഹൈലൈറ്റ്സ്. പരമ്പരാഗത ഇന്ത്യൻ ശൈലിയിൽ ചെമ്പുപാത്രത്തിൽ വാറ്റിയെടുക്കുന്ന ബാർലിയും അതിനൊപ്പം ചേരുന്ന ഡ്രൈ ഫ്രൂട്സ്, മസാലകൾ, ചോക്ലേറ്റ്, വറുത്ത പരിപ്പ് അടക്കം പരമ്പരാഗത രുചിക്കൂട്ടുകളുടെ അനന്യതയും ഇതിനെ ആസ്വാദ്യതയുടെ ഏഴാം സ്വർഗത്തിലെത്തിക്കുന്നു.
സ്മോകി ഫ്ലേവറാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. എന്നു മാത്രമല്ല ഹിമാലയൻ താഴ്‌വരയിലാണിതിന്റെ നിർമാണമെന്നും ഓർക്കണം. നിലവില്‍ 19 ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇൻഡ്രി ലഭ്യമാണ്, 17 രാജ്യങ്ങളിലും. 2023 നവംബർ മുതൽ യുഎസിലും തിരഞ്ഞെടുത്ത യൂറോപ്യൻ രാജ്യങ്ങളിലും ഈ ഇന്ത്യൻ മദ്യം സ്ഥാനമുറപ്പിച്ചിട്ടുണ്ട്.
∙ ചിറാപ്പുഞ്ചി, ജിൽ ജിൻ
മഴവെള്ളത്തെ കുപ്പിയിലാക്കുക എന്നു കേട്ടിട്ടുണ്ടോ. അതും ലോകത്തിലേറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലത്തെ മഴത്തുള്ളികളെ. അത്തരമൊരാശയത്തിൽ നിന്നാണു ചിറാപ്പുഞ്ചി എന്ന പേരിലുള്ള യമണ്ടൻ ജിന്നിന്റെ പിറവി. മദ്യം നിർമിക്കാൻ യാതൊരാലോചനയുമില്ലാതിരുന്ന മയൂഖ് ഹസാരികയെന്ന ഒരാളാണ് ചിറാപ്പുഞ്ചി ജിന്നിനു പിന്നിലെന്നതാണു കൗതുകം. ഓരോ തവണയും ഷില്ലോങ് സന്ദർശിക്കുമ്പോഴൊക്കെയും ചിറപ്പുഞ്ചിയിലെ മഴയെ എങ്ങനെ ലോകത്തിനു മുഴുവൻ അനുഭവിപ്പിക്കാം എന്നൊരാലോചന മയൂഖിനെ വന്നുമുട്ടിയിരുന്നു.
മദ്യനിർമാണത്തിലെ ഡച്ച് സാങ്കേതികവിദ്യയും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സവിശേഷമായ കൂട്ടുകളും കൃത്യമായ അനുപാതത്തിൽ സമ്മേളിപ്പിച്ചതോടെയാണ് ചിറാപ്പുഞ്ചി ജിൻ കുപ്പിയിലായത്.
ചിറാപ്പുഞ്ചി സന്ദർശിക്കാൻ ഓരോ വർഷവുമെത്തുന്ന ലക്ഷക്കണക്കിനാളുകളെ കണ്ടതോടെ ഈ ആലോചന ശക്തമായെന്നു പറയാം. ആദ്യം ചിറാപ്പുഞ്ചിയിലെ വെള്ളം കുപ്പിയിലാക്കുക എന്നതു മാത്രമായിരുന്നു ആലോചന. ഡൽഹിയിലും മുംബൈയിലുമായി രണ്ടു ദശകത്തോളം അഡ്വർടൈസിങ്, മാർക്കറ്റിങ് മേഖലകളിൽ ജോലി ചെയ്ത അനുഭവ പരിചയമാണ് സത്യത്തിൽ ചിറാപ്പുഞ്ചി ജിന്നിലേക്ക് മയൂഖിനെ എത്തിച്ചത്. 43 ശതമാനം സ്പിരിറ്റും ബാക്കി പ്രത്യേക നിലയിൽ ശുദ്ധീകരിച്ച ജലവും സവിശേഷ കൂട്ടുകളും ചേർന്ന മദ്യത്തിൽ ചിറാപ്പുഞ്ചിയിലെ മഴവെള്ളം ഉപയോഗിക്കുക എന്നതായിരുന്നു ആശയം.
ഭൂഗർഭ ജലത്തിനു പകരം ഇവിടെ മഴവെള്ളം ഉപയോഗിച്ചാൽ ചിറാപ്പുഞ്ചിയിലെ മഴയനുഭവത്തെ പല നാടുകളിലേക്കുമെത്തിക്കാം എന്നു മനസ്സിലായതോടെ പിന്നെ മടിച്ചുനിന്നില്ല. ഇതിനായി രണ്ടു വലിയ മഴവെള്ള സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചു. ഡച്ച് (നെതർലൻഡ്സ്) സാങ്കേതികവിദ്യയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സവിശേഷമായ കൂട്ടുകളും കൃത്യമായ അനുപാതത്തിൽ സമ്മേളിപ്പിച്ചതോടെയാണ് ചിറാപ്പുഞ്ചി ജിൻ കുപ്പിയിലായത്.
മേഘാലയ, സിക്കിം, അരുണാചൽ പ്രദേശ്, അസം എന്നിവിടങ്ങളിൽനിന്നുള്ള തനതു സുഗന്ധ ദ്രവ്യങ്ങളാണ് പ്രധാനമായും ഉപയോഗിച്ചത്. കാർബൺ പുറന്തള്ളൽ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ, ഇറക്കുമതി ചെയ്ത സ്റ്റീൽ ബോട്ടിലുകളിലാണ് ജിന്ന് വിപണിയിലെത്തുക. 2024ൽ വ്യാപകമാകുമെന്നു കരുതപ്പെടുന്ന ചിറാപ്പുഞ്ചി ജിന്നിന് ഫുൾ ബോട്ടിലിന് 2500 രൂപയാണു പ്രതീക്ഷിക്കുന്ന വില.
എന്തായാലും രണ്ടു ഗംഭീര മദ്യങ്ങളെപ്പറ്റിയല്ലേ ഇത്രയും നേരം പറഞ്ഞത്. വായനയുടെ കുപ്പിയടച്ച് ഗ്ലാസ് കമഴ്ത്തും മുൻപ് ടി.ഡി.രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ എന്ന നോവലിലെ ഒരു ഭാഗം കൂടിയാകട്ടെ: ‘എന്നാൽ കാന്തള്ളൂർ ശാലയുടെ പേരിന്റെയും പ്രശസ്തിയുടെയും കാരണമായി പറയപ്പെടുന്നത് അഗസ്ത്യകൂടത്തിൽ മാത്രം കാണപ്പെടുന്ന കാന്തയെന്നു പേരുള്ള ബ്രഹ്മി പോലെയൊരു ചെടിയുടെ നീരും ഇളംനെല്ലും മുളനെല്ലും ചേർത്ത് വാറ്റിയെടുക്കുന്ന കാന്തയെന്ന വിശിഷ്ട മദ്യമായിരുന്നു.
സൈനിക പരിശീലനകേന്ദ്രം കൂടിയായതോടെ ഈ മദ്യത്തിന്റെ ഉൽപാദനവും ഉപഭോഗവും വളരെ വർധിച്ചു. കാന്തള്ളൂർ ശാലയിൽ, ‘കാന്തയെ പാനം ചെയ്ത് കാന്തയെ മറന്നന്യകാന്തയെ പുണരുന്ന കാന്തന്മാരായ യോദ്ധാക്ക’ളെപ്പറ്റി വിക്രമാദിത്യ വരഗുണന്റെ ചെറുമകനും മഹേന്ദ്രവർമന്റെ ഭരണകാലത്തെ ആസ്ഥാന കവിയുമായ പൊന്മണി പാണനാർ തന്റെ കാന്തള്ളൂർ പാട്ടുകളിൽ പാടിയിട്ടുണ്ട്...’
എന്താല്ലേ....!