ഈ ഗ്രാമത്തിലെ ‘കിളിക്കൂട്ടിൽ’ നിറയെ പുസ്തകങ്ങൾ; വായിച്ചു വളരുന്ന പെരുംകുളം; വരൂ, ‘സൊറ വരമ്പി’ൽ കഥ പറഞ്ഞിരിക്കാം...
2021 ജൂണ്‍ 19, വായനാദിനം. അക്ഷര സ്നേഹികളും പുസ്തക പ്രേമികളും സമുചിതമായി കൊണ്ടാടുന്ന അന്നത്തെ വായനാ ദിനത്തില്‍ കൊട്ടാരക്കര താലൂക്കിലെ പെരുംകുളം എന്ന കൊച്ചുഗ്രാമം ഒന്നാകെ ഗ്രാമത്തിലെ ബാപ്പുജി സ്മാരക വായനശാലയ്ക്കു മുന്നില്‍ ഉദ്വേഗത്തോടെ കാത്തിരിക്കുകയായിരുന്നു. വായനശാലയില്‍ സജ്ജീകരിച്ച വലിയ സ്ക്രീനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം തെളിഞ്ഞു, വാക്കുകള്‍ മുഴങ്ങി.. ‘‘കൊല്ലം ജില്ലയിലെ പെരുംകുളം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ബാപ്പുജി സ്മാരക വായനശാലയുടെ പ്രവർത്തനം കണക്കിലെടുത്ത് പെരുംകുളത്തെ സംസ്ഥാനത്തെ ആദ്യ പുസ്തക ഗ്രാമമായി പ്രഖ്യാപിക്കുന്നു....’’ മുഖ്യമന്ത്രിയുടെ അവസാനത്തെ വാചകം നാടിന്റെ കരഘോഷത്തില്‍ മുങ്ങിപ്പോയി. ഇന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും പുസ്തക ഗ്രാമത്തിന്റെ പിറവി അങ്ങനെയായിരുന്നു. രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ പുസ്തക ഗ്രാമം ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു. സഞ്ചാരികളും ട്രാവല്‍ വ്ലോഗര്‍മാരും ഈ നാട് തേടിയെത്തുന്നു. അവര്‍ക്ക് സ്വാഗതമോതാന്‍ ഗ്രാമം മത്സരിക്കുന്നു. വായന എങ്ങനെയാണ് പെരുംകുളത്തിന്റെ ജീവനായതെന്നറിയണ്ടേ?

2021 ജൂണ്‍ 19, വായനാദിനം. അക്ഷര സ്നേഹികളും പുസ്തക പ്രേമികളും സമുചിതമായി കൊണ്ടാടുന്ന അന്നത്തെ വായനാ ദിനത്തില്‍ കൊട്ടാരക്കര താലൂക്കിലെ പെരുംകുളം എന്ന കൊച്ചുഗ്രാമം ഒന്നാകെ ഗ്രാമത്തിലെ ബാപ്പുജി സ്മാരക വായനശാലയ്ക്കു മുന്നില്‍ ഉദ്വേഗത്തോടെ കാത്തിരിക്കുകയായിരുന്നു. വായനശാലയില്‍ സജ്ജീകരിച്ച വലിയ സ്ക്രീനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം തെളിഞ്ഞു, വാക്കുകള്‍ മുഴങ്ങി.. ‘‘കൊല്ലം ജില്ലയിലെ പെരുംകുളം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ബാപ്പുജി സ്മാരക വായനശാലയുടെ പ്രവർത്തനം കണക്കിലെടുത്ത് പെരുംകുളത്തെ സംസ്ഥാനത്തെ ആദ്യ പുസ്തക ഗ്രാമമായി പ്രഖ്യാപിക്കുന്നു....’’
മുഖ്യമന്ത്രിയുടെ അവസാനത്തെ വാചകം നാടിന്റെ കരഘോഷത്തില്‍ മുങ്ങിപ്പോയി. ഇന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും പുസ്തക ഗ്രാമത്തിന്റെ പിറവി അങ്ങനെയായിരുന്നു. രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ പുസ്തക ഗ്രാമം ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു. സഞ്ചാരികളും ട്രാവല്‍ വ്ലോഗര്‍മാരും ഈ നാട് തേടിയെത്തുന്നു. അവര്‍ക്ക് സ്വാഗതമോതാന്‍ ഗ്രാമം മത്സരിക്കുന്നു. വായന എങ്ങനെയാണ് പെരുംകുളത്തിന്റെ ജീവനായതെന്നറിയണ്ടേ?
∙ പുസ്തകക്കൂടിലൂടെ തുടങ്ങിയ അക്ഷര വിപ്ലവം
ചരിത്രം വേലുത്തമ്പിക്ക് ഒപ്പം സഞ്ചരിച്ച പൊതുവഴിയാണ് കൊട്ടാരക്കര-പെരുംകുളം-പൂവറ്റൂര്‍ റോഡ്. മണ്ണടിയിലേക്ക് തിരുവിതാംകൂര്‍ ദളവ കടന്നു പോയ അതേ ചരിത്രവഴിയോരത്ത് ഒരു പുസ്തകക്കൂട് സ്ഥാപിച്ചതാണ് പെരുംകുളത്തിന്റെ ചരിത്രം മാറ്റിയെഴുതിയത്. ബാപ്പുജി സ്മാരക വായനശാലയാണ് പുസ്തക പ്രേമികൾക്കായി കൊട്ടാരക്കര–പൂവറ്റൂർ റോഡിൽ പെരുംകുളം റേഡിയോ ജംക്‌ഷനിൽ ഒറ്റത്തൂണിനു മുകളിൽ കിളിക്കൂടു പോലെ പുസ്തകങ്ങൾക്കായി ഒരു കൂടൊരുക്കിയത്.
ലിറ്റിൽ ഫ്രീ ലൈബ്രറി എന്ന ആശയത്തിൽ രൂപം കൊടുത്ത പുസ്തക കൂട്ടിൽ ബാലസാഹിത്യം മുതൽ വിശ്വസാഹിത്യം വരെ നൂറോളം പുസ്കങ്ങളും ലൈബ്രറി കരുതി വച്ചു. വായനശാലയിലെ എം.മുകുന്ദൻ ആരാധകക്കൂട്ടമായിരുന്നു പുസ്തകക്കൂട് എന്ന ആശയം സാക്ഷാത്കരിച്ചത്. വരി സംഖ്യയില്ല, ലൈബ്രേറിയനുമില്ല. പുസ്തകം വീട്ടിൽ കൊണ്ടുപോകണമെങ്കിൽ ‘ഒന്നു കൊടുക്കൂ ഒന്ന് എടുക്കൂ’ ചട്ടം പാലിക്കണം എന്നതു മാത്രമായിരുന്നു നിബന്ധന. ഒരു പുസ്തകം വച്ചിട്ടു വേണം മറ്റൊന്നെടുക്കാൻ എന്നു സാരം. ആർക്കും വന്നു വായിക്കാം, പുസ്തകങ്ങളെടുക്കാം എന്ന ആശയത്തില്‍ പിറന്ന പുസ്തകക്കൂട് ഗ്രാമം ഇരുകയ്യും നീട്ടി സ്വീകരിച്ചു. പിന്നീട് ഗ്രാമത്തിന്റെ എല്ലാ കവലകളിലും പുസ്തകക്കൂടുകള്‍ പിറന്നു. ഇപ്പോള്‍ 15 എന്ന എണ്ണത്തില്‍ എത്തി നില്‍ക്കുകയാണ് പുസ്തകക്കൂടുകള്‍.
∙ കടല്‍ കടന്നുമെത്തി പുസ്തകങ്ങള്‍
പെരുംകുളത്തെ ആദ്യത്തെ പുസ്തക കൂട്ടിലേക്ക് കടല്‍ കടന്നും എത്തി പുസ്തകങ്ങള്‍. ഓസ്ട്രേലിയൻ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ജാക്കി മൻസൂരിയൻ മലയാളിയായ സുഹൃത്തിനൊപ്പം പെരുംകുളം സന്ദർശിച്ചപ്പോൾ തന്റെ സ്വകാര്യ ശേഖരത്തിൽനിന്നുള്ള പുസ്തകങ്ങൾ വരെ പുസ്തകക്കൂടിനു സംഭാവന ചെയ്തിരുന്നു. അക്ഷര സ്നേഹികളായ മറ്റു പലരും പുസ്തകക്കൂട്ടിലേക്കു പുസ്തകങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ടെന്നും വായനശാല ഭാരവാഹികള്‍ പറയുന്നു.
പുസ്തകഗ്രാമത്തിന് തിലകക്കുറിയാണ് പെരുംകുളം മാവേലി ജംക്‌ഷനു സമീപം 12 അടി ഉയരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന പുസ്തക സ്തൂപം. പുസ്തകങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വച്ചിരിക്കുന്ന നിലയിലാണ് മാതൃക. മുകളറ്റത്ത് പുസ്തകക്കൂടും അതിനുള്ളില്‍ പുസ്തകങ്ങളുമുണ്ട്.
∙ പുസ്തക ഗ്രാമം എന്ന് ആദ്യം വിശേഷിപ്പിച്ചത് എംടി
പുസ്തകക്കൂടുകളിലൂടെ ഗ്രാമത്തില്‍ എമ്പാടും കയ്യെത്തും അകലത്തില്‍ പുസ്തകങ്ങള്‍ നിറഞ്ഞതോടെയാണ് നാടിനെ പുസ്തകഗ്രാമമാക്കണം എന്ന അടുത്ത ലക്ഷ്യവുമായി ബാപ്പുജി വായനശാല പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്. അങ്ങനെ 2020 ജൂണ്‍ 19 വായനാദിനത്തില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ പെരുംകുളത്തിന് ആ പേരു ചാര്‍ത്തി ‘മലയാളത്തിന്റെ പുസ്തക ഗ്രാമം’. അതിന്റെ സര്‍ക്കാര്‍തല പ്രഖ്യാപനമാണ് തൊട്ടടുത്ത വര്‍ഷത്തെ വായനാദിനത്തില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചത്.
∙ തലയെടുപ്പായി പുസ്തക സ്തൂപം
പുസ്തകഗ്രാമത്തിന് തിലകക്കുറിയാണ് പെരുംകുളം മാവേലി ജംക്‌ഷനു സമീപം 12 അടി ഉയരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന പുസ്തക സ്തൂപം. പുസ്തകങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വച്ചിരിക്കുന്ന നിലയിലാണ് മാതൃക. മുകളറ്റത്ത് പുസ്തകക്കൂടും അതിനുള്ളില്‍ പുസ്തകങ്ങളുമുണ്ട്. പുസ്തകം വായിക്കാന്‍ സമീപത്തു തന്നെ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ലളിതകലാ അക്കാദമി പുരസ്കാര ജേതാവ് ഗുരുപ്രസാദ് അയ്യപ്പനാണ് പുസ്തക സ്തൂപത്തിന്റെ ശില്‍പി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 19ന് വായനാദിനത്തില്‍, കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മയാണു പുസ്തക സ്തൂപം നാടിനു സമര്‍പ്പിച്ചത്.
∙ കാഴ്ചകളുടെ പുസ്തക ഗ്രാമം, കൗതുകങ്ങളുടെയും
കൊട്ടാരക്കര-പൂവറ്റൂര്‍ റോഡില്‍ പെരുംകുളം പിവിഎച്ച്എസ്എസിനു മുന്നിലാണ് പുസ്തക ഗ്രാമത്തിലേക്ക് സ്വാഗതമോതുന്ന ആദ്യ ബോര്‍ഡ്. തൊട്ടു ചേര്‍ന്നുണ്ട് ഒരു പുസ്തകക്കൂട്. ഗ്രാമവീഥിയിലൂടെ മുന്നോട്ടു പോയാല്‍ അധികം അകലെയല്ലാതെ നടുവത്തറ ഏലയുടെ കരയില്‍ സൊറ പറഞ്ഞിരിക്കാന്‍ ഒരിടം ഒരുക്കിയിട്ടുണ്ട് നാട്ടിലെ കൈരളി കലാ, സാംസ്കാരിക സമിതി. പേരും കൃത്യം ‘സൊറ വരമ്പ്’. അവിടെയും ഉണ്ട് ഒരു പുസ്തകക്കൂട്. വയലേലയില്‍ നിന്നെത്തുന്ന കാറ്റേറ്റ് ഇരിക്കണമെങ്കില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചുറ്റും ഉദ്യാന ഭംഗിയുടെ നിറച്ചാര്‍ത്ത്.
ചായ കുടിക്കണം എന്നു തോന്നിയാല്‍ ചായക്കടയും ഇതിനോടു ചേര്‍ന്നുണ്ട്. ബസ് കാത്തിരിപ്പു കേന്ദ്രവും ഇവിടെത്തന്നെ. സൊറവരമ്പ് പിന്നിട്ട് 300 മീറ്റര്‍ പോയാല്‍ കാണാം റോഡിന്റെ വലതുവശത്തു മൂന്നു നിലയില്‍ ബാപ്പുജി സ്മാരക വായനശാല. വീണ്ടും ഇത്തിരി ദൂരം നടന്നെത്തിയാൽ റോഡിന് ഇടതുവശത്തായി ‘അമരം’ സ്മൃതിയിടം. നാടിനു നന്മ ചെയ്തവരുടെ സ്മരണയ്ക്കായി നട്ട ഓര്‍മ മരങ്ങളാണ് ‘അമര’ത്തെ വേറിട്ടതാക്കുന്നത്. ഇവിടെനിന്നു വീണ്ടും യാത്ര തുടര്‍ന്നാല്‍ റേഡിയോ ജംക്‌ഷനില്‍ പ്രതാപിയായി നില്‍ക്കുന്നുണ്ട് പെരുംകുളത്തിന്റെ ആദ്യ പുസ്തകക്കൂട്.
അമേരിക്ക ആസ്ഥാനമായ ലിറ്റില്‍ ഫ്രീ ലൈബ്രറി ഫൗണ്ടേഷനില്‍ റജിസ്റ്റര്‍ ചെയ്തതിന്റെ ഗമയും ഇപ്പോള്‍ പുസ്തകക്കൂടിന്റെ മുഖത്തു വായിച്ചെടുക്കാം. യാത്ര അവസാനിക്കാറായിട്ടില്ല, വീണ്ടും മുന്നോട്ട്. 200 മീറ്റര്‍ പിന്നിട്ട് ഇടത്തേക്കു തിരിഞ്ഞാല്‍ കോഴിക്കോട്ടുകാവ് ഇണ്ടിളയപ്പന്‍ ക്ഷേത്ര പരിസരത്തുണ്ട് സത്വ ഡിസൈന്‍സ് രൂപകല്‍പന ചെയ്ത ഓംകാരനാഥ വിഗ്രഹം. ക്ഷേത്ര പരിസരത്തെ നീരൊഴുക്കിനോട് ചേർന്നാണ് ശിൽപം നിര്‍മിച്ചിരിക്കുന്നത്. നീരൊഴുക്കിന്റെ സ്വാഭാവിക ഗതിയെ ശിവ ജഡയിലേക്ക് എത്തിച്ച് ‘ഗംഗ’യായി പുറത്തേക്ക് ഒഴുക്കുന്ന തരത്തിലാണ് 15 അടി ഉയരത്തില്‍ വിഗ്രഹം നിര്‍മിച്ചിരിക്കുന്നത്. ഗ്രാമവീഥിയോടു വിട പറയാന്‍ ഇനി അധിക ദൂരമില്ല. വിളികേള്‍ക്കും പാറയില്‍ നന്ദി രേഖപ്പെടുത്തിയ ബോര്‍ഡും മറ്റൊരു പുസ്തകക്കൂടും കടന്നാല്‍ പെരുംകുളത്തോടു വിട ചൊല്ലാം.
∙ ബാപ്പുജി മരിച്ച വര്‍ഷത്തില്‍ പിറന്ന ബാപ്പുജി വായനശാല
പെരുംകുളത്തെ പുസ്തക ഗ്രാമമാക്കിയതിന്റെ അണിയറ ശില്‍പികള്‍ ബാപ്പുജി സ്മാരക വായനശാല പ്രവര്‍ത്തകരാണ് എന്നു നിസ്സംശയം പറയാം. 1948 ജനുവരി 30ന് ഗാന്ധിജി കൊല്ലപ്പെട്ടതറിഞ്ഞ വേദനയിൽ യുവാക്കളുടെ ഒരുസംഘം കുഴയ്ക്കാട്ടു വീട്ടിൽ കുഞ്ഞുകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഒത്തുകൂടി. സങ്കടക്കടലിൽ നിൽക്കുമ്പോഴും സമൂഹത്തിന് ഉപകാരപ്പെടുന്ന എന്തെങ്കിലും നാട്ടിൽ ചെയ്യണമെന്ന ചിന്തയായിരുന്നു എല്ലാവർക്കും. വലിയ ആലോചനകൾ കൂടാതെ എടുത്ത തീരുമാനത്തിൽ ബാപ്പുജി സ്മാരക വായനശാല പിറന്നു. അവസ്ഥ മോശമായതോടെ എൺപതുകളുടെ തുടക്കത്തിൽ വായനശാലയ്ക്കു പൂട്ടുവീണു. 17 വർഷങ്ങൾക്കു ശേഷം 1997ൽ വീണ്ടും തുറന്നു.
2019ലെ വായനാദിനത്തിൽ കൊട്ടാരക്കരയിലെ തിരഞ്ഞെടുത്ത ഓട്ടോറിക്ഷകളിൽ യാത്രക്കാർക്ക് പുസ്തകം ലഭ്യമാക്കിയതുപോലെ, ഫലം കണ്ട വായന മാർഗങ്ങൾ പലതും വായനശാലയുടെ നേതൃത്വത്തിൽ നടന്നു. ദിവസം അഞ്ചു പേജെങ്കിലും വായിക്കാൻ ശീലിക്കൂ എന്ന ആമുഖ നോട്ടിസുമായാരുന്നു 2020ലെ വായനാദിനത്തിൽ കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തി യാത്രക്കാരെ വായനയെപ്പറ്റി ബോധവൽക്കരിച്ചത്. യാത്രക്കാർക്കായി ബസിനുള്ളിൽ ആരാധകക്കൂട്ടം വായിച്ച എം.മുകുന്ദന്റെ ‘രാധ രാധ മാത്രം’ എന്ന കഥയിലെ ചോദ്യങ്ങൾക്ക് എസ്എംഎസ് വഴി ശരിയുത്തരം അയച്ചവർക്ക് എഴുത്തുകാരന്റെ കയ്യൊപ്പോടുകൂടിയ പുസ്തകം സമ്മാനവും നൽകി.
നാട്ടിലെ സാഹിത്യ തൽപരരായ 21 പേരെ കൂട്ടി എഴുതിയ നോവലും അതിനിടെ പുറത്തിറക്കി. 2018ലെ മഹാ പ്രളയത്തിൽ നോട്ടുപുസ്തകങ്ങൾ നഷ്ടമായ ആലപ്പുഴ ജില്ലയിലെ കുട്ടികൾക്കായി ‘പകർത്തിയെഴുതാം നന്മ’ എന്ന പേരിൽ വായനശാല നേതൃത്വം നൽകി നടത്തിയ നോട്ടെഴുത്ത് പരിപാടിയുടെ വിജയം പൊതുസമൂഹത്തിനിടയിലെ വായനശാലയുടെ സ്വീകാര്യതയുടെ തെളിവായിരുന്നു. നിരാലംബരായ രോഗികൾക്കായി മാസം തോറും നൽകിവരുന്ന ഇളനീർ പെൻഷന്‍ പദ്ധതിയും വായനശാലയ്ക്കു കീഴിൽ നടപ്പാക്കി വരുന്നു. കാൻസർ രോഗികൾക്ക് സഹായമെത്തിക്കുന്ന ‘കരുതൽ’ എന്ന സംഘടനയും നാട്ടിലെ കുട്ടികൾക്ക് കളിയിടത്തിനായി 60 സെൻ്റ് സ്ഥലം വാങ്ങി നൽകിയ ‘പെസ്പോ’ എന്ന കൂട്ടായ്മയും പുസ്തക ഗ്രാമത്തിന്റെ യശസ്സ് ഉയർത്തുന്ന സ്വതന്ത്ര സംഘടനകളാണ്.
പ്രശസ്ത സാഹിത്യകാരൻ എം.മുകുന്ദൻ ആണ് വായനശാലയുടെ ഇപ്പോഴത്തെ രക്ഷാധികാരി. പ്രസിഡന്റ് പെരുംകുളം രാജീവ്, സെക്രട്ടറി എസ്.സന്ദീപ്, വൈസ് പ്രസിഡന്റ് കെ.പി.മോഹന്‍കുമാര്‍, ജോ.സെക്രട്ടറി എം.രാജേഷ്കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള 11 അംഗ ഭരണസമിതിയാണ് വായനശാലയുടെ സാരഥ്യം വഹിക്കുന്നത്. കാര്‍ഷിക, സംഭരണ വിപണന കേന്ദ്രമായ പീടികപ്പച്ച, എം.മുകുന്ദന്‍ ആരാധകക്കൂട്ടം, കാഴ്ച ചലച്ചിത്ര കൂട്ടായ്മ തുടങ്ങി വനിതാ വേദിയും ബാലവേദിയും എല്ലാമായി സജീവമാണ് എപ്പോഴും വായനശാല.