കയ്യിൽ നീല റെക്സിൻ ഷീറ്റിൽ പൊതിഞ്ഞ ഒരു കെട്ട് കത്തുകൾ. ഷർട്ടിന്റെ കോളറിനുപിറകിൽ തൂക്കിയിട്ട കാലൻകുട. ഡിസംബറിലെ ഉച്ചവെയിലിൽ വിയർത്തൊലിച്ച് പടികടന്നുവരുന്ന പോസ്റ്റ്മാനെ ഓർമയില്ലേ. ഏറ്റവും തിരക്കുള്ള ഡിസംബർക്കാലം അയാൾ വീടുകളിൽനിന്ന് വീടുകളിലേക്കുള്ള ഓട്ടത്തിലായിരിക്കും. ഓരോ വീട്ടിലേക്കും ഒരു ക്രിസ്മസ് ആശംസാ കാർഡെങ്കിലുമുണ്ടാവും. പോസ്റ്റുമാന് വർഷത്തിൽ ഏറ്റവും തിരക്കേറിയ ദിനങ്ങൾ. ക്രിസ്മസ് തിരക്കായതിനാൽ മറ്റു തപാലുകൾ വൈകുമെന്ന മുന്നറിയിപ്പു വന്നിരുന്ന കാലം. അതൊരു മനോഹര കാലമായിരുന്നു. മലയാളിക്കുട്ടികൾക്ക് മറക്കാൻ കഴിയാത്ത ഗൃഹാതുര സ്മരണയാണ് ആ ക്രിസ്മസ് കാർഡ്. ആരെങ്കിലും തനിക്കൊരു ക്രിസ്മസ് കാർഡ് അയച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് കാത്തിരിക്കുന്ന കുഞ്ഞുങ്ങൾ. അവധിക്കാലത്ത് കൂട്ടുകാർ പരസ്പരം അയക്കുന്ന ക്രിസ്മസ് കാർഡുകൾ. അവയിൽ ഓരോ വർഷവും ഒരു പുതുമയെങ്കിലും കൊണ്ടുവരാൻ പലരും ശ്രമിക്കാറുണ്ട്. തുറക്കുമ്പോൾ പൂ വിരിയുന്നതുപോലെ പുറത്തേക്ക് തള്ളിത്തുറന്നുവരുന്ന ആശംസകളുള്ള കാർഡ്. തുറക്കുമ്പോൾ ജിംഗിൾ ബെൽസ് പാട്ടിന്റെ ഈണം ഒഴുകിയെത്തുന്ന ക്രിസ്മസ് കാർഡ്. തുറക്കുമ്പോൾ‍ മുറിനിറയെ സുഗന്ധം പരത്തുന്ന ക്രിസ്മസ് കാർഡ്. പ്രകാശം പരത്തുന്ന ക്രിസ്മസ് കാർഡ്... ഓരോ തവണയും വൈവിധ്യം തേടിയാണ് ആളുകൾ അക്കാലത്തു നടന്നത്. അതിനനുസരിച്ച് വിപണിയിലും വെറൈറ്റി കാർഡുകൾ നിറഞ്ഞുകൊണ്ടേയിരുന്നു. പിന്നീടെപ്പോഴാണ് ആ കാലം നമ്മെ വിട്ടു പോയത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്യിൽ നീല റെക്സിൻ ഷീറ്റിൽ പൊതിഞ്ഞ ഒരു കെട്ട് കത്തുകൾ. ഷർട്ടിന്റെ കോളറിനുപിറകിൽ തൂക്കിയിട്ട കാലൻകുട. ഡിസംബറിലെ ഉച്ചവെയിലിൽ വിയർത്തൊലിച്ച് പടികടന്നുവരുന്ന പോസ്റ്റ്മാനെ ഓർമയില്ലേ. ഏറ്റവും തിരക്കുള്ള ഡിസംബർക്കാലം അയാൾ വീടുകളിൽനിന്ന് വീടുകളിലേക്കുള്ള ഓട്ടത്തിലായിരിക്കും. ഓരോ വീട്ടിലേക്കും ഒരു ക്രിസ്മസ് ആശംസാ കാർഡെങ്കിലുമുണ്ടാവും. പോസ്റ്റുമാന് വർഷത്തിൽ ഏറ്റവും തിരക്കേറിയ ദിനങ്ങൾ. ക്രിസ്മസ് തിരക്കായതിനാൽ മറ്റു തപാലുകൾ വൈകുമെന്ന മുന്നറിയിപ്പു വന്നിരുന്ന കാലം. അതൊരു മനോഹര കാലമായിരുന്നു.

മലയാളിക്കുട്ടികൾക്ക് മറക്കാൻ കഴിയാത്ത ഗൃഹാതുര സ്മരണയാണ് ആ ക്രിസ്മസ് കാർഡ്. ആരെങ്കിലും തനിക്കൊരു ക്രിസ്മസ് കാർഡ് അയച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് കാത്തിരിക്കുന്ന കുഞ്ഞുങ്ങൾ. അവധിക്കാലത്ത് കൂട്ടുകാർ പരസ്പരം അയക്കുന്ന ക്രിസ്മസ് കാർഡുകൾ. അവയിൽ ഓരോ വർഷവും ഒരു പുതുമയെങ്കിലും കൊണ്ടുവരാൻ പലരും ശ്രമിക്കാറുണ്ട്. തുറക്കുമ്പോൾ പൂ വിരിയുന്നതുപോലെ പുറത്തേക്ക് തള്ളിത്തുറന്നുവരുന്ന ആശംസകളുള്ള കാർഡ്. തുറക്കുമ്പോൾ ജിംഗിൾ ബെൽസ് പാട്ടിന്റെ ഈണം ഒഴുകിയെത്തുന്ന ക്രിസ്മസ് കാർഡ്. തുറക്കുമ്പോൾ‍ മുറിനിറയെ സുഗന്ധം പരത്തുന്ന ക്രിസ്മസ് കാർഡ്. പ്രകാശം പരത്തുന്ന ക്രിസ്മസ് കാർഡ്... ഓരോ തവണയും വൈവിധ്യം തേടിയാണ് ആളുകൾ അക്കാലത്തു നടന്നത്. അതിനനുസരിച്ച് വിപണിയിലും വെറൈറ്റി കാർഡുകൾ നിറഞ്ഞുകൊണ്ടേയിരുന്നു. പിന്നീടെപ്പോഴാണ് ആ കാലം നമ്മെ വിട്ടു പോയത്?

ADVERTISEMENT

∙ വഴിമാറി നടന്ന കാർഡുകൾ

കാലം മാറിയിരിക്കുന്നു. ഈ നൊസ്റ്റാൾജിയയൊക്കെ മനസ്സിലുള്ളവർക്ക് ഇപ്പോൾ പ്രായം മുപ്പത്തിയഞ്ചും നാൽപതും കഴിഞ്ഞിട്ടുണ്ടാവും. ക്രിസ്മസ് കാർഡുകൾക്ക് പണ്ടത്തെയത്ര ഡിമാൻഡില്ല. ആദ്യം ഇ മെയിലുകൾ വന്നപ്പോൾ ക്രിസ്മസ് കാർഡ് ഡിസൈൻ ചെയ്ത് മെയിൽ ചെയ്യുന്നതായിരുന്നു പതിവ്. മലയാളികൾ ജീവിതമാഘോഷിക്കാൻ തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഓർക്കുട്ട് വന്നതോടെ അതുവഴിയായി ആശംസ നേരൽ. എസ്എംഎസുകൾ എംഎംഎസുകളിലേക്ക് വഴി മാറി.

ക്രിസ്മസ് കാർഡുകൾ വാങ്ങാനെത്തിയവർ (ഫയൽ ചിത്രം∙മനോരമ)

പതിയെ ഫെയ്സ്ബുക് വന്നു. പിന്നാലെ വാട്സാപ് വന്നു. ഇൻസ്റ്റഗ്രാം വന്നു. സ്നാപ് ചാറ്റ് വന്നു. ക്രിസ്മസ് കാർഡുകളുടെ സ്ഥാനം വാട്സാപ്പിലയയ്ക്കുന്ന ഇമേജുകളിലേക്ക് വഴിമാറി. പതിയെപ്പതിയെ റീൽസിലേക്ക് കടന്നു. ഒരു കാലത്ത് ആർച്ചീസും ഹാൾമാർക്കുമൊക്കെ ഗ്രീറ്റിങ് കാർഡുകളുമായി കേരളത്തിലെ നഗരങ്ങളിൽ തലയുയർത്തി നിന്നിരുന്നു. ക്രിസ്മസ് കാലത്ത് പുസ്തകക്കടകളിലെയും സ്റ്റേഷനറിക്കടകളിലെയും അലമാരകൾ ആശംസാകാർഡുകൾ കയ്യടക്കുമായിരുന്നു. പല നിറത്തിലും പല രൂപത്തിലും പല വലിപ്പത്തിലുമുള്ള കാർഡുകൾ. അതിമനോഹരമായ, ക്യാച്ചിയായ വൺലൈനറുകൾ ആശംസകളായി എഴുതിയ കാർഡുകളാണ് പലരും തപ്പിനടന്നത്.

ക്രിസ്മസ്–പുതുവത്സര കാർഡ് വിപണി. (ഫയൽ ചിത്രം∙മനോരമ)

ഇന്നും കടകളിൽപോയാൽ ക്രിസ്മസ് കാർഡുകൾ കാണാമെങ്കിലും പഴയ പകിട്ടില്ല. ക്രിസ്മസ് സമ്മാനങ്ങളും ക്രിസ്മസ് നക്ഷത്രങ്ങളും ക്രിസ്‌മസ് ട്രീയും ചുവന്ന തൊപ്പികളും സാന്താക്ലോസ് മുഖംമൂടികളുമൊക്കെ അലമാരകൾ നിറയെയുണ്ട്. അത്രയ്ക്ക് പത്രാസില്ലാതെ ഒരരികിൽ ക്രിസ്മസ് കാർഡുകളും  ഇരിപ്പുണ്ട്. പക്ഷേ അന്നും ഇന്നും എന്നും ക്രിസ്മസ് കാർഡുകൾ‍ അത്രമോശക്കാരൊന്നുമല്ല.

ADVERTISEMENT

∙ സാന്താക്ലോസ് അയയ്ക്കും, വീട്ടിലേക്കൊരു ക്രിസ്മസ് കാർഡ്

സാന്താക്ലോസ് അപ്പൂപ്പൻ നിങ്ങളുടെ വീട്ടിലേക്ക് ഒരു ക്രിസ്മസ് കാർഡ് അയച്ചാലോ. സംഗതി കിടിലോസ്കിയല്ലേ. അതിനുമൊരു വഴിയുണ്ട്. സാന്താക്ലോസ് അപ്പൂപ്പനു സ്വന്തമായി ഒരു പോസ്റ്റ് ഓഫിസുണ്ട്. ആർടിക് ധ്രുവത്തിൽ റോവനൈമിക്ക് എട്ടുകിലോമീറ്റർ അകലെയായി സാന്റോക്ലോസ് വില്ലേജിലാണ് ഈ പോസ്റ്റ് ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഫിൻലൻഡിലെ പോസ്റ്റൽ വകുപ്പിനു കീഴിലാണ് ഈ പോസ്റ്റ് ഓഫിസ്. സാന്താക്ലോസിന്റെ വേഷം ധരിച്ച ജീവനക്കാരാണ് ഇവിടെയുള്ളത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് കുട്ടികളും മുതിർന്നവരുമൊക്കെ സാന്താക്ലോസിന് അയയ്ക്കുന്ന കത്തുകളാണ് ഇവിടെ ലഭിക്കുന്നത്.

ഫിൻലൻഡിലെ സാന്താക്ലോസ് പോസ്റ്റ് ഓഫിസിൽ ലഭിച്ച കത്തുകൾ സൂക്ഷിച്ചുവച്ചിരിക്കുന്നു. (Photo by Jonathan NACKSTRAND/AFP)

1950ലാണ് സാന്താക്ലോസ് വില്ലേജിൽ പോസ്റ്റ് ഓഫിസ് തുറന്നത്. യുഎസ് പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റിന്റെ ഭാര്യ എലനോർ റൂസ്‌വെൽറ്റാണ് ആദ്യ കത്തയച്ചത്. സാന്താക്ലോസപ്പൂപ്പന്റെ പോസ്റ്റ് ഓഫിസിലെ സ്റ്റാംപും പോസ്റ്റൽ മാർക്കുമൊക്കെ രസകരമാണ്. ഫിന്നിഷ് ഗ്രാഫിക് ഡിസൈനറായ പെക്കവൗറിയാണ് ഇതിന്റെ ലോഗോ ഡിസൈൻ ചെയ്തത്. ജുക്ക ടലാരിയെന്ന ഗ്രാഫിക് ഡിസൈനറാണ് പോസ്റ്റ്മാർക്കിനെ ഇന്നുകാണുന്ന തരത്തിലേക്ക് നവീകരിച്ചത്. വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ് ഈ പോസ്റ്റ് ഓഫിസ്. ഇവിടെയെത്തുന്നവർക്ക് സാന്താക്ലോസിനുവരുന്ന കത്തുകൾ വായിക്കാം. സ്വന്തം വീട്ടുവിലാസം കൊടുത്തേൽപ്പിച്ചാൽ ക്രിസ്മസിന് ഒരു സന്ദേശം വീട്ടിലെത്തും. പക്ഷേ ചെറിയൊരു തുക നൽകണമെന്നു മാത്രം. വിശദാംശത്തിന്: (my.posti.fi/en/santa-claus-main-post-office)

ഫിൻലൻഡിലെ സാന്താക്ലോസ് വില്ലേജ്. (Pic Credit: Instagram/ santaclausvillage_rovaniemi)

∙ ഒരൽപം ആശംസാ ചരിത്രം

ADVERTISEMENT

1611ൽ ജർമൻ ഗവേഷകൻ മൈക്കൽ മെയർ ഇംഗ്ലണ്ടിലെ ജയിംസ് ഒന്നാമനും അദ്ദേഹത്തിന്റെ മകൻ ഹെൻറി ഫ്രെഡറികിനും അയച്ചതാണ് ചരിത്രത്തിൽ അറിയപ്പെട്ടിട്ടുള്ള ആദ്യ ക്രിസ്മസ് കാർഡ്. ആദ്യകാലത്ത് യേശുവിന്റെ ജനത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളോട് കൂടിയ ക്രിസ്മസ് കാർഡുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. പക്ഷികളുടെ ചിത്രങ്ങളും പ്രകൃതി ദൃശ്യങ്ങളും പിന്നീട് കാർഡുകളെ ജനപ്രിയമാക്കി. 1843ൽ സർ ഹെൻറി കോൾ ആണ് ഇംഗ്ലണ്ടിൽ ആദ്യമായി വാണിജ്യപരമായി ക്രിസ്മസ് കാർഡ് എന്ന ആശയം കൊണ്ടുവന്നത്. സുഹൃത്തും ചിത്രകാരനുമായ ജോൺ ഹോർസ്‌‌ലിയുമായി ചേർന്നാണ് ഹെൻറി ക്രിസ്മസ് കാർഡിന് രൂപം നൽകിയത്. ആദ്യത്തെ ക്രിസ്മസ് കാർഡ് ഒരു ഷില്ലിങ്ങിനാണ് വിറ്റത്.

1843ൽ സർ ഹെൻറി കോൾ പുറത്തിറക്കിയ ക്രിസ്മസ് കാർഡ് (Pic Credit: AP)

ആയിരത്തോളം കാർഡുകൾ വിറ്റു പോയി. ഈ കാർഡ് പുറത്തിറക്കിയ ഡിസംബർ 9 എല്ലാ  വർഷവും ക്രിസ്മസ് കാർഡ് ദിനമായി ആചരിക്കുകയാണ്. അന്നത്തെ 1000 കാർഡിൽ നിലവിൽ 30 കാർഡുകൾ ഇപ്പോഴും ലോകത്തിന്റെ പലയിടത്തും സൂക്ഷിച്ചുവച്ചിട്ടുണ്ട്. 1849കളിൽ ക്രിസ്മസ് കാർഡിന് അമേരിക്കയിലും പ്രചാരമേറി. ആദ്യകാലങ്ങളിൽ, സമ്പന്നരായിരുന്നു കാർഡ് ഉപയോഗിച്ചിരുന്നത്. 1915ൽ, അമേരിക്കക്കാരനായ ജോയ്സ് ഹാളും രണ്ട് സഹോദരൻമാരും ചേർന്ന് ഹാൾമാർക്ക് കാർഡ്സ് എന്ന ഗ്രീറ്റിങ് കാർഡ് കമ്പനി സ്ഥാപിച്ചു. ഇന്നും ലോകത്തെ ഏറ്റവും വലിയ ക്രിസ്മസ് കാർഡ് നിർമാതാക്കളിൽ ഒന്നാണ് ഹാൾമാർക്ക്.

ഫിൻലൻഡിലെ സാന്താക്ലോസ് പോസ്റ്റ് ഓഫിസിൽ സൂക്ഷിച്ചിരിക്കുന്ന ക്രിസ്മസ് ആശംസാ കാർഡുകൾ. (Pic credit: Instagram/ felixwky)

∙ കാർഡിലും കാക്കുന്ന പാരമ്പര്യം

യൂറോപ്പിലും അമേരിക്കയിലുമൊക്കെ പ്രത്യേകതയുള്ള ക്രിസ്മസ് കാർഡുകൾ അയയ്ക്കുന്ന രാജകുടുംബങ്ങൾ ഇന്നും ആ പതിവ് തുടരുന്നുണ്ട്. ക്രിസ്മസിന് തങ്ങളുടെ ചിത്രങ്ങൾ കാർഡുകളാക്കി അയയ്ക്കുന്നതാണ് പതിവ്. ചിലർ ഒരു വർഷത്തെ കുടുംബത്തിന്റെ നേട്ടങ്ങൾ വിവരിക്കുന്ന കത്തുകളും ക്രിസ്മസ് കാർഡിനൊപ്പം അയച്ചിരുന്നു. ആ വർഷത്തെ രാജകുടുംബത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഫോട്ടോ ഏതാണോ, അതായിരിക്കും ക്രിസ്മസ് കാർഡിൽ ഉൾക്കൊള്ളിക്കുക. ഇക്കാര്യം വെളിപ്പെടുത്തുന്നതും ഒരു  പാരമ്പര്യമായി തുടരുന്നു. 1844ൽ വിക്ടോറിയ രാജ്ഞിയാണ് പ്രിന്റ് ചെയ്ത ക്രിസ്മസ് കാർഡ് ആദ്യമായി അയച്ചതെന്നാണ് വിശ്വാസം.

വില്യമും കേറ്റ് മിഡിൽടണും പങ്കുവച്ച ക്രിസ്മസ് കാർഡ് ചിത്രം (Photo courtesy: Instagram/princeandprincessofwales)

ആ പാരമ്പര്യം ഈ വർഷവും ഇംഗ്ലണ്ടിലെ രാജകുടുംബങ്ങൾ തുടരുന്നുണ്ട്. 1844ൽ അയച്ച കാർഡ് നിർമിച്ചത് ഹെന്റി കോളും ജോൺ പോൾസ്കിയും ചേർന്നാണ്. വെയിൽസിലെ വില്യം രാജകുമാരനും കുടുംബവും ഈ വർഷം ആദ്യമെടുത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് ക്രിസ്മസ് കാർഡാക്കി ഡിസൈൻ ചെയ്തിരിക്കുന്നത്. വില്യം, ഭാര്യ കേറ്റ് മിഡിൽടൺ എന്നിവർ മക്കളായ ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നിവർക്കൊപ്പമുള്ളതാണ് കുടുംബചിത്രം. വെള്ള ഷർട്ടും കറുത്ത പാന്റ്സും ധരിച്ച് നിറഞ്ഞ ചിരിയോടെയാണ് എല്ലാവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. ഷാർലറ്റ് ഒരു കസേരയിൽ ഇരിക്കുന്നത് കാണാം. ‘കുഞ്ഞു രാജകുമാരി’ക്ക് ചുറ്റുമായി മറ്റുള്ളവർ നിൽക്കുന്നു.

ബക്കിങ്ങാം കൊട്ടാരത്തിൽ കിരീടധാരണ ദിവസം എടുത്ത ചിത്രം ഉൾപ്പെടുത്തി ചാൾസ് രാജകുമാരനും കാമില രാജ്ഞിയും പുറത്തുവിട്ട ക്രിസ്മസ് ആശംസാ കാർഡ് (Photo by Hugo BURNAND / BUCKINGHAM PALACE / AFP)

‘2023 ലെ ഞങ്ങളുടെ കുടുംബ ക്രിസ്മസ്  കാർ‍ഡ്’ എന്ന അടിക്കുറിപ്പോടെയാണ് പ്രിൻസ് ആൻഡ് പ്രിൻസസ് ഓഫ് വെയിൽസിന്റെ ഇൻസ്റ്റഗ്രാം പേജിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചാൾസ് രാജാവും കാമില രാഞ്ജിയും തങ്ങളുടെ ക്രിസ്മസ് കാർഡ് പങ്കുവച്ചത് ദ് റോയൽ ഫാമിലി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ്.  ബക്കിങ്ങാം കൊട്ടാരത്തിൽ കിരീടധാരണ ദിവസം എടുത്ത ചിത്രമാണ് ക്രിസ്മസ് കാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കിരീടധാരണത്തിന് ശേഷം കൊട്ടാരത്തിൽ ചാൾസും കാമിലയും നിൽക്കുന്നതാണ് ചിത്രം.

ഇത്രയും കഥ കേട്ടപ്പോൾ ഒരു ക്രിസ്മസ് കാർഡ് വാങ്ങിയാലോ എന്ന് തോന്നുന്നുണ്ടോ? ഇ–വാണിജ്യ സൈറ്റുകളിൽ കിടിലൻ കാർഡുകൾ വാങ്ങാൻ കിട്ടാനുണ്ട്. അതല്ലെങ്കിൽ ഒരു സെൽഫിയെടുത്ത് ഏതെങ്കിലും ഇമേജ് എഡിറ്റിങ്ങ് ആപ്പിൽ ഡിസൈൻ ചെയ്ത് ഒരു കാർഡുണ്ടാക്കി പ്രിന്റിടൂ. ഒരു കവറിലാക്കി പ്രിയപ്പെട്ടവർക്ക് അയയ്ക്കൂ. കത്തുകിട്ടുന്നവരുടെ മുഖത്ത് ഈ ക്രിസ്മസിന് ഒരു പുഞ്ചിരി വിരിയട്ടെ...

English Summary:

Remembering The Nostalgic Era of Christmas Cards