വിശുദ്ധിക്കും ഭീതിക്കുമിടയിൽ മനുഷ്യന്‍ എന്ന നിഗൂഢജന്തു; ‘അരുള്‍’ എന്ന മായിക രചനയുടെ പൊരുള്‍
അരുള്‍ എന്ന ചെറിയ പേരിനു കടലോളം കൃപയെന്ന വിശാലമായ അർത്ഥമുണ്ട്. കൃപാസാഗരം. ദയാനിധികള്‍ക്കു ചേരുന്ന നാമം. ജ്യോതിഷ പണ്ഡിതന്മാരുടെ കണക്കുകൂട്ടലില്‍ ഈ നാമധാരികള്‍ സര്‍ഗശേഷിയുള്ളവരും ഉറച്ച മനസ്സുള്ളവരും ചെയ്യുന്ന പ്രവൃത്തികളിലെല്ലാം വിജയംവരിക്കുന്നവരുമാണ്. എപ്പോഴും സന്തോഷത്തോടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. എന്നാല്‍ സി.വി.ബാലകൃഷ്ണന്റെ ഏറ്റവും പുതിയ നോവലായ അരുളിന്റെ പൊരുള്‍ മറ്റൊന്നാണ്. നോവലിലെ കഥാനായകനായ അരുള്‍ സ്വാമി എന്ന വിചിത്ര മനുഷ്യന്‍ ഇരുള്‍ പോലെ ഭയം ജനിപ്പിക്കുന്നവനാണെന്നു വായിച്ചുതുടങ്ങുമ്പോഴേ ബോധ്യപ്പെടും. ‘ഇ’ എന്ന രണ്ടാം സ്വരാക്ഷരത്തിനു പകരം ആദ്യക്ഷരമായ ‘അ’ ചേര്‍ത്ത് ഒരു ഭീകരനെ സൃഷ്ടിക്കുകയെന്നത് അക്ഷരവിനിയോഗത്തിന്റെ ഇന്ദ്രജാലം. അര്‍ഥങ്ങളുടെ കുഴമറച്ചില്‍. പുറമേയ്ക്കുള്ള തെളിമ കാട്ടി അകമേയുള്ള യാഥാര്‍ഥ്യത്തിന്റെ സര്‍പ്പസാന്നിധ്യം അനുഭവിപ്പിക്കുന്ന അസാമാന്യ രചനയാണിത്. അതിനുള്ള ചേരുവകളെല്ലാം കഥയുടെ പേരു മുതല്‍ കഥാന്ത്യം വരെ ചേരുംപടിയുണ്ട്.
അരുള്‍ എന്ന ചെറിയ പേരിനു കടലോളം കൃപയെന്ന വിശാലമായ അർത്ഥമുണ്ട്. കൃപാസാഗരം. ദയാനിധികള്‍ക്കു ചേരുന്ന നാമം. ജ്യോതിഷ പണ്ഡിതന്മാരുടെ കണക്കുകൂട്ടലില്‍ ഈ നാമധാരികള്‍ സര്‍ഗശേഷിയുള്ളവരും ഉറച്ച മനസ്സുള്ളവരും ചെയ്യുന്ന പ്രവൃത്തികളിലെല്ലാം വിജയംവരിക്കുന്നവരുമാണ്. എപ്പോഴും സന്തോഷത്തോടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. എന്നാല്‍ സി.വി.ബാലകൃഷ്ണന്റെ ഏറ്റവും പുതിയ നോവലായ അരുളിന്റെ പൊരുള്‍ മറ്റൊന്നാണ്. നോവലിലെ കഥാനായകനായ അരുള്‍ സ്വാമി എന്ന വിചിത്ര മനുഷ്യന്‍ ഇരുള്‍ പോലെ ഭയം ജനിപ്പിക്കുന്നവനാണെന്നു വായിച്ചുതുടങ്ങുമ്പോഴേ ബോധ്യപ്പെടും. ‘ഇ’ എന്ന രണ്ടാം സ്വരാക്ഷരത്തിനു പകരം ആദ്യക്ഷരമായ ‘അ’ ചേര്‍ത്ത് ഒരു ഭീകരനെ സൃഷ്ടിക്കുകയെന്നത് അക്ഷരവിനിയോഗത്തിന്റെ ഇന്ദ്രജാലം. അര്‍ഥങ്ങളുടെ കുഴമറച്ചില്‍. പുറമേയ്ക്കുള്ള തെളിമ കാട്ടി അകമേയുള്ള യാഥാര്‍ഥ്യത്തിന്റെ സര്‍പ്പസാന്നിധ്യം അനുഭവിപ്പിക്കുന്ന അസാമാന്യ രചനയാണിത്. അതിനുള്ള ചേരുവകളെല്ലാം കഥയുടെ പേരു മുതല്‍ കഥാന്ത്യം വരെ ചേരുംപടിയുണ്ട്.
അരുള്‍ എന്ന ചെറിയ പേരിനു കടലോളം കൃപയെന്ന വിശാലമായ അർത്ഥമുണ്ട്. കൃപാസാഗരം. ദയാനിധികള്‍ക്കു ചേരുന്ന നാമം. ജ്യോതിഷ പണ്ഡിതന്മാരുടെ കണക്കുകൂട്ടലില്‍ ഈ നാമധാരികള്‍ സര്‍ഗശേഷിയുള്ളവരും ഉറച്ച മനസ്സുള്ളവരും ചെയ്യുന്ന പ്രവൃത്തികളിലെല്ലാം വിജയംവരിക്കുന്നവരുമാണ്. എപ്പോഴും സന്തോഷത്തോടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. എന്നാല്‍ സി.വി.ബാലകൃഷ്ണന്റെ ഏറ്റവും പുതിയ നോവലായ അരുളിന്റെ പൊരുള്‍ മറ്റൊന്നാണ്. നോവലിലെ കഥാനായകനായ അരുള്‍ സ്വാമി എന്ന വിചിത്ര മനുഷ്യന്‍ ഇരുള്‍ പോലെ ഭയം ജനിപ്പിക്കുന്നവനാണെന്നു വായിച്ചുതുടങ്ങുമ്പോഴേ ബോധ്യപ്പെടും. ‘ഇ’ എന്ന രണ്ടാം സ്വരാക്ഷരത്തിനു പകരം ആദ്യക്ഷരമായ ‘അ’ ചേര്‍ത്ത് ഒരു ഭീകരനെ സൃഷ്ടിക്കുകയെന്നത് അക്ഷരവിനിയോഗത്തിന്റെ ഇന്ദ്രജാലം. അര്‍ഥങ്ങളുടെ കുഴമറച്ചില്‍. പുറമേയ്ക്കുള്ള തെളിമ കാട്ടി അകമേയുള്ള യാഥാര്‍ഥ്യത്തിന്റെ സര്‍പ്പസാന്നിധ്യം അനുഭവിപ്പിക്കുന്ന അസാമാന്യ രചനയാണിത്. അതിനുള്ള ചേരുവകളെല്ലാം കഥയുടെ പേരു മുതല്‍ കഥാന്ത്യം വരെ ചേരുംപടിയുണ്ട്.
അരുള്‍ എന്ന ചെറിയ പേരിനു കടലോളം കൃപയെന്ന വിശാലമായ അർത്ഥമുണ്ട്. കൃപാസാഗരം. ദയാനിധികള്‍ക്കു ചേരുന്ന നാമം. ജ്യോതിഷ പണ്ഡിതന്മാരുടെ കണക്കുകൂട്ടലില്‍ ഈ നാമധാരികള്‍ സര്‍ഗശേഷിയുള്ളവരും ഉറച്ച മനസ്സുള്ളവരും ചെയ്യുന്ന പ്രവൃത്തികളിലെല്ലാം വിജയംവരിക്കുന്നവരുമാണ്. എപ്പോഴും സന്തോഷത്തോടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. എന്നാല്‍ സി.വി.ബാലകൃഷ്ണന്റെ ഏറ്റവും പുതിയ നോവലായ അരുളിന്റെ പൊരുള്‍ മറ്റൊന്നാണ്.
നോവലിലെ കഥാനായകനായ അരുള്‍ സ്വാമി എന്ന വിചിത്ര മനുഷ്യന്‍ ഇരുള്‍ പോലെ ഭയം ജനിപ്പിക്കുന്നവനാണെന്നു വായിച്ചുതുടങ്ങുമ്പോഴേ ബോധ്യപ്പെടും. ‘ഇ’ എന്ന രണ്ടാം സ്വരാക്ഷരത്തിനു പകരം ആദ്യക്ഷരമായ ‘അ’ ചേര്‍ത്ത് ഒരു ഭീകരനെ സൃഷ്ടിക്കുകയെന്നത് അക്ഷരവിനിയോഗത്തിന്റെ ഇന്ദ്രജാലം. അര്‍ഥങ്ങളുടെ കുഴമറച്ചില്‍. പുറമേയ്ക്കുള്ള തെളിമ കാട്ടി അകമേയുള്ള യാഥാര്‍ഥ്യത്തിന്റെ സര്‍പ്പസാന്നിധ്യം അനുഭവിപ്പിക്കുന്ന അസാമാന്യ രചനയാണിത്. അതിനുള്ള ചേരുവകളെല്ലാം കഥയുടെ പേരു മുതല്‍ കഥാന്ത്യം വരെ ചേരുംപടിയുണ്ട്.
∙ തുടങ്ങുന്നു, അരുളിലേക്കുള്ള യാത്ര...
അരുള്‍ എന്ന കുറിയ പേരുപോലെയാണ് ഈ നോവലിലെ ചെറിയ വാചകങ്ങളും. അർത്ഥസാഗരത്തിന്റെ ചുരുക്കെഴുത്താണ് ഈ കഥയെന്നു ധ്വനിപ്പിക്കുന്നു ഓരോ വാക്യവും. ഉദ്വേഗമില്ലാതെ പുറപ്പെടുകയാണ് എന്നതാണ് കഥയിലെ ആദ്യവാചകം. ആഖ്യാതാവും അഭിഭാഷകനുമായ രഘുറാം ആണ് ഒട്ടും ഉദ്വേഗം വേണ്ടതില്ലെന്ന ധാരണയില്‍ യാത്ര പുറപ്പെടുന്നത്. വായനക്കാരും ഇങ്ങനെതന്നെ. ഉദ്വേഗമേയില്ലാതെ എല്ലാവരും രഘുറാമിനെ പിന്തുടരും.
അരുള്‍ എന്ന പേരിനു ജ്യോതിഷികള്‍ വ്യാഖ്യാനിച്ച അര്‍ത്ഥംതന്നെയുള്ള, തികഞ്ഞ സഹൃദയനും സംഗീതത്തിലും സാഹിത്യത്തിലും സിനിമയിലുമെല്ലാം അഭിരുചിയുള്ളയാളുമായ അരുള്‍ സ്വാമിയെത്തേടിയാണ് അഭിഭാഷകനായ രഘുറാം പുറപ്പെടുന്നത്. അരുള്‍ സ്വാമിയുടെ ഫാം ഹൗസില്‍ പുസ്തകശേഖരവുമുണ്ട്. നഗരത്തില്‍ സര്‍ജിക്കല്‍ ഷോപ്പുള്ള ഇളയ സഹോദരി ശൈലേശ്വരിയാണ് അരുള്‍ സ്വാമിയുടെ ദൂതുമായി രഘുറാമിനെ സമീപിച്ചത്. ഇവിടെ തുടങ്ങുകയാണ് അദ്ഭുതലോകത്തേക്കുള്ള വായനക്കാരുടെ ശ്വാസമടക്കിപ്പിടിച്ചുള്ള യാത്ര.
സുനില്‍ അശോകപുരത്തിന്റെ ഇരുളന്‍ രേഖാചിത്രങ്ങളും പിന്നിട്ട് പതിനേഴാം പേജിലെത്തുമ്പോള്‍ വായനക്കാരില്‍ നടുക്കത്തിന്റെ ആദ്യപ്രകമ്പനമുണ്ടാകും. അരുള്‍ സ്വാമിയുടെ വലതു കൈത്തലത്തില്‍ വന്നിരിക്കുന്നത് ഒരു വിഷച്ചിലന്തിയാണ്. റ്റെറാന്‍ചുലെ. മലയാളത്തില്‍ ഊറാമ്പുലി. അരുള്‍ സ്വാമി പറയുന്നു- ‘‘ഞാനിതിനെ സ്‌നേഹിക്കുന്നു’’. പുല്‍മേട്ടിലൂടെ കൈപിടിച്ചു നടത്തിച്ച് വായനക്കാരെ പാറയിടുക്കിലേക്കും അറ്റം കാണാത്ത ഗുഹാമുഖങ്ങളിലേക്കും വിസ്മയങ്ങളുടെ കൊടുമുടികളിലേക്കും നയിക്കുന്ന എഴുത്തിന്റെ മായാജാലം. അരുളിന്റെ അവസാന താള്‍ വരെ ഇതു തുടരുന്നു.
∙ നിഗൂഢതകളുടെ കൊട്ടാരത്തിൽ...
വിചിത്ര സ്വഭാവമുള്ളൊരു മനുഷ്യന്റെ അവിശ്വസനീയമായ ജീവിതചര്യകളിലേക്കുള്ള യാത്രയില്‍ പരിചിതമല്ലാത്ത ഭൂപ്രദേശങ്ങളും വീട്ടകങ്ങളും അനാവൃതമാകുന്നു. അരുള്‍ സ്വാമിയുടെ ഫാം ഹൗസ് നിഗൂഢതകളുടെ കൊട്ടാരമാണ്. അവിടെ വളര്‍ത്തു നായ്ക്കളുണ്ട്. അവയെ തീറ്റുന്ന മുത്തുക്കറുപ്പയ്യയും. എന്നാല്‍ നെല്ലികളും മാതളനാരകങ്ങളും പേരമരങ്ങളും മാവുകളുമെല്ലാം കായ്ചുനില്‍ക്കുന്ന തോട്ടത്തിന്റെ പശ്ചാത്തലത്തില്‍ കിളികളുടെ പാട്ടു കേള്‍ക്കാം. എത്ര വിശുദ്ധവും ധവളിമയാര്‍ന്നതുമായ കാന്‍വാസിലാണ് ചിത്രങ്ങളുടെ ഭീതിതവര്‍ണങ്ങള്‍ വരിഞ്ഞുണരുന്നതെന്ന ബോധ്യപ്പെടലാണ് വായനയുടെ പടവുകള്‍ കാത്തുവയ്ക്കുന്നത്.
പുല്‍മേട്ടില്‍നിന്ന് അരുള്‍ സ്വാമി വരുന്നത് പെരുമ്പാമ്പുമായാണ്. അയാള്‍തന്നെ മുന്‍പു രക്ഷിച്ചെടുത്ത പാമ്പിന്‍കുഞ്ഞ് വളര്‍ന്നിരിക്കുന്നു. അരുമയായൊരു പേരുമുണ്ട് അതിന്, ദൊരൈ. അതിനെ തലയിണയാക്കിയാണ് അരുള്‍ സ്വാമിയുടെ ഉറക്കം. പാമ്പിനെ തലയ്ക്കടിയില്‍ വച്ചുറങ്ങുന്ന അരുള്‍ സ്വാമിയുടെ ചിത്രം-സുനില്‍ അശോകപുരം വരച്ചത്- അതാണ് ഈ നോവലിന്റെ പുറം ചട്ടയില്‍. പിറകില്‍ ഇരുളിന്റെ മൂന്നു ചതുരച്ചീന്തുകള്‍. അതില്‍ മൂന്നു നിറങ്ങളില്‍ അരുള്‍ എന്ന പേരും. പുസ്തകത്തിന്റെ പൊരുളറിഞ്ഞ പുറംചട്ട.
അരുള്‍ സ്വാമിയുടെ വീട്ടില്‍ ഒരു കറുത്ത സുന്ദരിയുണ്ട്, വളര്‍മതി. തീന്‍മേശയില്‍ പരിപ്പു കറിയും മാങ്ങാച്ചമ്മന്തിയും വരട്ടിയ ആട്ടിറച്ചിയും മുതല്‍ അധികമാരും കണ്ടിട്ടില്ലാത്ത മറ്റൊരു വിഭവം കൂടി പരിചയപ്പെടാം- ആട്ടിന്‍ ചോര പൊരിയല്‍. ഇങ്ങനെ അടപടലം നടുക്കങ്ങളുടെ അടിത്തട്ടിലേക്കാണ് അരുളിന്റെ അക്ഷരനിരകളിലൂടെ, രഘുറാം എന്ന അഭിഭാഷകനൊപ്പം വായനക്കാര്‍ സഞ്ചരിക്കുന്നത്.
∙ മനുഷ്യന്‍ എന്ന നിഗൂഢജന്തു
വിപരീതാര്‍ത്ഥ ധ്വനികള്‍ കഥാനായകന്റെ പേരിലും പ്രയോഗിക്കുന്ന വാക്കുകളിലും പ്രകടം. അനുഭവവിവരണങ്ങളിലും ജീവിതപരിസരങ്ങളുടെ വിവരണത്തിലും (കൂടുതല്‍ വ്യക്തമായിപ്പറഞ്ഞാല്‍ വാക്കുകള്‍ കൊണ്ടുള്ള ചിത്രീകരണത്തില്‍) വിരുദ്ധ ബിംബങ്ങളുടെ സമര്‍ഥമായ കൂട്ടിച്ചേര്‍ക്കലുകളുമുണ്ട്. അഭിഭാഷകനായ രഘുറാമും ഭാര്യ അരുണയും ഉള്‍പ്പെടുന്ന പാവം കുടുംബത്തിന്റെ തത്രപ്പാടുകള്‍ കുറിച്ചിടുന്നതിന്റെ തുടര്‍ച്ചയായുള്ള സ്വപ്നത്തിനൊപ്പം ഉണര്‍ച്ചയില്‍ മൂക്കിലേക്ക് മാദകഗന്ധം. ജമന്തിയും കുടമുല്ലയും അരച്ച മഞ്ഞളും ചേര്‍ന്ന വളര്‍മതിയുടെ സമ്മിശ്രഗന്ധമാണ് രഘുറാം ഉള്ളിലേക്കു വലിച്ചുകയറ്റുന്നത്.
ഒരു വശത്തു നിഗൂഢതയും ഭീതിയും മറുവശത്ത് നിര്‍മലവും നിസ്വവുമായ സാധു സാധാരണത്വം. ഇവ തമ്മിലുള്ള ഒളിച്ചുകളികള്‍ ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. ഫോകനറുടെ ‘ഏസ് ഐ ലേ ഡയിങ്’ വായിച്ച് മയങ്ങിയപ്പോഴാണ് ആഖ്യാതാവായ രഘുറാമിന്റെ സ്വപ്നത്തിലേക്ക് വളര്‍മതിയുടെ ചിരിക്കിലുക്കവും മണവും പമ്മിയെത്തിയത്. അഭിഭാഷകവൃത്തിയുടെ ഭാഗമായി അരുള്‍സ്വാമിയെന്ന വിചിത്ര മനുഷ്യന്റെ ഒരേ സമയം ക്രൂരവും ഉദ്വേഗജനകവുമായ ലോകത്തേക്ക് കടന്ന് രാവണന്‍ കോട്ടയിലെന്ന പോലെ അതിലകപ്പെട്ടു പോകുന്ന രഘുറാമിന്റെ കുടുംബത്തില്‍ ആവയ്ക്കാ മാങ്ങ ടെറസില്‍ ഉണങ്ങാനിട്ട ഭാര്യയും അടുത്ത മുറിയില്‍ ഇരുന്നു പഠിക്കുന്ന മക്കളുമുണ്ട്. മനുഷ്യന്‍ എന്ന നിഗൂഢജന്തുവിന്റെ മാത്രം മൊണ്ടാഷുകള്‍.
രഘുറാം അരുള്‍ സ്വാമിയുമായി പരിചയപ്പെട്ട ശേഷം നഗരത്തില്‍ കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. അല്ലെങ്കില്‍ കൊലപാതകങ്ങള്‍ മുന്‍പും ഏറെ നടന്നിട്ടുണ്ടാവാം. അരുള്‍ സ്വാമിയുടെ നിഗൂഢ ജീവിതത്തിലേക്ക് എത്തിനോക്കിയതില്‍പ്പിന്നെ ഏതു സാധാരണ സംഭവവും രഘുറാമിനും വായനക്കാര്‍ക്കും വിചിത്രമായി അനുഭവപ്പെടുന്നു. എപ്പോഴും നെറ്റി ചുളിഞ്ഞിരിക്കുന്ന അവസ്ഥ. ഇങ്ങനെ നെറ്റിയിലെ ചുളിവു നിവരാതെ ജിജ്ഞാസയുടെ തൂക്കുപാലത്തില്‍ നിന്ന് താഴെയിറങ്ങാനാവാതെ വായിച്ചു തീര്‍ക്കേണ്ട പുസ്തകം. എന്നാല്‍ ഇതൊരു കുറ്റാന്വേഷണ കഥയോ ഭീകര നോവലോ അല്ല. കഥയെഴുത്തിലെ തികച്ചും പുതുമയുള്ള വഴിയില്‍ പുതുഭാഷയില്‍, എഴുത്തിന്റെ കുതിപ്പ്.
∙ അരുൾ പകരുന്ന പൊരുള്‍
വിഷച്ചിലന്തിയെ പോറ്റുന്ന, പെരുമ്പാമ്പിനു മേല്‍ ശയിക്കുന്ന, അരുള്‍ സ്വാമിയുടെ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സംഗീതജ്ഞയായ സരോജമ്മാളുടെ മകളും പാട്ടു പഠിച്ചവളുമായ നീലിമയാണ്. വട്ടമുഖമുള്ളവള്‍. നേരിയ ഫ്രെയിമുള്ള കണ്ണട. നഖങ്ങളില്‍ പിങ്ക് നെയില്‍ പോളിഷ്. നരച്ച നീല ജീന്‍സ്. അയഞ്ഞ വെള്ള മേലുടുപ്പ്. ഇടതു കൈത്തണ്ടയില്‍ പച്ചകുത്ത്. രഘുറാമിനൊപ്പം പ്രാക്ടീസ് ചെയ്യുന്ന നേഹയുമായുള്ള നീലിമയുടെ നീണ്ട ഹസ്തദാനത്തിലും അതിനു ശേഷം പതര്‍ച്ചയോടെ നടത്തുന്ന ക്ഷമാപണത്തിലും ആ കഥാപാത്രത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കൃത്യം, വ്യക്തം.
അരുള്‍സ്വാമി ഒരു കുഞ്ഞുമനുഷ്യന്റെ രൂപമെടുത്ത് രഘുറാമിന്റെ ലാപ്‌ടോപ് കംപ്യൂട്ടര്‍ സ്‌ക്രീനിന്റെ താഴെ നിന്നു മുകളിലേക്കു നുഴഞ്ഞു കയറുന്നതിന്റെ വിവരണവുമുണ്ട് ഈ കഥയില്‍. അയാള്‍ മുകളില്‍നിന്നു താഴേക്ക് ഇഴയുന്നത് കടിച്ചുപിടിച്ച മറ്റൊരു മനുഷ്യരൂപവുമായാണ്. പല്ലുകളില്‍ ചോരയുടെ ചുവപ്പ്. യുക്തിക്കു നിരക്കാത്ത കാര്യങ്ങളുടെ യുക്തിസഹവും അര്‍ത്ഥപൂര്‍ണവുമായ വിവരണം. ഇതാണല്ലോ കൃതഹസ്തരായ എഴുത്തുകാരെല്ലാം നിര്‍വഹിച്ചുപോന്നിട്ടുള്ളത്.
രാവിലെ പതിവില്ലാതെ നടക്കാനിറങ്ങുന്ന രഘുറാമും ഭാര്യ അരുണയും കാണുന്നത് വയര്‍ പിളര്‍ക്കപ്പെട്ട നിലയിലുള്ള ശവം. തുടര്‍ന്ന് നേഹ പരിഭ്രമത്തോടെ രഘുറാമിനെ ഫോണില്‍ അറിയിക്കുന്നത് ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരമാണ്. അവളെ അടുക്കളയില്‍ സഹായിക്കുന്ന കുഞ്ഞുലക്ഷ്മിയുടെ മകളെ കാണാനില്ല. നൃത്തം പഠിക്കുന്ന പത്താം ക്ലാസുകാരി കുട്ടിയെ. ഗ്രാമീണ കര്‍ഷകനായി ആദ്യം പ്രത്യക്ഷപ്പെടുന്ന അരുള്‍ സ്വാമി രഘുറാമിനെ കുറെ കയ്യെഴുത്തുപ്രതികള്‍ കാണിക്കുന്നുണ്ട്. അതെല്ലാം അയാള്‍ എഴുതിയ കല്‍പിത കഥകളാണ്. വിചിത്രഭാവനകള്‍. തൊട്ടുനോക്കുമ്പോള്‍ കൂടുതല്‍ ഇതളുകള്‍ വരിഞ്ഞുകൊണ്ടേയിരിക്കുന്ന വിചിത്രപുഷ്പം പോലെ. അല്ലെങ്കില്‍ ദംഷ്ട്രകള്‍ നീണ്ടുവരുന്ന ഇരുള്‍വായ പോലെ അരുള്‍ സ്വാമി വായനക്കാരെ സംഭ്രമിപ്പിക്കുന്നു.
അയാള്‍ക്കു വേണ്ടി വീണ്ടും വക്കീല്‍ രഘുറാമിനെ സമീപിക്കുന്നതാകട്ടെ സഹോദരി ശൈലേശ്വരിയും കോഓര്‍ഡിനേറ്റര്‍ നീലിമയും. അരുള്‍ സ്വാമിക്കെതിരായ പരാതി നല്‍കിയത് മെഡിക്കല്‍ റപ്രസന്റേറ്റീവ് ദേവസേനാപതി. ഇങ്ങനെ മുന്നേറുന്ന കഥ ക്രമത്തില്‍ പറഞ്ഞുപോവുകയല്ല ചെയ്യുന്നത്. പൊടുന്നനെയാണ് പുതിയ കഥാപാത്രങ്ങള്‍ നുഴഞ്ഞുകയറുന്നത്. അവരുടെ അവതാരലക്ഷ്യം പിറകെ ബോധ്യപ്പെടുകയും ചെയ്യും. ദേവസേനാപതിയുടെ പരാതി പിന്തുടരുമ്പോള്‍ നീലജ്വാലയില്‍ തിളങ്ങുന്ന രണ്ടു പെണ്‍കുട്ടികളുടെ നഗ്നമേനിയിലേക്ക് തിരിയുന്ന എഴുത്ത്. അരുള്‍ സ്വാമിയുടെ മറ്റൊരു മുഖം. ഓരോ നിമിഷവും അനാവൃതമാകുന്ന ചെറുരഹസ്യങ്ങള്‍. മൂടപ്പെട്ടു കിടക്കുന്ന വലിയ രഹസ്യങ്ങളുടെ കൂനകള്‍. അതിലേക്കുള്ള നൂണ്ടുകയറ്റം. അതാണീ കഥപറച്ചില്‍.
എടുത്തുദ്ധരിക്കാവുന്ന അരുളപ്പാടുകള്‍ ഏറെയുണ്ട് ഇക്കഥയില്‍. അവയൊക്കയും നിരീക്ഷണങ്ങളാണ്. വേറിട്ട നോട്ടങ്ങള്‍.
1. ടെലിവിഷന്‍, പ്രേക്ഷകരുമായി ഏറ്റവും നല്ല വിനിമയം സാധിക്കുന്നത് സ്‌ക്രീന്‍ ശൂന്യമാകുമ്പോഴാണ്.
2. മഴക്കാലത്തിന് അതിന്റേതായ നിഗൂഢതകളുണ്ട്. വേനലാകട്ടെ, മറകളില്ലാത്ത, രൂക്ഷതയോടെ നില്‍പാണ്. ഒളിക്കാനായി ഒരിടം കണ്ടെത്തുക സുസാധ്യമല്ല.
3. രാത്രി രഹസ്യങ്ങളുടേതാണ്. അവയോരോന്നു കേള്‍ക്കുമ്പോഴും പകല്‍ ഞെട്ടിവിറയ്ക്കാം. എന്നാല്‍ പകല്‍ കേള്‍ക്കുന്നത്, ലോകം അറിയുന്നത് വളരെ കുറച്ചുമാത്രം. രാത്രി ഒരുപാടു രഹസ്യങ്ങള്‍ പകലില്‍ നിന്നും ലോകത്തില്‍ നിന്നും മറച്ചുപിടിക്കുന്നു.
4. ഒരാളെ സംബന്ധിച്ച് ഏറ്റവും പ്രയാസമുള്ള കാര്യം രഹസ്യങ്ങള്‍ സൂക്ഷിക്കുകയെന്നതാണ്. ഭൂമിയില്‍ സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം പുതിയ പുതിയ രഹസ്യങ്ങള്‍ ഉണ്ടാകുന്നുവെന്നതാണ്. നാം വെളിച്ചം പ്രതീക്ഷിക്കുന്നു. പക്ഷേ ഇരുള്‍ വന്നു മൂടുന്നു. എവിടെയൊക്കെയോ ഭയം നിഴലിക്കുന്നു.
അരുള്‍ സ്വമിയിലേക്കുള്ള യാത്രയിലൂടെ ഒരു അഭിഭാഷകന്‍ തന്നെത്തന്നെ വിചാരണ ചെയ്യുന്നുവെന്നതാണ് ഈ നോവലിന്റെ അന്ത്യത്തില്‍ തെളിയുന്ന മറ്റൊരു ചിത്രം. ഈ സ്വയം വിചാരണ കൂടുതല്‍ മനുഷ്യരാകാന്‍ ശ്രമിക്കുന്ന എല്ലാവരും നടത്തേണ്ടതാണ്. ഈ കെട്ട കാലത്ത് അഭിഭാഷകര്‍ വിശേഷിച്ചും. അരുള്‍ സ്വാമിമാര്‍ അവസാനിക്കില്ലെങ്കിലും അവരെ ആത്മശുദ്ധീകരണത്തിലൂടെ, ആത്മവിശകലനത്തിലൂടെ വകവരുത്തേണ്ടി വന്നേക്കാം. സാരോപദേശത്തിനപ്പുറമുള്ള കലാപരമായ ദൗത്യം നിര്‍വഹിക്കുന്നതിനൊപ്പം വായനാനുഭവവും പകര്‍ന്നുനല്‍കുന്നതാണ് ഈ കൃതിയെന്നത് ഏറെ പ്രധാനം.
യാഥാര്‍ഥ്യം വിചിത്രഭാവനയേക്കാള്‍ വൈചിത്ര്യമാര്‍ന്നതും അത്യദ്ഭുതകരവുമായി മാറുന്നു ഈ മായികരചനയുടെ അത്യുക്തിയില്‍. അരുള്‍ ഓരോ വായനക്കാരിക്കും വായനക്കാരനും ഓരോ പൊരുള്‍ പകര്‍ന്നു നല്‍കും. ഇതില്‍ ഐക്യപ്പെടുന്നവരും അല്ലാത്തവരുമുണ്ടാകാം. അതുതന്നെയാണ് ഈ പുസ്തകത്തിന്റെ പൊരുളും.