ഒരേയൊരു ലക്ഷ്യം ശബരിമാമല; 10 വയസ്സിനുള്ളില്‍ 50 തവണ ശബരീശദര്‍ശനം; ഇത്തവണ ആ നടയിൽ അദ്രിതിയുടെ കണ്ണുനിറഞ്ഞു
പത്ത് വയസ്സിനുള്ളില്‍ 50 തവണ അയ്യപ്പദര്‍ശനം... സ്ത്രീകള്‍ക്ക് ദര്‍ശനം 10 വയസ്സിനു മുന്‍പും 50 വയസ്സിനു ശേഷവും എന്ന ശബരിമലയിലെ ആചാര സവിശേഷത മൂലം അത്യപൂര്‍വം സ്ത്രീകള്‍ക്കു മാത്രം സാധിക്കുന്ന അസുലഭ ഭാഗ്യം കൈവരിച്ച ഒരു കുഞ്ഞു മാളികപ്പുറം ഉണ്ട് കൊല്ലം ജില്ലയിലെ എഴുകോണില്‍. അയ്യപ്പ സ്വാമിയുടെ സ്വന്തം അദ്രിതി തനയ! 10 വയസ്സെന്ന കുഞ്ഞുപ്രായത്തിലാണ് ഇത്രയും തവണ കലിയുഗവരദനെ അദ്രിതി തൊഴുതുമടങ്ങിയത്. എഴുകോണ്‍ കോതേത്തു വീട്ടില്‍ അഭിലാഷ് മണിയുടെയും നീതുലക്ഷ്മിയുടെയും ഏകമകളാണ് എഴുകോണ്‍ ശ്രീനാരായണ ഗുരു സെന്‍ട്രല്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ അദ്രിതി തനയ. അഭിലാഷ് ചീരങ്കാവിലെ ലക്ഷുറി ഹോട്ടലിലെ സൂപ്പര്‍വൈസറാണ്. ശാസ്താംകോട്ട ബിഎംസി എന്‍ജിനീയറിങ് കോളജ് അധ്യാപികയാണ് നീതുലക്ഷ്മി.

പത്ത് വയസ്സിനുള്ളില്‍ 50 തവണ അയ്യപ്പദര്‍ശനം... സ്ത്രീകള്‍ക്ക് ദര്‍ശനം 10 വയസ്സിനു മുന്‍പും 50 വയസ്സിനു ശേഷവും എന്ന ശബരിമലയിലെ ആചാര സവിശേഷത മൂലം അത്യപൂര്‍വം സ്ത്രീകള്‍ക്കു മാത്രം സാധിക്കുന്ന അസുലഭ ഭാഗ്യം കൈവരിച്ച ഒരു കുഞ്ഞു മാളികപ്പുറം ഉണ്ട് കൊല്ലം ജില്ലയിലെ എഴുകോണില്‍. അയ്യപ്പ സ്വാമിയുടെ സ്വന്തം അദ്രിതി തനയ! 10 വയസ്സെന്ന കുഞ്ഞുപ്രായത്തിലാണ് ഇത്രയും തവണ കലിയുഗവരദനെ അദ്രിതി തൊഴുതുമടങ്ങിയത്.
എഴുകോണ്‍ കോതേത്തു വീട്ടില്‍ അഭിലാഷ് മണിയുടെയും നീതുലക്ഷ്മിയുടെയും ഏകമകളാണ് എഴുകോണ്‍ ശ്രീനാരായണ ഗുരു സെന്‍ട്രല്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ അദ്രിതി തനയ. അഭിലാഷ് ചീരങ്കാവിലെ ലക്ഷുറി ഹോട്ടലിലെ സൂപ്പര്‍വൈസറാണ്. ശാസ്താംകോട്ട ബിഎംസി എന്‍ജിനീയറിങ് കോളജ് അധ്യാപികയാണ് നീതുലക്ഷ്മി.
2024 ജനുവരി 4ന് ആയിരുന്നു അദ്രിതിയുടെ പത്താം പിറന്നാള്‍. അതിന്റെ തലേന്നാണ് അദ്രിതി അന്‍പതാം തവണ അയ്യപ്പസ്വാമിയെ തൊഴാന്‍ എത്തിയത്. എരുമേലിയിലെത്തി പേട്ടതുള്ളലും കഴിഞ്ഞാണ് അച്ഛനും മകളും നേരേ പമ്പയില്‍ എത്തി മുങ്ങിനിവര്‍ന്നു മല ചവിട്ടിയത്. 14 മണിക്കൂര്‍ വരെ നീണ്ട വരി ഉണ്ടായിരുന്നെങ്കിലും തിരക്കില്‍ അമരാതെതന്നെ ഇരുവരും സന്നിധാനത്ത് എത്തി. ശ്രീകോവിലിനു മുന്നില്‍ അച്ഛനൊപ്പം തൊഴുതുനില്‍ക്കുമ്പോള്‍ ഇത്തവണ അദ്രിതിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു, പെയ്തിറങ്ങാന്‍ വെമ്പിയ കണ്ണുനീര്‍ത്തുള്ളിയില്‍ അയ്യപ്പന്റെ തങ്കവിഗ്രഹം തിളങ്ങി.
‘‘അയ്യപ്പസ്വാമീ, ഇനിയെനിക്ക് ഈ തിരുനടയില്‍ എത്തണമെങ്കില്‍ 50 വയസ്സു കഴിയണം. അന്നും എനിക്കതിനു കഴിയണേ ഭഗവാനേ.. എപ്പോഴും സ്വാമി കൂടെയുണ്ടാകണേ...പോയ് വരട്ടെ അയ്യപ്പാ...’’ വീണ്ടും ഒരു ദര്‍ശനത്തിന് അയ്യപ്പനോട് നാല്‍പ്പതു വര്‍ഷത്തെ ഇടവേള ചോദിച്ച് അദ്രിതി തനയ ദര്‍ശനം പൂര്‍ത്തിയാക്കി. പിന്നെ ശബരിമല മേല്‍ശാന്തി മഹേഷ് നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി മുരളി നമ്പൂതിരിയെയും കണ്ട് അനുഗ്രഹം വാങ്ങി. ഇരുവരും കുഞ്ഞു മാളികപ്പുറത്തിനു പൊന്നാട ചാര്‍ത്തി പ്രസാദവും വിഭൂതിയും നല്‍കി അനുഗ്രഹിച്ചു. അയ്യന്റെ പൂങ്കാവനം വിട്ടു മടങ്ങുമ്പോള്‍ അദ്രിതി കണ്‍നിറയെ ആ കാഴ്ചകള്‍ കോരിയെടുത്താണ് മലയിറങ്ങിയത്. 40 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മടങ്ങിവരവുണ്ടായാല്‍ അന്ന് അവിടുത്തെ കാഴ്ചകൾ എങ്ങനെയായിരിക്കും?
∙ അച്ഛനൊപ്പം ആദ്യ ദര്‍ശനം
2014 ജനുവരി 4ന് ആണ് അദ്രിതി ജനിച്ചത്. ധനുമാസത്തിലെ അവിട്ടം നക്ഷത്രം. മകള്‍ക്ക് ഒരു വയസ്സ് തികയും മുന്‍പേ അയ്യപ്പദര്‍ശനത്തിന് കൊണ്ടു പോകണം എന്നായിരുന്നു തികഞ്ഞ അയ്യപ്പ ഭക്തനായ അഭിലാഷ് മണിയുടെ ആഗ്രഹം. എല്ലാ മാസവും അയ്യപ്പദര്‍ശനത്തിന് എത്തുന്ന ഭക്തനാണ് അഭിലാഷ്. അങ്ങനെ 9 മാസം പ്രായമുള്ളപ്പോള്‍ അച്ഛന്റെ തോളിലേറിയാണ് അദ്രിതി കന്നി മാളികപ്പുറമായി മല താണ്ടി എത്തിയത്. കൈക്കുഞ്ഞായിരുന്നതിനാല്‍ അന്നു പതിനെട്ടാംപടി ചവിട്ടാനായില്ല. ആദ്യമായി പടി ചവിട്ടിയത് ഒന്നേകാല്‍ വയസ്സില്‍. പിന്നീടിങ്ങോട്ട് അച്ഛനും മകളും ചേര്‍ന്നായി ശബരിമല യാത്ര. പലപ്പോഴും ബന്ധുക്കളും കൂടെക്കൂടി.
∙ കോവിഡ്, പ്രളയ കാലങ്ങളില്‍ ഇടവേള
കോവിഡ്‌കാലത്തും പ്രളയകാലത്തും മാത്രമാണ് ഇവരുടെ ശബരിമല യാത്രയ്ക്ക് മുടക്കമുണ്ടായത്. കോവിഡ്‌കാലത്ത് കുഞ്ഞുങ്ങള്‍ക്ക് ഇളവു കിട്ടിയപ്പോള്‍ അദ്രിതി ആര്‍ടിപിസിആര്‍ എടുത്തു ദര്‍ശനത്തിന് എത്തി. 2022ല്‍ അഭിലാഷിന്റെ അച്ഛന്‍ മരിച്ച സമയത്തും ദര്‍ശനം മുടങ്ങി.
∙ ഒരിക്കല്‍ മടങ്ങി, പാതിവഴിയില്‍
ഇത്രയും കാലത്തെ ശബരിമല യാത്രയില്‍ ഒരിക്കല്‍ മാത്രം ഇവര്‍ക്ക് പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നിട്ടുണ്ട്. 2019 ഡിസംബറില്‍ ആയിരുന്നു അത്. ളാഹ മുതല്‍തന്നെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതോടെ യാത്ര ദുഷ്കരമായി. നിലയ്ക്കല്‍ നിന്നങ്ങോട്ട് വണ്ടികള്‍ വിടാതായി. നിലയ്ക്കലില്‍ മണിക്കൂറുകള്‍ കാത്തുനിന്നിട്ടും തിരക്ക് നിയന്ത്രിക്കാന്‍ ഒരു മാര്‍ഗവും ഇല്ലാതെ വന്നതോടെ അയ്യപ്പന്‍മാര്‍ പലരും വേദനയോടെ മടങ്ങി. കൂട്ടത്തില്‍ അഭിലാഷും അദ്രിതിയും ഉണ്ടായിരുന്നു. തിരികെ വീട്ടിലെത്തി പൂജാമുറിയില്‍ ഇരുമുടിക്കെട്ടുകള്‍ സൂക്ഷിച്ചുവച്ചു. അടുത്ത മാസം ഇതേ ഇരുമുടിക്കെട്ടുകളുമായി വീണ്ടും മല ചവിട്ടി ദര്‍ശനം നടത്തി. ഇത്തവണയും തിരക്ക് നിയന്ത്രണാതീതമായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അന്നത്തെ അനുഭവമാണ് ഓര്‍മ വന്നതെന്നും അഭിലാഷ് പറയുന്നു.
∙ കല്ലും മുള്ളും താണ്ടി...
മൂന്നു വയസ്സു മുതല്‍തന്നെ അദ്രിതി നടന്നു മല കയറുമായിരുന്നു എന്ന് അഭിലാഷ് പറയുന്നു. എടുക്കാന്‍ സമ്മതിക്കില്ല. കാനനപാതയിലൂടെ നടന്നുതന്നെ പോകും. ഇത്തവണ വൃശ്ചികം, ധനു മാസങ്ങളില്‍ പുല്‍മേട് വഴിയാണ് ഇരുവരും ദര്‍ശനത്തിന് എത്തിയത്. ആറു മണിക്കൂര്‍ കാല്‍നടയായി താണ്ടിയെങ്കിലും അദ്രിതിക്ക് ക്ഷീണം ഉണ്ടായില്ല. അയ്യന്റെ പൂങ്കാവനത്തിന്റെ കാനനസൗന്ദര്യം ആസ്വദിച്ച് ഇടയ്ക്ക് തലകാട്ടിയ വന്യമൃഗങ്ങളെയും കണ്ട് ആസ്വദിച്ചായിരുന്നു യാത്ര.
∙ നിധി പോലെ ഒരു ഓണക്കോടി
അദ്രിതി നിധി പോലെ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു ഓണക്കോടിയുണ്ട് വീട്ടില്‍. കഴിഞ്ഞ ഓണത്തിന് അന്നത്തെ മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരി സമ്മാനിച്ച പട്ടുപാവാടയും ഉടുപ്പും. മുടങ്ങാതെ എത്തുന്ന മാളികപ്പുറത്തിന് മാളികപ്പുറത്തമ്മയുടെ അനുഗ്രഹം എന്ന നിലയിലാണ് പ്രസാദത്തിന് ഒപ്പം ഓണക്കോടിയും സമ്മാനിച്ചത്. പിന്നത്തെ മാസം അദ്രിതി തൊഴാനെത്തിയത് ഈ ഓണക്കോടിയും ധരിച്ചായിരുന്നു.
∙ ‘മാളികപ്പുറം’ സിനിമയുടെ പ്രമോഷനില്‍
മാളികപ്പുറം സിനിമയുടെ തലേദിവസം എറണാകുളത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അദ്രിതിയും അതിഥിയായി ക്ഷണിക്കപ്പെട്ടിരുന്നു. നായകന്‍ ഉണ്ണി മുകുന്ദന്‍, നടന്‍ രമേശ് പിഷാരടി, ബാലതാരങ്ങളായ ദേവനന്ദ, ശ്രീപഥ്, സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവര്‍ക്കൊപ്പമാണ് അദ്രിതിയും പങ്കെടുത്തത്.
അദ്രിതിയെ തേടിയെത്തിയ അനുമോദനങ്ങള്‍ക്കും ആദരവുകള്‍ക്കും കുറവില്ല. തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തില്‍ ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി അദ്രിതിയെ പൊന്നാട ചാര്‍ത്തി ആദരിച്ചിരുന്നു. ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ഉപഹാരം, മുന്‍ ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി സമ്മാനിച്ച തത്വമസി ചിത്രോപഹാരം, നെടുമ്പന ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍നിന്ന് ലഭിച്ച ഉപഹാരം അങ്ങനെ നീളുന്നു ആ നിര. ശബരിമല തന്ത്രി കണ്ഠരര് രാജീവരും അദ്രിതിയെ അനുമോദിച്ച് അനുഗ്രഹിച്ചിട്ടുണ്ട്.
∙ ഭഗവാനും ഭക്തനും ഒന്ന്
ഭഗവാനും ഭക്തനും ഒന്നെന്ന വിശ്വദാര്‍ശനിക തത്വമാണ് ശബരിമലയിലേത്. ഇതു മറന്നാണ് പലപ്പോഴും അധികാരികള്‍ പ്രവര്‍ത്തിക്കുന്നതെന്നു പറയുന്നു അഭിലാഷ്. ദര്‍ശനത്തിന് എത്തുന്ന അയ്യപ്പന്‍മാരെ ഉപദ്രവിക്കുന്ന സങ്കടക്കാഴ്ച പലപ്പോഴും കണ്ടിട്ടുണ്ട്. ഏതു സാഹചര്യത്തിലും അതു പാടില്ല. കാനനപാതയില്‍ വിരി വയ്ക്കാനും മഴ നനയാതെ മല കയറാനും സൗകര്യം വേണം. മറുനാടുകളില്‍ നിന്നെത്തുന്ന അയ്യപ്പന്‍മാര്‍ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് മല ചവിട്ടാനെത്തുന്നത്.
പക്ഷേ ദര്‍ശനം നടത്താന്‍ കഴിയാതെ ഇത്തവണയും പലരും മടങ്ങി. അതിന്റെ വേദന യഥാര്‍ത്ഥ ഭക്തര്‍ക്കു മാത്രമേ മനസ്സിലാകൂ. ഭക്തര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതെ ദര്‍ശനം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഈ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയാനാവില്ലെന്നും അഭിലാഷ് പറയുന്നു. 48 വയസ്സിനുള്ളില്‍ 194 തവണ അയ്യപ്പദര്‍ശനം നടത്തിയിട്ടുണ്ട് അഭിലാഷ്.