സ്വയം തീകൊളുത്തി ബ്രിട്ടിഷ് ആയുധപ്പുര ചാമ്പലാക്കിയ ‘വീരത്തായ്’; മരണഭയം പോലുമില്ലാത്ത പെൺപോരാളികളുടെ ഉടൈയാൾപ്പട
കുയിലി: അധികമാർക്കും പരിചിതമല്ല ആ പേര്. അവരുടെ ധീരതയും ആത്മത്യാഗവും നമ്മുടെ മുഖ്യധാരാ ചരിത്ര പുസ്തകങ്ങളിൽ കണ്ടെത്തുകയെന്നതും പ്രയാസമാണ്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനും 77 വർഷം മുൻപായിരുന്നു അത്. ലോകത്തിലെതന്നെ ആദ്യ ചാവേർ പോരാളിയായി പല ചരിത്ര രേഖകളും അടയാളപ്പെടുത്തിയ ഒരു പെൺ പോരാളിയുടെ സാഹസികതയുടെ കഥ. ബ്രിട്ടിഷുകാരുടെ ആയുധപ്പുരയെ ചുട്ടു ചാമ്പലാക്കിയ കുയിലിയെന്ന ആ ധീരവനിതയുടെ പേര്, ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വാഴ്ത്തപ്പെടാതെ പോയ പോരാളികളുടെ പട്ടികയിലും ഇടം നേടിയിരുന്നു. യഥാർഥത്തിൽ ആരാണ് കുയിലി? എന്താണ് അവരുടെ കഥ?

∙ ആദ്യ വനിതാ ചാവേർ
വർഷം 1780. തമിഴ്നാട്ടിലെ ശിവഗംഗ അക്കാലത്ത് ബ്രിട്ടിഷുകാരുടെ അധീനതയിലായിരുന്നു. ശിവഗംഗ കോട്ടയിലെ രാജരാജേശ്വരി അമ്മൻ ക്ഷേത്രത്തിലെ രഹസ്യ അറകളിലായിരുന്നു ബ്രിട്ടിഷുകാർ കരിമരുന്നും മറ്റ് ആയുധങ്ങളും പടക്കോപ്പുകളും സൂക്ഷിച്ചിരുന്നത്. സൈനികരുടെ കനത്ത കാവൽ ഈ കോട്ടയ്ക്ക് ചുറ്റും എപ്പോഴുമുണ്ടായിരുന്നു. കോട്ടയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. എന്നാൽ വർഷത്തിലൊരിക്കൽ വിജയദശമി ദിനത്തിൽ സ്ത്രീകൾക്ക് മാത്രം ഈ കോട്ടയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു..
അങ്ങനെ ആ വിജയദശമി ദിവസം വന്നെത്തി. നൂറുകണക്കിന് സ്ത്രീകൾ കോട്ടയിലേക്ക് പ്രവേശിച്ചു. പൂജാദ്രവ്യങ്ങളുമായി കോട്ടയ്ക്കുള്ളിലെ ക്ഷേത്രത്തെ ലക്ഷ്യമാക്കി അവർ നടന്നു. പലയിടങ്ങളിലായി ആയുധധാരികളായ ബ്രിട്ടിഷ് സൈനികരുണ്ട്. പൊടുന്നനെ അതു സംഭവിച്ചു, തികച്ചും അപ്രതീക്ഷിതമായ ഒരു ആക്രമണം. പൂജാദ്രവ്യങ്ങൾക്കിടയിലൊളിപ്പിച്ച ആയുധങ്ങൾ പുറത്തെടുത്ത് കോട്ടയ്ക്കുള്ളിൽ പ്രവേശിച്ച സ്ത്രീകൾ ബ്രിട്ടിഷ് സൈനികർക്ക് നേരെ പാഞ്ഞടുത്തു. ആലസ്യത്തിൽ മുഴുകി നിന്നിരുന്ന കമ്പനിപ്പട ഞെട്ടിയുണർന്നു. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ഒരു യുദ്ധത്തിലേക്ക് പ്രവേശിക്കാൻ അവർ നിർബന്ധിതരായി. ആ മിന്നലാക്രമണത്തിൽ നിരവധി ബ്രിട്ടിഷ് സൈനികർ കൊല്ലപ്പെട്ടു. കോട്ടയ്ക്കുള്ളിൽ പ്രവേശിച്ചിരിക്കുന്നവർ ആരാണെന്ന് വളരെ വേഗം തന്നെ അവർക്കു മനസ്സിലായി.
പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് എതിരായി പോരാടിയ ശിവഗംഗയിലെ റാണി വേലു നാച്ചിയാർ ഒരു മഹാ സൈന്യത്തെതന്നെ സജ്ജമാക്കിയിരുന്നു. ഈ സൈന്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഉടൈയാൾപ്പട എന്ന മരണഭയം പോലുമില്ലാത്ത പെൺപോരാളികളായിരുന്നു.
റാണി വേലു നാച്ചിയാരുടെ ഉടൈയാൾ പടയിലെ പോരാളികളായ സ്ത്രീകൾ. അവരെ പ്രതിരോധിക്കാൻ ബ്രിട്ടിഷ് സൈനികർ ആദ്യം പ്രയാസപ്പെട്ടു. പക്ഷേ ക്യാപ്റ്റൻ ബൊൺജോവിന്റെ നേതൃത്വത്തിൽ അവർ പ്രത്യാക്രമണം ആരംഭിച്ചു. അധികം ആയുധങ്ങളോ അൾബലമോ ഇല്ലാത്ത അവരെ നിമിഷങ്ങൾകൊണ്ട് കൊല്ലാൻ ബൊൺജോവ് തന്റെ പീരങ്കിപ്പടയെ സജ്ജമാക്കി. പെൺപോരാളികളെ ഒന്നൊന്നായി ബൊൺജോവിന്റെ പീരങ്കിപ്പട കൊലപ്പെടുത്താൻ ആരംഭിച്ചു.
കോട്ട കീഴടക്കണമെങ്കിൽ പീരങ്കി ഉൾപ്പെടെയുള്ള പടക്കോപ്പുകളും അവയിൽ നിറയ്ക്കാനുള്ള കരിമരുന്നുമെല്ലാം സൂക്ഷിച്ചിരുന്ന ആയുധപ്പുരകൾ തകർക്കണമെന്ന് ഉടൈയാൾ പടയുടെ സൈന്യാധിപതി തിരിച്ചറിഞ്ഞു. ആ പോരാളിതന്നെ ആ ദൗത്യം സ്വയം ഏറ്റെടുത്തു. ആ ധീര വനിതയുടെ പേരായിരുന്നു കുയിലി. ചരിത്രത്തിലെ സമാനതകളില്ലാത്തൊരു ത്യാഗമായിരുന്നു അവളുടേത്. ആരും അന്നേവരെ കണ്ടിട്ടില്ലാത്ത ഒരാക്രമണത്തിന് കുയിലി തയാറായി. അവളുടെ ഉത്തരവ് പ്രകാരം, വിളക്കിലൊഴിക്കാൻ കൊണ്ടുവന്ന എണ്ണയും നെയ്യും പെൺപോരാളികൾ കുയിലിയുടെ ദേഹമാസകലമൊഴിച്ചു.
യുദ്ധത്തിൽ വീരമൃത്യു വരിച്ച റാണി വേലു നാച്ചിയാരുടെ വളർത്തുപുത്രിയായിരുന്ന ഉടൈയാളുടെ സമരണയ്ക്കായാണ് റാണി ഉടൈയാൾ പട രൂപീകരിച്ചത്. കുയിലിയെ റാണി ഈ പടയുടെ നേതൃത്വം എൽപ്പിക്കുകയും ചെയ്തു.
നെയ്യിൽ നനഞ്ഞ കുയിലി വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്ന ആയുധപ്പുരയിലേക്ക് പാഞ്ഞുകയറി സ്വയം തീ കൊളുത്തി. നിമിഷങ്ങൾകൊണ്ട് അവിടെയാരു ഉഗ്രസ്ഫോടനം സംഭവിച്ചു. ബ്രിട്ടിഷുകാരുടെ ആയുധപ്പുര ചുട്ടു ചാമ്പലായി. അതിൽ കുയിലിയെന്ന പോരാളിയും വെന്തു മരിച്ചു. ലോക ചരിത്രത്തിലെ തന്നെ ആദ്യ ചാവേർ ആക്രമണമായിരുന്നു അതെന്ന് നിരവധി ചരിത്ര രേഖകൾ പറയുന്നു. കുയിലിയുടെ ആക്രമണത്തിന് പിന്നാലെ റാണി വേലുനാച്ചിയാരും സൈന്യവും കോട്ടയിലേക്ക് ഇരച്ചുകയറി നിഷ്പ്രയാസം കോട്ട പിടിച്ചെടുത്തു. ബ്രിട്ടിഷുകാർക്ക് ഇന്ത്യയിൽ നിന്നേറ്റ ആദ്യ പ്രഹരങ്ങളിലൊന്നായിരുന്നു അത്.
തമിഴ്നാട്ടിലെ ശിവഗംഗയിൽനിന്ന് കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച പെൺ പോരാട്ടം ബ്രിട്ടിഷുകാരുടെ അധികാര സോപാനങ്ങളെ പിടിച്ചുലച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് എതിരായി പോരാടിയ ശിവഗംഗയിലെ റാണി വേലു നാച്ചിയാർ ഒരു മഹാ സൈന്യത്തെതന്നെ സജ്ജമാക്കിയിരുന്നു. ഈ സൈന്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഉടൈയാൾപ്പട എന്ന മരണഭയം പോലുമില്ലാത്ത പെൺപോരാളികളായിരുന്നു. ഈ പടയുടെ സൈന്യാധിപതിയായിരുന്നു കുയിലി. വീരദളപതി, വീരത്തായ് എന്ന പേരുകളിലാണ് കുയിലി ശിവഗംഗയിൽ അറിയപ്പെട്ടിരുന്നത്.
∙ പക വളർന്നു, കാട്ടുതീ പോലെ...
വർഷം 1772. ഗംഗയിലെ രണ്ടാമത്തെ രാജാവ് മുത്തു വടുകനാത പെരിയഒടയ തേവർ ആർക്കോട്ട് നവാബുമായി യുദ്ധത്തിലേർപ്പെട്ട കാലം. തേവർ വിജയമുറപ്പിച്ചിരുന്നെങ്കിലും ബ്രിട്ടിഷ് സൈന്യം നവാബുമായി ചേർന്നു ശിവഗംഗ കോട്ട പിടിച്ചെടുത്തു. കാളയാർ കോവിലിൽ വച്ച് തേവരെയും കൂട്ടരെയും ബ്രിട്ടിഷ് സൈന്യം വധിച്ചു. തേവരുടെ ഭാര്യയായ റാണി വേലു നാച്ചിയാരും മകൾ വെള്ളച്ചിയും ബ്രിട്ടീഷ് സൈനികരിൽനിന്ന് രക്ഷപ്പെട്ടു. അവശേഷിച്ച അനുയായികളെയും കൂട്ടി റാണി ഡിണ്ടിഗലിലെ വിരുപാക്ഷി ഗ്രാമത്തിലേക്ക് രക്ഷപ്പെട്ടു. പക്ഷേ റാണിയുടെ മനസ്സിൽ കമ്പനിപ്പടയോടുള്ള പക നാൾക്കു നാൾ കാട്ടുതീ പോലെ പടർന്നു.
ശിവഗംഗ കോട്ടയെ ബ്രിട്ടിഷുകാരുടെ ശവക്കോട്ടയാക്കുമെന്ന പ്രതിജ്ഞ എടുത്ത റാണി തന്റെ അനുയായികളെ സജ്ജമാക്കി. ബ്രിട്ടിഷുകാർക്കെതിരെയുള്ള പടനീക്കത്തിനുള്ള അവസരത്തിനായി റാണി കാത്തിരുന്നു. അക്കാലത്താണ് തന്റെ ചാരനായ പെരിയ മുത്തന്റെ മകൾ കുയിലിയെ റാണി ശ്രദ്ധിക്കുന്നത്. അവളിലെ പോരാളിയെ റാണി വളരെ വേഗം തിരിച്ചറിഞ്ഞു. കുയിലിയെ റാണി തന്റെ സൈന്യത്തിന്റെ ഭാഗമാക്കി. രണ്ടു തവണ റാണിയുടെ ജീവൻ അവൾ സാഹസികമായി രക്ഷിച്ചു. യുദ്ധത്തിൽ വീരമൃത്യു വരിച്ച റാണിയുടെ വളർത്തുപുത്രിയായിരുന്ന ഉടൈയാളുടെ സമരണയ്ക്കായാണ് റാണി ഉടൈയാൾ പട രൂപീകരിച്ചത് അങ്ങനെ കുയിലിയെ റാണി ഈ പടയുടെ നേതൃത്വം എൽപ്പിച്ചു. എന്തു വില കൊടുത്തും ശിവഗംഗ കോട്ട തിരിച്ചു പിടിക്കുമെന്ന് റാണിക്ക് കുയിലി നൽകിയ വാക്കാണ് അവളുടെ ആത്മത്യാഗത്തിലൂടെ നിറവേറ്റപ്പെട്ടത്.
കുയിലിയുടെ ജന്മദേശമായി കണക്കാക്കുന്ന പാസംഗറായി എന്ന ഗ്രാമത്തിൽ തീപായ്ജ്ഞയമ്മൻ എന്നൊരു പ്രതിഷ്ഠയുണ്ട്. ഇത് കുയിലിയുടെ പ്രതിഷ്ഠയാണെന്ന് അവിടുത്തുകാർ വിശ്വസിക്കുന്നു. പാസംഗറായി ഗ്രാമം ശിവഗംഗ ജില്ലയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പ്രദേശമാണ്. ദലിത് വിഭാഗങ്ങൾ കാലാ കാലങ്ങളായി താമസിക്കുന്ന ഗ്രാമം. അതുകൊണ്ടുതന്നെ അവിടുത്തെ ചരിത്രം ശിവഗംഗ, ഡിണ്ടിഗൽ എന്ന പ്രദേശങ്ങളുടെ അതിർ വരമ്പുകൾ ഭേദിച്ച് നമ്മുടെ മുഖ്യധാരാ ചരിത്രപുസ്തകങ്ങളിൽ എത്തിയില്ല. വൈദേശികരിൽനിന്ന് തന്റെ മണ്ണ് തിരിച്ചുപിടിക്കാനായി കുയിലി നടത്തിയ ജീവത്യാഗത്തിന് ചരിത്രത്തിൽ ഇടം നൽകപ്പെട്ടതുമില്ല.
ശിവഗംഗയുടെ നാടോടിപ്പാട്ടുകളിലും ഐതിഹ്യങ്ങളിലും കുയിലിയുണ്ട്. കുയിലിയോടുള്ള ആദരസൂചകമായി തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ ഒരു സ്മാരകം നിർമിച്ചിട്ടുണ്ട്. ഈ സ്മാരകം ആരുടേതാണെന്ന് അതിന്റെ സമീപ പ്രദേശങ്ങളിലുള്ളവർക്കു പോലും ഇന്നു സംശയമാണ്. അത്രയേറെ കുറവു പ്രചാരണമാണ് കുയിലിയെപ്പറ്റി ഇന്ത്യയിലുണ്ടായത്. എന്നാല്‍ ഇന്ത്യയുടെ ഉജ്വലമായ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കുയിലി അന്ന് കൊളുത്തിയ തീ ഇന്നും അണയാതെ ജ്വലിക്കുന്നു.