‘‘സമൂഹമാധ്യമങ്ങളിലെ കമന്റുകൾ കണ്ടപ്പോൾ അതിശയം തോന്നി. ആരും മറന്നില്ലല്ലോ. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല അത്. ദൂരദർശനിൽ 2013 മുതൽ എഡിറ്റിങ്ങിലേക്കു മാറിയിരുന്നു. അതിനുശേഷം സ്ക്രീനിൽ വന്നതു വിരളമാണ്. ഞാൻ കരുതിയതു പ്രേക്ഷകരൊക്കെ എന്നെ മറന്നു കാണും എന്നാണ്. ചില അഭിമുഖങ്ങളിലൊക്കെ കമന്റ്സ് വരാറുണ്ട്. പക്ഷേ ഇത്ര വലിയൊരു പ്രതികരണം ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. സന്തോഷം’’. 1985 ജനുവരി 3ന് ആരംഭിച്ച വാർത്തായാത്ര അവസാനിപ്പിക്കുമ്പോൾ ഹേമലതയുടെ മനസ്സു നിറയെ ഈ സന്തോഷമാണ്. 2023 ഡിസംബർ 31ന് വൈകിട്ട് ഏഴിനായിരുന്നു ദൂരദർശനിനെ അവസാന വാർത്താ അവതരണം. 39 വർഷത്തെ സേവനത്തിനൊടുവിൽ പിരിയുമ്പോൾ ദൂരദർശനിൽ അസി. ന്യൂസ് എഡിറ്ററായിരുന്നു ഹേമലത. 1985ൽ മലയാളത്തിൽ ദൂരദർശൻ ആരംഭിച്ചപ്പോൾ രണ്ടാമത്തെ ലൈവ് വാർത്ത വായിച്ചത് ഹേമലത ആയിരുന്നു. ആദ്യത്തെ വാർത്ത വായിച്ചത് ഭർത്താവ് ജി.ആർ. കണ്ണനും.

‘‘സമൂഹമാധ്യമങ്ങളിലെ കമന്റുകൾ കണ്ടപ്പോൾ അതിശയം തോന്നി. ആരും മറന്നില്ലല്ലോ. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല അത്. ദൂരദർശനിൽ 2013 മുതൽ എഡിറ്റിങ്ങിലേക്കു മാറിയിരുന്നു. അതിനുശേഷം സ്ക്രീനിൽ വന്നതു വിരളമാണ്. ഞാൻ കരുതിയതു പ്രേക്ഷകരൊക്കെ എന്നെ മറന്നു കാണും എന്നാണ്. ചില അഭിമുഖങ്ങളിലൊക്കെ കമന്റ്സ് വരാറുണ്ട്. പക്ഷേ ഇത്ര വലിയൊരു പ്രതികരണം ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. സന്തോഷം’’. 1985 ജനുവരി 3ന് ആരംഭിച്ച വാർത്തായാത്ര അവസാനിപ്പിക്കുമ്പോൾ ഹേമലതയുടെ മനസ്സു നിറയെ ഈ സന്തോഷമാണ്. 2023 ഡിസംബർ 31ന് വൈകിട്ട് ഏഴിനായിരുന്നു ദൂരദർശനിനെ അവസാന വാർത്താ അവതരണം. 39 വർഷത്തെ സേവനത്തിനൊടുവിൽ പിരിയുമ്പോൾ ദൂരദർശനിൽ അസി. ന്യൂസ് എഡിറ്ററായിരുന്നു ഹേമലത. 1985ൽ മലയാളത്തിൽ ദൂരദർശൻ ആരംഭിച്ചപ്പോൾ രണ്ടാമത്തെ ലൈവ് വാർത്ത വായിച്ചത് ഹേമലത ആയിരുന്നു. ആദ്യത്തെ വാർത്ത വായിച്ചത് ഭർത്താവ് ജി.ആർ. കണ്ണനും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘സമൂഹമാധ്യമങ്ങളിലെ കമന്റുകൾ കണ്ടപ്പോൾ അതിശയം തോന്നി. ആരും മറന്നില്ലല്ലോ. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല അത്. ദൂരദർശനിൽ 2013 മുതൽ എഡിറ്റിങ്ങിലേക്കു മാറിയിരുന്നു. അതിനുശേഷം സ്ക്രീനിൽ വന്നതു വിരളമാണ്. ഞാൻ കരുതിയതു പ്രേക്ഷകരൊക്കെ എന്നെ മറന്നു കാണും എന്നാണ്. ചില അഭിമുഖങ്ങളിലൊക്കെ കമന്റ്സ് വരാറുണ്ട്. പക്ഷേ ഇത്ര വലിയൊരു പ്രതികരണം ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. സന്തോഷം’’. 1985 ജനുവരി 3ന് ആരംഭിച്ച വാർത്തായാത്ര അവസാനിപ്പിക്കുമ്പോൾ ഹേമലതയുടെ മനസ്സു നിറയെ ഈ സന്തോഷമാണ്. 2023 ഡിസംബർ 31ന് വൈകിട്ട് ഏഴിനായിരുന്നു ദൂരദർശനിനെ അവസാന വാർത്താ അവതരണം. 39 വർഷത്തെ സേവനത്തിനൊടുവിൽ പിരിയുമ്പോൾ ദൂരദർശനിൽ അസി. ന്യൂസ് എഡിറ്ററായിരുന്നു ഹേമലത. 1985ൽ മലയാളത്തിൽ ദൂരദർശൻ ആരംഭിച്ചപ്പോൾ രണ്ടാമത്തെ ലൈവ് വാർത്ത വായിച്ചത് ഹേമലത ആയിരുന്നു. ആദ്യത്തെ വാർത്ത വായിച്ചത് ഭർത്താവ് ജി.ആർ. കണ്ണനും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘സമൂഹമാധ്യമങ്ങളിലെ കമന്റുകൾ കണ്ടപ്പോൾ അതിശയം തോന്നി. ആരും മറന്നില്ലല്ലോ. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല അത്. ദൂരദർശനിൽ 2013 മുതൽ എഡിറ്റിങ്ങിലേക്കു മാറിയിരുന്നു. അതിനുശേഷം സ്ക്രീനിൽ വന്നതു വിരളമാണ്. ഞാൻ കരുതിയതു പ്രേക്ഷകരൊക്കെ എന്നെ മറന്നു കാണും എന്നാണ്. ചില അഭിമുഖങ്ങളിലൊക്കെ കമന്റ്സ് വരാറുണ്ട്. പക്ഷേ ഇത്ര വലിയൊരു പ്രതികരണം ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. സന്തോഷം’’. 

1985 ജനുവരി 3ന് ആരംഭിച്ച വാർത്തായാത്ര അവസാനിപ്പിക്കുമ്പോൾ ഹേമലതയുടെ മനസ്സു നിറയെ ഈ സന്തോഷമാണ്. 2023 ഡിസംബർ 31ന് വൈകിട്ട് ഏഴിനായിരുന്നു ദൂരദർശനിനെ അവസാന വാർത്താ അവതരണം. 39 വർഷത്തെ സേവനത്തിനൊടുവിൽ പിരിയുമ്പോൾ ദൂരദർശനിൽ അസി. ന്യൂസ് എഡിറ്ററായിരുന്നു ഹേമലത. 1985ൽ മലയാളത്തിൽ ദൂരദർശൻ ആരംഭിച്ചപ്പോൾ രണ്ടാമത്തെ ലൈവ് വാർത്ത വായിച്ചത് ഹേമലത ആയിരുന്നു. ആദ്യത്തെ വാർത്ത വായിച്ചത് ഭർത്താവ് ജി.ആർ. കണ്ണനും.

ഹേമലത (ചിത്രം: മനോരമ ഓൺലൈൻ)
ADVERTISEMENT

വാർത്തയുടെ ചരിത്രത്തോടൊപ്പം മലയാളി എന്നും  ചേർത്തുനിർത്തുന്ന, വീട്ടിലെ ഒരംഗത്തെപ്പോലെ നമുക്കു പരിചിതമായ, നമ്മുടെ നൊസ്റ്റാൾജിയയിലെ ചിരിക്കുന്ന മുഖമായ ഹേമലത വിരമിക്കുമ്പോൾ പറയാൻ ഒരുപാടുണ്ട്. ഓർമകളിലെ താളുകളിൽ നോക്കി ആ വിശേഷം നമ്മോടു പറയുകയാണ് ഹേമലത...

∙ വ്യത്യസ്തമായ ജോലി വേണം 

പണ്ടു മുതൽ ദിനപത്രങ്ങള്‍ വായിക്കുന്ന ശീലം ഉണ്ടായിരുന്നു. അച്ഛനുണ്ടാക്കിത്തന്ന ശീലമാണ്. എല്ലാ വാർത്തയെക്കുറിച്ചും ഏകദേശ ധാരണ ഉണ്ടായിരുന്നു. പക്ഷേ ഇങ്ങനെയൊരു ഫീൽഡിലേക്കു വരുമെന്നു വിചാരിച്ചതല്ല. എന്തെങ്കിലും ഒരു വ്യത്യസ്തമായ ജോലിയെക്കുറിച്ച് ആലോചിച്ചിരുന്നു. പക്ഷേ അത് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. മാസ്റ്റേഴ്സ് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണു തിരുവനന്തപുരത്തു ദൂരദർശൻ തുടങ്ങുന്നു എന്ന് ആകാശവാണിയിലൂടെ അറിയുന്നത്. 1983 ക്രിക്കറ്റ് ലോകകപ്പിന്റെ സമയത്ത്  ഇംഗ്ലിഷ്-ഹിന്ദി വാർത്തകൾ കാണുമായിരുന്നു. ഇംഗ്ലിഷ് വാർത്ത അവതരിപ്പിച്ചിരുന്ന നീതി രവീന്ദ്രനെ എനിക്കു വലിയ ഇഷ്ടമായിരുന്നു. അമ്മയാണു പറയുന്നത് ഇങ്ങനെ ഒരു ജോലിയുണ്ട്, അയയ്ക്കൂ എന്ന്. ന്യൂസ് റീഡർ, അനൗൺസർ എന്നിങ്ങനെയുള്ള തസ്തികകളിലേക്കാണു വിളിക്കുന്നത്. ന്യൂസ് റീഡർ എന്നതിലേക്കാണ് എന്നെ ടെസ്റ്റിനു വിളിച്ചത്. അങ്ങനെയാണ് വാർത്താ ചരിത്രത്തിന്റെ ഭാഗമാകുന്നതും. ‌

ഞങ്ങൾ നാലു സഹോദരങ്ങളിൽ ഏറ്റവും കുറച്ച് വർത്തമാനം പറയുന്ന ആളായിരുന്നു ഞാൻ. പലരും പറഞ്ഞിട്ടുണ്ട് ‘‘ഈ വീട്ടിൽ ഇങ്ങനെ ഒരു മകളുണ്ടെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു’’ എന്ന്. അന്തർമുഖിയായിരുന്നു ഞാൻ. പക്ഷേ അമ്മ എന്റെ കഴിവുകൾ മനസ്സിലാക്കി എടുത്തു എന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. അച്ഛനും ഏറെ പിന്തുണച്ചു.

∙ പണ്ടും പകപ്പില്ലായിരുന്നു 

ADVERTISEMENT

ഞങ്ങളുടെ സിലക്‌ഷൻ നടക്കുന്നത് 1984 ഒക്ടോബർ അവസാനമാണ്. അതുകഴിഞ്ഞു ഡിസംബർ മുഴുവൻ പരിശീലനം ആയിരുന്നു. വാർത്ത റിക്കോർഡിങ്ങിനു ശേഷം നമ്മളെ കാണിച്ചു തരും. എന്തൊക്കെയാണ് നമ്മുടെ വായനയിലെ പ്രശ്നങ്ങള്‍, എന്തൊക്കെ തിരുത്തണം, ക്യാമറയിൽ എങ്ങനെ മുഖം കാണിക്കണം, സ്റ്റുഡിയോയിൽ എങ്ങനെ ഇരിക്കണം എന്നെല്ലാം പറഞ്ഞു തരും. എനിക്കു ടെൻഷനില്ലായിരുന്നു എന്നാണു ഞങ്ങളുടെ ന്യൂസ് പ്രൊഡ്യൂസർ പറഞ്ഞത്. ആദ്യമായി വാർത്ത വായിച്ചു കഴിഞ്ഞപ്പോൾ "ഭയങ്കര കോൺഫിഡന്റായിരുന്നല്ലോ" എന്നാണ് അഭിപ്രായം കേട്ടത്. പക്ഷേ എന്താണ് ആദ്യത്തെ  വാർത്ത വായിച്ചത് എന്നു ചോദിച്ചാൽ എനിക്ക് ഓർമയില്ല. 

∙ ദേവരാജൻ മാസ്റ്റർ ചോദിച്ചത്...

ചെറിയൊരു വിക്ക് വന്നാല്‍ പോലും 'ക്ഷമിക്കണം' എന്നു പറയാനാണു ഞങ്ങളോടു പറഞ്ഞിരുന്നത്. ചില സമയത്ത് ഒരുപാട് ക്ഷമിക്കണം എന്നു വന്നു പോകും. ഒരിക്കൽ ചില പാട്ടുകൾ സംഗീതം ചെയ്യാൻ ദേവരാജൻ മാസ്റ്റർ ദൂരദർശനിൽ വന്നിരുന്നു. എന്നെ കണ്ടപ്പോൾ ചോദിച്ചു,  "ന്യൂസ് വായിച്ചു തെറ്റിപ്പോയാൽ പൈസ കുറയ്ക്കും അല്ലേ?" എന്ന്. അവർ വരെ അങ്ങനെ ഒരു കഥ വിശ്വസിച്ചിരുന്നു. 

ദേവരാജൻ മാസ്റ്റർ (ഫയൽ ചിത്രം: മനോരമ)

ഞങ്ങളുടെ ആദ്യത്തെ ഡയറക്ടർ കെ. കുഞ്ഞിക്കൃഷ്ണൻ സാറായിരുന്നു. അദ്ദേഹം കർക്കശക്കാരനായിരുന്നു. ആ അച്ചടക്കം നല്ലതായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. ഞങ്ങളുടെ ഉടുപ്പിലും  ആഭരണങ്ങളിലും എല്ലാം നല്ല കർശന നിർദേശങ്ങളുണ്ടായിരുന്നു. തൂങ്ങുന്ന കമ്മലുകളൊന്നും പാടില്ല. കാരണം നമ്മൾ വായിക്കുമ്പോൾ തലയനങ്ങും. അപ്പോൾ കമ്മൽ ആടുന്നത് പ്രേക്ഷകന്റെ ശ്രദ്ധ തെറ്റിക്കും. നിങ്ങളുടെ ജോലി വാർത്തകൾ ആൾക്കാരിലേക്ക് എത്തിക്കുക എന്നതു മാത്രമാണ് എന്നാണ് ഞങ്ങളെ പഠിപ്പിച്ചത്.

ADVERTISEMENT

∙ ആ ട്രാൻസ്‌ലേഷൻ വേണ്ട 

അവതാരകരിൽ പലർക്കും ചരിത്രബോധം കുറവാണ്. എന്തു കാര്യം റിപ്പോർട്ടു ചെയ്യാൻ പോകുമ്പോഴും ചെറിയൊരു ഹോംവർക്ക് എങ്കിലും നടത്തണം. ഒരു പ്രശസ്തനെക്കുറിച്ചു ഫയൽ എഴുതാൻ പറയുമ്പോൾ, ഇപ്പോൾ വിക്കിപീഡിയയില്‍ നോക്കി എഴുതുകയാണ്. നമുക്ക് അയാളെക്കുറിച്ച് അടുത്തറിയാമെങ്കിൽ എഴുതുന്നതിന്റെ ഭംഗി വേറെയാണ്. അതിലൊരു വ്യത്യസ്തത ഉണ്ടാകും. ഉപദേശം പോലെ പറയുകയാണെങ്കിൽ, ദയവു ചെയ്തു ഗൂഗിൾ ട്രാൻസ്‌ലേഷൻ ഉപയോഗിക്കരുത്.

വിക്കിപീഡിയ ലോഗോ (Photo: Kirill KUDRYAVTSEV / AFP)

ഉദാഹരണം പറഞ്ഞാൽ,  കേന്ദ്രമന്ത്രി മാലദ്വീപിൽ പോയി എന്നൊരു വാർത്ത വിവർത്തനം ചെയ്യാൻ ഒരാൾക്കു നൽകി. ആ സ്റ്റോറി തുടങ്ങുന്നതിന്റെ കൂട്ടത്തിൽ മാലിയിൽ ഒരു കൾച്ചറൽ സെന്ററിൽ മന്ത്രി പോയിരുന്നു എന്ന കാര്യവുമുണ്ടായിരുന്നു. മാലിയുടെ സ്പെല്ലിങ്ങ് MALE എന്നാണല്ലോ. ഗൂഗിൾ ട്രാൻസ്‍ലേറ്റ് ചെയ്ത് ഇദ്ദേഹം എനിക്ക് എഴുതിത്തന്നത് 'പുരുഷ സാംസ്കാരിക കേന്ദ്രം' എന്നായിരുന്നു. ഒന്നും കോപ്പി,  പേസ്റ്റ് ചെയ്തു വയ്ക്കരുത്. വിവേക ബുദ്ധികൂടി പ്രയോഗിക്കണം.

∙ കാലത്തിനൊപ്പം മാറി 

ഞാൻ ഏറ്റവും പുതിയ സോഫ്റ്റ്‌വെയറാണ് എഡിറ്റിങ്ങിനായി ഉപയോഗിച്ചിരുന്നത്. പുതിയ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് പരിശീലനം കിട്ടുമല്ലോ. അറിയാത്ത കാര്യങ്ങൾ എന്റെ മകളോടു ചോദിച്ച് അപ്ഡേറ്റ് ചെയ്യും. അങ്ങനെ സ്വയം അപ്ഡേറ്റ് ചെയ്യാൻ പറ്റുന്നതുകൊണ്ടായിരിക്കാം കഴിഞ്ഞ 39 വർഷം പിടിച്ചു നിൽക്കാൻ സാധിച്ചത്. തുടക്കത്തിൽ ടൈപ്പ്റൈറ്ററിൽ ടൈപ് ചെയ്ത വാർത്ത നോക്കി വായിക്കുമായിരുന്നു. അതിനുശേഷം പ്രോംപ്റ്റർ വന്നപ്പോൾ, ഒരു ക്യാമറ മുകളിൽ വച്ച്, പേപ്പറിന്റെ ഔട്ട്പുട്ട് നോക്കി വായിക്കുന്ന കാലം ഉണ്ടായിരുന്നു. പേപ്പർ മൂവ് ചെയ്ത് വായിക്കുന്ന കാലം. അത് കഴിഞ്ഞ് ഫിലിം പ്രോംപ്റ്ററായി. ശേഷം ഡിജിപ്രോംപ്റ്ററായി. എല്ലാത്തിനും ഒപ്പം സഞ്ചരിക്കാൻ പറ്റിയത് ഭാഗ്യമാണ്. 

ഹേമലത (ചിത്രം: മനോരമ ഓണ്‍ലൈൻ)

∙ ഹേമലതയുടെ അംബാസിഡർ കാർ 

ശരിക്കും ഞാൻ സ്കൂട്ടറിൽ യാത്ര തുടങ്ങിയത് 1995 മുതലാണ്. അതിനു മുൻപ് അച്ഛന്റെ ഒരു പഴയ അംബാസിഡറിലായിരുന്നു യാത്ര. അക്കാലത്ത് അംബാസിഡർ ഓടിക്കുന്ന സ്ത്രീകൾ കുറവായതുകൊണ്ട് ശ്രദ്ധിക്കപ്പെടുമായിരുന്നു. പിന്നെ ആ അംബാസിഡർ വിൽക്കാനായി പത്രത്തിൽ പരസ്യം കൊടുത്തപ്പോൾ ''അറിയാം ഹേമലത ഓടിക്കുന്ന അംബാസിഡറല്ലേ?'' എന്ന് പറഞ്ഞവരുണ്ട്. അങ്ങനെ വഴിയിലും ശ്രദ്ധിക്കുന്ന ആൾക്കാരുണ്ടായിരുന്നു. ഒരു നൊസ്റ്റാൾജിയയുടെ ഭാഗമായതുകൊണ്ടാണോ എന്നറിയില്ല, ഇപ്പോഴും ആളുകൾ തിരിച്ചറിയുന്നതിൽ സന്തോഷം ഉണ്ട്. 

ആളുകൾ തിരിച്ചറിയുന്നുണ്ട് എന്നറിയാമെങ്കിലും ഞാനതിനെ കൂടുതൽ തലയിലേക്ക് എടുത്തിരുന്നില്ല. ഞങ്ങളുടെ ട്രെയിനിങ്ങിന്റെ ഒരു ഗുണവുമാകാം അത്. ഞങ്ങളുടെ അടുത്ത് നിങ്ങളല്ല സ്റ്റാർ എന്നാണ് പഠിപ്പിച്ചിരുന്നത്.

∙ ഒരേ ജോലി ചെയ്യുന്നവർ ഒരുമിച്ച്... 

മലയാളത്തിലെ ആദ്യ വാർത്താ അവതാരകൻ എന്റെ ഭർത്താവ് കൂടിയായ ജി. ആർ. കണ്ണനാണ്. ഞങ്ങളുടെ വിവാഹം 1989 ലാണ്. ഇപ്പോഴത്തെ രീതിയിലുള്ള പ്രണയം ഒന്നുമില്ല. ഇഷ്ടമാണെന്ന് തമ്മിൽ തമ്മിൽ മനസ്സിലായി. അങ്ങനെ കല്യാണത്തിൽ എത്തി. ഒരേ മേഖലയിൽ ആയതുകൊണ്ട് പല കാര്യങ്ങളും ചർച്ച ചെയ്യാമായിരുന്നു. എഡിറ്റിങ് ജോലി ചെയ്യുന്ന സമയത്തു ഹെഡ്‌ലൈൻ വരെ കണ്ണന്റെ അടുത്തു ചർച്ച ചെയ്തു പോയിട്ടുണ്ട്. ഒരേ ജോലി ചെയ്യുന്നവർ ഒരുമിച്ചു ജീവിക്കുന്നതു ഗുണമാണ് എന്നാണ് എന്റെ അനുഭവം. 

ഹേമലത ദൂരദർശനിലെ അവസാന വാർത്താ ബുള്ളറ്റിനിൽ (Photo courtesy: Video Grab/ Doordarshan)

∙ ഞാനാണ് തെളിവ്  

മാധ്യമപ്രവർത്തനം പഠിക്കണമായിരുന്നു എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. അടിസ്ഥാനപരമായി ജേണലിസം അറിയാൻ സർട്ടിഫിക്കറ്റിന്റെയോ ഡിഗ്രിയുടെയോ ആവശ്യമില്ല. ആരെയും കളിയാക്കി പറയുന്നതല്ല. പക്ഷേ അങ്ങനെ പഠിച്ചു വന്നവരും ഒരു സ്റ്റോറി എഴുതിത്തന്നാൽ ആ സ്റ്റോറി എവിടെ നടന്നു, എപ്പോൾ നടന്നു എന്നു പോലും അറിയാതെ പകച്ചുനിൽക്കുന്നത് കണ്ടിട്ടുണ്ട്. പുതിയ പുതിയ കാര്യങ്ങൾ അറിയാനും എഴുതാനുമുള്ള കഴിവ്, സംഭവവികാസങ്ങൾ മനസ്സിലാക്കാനുള്ള വിവേകവും താൽപര്യവും ഇതൊക്കെ മതി മാധ്യമപ്രവർത്തനത്തിന് എന്നതിന് ഞാൻതന്നെയാണു തെളിവ്.  

∙ വാർത്തയുടെ ഭാവം 

ഞങ്ങളുടെ ഡയറക്ടറുടെ ആദ്യത്തെ നിർദേശം ''നിങ്ങൾ ഒരു വികാരവും കാണിക്കേണ്ട ആവശ്യമില്ല. അഥവാ എന്തെങ്കിലും അപകടമോ മരണമോ കാണിക്കുമ്പോൾ നമ്മുടെ ശബ്ദത്തിനുമാത്രം മോഡുലേഷൻ കൊടുക്കുക. അല്ലെങ്കിൽ ലെവൽ മാത്രം കുറയ്ക്കുക. അല്ലാതെ നിങ്ങളുടെ ഒരു ഇമോഷൻസും കാണിക്കേണ്ട'' എന്നതായിരുന്നു. ചിലർ അതു ഭയങ്കരമായി കുറയ്ക്കും അത് മഹാവൃത്തികേടാകും. അതുകൊണ്ടു ഞങ്ങൾ വളരെ ഒരു നിസ്സംഗതയോടെ മാത്രം മതി എന്നുള്ളതിൽ മികച്ച രീതിയിൽ പരിശീലിപ്പിക്കപ്പെട്ടിരുന്നു.

∙ കത്തു വായിച്ച കാലം 

മകളുണ്ടായ ശേഷവും എനിക്കു കല്യാണ അഭ്യര്‍ഥനകളുടെ കത്തുകൾ കിട്ടിയിട്ടുണ്ട്. ഒരുപാട് പേർ നമ്മുടെ സ്വകാര്യ ജീവിതത്തെപ്പറ്റിയുള്ള കമന്റുകളിലേക്കും കൂടി പോയിരുന്നു. ആ സമയത്തു സമൂഹമാധ്യമങ്ങൾ ഒന്നും ഇല്ലെങ്കിൽ പോലും വളരെ മോശം കത്തെഴുതുന്ന ആളുകൾ ഉണ്ടായിരുന്നു. അങ്ങനെയുള്ള കത്തുകൾ വായിച്ചു സങ്കടപ്പെട്ടിട്ടുണ്ട്. ചില തരം സിനിമകളിൽ കാണുന്ന സ്ത്രീകളോട് എന്ന പോലെ കത്തുകളിൽ സംസാരിച്ചവരുണ്ട്. അതൊക്കെ വാർത്ത വായിച്ചു മടങ്ങുമ്പോൾ മാത്രമേ കയ്യിൽ തരാറുള്ളു. അല്ലെങ്കിൽ ലൈവിൽ വാർത്ത വായിക്കാൻ ബുദ്ധിമുട്ടിയിട്ടുമുണ്ട്. 

ഹേമലത വാർത്താവായനയ്ക്കിടെ (Photo courtesy: Video Grab/ Doordarshan)

∙ അമ്മ പറഞ്ഞപ്പോൾ സന്തോഷമായി 

ഞങ്ങൾ നാലു സഹോദരങ്ങളിൽ ഏറ്റവും കുറച്ച് വർത്തമാനം പറയുന്ന ആളായിരുന്നു ഞാൻ. പലരും പറഞ്ഞിട്ടുണ്ട് ‘‘ഈ വീട്ടിൽ ഇങ്ങനെ ഒരു മകളുണ്ടെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു’’ എന്ന്. അന്തർമുഖിയായിരുന്നു ഞാൻ. പക്ഷേ അമ്മ എന്റെ കഴിവുകൾ മനസ്സിലാക്കി എടുത്തു എന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. അതുകൊണ്ടാണ് ഞാൻ സന്തോഷത്തോടുകൂടി എത്രയും വേഗം ജോലിക്ക് അപേക്ഷ കൊടുത്തത്.

അച്ഛനും വളരെ പിന്തുണ തന്നു. ചെറുപ്പം മുതൽ റേഡിയോ കമന്ററിയാണു കേട്ടു തുടങ്ങുന്നത്. ക്രിക്കറ്റ് കമന്ററിയൊക്കെ കേൾക്കുമ്പോള്‍ ഫുൾ ഫീൽഡിങ് അച്ഛൻ വരച്ചു തരും. ഇല്ലെങ്കിൽ നമുക്ക് കേൾക്കുമ്പോൾ ഒന്നും മനസ്സിലാവില്ലല്ലോ. ന്യൂസ് ചെയ്യാൻ പോകുന്നതിനു മുൻപ് അന്ന് എന്തൊക്കെ നടന്നു എന്നറിഞ്ഞിട്ടു പോകണം എന്നത് അച്ഛനാണു പറഞ്ഞു തന്നത്. അതുപോലെ രാജ്യാന്തരതലത്തിലുള്ള ആളുകളുടെ പേരുകളൊന്നും നമുക്ക് അറിയില്ലല്ലോ. അന്നു ബിബിസി വാർത്തകളൊക്കെ കേട്ടിട്ടു പോകണമെന്ന് അച്ഛൻ പറയുമായിരുന്നു. ആ പേരുകൾ പോലും നമ്മൾ തെറ്റിച്ചു പറയരുതെന്ന് അച്ഛന് നിര്‍ബന്ധമുണ്ടായിരുന്നു.

English Summary:

The Credit Goes to the Training We Received: Interview with Doordarshan Newsreader Hemalatha.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT